1. ''അവിടെ കണ്ട കാഴ്ച കരളലിയിപ്പിച്ചു.'' അക്കമ്മയുടെ കരളലിയിപ്പിച്ച കാഴ്ച എന്തായിരുന്നു?
ജോലിക്കെത്തിയ വീട്ടിലെ തെങ്ങിന്‍തോപ്പില്‍ അനാഥക്കുഞ്ഞുങ്ങളെപ്പോലെ ഉണക്കത്തേങ്ങകള്‍ മഴനനഞ്ഞു കിടക്കുന്ന കാഴ്ചയാണ് അക്കമ്മയുടെ കരളലിയിപ്പിച്ചത്. മുഖം കരിഞ്ഞ്, കണ്ണീരൊലിപ്പിച്ച്, ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുകയാണ് തേങ്ങകള്‍. ഒരു പക്ഷേ മാതാപിതാക്കളെ വിട്ട് അന്യനാട്ടിലെത്തിയ തന്റെ അവസ്ഥയും അവളോര്‍ത്തിരിക്കാം.
2. അക്കമ്മ തേങ്ങകള്‍ പെറുക്കി തേങ്ങാപ്പുരയിലിട്ടത് അറിഞ്ഞപ്പോള്‍ വീട്ടമ്മ ഓര്‍ത്തതെന്തെല്ലാം?
തന്റെ അച്ഛന്‍ മൊട്ടക്കുന്ന് വിലയ്ക്കുവാങ്ങിയതും ഉതിര്‍ന്നുകിടന്ന ചരല്‍ക്കല്ല് നീക്കി കുന്ന് കിളപ്പിച്ചതും തൈക്കുണ്ടുകള്‍ കുഴിച്ചതും വീട്ടമ്മയുടെ ഓര്‍മ്മയിലെത്തി. കുറ്റ്യാടിത്തേങ്ങ തന്നെ വേണം വിത്തിന് എന്നു വാശിപിടിച്ച് അച്ഛന്‍ യാത്ര പുറപ്പെട്ടതും വീട്ടിലെ ചെലവ് ചുരുക്കി തെങ്ങിന്‍തൈകളെ പരിപാലിച്ചതും അവരുടെ ഓര്‍മ്മയിലെത്തി. തെങ്ങുകളെ പരിപാലിക്കാനായി അമ്മയുടെ ആഭരണങ്ങള്‍ അച്ഛന്‍ പണയം വച്ചതും വിറ്റതുമെല്ലാം അവര്‍ ഓര്‍ത്തു. കൂടാതെ മരിക്കുന്ന ദിവസം അച്ഛന്‍ കോലായിലെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്, മുറ്റത്തെ തെങ്ങില്‍ നിറഞ്ഞുമുറ്റിയ കുലകള്‍ നോക്കി, മെല്ലെ മിഴികള്‍ താഴ്ത്തി, പതുക്കെ ചുമര് പിടിച്ചുപിടിച്ച് അകത്തെ മുറിയിലേക്ക് കയറിപ്പോയതും വീട്ടമ്മയുടെ ഓര്‍മ്മയിലെത്തി.
Sunday, August 28, 2022
തേങ്ങ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
പാട്ടിന്റെ പാലാഴി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
1. ബാബുരാജിന്റെ ജീവിതത്തെക്കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് 'പാട്ടിന്റെ പാലാഴി' എന്ന പാഠഭാഗത്തുനിന്ന് ലഭിക്കുന്നത്?
പ്രശസ്ത സംഗീതസംവിധായകന്‍ ബാബുരാജിനെക്കുറിച്ച് കെ.ടി. മുഹമ്മദ് എഴുതിയ അനുസ്മരണക്കുറിപ്പാണ് 'പാട്ടിന്റെ പാലാഴി'. തെരുവില്‍ പാടി നടന്ന സാബിര്‍ ബാബു എന്ന കുട്ടിയെ പോലീസ് കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദ് കാണുന്നു. അവന്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അനാഥനായിരുന്ന സാബിര്‍ ബാബുവിന് ഭക്ഷണവും വസ്ത്രവും നല്‍കി, പാട്ടുപാടാന്‍ അവസരമൊരുക്കി. സാബിര്‍ ബാബുവിന്റെ സംഗീതയാത്രയിലും കുഞ്ഞുമുഹമ്മദ്ക്ക കൂടെനിന്നു. അതുല്യപ്രതിഭയായിരുന്ന സാബിര്‍ ബാബു പിന്നീട് ബാബുരാജ് എന്ന പേരില്‍ പ്രശസ്തനായി. ചലച്ചിത്രലോകത്ത് പകരംവയ്ക്കാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രശസ്തമായ നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
മയന്റെ മായാജാലം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
1 ''മുത്തും പവിഴം മരതകം മാണിക്യ-
മൊത്തു വിളങ്ങും മതിലുകളും
അച്ഛസ്ഫടികപ്രദേശങ്ങളും പിന്നെ
സ്വച്ഛങ്ങളാകും തടാകങ്ങളും.''
