Thursday, October 10, 2019

കതുവനൂര്‍ വീരന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

1. മന്ദപ്പന്‍ വീരചരമം പ്രാപിക്കാനിടയായ സന്ദര്‍ഭം എന്തായിരുന്നു?
കുടകുപടയെ ധീരമായി  നേരിട്ട മന്ദപ്പന്‍ വിജയശ്രീലാളിതനായി, ഉദിച്ചുയര്‍ന്ന സൂര്യനെപ്പോലെ നിന്നു. അപ്പോഴാണ് എവിടെയോ ഒരു വേദനയനുഭവപ്പെട്ടത്. ഇടതുകൈയിലെ മോതിരവിരല്‍ യുദ്ധത്തിനിടയില്‍  അറ്റുപോയിരിക്കുന്നു. ആ വിരലില്‍ മോതിരമണിയിച്ച ചെമ്മരത്തിയെയും അവളുടെ വാക്കുകളും ഓര്‍ത്തപ്പോള്‍  മന്ദപ്പന് മനസ്സില്‍ വേദനയും അപമാനവുമാണ് തോന്നിയത്.  ചെമ്മരത്തിയുടെ അരികിലേക്ക് പോകുന്നതിനേക്കാള്‍ ശത്രുവിന്റെ വാളേറ്റു മരിക്കുന്നതാണ് നല്ലതെന്നു വിചാരിച്ച് മന്ദപ്പന്‍ ശത്രുസൈന്യത്തിനു നടുവിലേക്ക് കൊടുങ്കാറ്റുപോലെ പാഞ്ഞടുത്തു.  ശത്രുസൈന്യം മന്ദപ്പനെ തുണ്ടംതുണ്ടമാക്കി വെട്ടിനുറുക്കി. അങ്ങനെ  മന്ദപ്പന്‍ വീരസ്വര്‍ഗം പ്രാപിച്ചു.
2. 'ഉത്തരകേരളത്തിലെ കാവുകളില്‍ നടത്തപ്പെടുന്ന ഒരു അനുഷ്ഠാനകലയാണ് തെയ്യം. നമ്മുടെ നാടന്‍കലകളില്‍ പ്രഥമഗണനീയമായ  സ്ഥാനമാണ് തെയ്യത്തിന്. വിളവെടുപ്പിനും വിളവിറക്കിനുമിടയില്‍ നടത്തുന്ന തെയ്യം കാര്‍ഷിക സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്നു.''
'കതുവനൂര്‍ വീരന്‍' എന്ന പാഠഭാഗത്തില്‍ മന്ദപ്പന്‍ തെയ്യമായി മാറിയ കഥ വായിച്ചിട്ടുണ്ടാവുമല്ലോ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'നാടന്‍കലാമേള'യുടെ ഉദ്ഘാടകനായ തെയ്യം കലാകാരനുമായി അഭിമുഖം നടത്താനാവശ്യമായ ചോദ്യങ്ങള്‍ തയാറാക്കുക. 
◼️ ഒരു തെയ്യം കലാകാരനാകാന്‍ താങ്കളെ പ്രചോദിപ്പിച്ചത് എന്താണ്?
◼️ തെയ്യം അവതരിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ എന്തെല്ലാമാണ്?
◼️ വീരന്മാരും പുണ്യാത്മാക്കളും ദൈവപരിവേഷമാര്‍ന്നതാണല്ലോ തെയ്യം. ഇന്നും ഇത്തരം 'തെയ്യ'ങ്ങള്‍ പുതിയതായി ഉദ്ഭവിക്കുന്നുണ്ടോ?
◼️ തെയ്യംപോലുള്ള നാടന്‍കലകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ എത്രമാത്രം പ്രസക്തിയുണ്ട്?
◼️ ഇത്തരം കലകളെ പുനരുജ്ജീവിപ്പിക്കാന്‍ എന്താണ് നാം ചെയ്യേണ്ടത്?


No comments:

Post a Comment