Tuesday, October 15, 2019

ഹാമെലിനിലെ കുഴലൂത്തുകാരന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

1. ഹാമെലിന്‍  ഏതു നദിയുടെ തീരത്തെ പട്ടണമായിരുന്നു?
വെസെര്‍നദിയുടെ തീരത്തെ പട്ടണമാണ് ഹാമെലിന്‍.
2. എലികള്‍ എത്തുന്നതിനുമുമ്പ് ഹാമെലിനിലെ ജനജീവിതം എപ്രകാരമായിരുന്നു?
 വെസെര്‍നദിയുടെ തീരത്തുള്ള മനോജ്ഞമായ ഒരു പട്ടണമായിരുന്നു ഹാമെലിന്‍. ശുദ്ധവായു, തെളിനീര്‍, ഫലഭൂയിഷ്ഠമായ മണ്ണ്, അധ്വാനികളും സച്ചരിതരുമായ ദേശവാസികള്‍- ഇവയെല്ലാം ആ പട്ടണത്തിന്റെ പ്രത്യേകതകളായിരുന്നു.  എലികള്‍ എത്തുന്നതിനുമുമ്പ് എന്തുകൊണ്ടും ഐശ്വര്യപൂര്‍ണമായിരുന്നു ഹാമെലിനിലെ ജനജീവിതം.
3. ജനങ്ങളുടെ പരാതി വായിക്കാതെതന്നെ മേയര്‍ക്ക് കാര്യം പിടികിട്ടിയതെങ്ങനെ?
എലികളെക്കൊണ്ട് വശംകെട്ട ജനങ്ങള്‍ മേയര്‍ക്ക് ഒരു നിവേദനം സമര്‍പ്പിച്ചു. എലികള്‍ തങ്ങളുടെ ജീവിതം എങ്ങനെ നരകതുല്യമാക്കി എന്നതായിരുന്നു ആ നിവേദനത്തിന്റെ വിഷയം. പക്ഷേ അത് വായിക്കാതെതന്നെ മേയര്‍ക്ക് കാര്യം
പിടികിട്ടിയിരുന്നു. കാരണം ജനങ്ങളെപ്പോലെതന്നെ മേയറും എലികളെക്കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നുണ്ടായിരുന്നു.
4. കുഴലൂത്തൂകാരന്റെ രൂപം എങ്ങനെയുള്ളതായിരുന്നു?
വിചിത്രവേഷധാരിയായിരുന്നു കുഴലൂത്തുകാരന്‍. കുപ്പായത്തിന്റെ ഒരു പാതി മഞ്ഞ, മറുപാതി ചുവപ്പ്. മഞ്ഞയും ചുവപ്പും വരകളുള്ള ഒരു ഉറുമാല്‍ കഴുത്തില്‍ കെട്ടിയിരുന്നു. കഴുത്തില്‍ കെട്ടിയ കട്ടിയുള്ള ഒരു ചരടിന്റെ അറ്റത്തായി ഒരു കുഴല്‍വാദ്യം തൂങ്ങിക്കിടന്നു. അയാളുടെ വിരലുകള്‍ അസാധാരണമാംവിധം നീണ്ടുമെലിഞ്ഞതായിരുന്നു. സാവധാനത്തിലുള്ള ചലനവും മൃദുലമായ സംസാരവും കൊണ്ട് അയാള്‍ക്കൊരു വിഷാദവാന്റെ മട്ടുണ്ടായിരുന്നു.

No comments:

Post a Comment