ഇന്ദ്രപ്രസ്ഥാനത്തില്‍ മയന്‍ നിര്‍മ്മിച്ച വിസ്മയക്കാഴ്ചകള്‍ നിങ്ങള്‍ കണ്ടല്ലോ? പടയില്‍ തോറ്റോടുന്നവരെക്കുറിച്ച് കുഞ്ചന്‍നമ്പ്യാര്‍ വര്‍ണിച്ചതു നോക്കൂ.
''ഉള്ളത്തില്‍ ഭയമേറുക മൂലം
വെള്ളത്തില്‍ ചിലര്‍ ചാടിയൊളിച്ചു,
വള്ളിക്കെട്ടുകള്‍ തോറും ചെന്നതി-
നുള്ളില്‍ പുക്കിതു പലജനമപ്പോള്‍;
മണ്ണില്‍ പലപല കുഴിയുണ്ടാക്കി-
പ്പൊണ്ണന്മാര്‍ ചിലരവിടെയൊളിച്ചു
കണ്ണുമടച്ചു പുതച്ചു കിടന്നൊരു-
വണ്ണമുറക്കവുമങ്ങു തുടങ്ങി;
ഒരു ഭാഗത്തെത്തോലു പിളര്‍ന്നി-
ട്ടൊരുവന്‍ ചെണ്ടയ്ക്കകമേ പുക്കാന്‍,
പെരുവഴി തന്നിലുരുണ്ടു തിരിച്ചാന്‍
പെരുതായുള്ളൊരു ചെണ്ടക്കാരന്‍''
ഈ സംഭവം തത്സമയ സംപ്രേഷണം ചെയ്യുന്നതിനുവേണ്ടി ഒരു ദൃക്‌സാക്ഷിവിവരണം തയാറാക്കുക.
യുദ്ധമുഖത്തിപ്പോള്‍ ജീവനും കൊണ്ട് ഓടുന്ന ഭീരുക്കളായ ഭടന്മാരെയാണ് നാം കാണുന്നത്. ശത്രുവിന്റെ വാളിനിരയാകുമെന്ന ഭയം നിമിത്തം അവര്‍ രക്ഷകിട്ടുമെന്നു തോന്നുന്നയിടത്തേക്കെല്ലാം ചാടിക്കയറുന്നു. ചിലരതാവെള്ളത്തില്‍ മുങ്ങിയൊളിക്കുന്നു. മറ്റു ചിലരാവട്ടെ, വള്ളിപ്പടര്‍പ്പുകളിലേക്ക് ഓടിക്കയറുന്നു. ചില തടിയന്മാര്‍ മണ്ണില്‍ കുഴികളുണ്ടാക്കി അതില്‍ കിടക്കുന്നു. അവിടെ ഒന്നുമറിയാത്തമട്ടില്‍ കണ്ണുകളുമടച്ച് ഉറക്കംനടിച്ചു കിടപ്പാണവര്‍. ചില മിടുക്കന്മാര്‍ ചെണ്ടയുടെ ഒരു ഭാഗത്തെ തോലുപൊളിച്ച് അതിനുള്ളിലൊളിക്കുന്നു. ചെണ്ടക്കാരന്‍ പെരുവഴിയിലൂടെയും. ഇനിയും ഇത്തരത്തിലുള്ള അനേകം രസക്കാഴ്ചകള്‍ യുദ്ധക്കളത്തില്‍ കാണാനുണ്ട്. അതിസാഹസന്മാരും ധീരന്മാരുമാണെന്ന് വീമ്പുപറയുന്നവരെയാണ് ഇവിടെയിപ്പോള്‍ നാം കാണുന്നത്. ഒരു ചെറിയ മറപോലും രക്ഷാസ്ഥാനമായി കാണുന്ന 'ധീരപോരാളികള്‍' എന്നുതന്നെ ഇവരെ പറയാം.
