കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
(Class 4 - Issue 2 - 2025)
MALAYALAM
TEXTBOOK QUESTIONS & ANSWERS
യൂണിറ്റ് 2
ഇനിയും മുന്നോട്ട്
ടീച്ചര്‍ വായിച്ചു തന്ന 'അനിഷ്ടം' എന്ന കഥയിലെ സോനയും 'ഇഷ്ടം' എന്നതിലെ കുട്ടിയും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? (പാഠപുസ്തകം പേജ് നമ്പര്‍. 37)
കഥ വായിക്കാം - അനിഷ്ടം
പുരപ്പുറത്ത് മുറുകിയും താഴ്ന്നും വീ~ും മുറുകിയും മഴമേളം ഇരമ്പുകയാണ്. സോനയ്ക്ക് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. 'എന്താ മോളേ, നീ ഇനിയും എണീറ്റില്ലേ?' അമ്മയാണ്. ഇനി രക്ഷയില്ല എണീക്കുക തന്നെ. പോരെങ്കില്‍ ഇന്ന് സ്‌കൂളുമു~്. മനസ്സില്ലാമനസ്സോടെ എണീറ്റുവരുന്ന സോനയെ സ്വാഗതം ചെയ്തത് കുറിഞ്ഞിപ്പൂച്ചയാണ്. അത് അവളുടെ കാലില്‍ മുട്ടിയുരുമ്മി കിണുങ്ങാന്‍ തുടങ്ങി. 'പോ പൂച്ചേ... നിന്റെ ഒരു കിന്നാരം. പൊയ്‌ക്കോ അവിടുന്ന്!' ഉറക്കം മുറിഞ്ഞതിന്റെ കലിമുഴുവന്‍ അവള്‍ പൂച്ചയോട് തീര്‍ത്തു. കുളികഴിഞ്ഞ് എത്തിയതും ദോശയും ചട്ണിയും അവളെ കാത്തിരിക്കുന്നു~ായിരുന്നു. 'ഛെ! ഇന്നും ദോശ.' അവള്‍ക്ക് അരിശം വന്നു. കഴിച്ചെന്നു വരുത്തി ഓടിപ്പിടിച്ച് സ്‌കൂളിലേക്ക് ഒരുങ്ങിയിറങ്ങി. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴത്തുള്ളികള്‍ സോനയോടൊപ്പം സ്‌കൂള്‍ ബസ്സിലേക്കും കയറിപ്പറ്റാന്‍ നോക്കി. നാശം, 'ഈ മഴയ്ക്ക് തോര്‍ന്നൂടേ' അവള്‍ പിറുപിറുത്തു.
ഉത്തരം:
'അനിഷ്ടം' എന്ന കഥയിലെ സോനയ്ക്ക് എല്ലാത്തിനോടും ദേഷ്യമാണ്. സ്‌നേഹത്തോടെ അവളോട് കൂട്ടുകൂടാനെത്തിയ കുറിഞ്ഞിപ്പൂച്ചയോടും വിളമ്പിവച്ച ആഹാരത്തോടും മഴയോടും എല്ലാം അവള്‍ ദേഷ്യം കാണിക്കുന്നു. എന്നാല്‍ 'ഇഷ്ടം' എന്ന കഥയിലെ കുട്ടി അവള്‍ക്ക് ചുറ്റുമുള്ള എല്ലാത്തിനെയും സ്‌നേഹിക്കുകയും തന്നോട് ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നു.
ടീച്ചര്‍ 'ദ്വീപുകളി' പരിചയപ്പെടുത്തിയല്ലോ. കളിയെപ്പറ്റി ചര്‍ച്ചചെയ്തു ക~െത്തിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കവിത വായിക്കൂ. (പാഠപുസ്തകം പേജ് നമ്പര്‍. 40)
ദ്വീപുകളി
പത്തോ ഇരുപതോ പേര്‍ക്ക് ചേര്‍ന്നു കളിക്കാവുന്ന ഒരു കളിയാണിത്. കുട്ടികളെല്ലാവരും കൂടി ഒരു കപ്പല്‍ യാത്രയിലാണ്. ഇടയ്ക്കുവച്ച് കപ്പല്‍ തകരുന്നു. കപ്പല്‍ തകരുന്നതിന് അടുത്തായി ചെറിയ ചെറിയ ഏതാനും ദ്വീപുകള്‍ ഉ~്. അവിടെ കയറിപ്പറ്റാന്‍ സാധിച്ചവര്‍ രക്ഷപ്പെടും. കളിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ചില വൃത്തങ്ങള്‍ വരയ്ക്കുന്നു. കളിക്കുന്നവരുടെ എണ്ണം 20 ആണെന്നിരിക്കട്ടെ. അവര്‍ക്കെല്ലാവര്‍ക്കും കയറി നില്‍ക്കാനുള്ള വലിപ്പം ദ്വീപുകള്‍ക്ക് ഉ~ാവുകയില്ല. കളിയാരംഭിക്കുമ്പോള്‍ കുട്ടികള്‍ കൈകോര്‍ത്ത് ദ്വീപുകള്‍ക്കിടയിലൂടെ നടക്കണം. അവര്‍ കപ്പല്‍ യാത്രയിലാണ്. ഒരു പ്രത്യേക ശബ്ദം ഉ~ാക്കുമ്പോള്‍ (വിസില്‍ അടിക്കുകയോ കൈയടിക്കുകയോ ആകാം) ദ്വീപില്‍ കയറി നില്‍ക്കണം. കപ്പല്‍ തകരുന്നു എന്നതിന്റെ സൂചനയാണ് വിസിലടി ശബ്ദം. അതു കേള്‍ക്കുമ്പോള്‍ രക്ഷപ്പെട്ട് ദ്വീപില്‍ കയറാനായി ശ്രമിക്കണം. സ്വാഭാവികമായും ചിലര്‍ മറ്റുള്ളവരെ തള്ളി മാറ്റും. എന്നിട്ട് വൃത്തത്തിനകത്ത് കയറും. വൃത്തത്തില്‍ കയറാന്‍ കഴിയാത്തവര്‍ കളിയില്‍നിന്നു പുറത്താവും. ഇങ്ങനെ കളി പല പ്രാവശ്യം തുടരാം.
