Thursday, October 10, 2019

എനിക്ക് ഒരു സ്വപ്നമുണ്ട്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

1. എല്ലാ വെള്ളക്കാരെയും അവിശ്വസിക്കരുതെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറയാന്‍ കാരണമെന്ത്?
ഒരു നാടിന്റെ സ്വാതന്ത്ര്യം എന്നത് അവിടുത്തെ എല്ലാ ജനവിഭാഗത്തിന്റെയും കൂടി സ്വാതന്ത്ര്യമാണ്. ഒരു നാടിന്റെ പുരോഗതിയെന്നത് എല്ലാ മേഖലയിലുമുള്ള പുരോഗതിയാണ്. വര്‍ണവിവേചനം ഇല്ലാതാക്കുന്നതിനുള്ള യത്‌നത്തില്‍ കറുത്തവംശക്കാരെ സഹായിക്കാനും അവരുടെ സ്വാതന്ത്ര്യമോഹത്തെ സാക്ഷാത്കരിക്കാനും തയാറായി ചില വെള്ളക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യം കറുത്തവംശജരുടെ  സ്വാതന്ത്ര്യവുമായി ഇഴപിരിഞ്ഞിരിക്കുന്നുവെന്ന്  മനസ്സിലാക്കിയവരാണവര്‍. ഈ ഭൂമിയില്‍ മനുഷ്യനെന്ന നിലയില്‍ ജീവിക്കാനും നിലനില്‍ക്കാനും എല്ലാവര്‍ക്കും തുല്യാവകാശമുണ്ടെന്ന് തിരിച്ചറിഞ്ഞ വെള്ളക്കാരെക്കുറിച്ചാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ഇപ്രകാരം പറഞ്ഞത്. കൂടാതെ സ്വാതന്ത്ര്യദാഹം തീരുന്നതിനുവേണ്ടിയുള്ള ജലമെടുക്കുന്നത്  വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാനപാത്രങ്ങളില്‍ നിന്നാകരുതെന്നും നന്മയുടെയും സഹനത്തിന്റെയും പാതയിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കണമെന്നും ഒറ്റയ്‌ക്കൊരു നടത്തം സാധ്യമല്ലെന്നും അദ്ദേഹം തന്റെ ജനങ്ങളോട് പറഞ്ഞു.


No comments:

Post a Comment