കേരളപാഠാവലി (യൂണിറ്റ്-2) : കലയുടെ കേദാരം - കൂടുതല്‍ വിവരങ്ങള്‍ (Class 6)
പാഠം 1 - പാട്ടിന്റെ പാലാഴി
കോഴിക്കോട് അബ്ദുല്‍ഖാദര്‍
കോഴിക്കോട് മിഠായിത്തെരുവില്‍ വാച്ച്കമ്പനി നടത്തിയിരുന്ന വയലിന്‍ വിദ്വാന്‍ ജെ. എസ്. ആന്‍ഡ്രൂസിന്റെ മകനായി ജനിച്ചു. ലെസ്‌ലി ആന്‍ഡ്രൂസ് എന്നായിരുന്നു ആദ്യപേര്. പിതാവില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. കുട്ടിക്കാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായി. തൊഴില്‍തേടി 1933- ല്‍ റംഗൂണിലേക്കുപോയി. അക്കാലത്ത് പരിചയപ്പെട്ട ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തില്‍ പുതിയ തലങ്ങള്‍ സ്വായത്തമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
1936-ല്‍ കോഴിക്കോട്ടു തിരിച്ചെത്തിയ അദ്ദേഹം അധികംതാമസിയാതെ മികച്ച ജനകീയഗായകന്‍ എന്ന ഖ്യാതി നേടി. സിനിമയയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940 -ല്‍ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല.ബോംബെയിലെ ഭായ് സുന്ദര്‍ഭായ് ഹാളില്‍ സൈഗാളിന്റെ 'സോജാ രാജകുമാരീ സോജാ' തുടങ്ങിയ ഗാനങ്ങളും പങ്കജ് മല്ലിക്കിന്റെ ഗാനങ്ങളും പാടിത്തകര്‍ത്ത ഖാദറിനെ 'മലബാര്‍ സൈഗാള്‍' എന്നു വിശേഷിപ്പിച്ചത് ബോംബെ ക്രോണിക്കിള്‍' എന്ന പ്രസിദ്ധ പത്രത്തിന്റെ എഡിറ്റര്‍ അബ്‌റാര്‍ഖാനാണ്.
നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ ആകാശവാണി നിലയത്തില്‍ ഗായകനായി ചേര്‍ന്നു. 1951- ല്‍ ദക്ഷിണാമൂര്‍ത്തിയാണ് 'നവലോകം' എന്ന സിനിമയിലൂടെ അബ്ദുല്‍ ഖാദറിനെ ചലച്ചിത്രപിന്നണിഗായകനായി അവതരിപ്പിക്കുന്നത്. 'തിരമാല'യിലെ 'താരകം ഇരുളില്‍ മായുകയോ', എന്തിന് കരളില്‍ ബാഷ്പധാര' എന്നീ ഗാനങ്ങള്‍ പ്രസിദ്ധമാണ്. 'നീലക്കുയില്‍' എന്ന സിനിമയിലെ 'എങ്ങിനെ നീ മറക്കും കുയിലേ' എന്ന ഗാനമാണ് ഖാദര്‍ പാടിയതില്‍വച്ച് ഏറ്റവും അനശ്വരമായത്. അദ്ദേഹത്തിന്റെ നാടകഗാനങ്ങളും വളരെയേറെ ജനപ്രീതി നേടി.
Thursday, July 7, 2022
ഊഞ്ഞാല്‍പ്പാട്ട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
1. ''ഉണ്ണിമോഹങ്ങള്‍ തുള്ളിക്കളിക്കും
മണ്ണിലെ നറുംകൗതുകത്തിന്റെ
ഉള്ളിനുള്ളിലെ തേന്‍തുള്ളിയായ് ഞാ-
നൂറിനില്‍ക്കുന്നൊരു ഞൊടിനേരം''
-കാവ്യഭംഗി വിശദീകരിക്കുക.
ഉണ്ണിമോഹങ്ങള്‍ തുള്ളിക്കള്ളിക്കുന്ന മണ്ണിലെ നറുംകൗതുകത്തിന്റെ ഉള്ളിനുള്ളിലെ തേന്‍തുള്ളിയായി ഞൊടിനേരം ഞാനൂറിനില്‍ക്കുന്നുവെന്നാണ് കവി പറയുന്നത്. അതിമനോഹരമായ കല്‍പ്പനയാണിത്. സുന്ദരമായ പദപ്രയോഗങ്ങളും അക്ഷരങ്ങളുടെയും വാക്കുകളുടെയും ആവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ശബ്ദഭംഗിയും ഈ കാവ്യഭാഗത്തെ മനോഹരമാക്കുന്നു. ഇത്തരം സുന്ദരമായ പദപ്രയോഗങ്ങള്‍ കവിതയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു.