ഉത്തരം:
'വാവ ജീവനെ കാക്കുന്നു' എന്ന കവിതയിലെ വാവ, മഴയിലും ഇടിയിലും ഭയന്നുവിറയ്ക്കുന്ന കാക്ക, പ്രാവ്, കുയില്‍ തുടങ്ങിയ ജീവികളെ തന്റെ കുടക്കീഴില്‍ കയറ്റി അവര്‍ക്ക് അഭയം കൊടുക്കുന്നു. സ്വന്തം ജീവനേക്കാള്‍ അവള്‍ മറ്റുള്ളവരുടെ ജീവന് വില കൊടുക്കുന്നതായി കവിതയില്‍ പറയുന്നു. എന്നാല്‍ 'ദ്വീപുകളിയില്‍' കുട്ടികള്‍ സ്വന്തം സുരക്ഷയ്ക്കു മാത്രം പ്രാധാന്യം കൊടുക്കുന്നു. മറ്റുള്ളവരെ പരിഗണിക്കുന്നതേ ഇല്ല.
'മറ്റുള്ളവര്‍ക്കായ്' എന്ന രചന ടീച്ചര്‍ പരിചയപ്പെടുത്തിയല്ലോ. ഇതില്‍നിന്ന് ക~െത്തിയ കാര്യങ്ങള്‍ എഴുതൂ. (പാഠപുസ്തകം പേജ് നമ്പര്‍. 40)
മറ്റുള്ളവര്‍ക്കായ്
ഒരുപാട് വര്‍ഷം മുന്‍പ്, ഭോപ്പാല്‍ എന്ന സ്ഥലത്ത് ഒരു വലിയ അപകടം ഉ~ായി. രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു കമ്പനിയില്‍നിന്ന് വിഷമുള്ള വാതകം ചോര്‍ന്നു. ആളുകള്‍ക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി. ആ സമയത്ത്, റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ തന്റെ ജീവന്‍പോലും നോക്കാതെ ഒരു വലിയ കാര്യം ചെയ്തു. വിഷവാതകം പടരുന്നതറിഞ്ഞിട്ടും ആളുകളെ രക്ഷിക്കാന്‍ അദ്ദേഹം അവിടെത്തന്നെയിരുന്നു. ട്രെയിനുകള്‍ ആ സ്റ്റേഷനിലേക്ക് വരുന്നത് തടയാന്‍ അദ്ദേഹം അടുത്തുള്ള എല്ലാ സ്റ്റേഷനിലേക്കും ഫോണ്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കി. അങ്ങനെ ആ ട്രെയിനുകളില്‍ വരാനിരുന്ന അനേകം ആളുകളുടെ ജീവന്‍ അദ്ദേഹം രക്ഷിച്ചു. അവസാനം, ആ നല്ല മനുഷ്യന്‍ തളര്‍ന്നു വീണു മരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ പ്രവര്‍ത്തി കാരണം ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ തിരികെ കിട്ടി. സ്വന്തം ജീവന്‍ അപകടത്തിലായിട്ടും മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെപ്പോലെയുള്ളവരെ നമ്മള്‍ എന്നും ഓര്‍ക്കണം.
ഉത്തരം:
ഭോപ്പാല്‍ ദുരന്തം ഉ~ായ രാത്രിയില്‍ സ്വയരക്ഷയെക്കരുതി സ്റ്റേഷനില്‍ ഉള്ളവര്‍ ഓടിപ്പോകാന്‍ തിരക്കു കൂട്ടിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ മാത്രം അവിടെത്തന്നെ ഇരുന്നു. സ്വന്തം ജീവന്‍ നോക്കാതെ മറ്റുള്ളവരെ അപകടത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ അദ്ദേഹം എല്ലാ സ്റ്റേഷനിലേക്കും മുന്നറിയിപ്പ്
നല്‍കിക്കൊ~ിരുന്നു. മരണത്തോട് മല്ലടിച്ചുകൊ~് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ആ മനുഷ്യനെ ആരും ശ്രദ്ധിച്ചില്ല. അവസാനം അനേകായിരം പേരുടെ ജീവന്‍ രക്ഷിച്ച ആ മനുഷ്യസ്‌നേഹി തളര്‍ന്നുവീണു മരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൈയില്‍ ഫോണു~ായിരുന്നു. അനേകായിരം ആളുകളുടെ ജീവന്‍ രക്ഷിച്ച ആ മനുഷ്യന്‍ നമ്മെ പഠിപ്പിക്കുന്നത് ഒരു വലിയ പാഠമാണ്. ആപത്തു വരുമ്പോള്‍ കൂടെയുള്ളവരെ സഹായിക്കാന്‍ നമ്മള്‍ തയ്യാറാകണം. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ധൈര്യവും സ്‌നേഹവുമാണ് ആളുകളുടെ ജീവന്‍ രക്ഷിച്ചത്.