ദേശത്തിന്റെ സവിശേഷതകൾ
ആവിഷ്കരിക്കുന്ന കവിതകൾ
(Class X - Issue 6 -2025)
(Class 4 - മലയാളം - Issue 4- 2025)
'ഞങ്ങളഞ്ച്' എന്ന കവിത ടീച്ചര്‍ ചൊല്ലിത്തന്നല്ലോ. 'കാറ്റു പറഞ്ഞത്' എന്ന കവിതയുമായി ഈ കവിത താരതമ്യം ചെയ്യൂ. (പാഠപുസ്തക പ്രവര്‍ത്തനം പേജ് നമ്പര്‍ -61)
ഞങ്ങളഞ്ച്
കാതുപറഞ്ഞു: കിളികള്‍ ചൊല്ലീ
പുലരിയണഞ്ഞെന്ന്!
മൂക്കുപറഞ്ഞു: അരികത്തെങ്ങോ
പൂവുവിരിഞ്ഞെന്ന്!
കണ്ണുപറഞ്ഞു: കാണാനെന്തൊരു
ചേലീപ്പൂവെന്ന്!
കൈയുപറഞ്ഞു: നനുത്തതാണീ
പൂവിന്നിതളെന്ന്!
നാവുപറഞ്ഞു: എന്തൊരു മധുരം
പൂന്തേനിന്നെന്ന്.
താരതമ്യക്കുറിപ്പ്
കാറ്റു പറഞ്ഞത് എന്ന കവിതയിലെ പ്രധാന കഥാപാത്രം കാറ്റാണ്. കാറ്റ് കുഞ്ഞിനോട് സംസാരിക്കുകയാണ്! കാണാനാവാത്ത കാറ്റിനെ എങ്ങനെ തിരിച്ചറിയാമെന്ന് അത് പഠിപ്പിക്കുന്നു. ഇലകള്‍ ആടുമ്പോള്‍ കാറ്റിനെ കാണാം. ഓടക്കുഴല്‍ ഊതുമ്പോള്‍ കേള്‍ക്കാം. കടലില്‍ നിന്ന് ഉപ്പായി വരുമ്പോള്‍ രുചിക്കാം. പൂക്കളില്‍ നിന്ന് ഗന്ധമായി വരുമ്പോള്‍ മണക്കാം. നമ്മുടെ ശ്വാസമായി കാറ്റ് എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും. കാറ്റിന്റെ സാന്നിധ്യം എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ച് എങ്ങനെ അറിയാമെന്ന് ഈ കവിത പറഞ്ഞുതരുന്നു.
ഞങ്ങളഞ്ചും എന്ന കവിതയിലെ പ്രധാന കഥാപാത്രങ്ങള്‍ നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങള്‍ തന്നെയാണ്. കാത്, മൂക്ക്, കണ്ണ്, ത്വക്ക്, നാവ് എന്നീ അഞ്ച് ഇന്ദ്രിയങ്ങളും ചേര്‍ന്ന് ഒരു പൂവിനെക്കുറിച്ച് സംസാരിക്കുകയാണ്. അഞ്ച് ഇന്ദ്രിയവും ഓരോ കാര്യങ്ങള്‍ ചെയ്താണ് ലോകത്തെ അറിയുന്നതെന്ന് വളരെ രസകരമായി പറഞ്ഞുതരുന്നു.
ആദ്യ കവിത കാണാന്‍ പറ്റാത്ത ഒന്നിനെ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് അറിയാന്‍ പഠിപ്പിക്കുമ്പോള്‍ രണ്ടാമത്തെ കവിത ചുറ്റുമുള്ള ലോകത്തെ അറിയാന്‍ അഞ്ച് ഇന്ദ്രിയങ്ങള്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞുതരുന്നു.
രണ്ട് കവിതകളും നമ്മുടെ ശരീരത്തിന്റെ അപാരമായ കഴിവുകളെപ്പറ്റി ചിന്തിക്കാനും ഒപ്പം നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ അറിയാനും നമ്മെ പ്രചോദിപ്പിക്കുന്നു!