2. ''താമരത്തണ്ടെറിഞ്ഞു കുനിച്ചു
നെറ്റിയില്‍ നീറിനില്‍ക്കുമഴുക്കി-
ന്നിറ്റുകള്‍ കുഞ്ഞിച്ചുണ്ടാല്‍ തുടപ്പൂ.
ചെറ്റകന്നു നിറഞ്ഞു തുളുമ്പി
നില്‍ക്കയാണൊരു പ്രാര്‍ഥനാനാളം.''
നിങ്ങള്‍ പരിചയപ്പെട്ട 'ഊഞ്ഞാല്‍പ്പാട്ട്' എന്ന കവിതയിലെ വരികളാണിത്. വാക്കുകള്‍കൊണ്ട് കടമ്മനിട്ട വരച്ച ചിത്രത്തില്‍നിന്നും സ്‌നേഹത്തിന്റെ ഒത്തിരി നിമിഷങ്ങളെ നമുക്ക് വായിച്ചെടുക്കാനാവുന്നുണ്ടല്ലോ...സ്‌നേഹത്തിന്റെ ഒട്ടേറെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന മുഹൂര്‍ത്തവുമാണവ. ഈ ആശയങ്ങളെ മുന്‍നിര്‍ത്തി സ്വന്തം കാഴ്ചപ്പാടുമുള്‍പ്പെടുത്തി മുകളില്‍ കൊടുത്തിട്ടുള്ള വരികളിലെ ആശയത്തെ വിശകലനം ചെയ്യുക.
അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെട്ട ഒരു കൊച്ചുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണമായ നിമിഷങ്ങള്‍ ആവിഷ്‌കരിക്കുന്ന കവിതയാണ് കടമ്മനിട്ട രാമകൃഷ്ണന്റെ 'ഊഞ്ഞാല്‍പ്പാട്ട്'. ജോലി കഴിഞ്ഞ് വിയര്‍ത്തുകുളിച്ച് വീട്ടിലെത്തുന്ന അച്ഛനെക്കണ്ട് മക്കള്‍ ഓടിയെത്തുന്നു. മകള്‍ തന്റെ താമരത്തണ്ടുപോലെ മനോഹരമായ കൈകള്‍കൊണ്ട് അച്ഛനെ കുനിച്ചുനിര്‍ത്തി അച്ഛന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തന്റെ കുഞ്ഞുചുണ്ടുകള്‍കൊണ്ട് ഒപ്പിയെടുക്കുന്നു. ഇതുകണ്ട് പ്രാര്‍ഥനാളംപോലെ അമ്മ അരികില്‍തെന്ന നില്‍ക്കുന്നു.
ഈ കുടുംബത്തിന്റെ സ്‌നേഹനിമിഷങ്ങള്‍ കാണുമ്പോള്‍ വായനക്കാരുടെ മനസ്സിലും ഒട്ടേറെ സ്‌നേഹാനുഭവങ്ങള്‍ ഉണരുന്നു. ഇതുപോലുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായവരാണ് നാമെല്ലാവരും. അതിനാല്‍ത്തന്നെ അച്ഛനോടുള്ള കുട്ടികളുടെ സ്‌നേഹപ്രകടനങ്ങള്‍ വായനക്കാരിലും സ്‌നേഹത്തിന്റെ ചിന്തകളും അനുഭവങ്ങളും ഉണര്‍ത്തുമെന്നത് തീര്‍ച്ചയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഇഴയടുപ്പം നഷ്ടപ്പെടുന്നുണ്ട്. അതാണ് ഇന്നത്തെ പല പ്രശ്‌നങ്ങളുടെയും കാരണം. അതിനാല്‍ കുടുംബങ്ങളിലുണ്ടാവേണ്ട പരസ്പരസ്‌നേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ നാമോരോരുത്തരും ശ്രമിക്കണം.
Tuesday, July 5, 2022
ഓടയില്‍നിന്ന് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
1. 'വാക്കുപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് പപ്പു.' ഈ പ്രസ്താവന 'ഓടയില്‍നിന്ന്' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വിലയിരുത്തുക.
വാക്കുപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് പപ്പു. തന്റെ റിക്ഷായില്‍ കയറിയ യാത്രക്കാരനെ നഗരത്തിലെ തിക്കും തിരക്കും വകവയ്ക്കാതെ റെയില്‍വേസ്റ്റേഷനിലെത്തിക്കാന്‍ പപ്പു ശ്രമിക്കുന്നു. ഇതിനിടയില്‍ പപ്പുവിന്റെ റിക്ഷാ തട്ടി ഒരു പെണ്‍കുട്ടി ഓടയില്‍വീഴുന്നു. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചതിനുശേഷം പപ്പു കൃത്യസമയത്തുതന്നെ യാത്രക്കാരനെ റെയില്‍വേസ്റ്റേഷനിലെത്തിക്കാന്‍ പോകുന്നു. ഇത് വാക്കുപാലിക്കുന്നതിലുള്ള പപ്പുവിന്റെ ശ്രദ്ധയെ കാണിക്കുന്നു. യാത്രക്കാരനെ ലക്ഷ്യത്തിലെത്തിച്ചശേഷം തന്റെ വണ്ടി തട്ടി വീണ പെണ്‍കുട്ടിയുടെ സമീപത്തേക്ക് പപ്പു തിരിച്ചെത്തുന്നു. അവളുടെ നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ക്കുപകരം കൂടുതല്‍ അളവില്‍ സാധനങ്ങള്‍ വാങ്ങി നല്‍കുന്നു. ഈ സംഭവവും വാക്കുപാലിക്കുന്നവനാണ് പപ്പു എന്നതിന്റെ തെളിവാണ്.
2. 'ഓടയില്‍നിന്ന്' എന്ന പാഠഭാഗത്ത് ലക്ഷ്മി എന്ന കഥാപാത്രത്തെ നിങ്ങള്‍ പരിചയപ്പെട്ടല്ലോ. പാഠഭാഗത്തുനിന്ന് നിങ്ങള്‍ മനസ്സിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലക്ഷ്മിയുടെ കഥാപാത്രനിരൂപണം തയാറാക്കുക.
ഒരു ദരിദ്രകുടുംബത്തിലെ അംഗമാണ് ലക്ഷ്മി. അച്ഛന്‍ മരിച്ചുപോയ അവള്‍ക്ക് അമ്മ മാത്രമേയുള്ളൂ ആശ്രയം. ആഹാരത്തിനുപോലും വകയില്ലാതെ വളരെ കഷ്ടപ്പെട്ടാണ് ലക്ഷ്മിയും അമ്മയും ജീവിക്കുന്നത്. പപ്പുവിന്റെ റിക്ഷാ തട്ടി ലക്ഷ്മി ഓടയില്‍വീഴുമ്പോള്‍ അന്നത്തെ അത്താഴത്തിനുള്ള അരിയാണ് അവളുടെ കൈയില്‍നിന്ന് നഷ്ടപ്പെട്ടത്. താന്‍ ഓടയില്‍ വീണതിനേക്കാളധികം അവളെ വഷമിപ്പിച്ചത് അരി നഷ്ടപ്പെട്ടതുകൊണ്ട് അമ്മ വഴക്കുപറയുമോ എന്ന ഭയമാണ്. ഒരു ചട്ടി പച്ചവെള്ളം മാത്രം കുടിച്ച് വിശപ്പടക്കിയ അവളെ സംബന്ധിച്ചിടത്തോളം മൂഴക്ക് അരി വളരെ പ്രധാനപ്പെട്ടതാണ്. പപ്പു വാങ്ങിക്കൊടുത്ത പഴം അവള്‍ കഴിക്കാതെ മാറ്റിവയ്ക്കുന്നതും അവളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കാരണം കഠിനമായ വിശപ്പുണ്ടായിട്ടും അവള്‍ അമ്മയെക്കൂടി ഓര്‍ക്കുകയും അമ്മയ്‌ക്കൊപ്പം കഴിക്കാന്‍വേണ്ടി പഴം കരുതിവയ്ക്കുകയും ചെയ്യുന്നു. തന്റെ വിഷമങ്ങള്‍ക്കിടയിലും മറ്റുള്ളവരെക്കൂടി പരിഗണിക്കുന്ന സ്വഭാവം അവള്‍ക്കുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
അപരിചിതനായ പപ്പുവിനോട് യാതൊരു മടിയുമില്ലാതെയാണ് ചുറുചുറുക്കോടെ നിഷ്‌കളങ്കമായി അവള്‍ സംസാരിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ധാരാളമുണ്ടെങ്കിലും പ്രസന്നത കൈവിടാത്ത മനസ്സ് അവള്‍ക്കുണ്ടെന്ന് പപ്പുവുമൊത്തുള്ള പൊട്ടിച്ചിരിയിലൂടെ നമുക്കു മനസ്സിലാക്കാം. ആ നിഷ്‌കളങ്കമായ ചിരിയും കൃതജ്ഞത നിറഞ്ഞ നോട്ടവുമാണ് പപ്പുവിന്റെ മനസ്സിനെ സ്വാധീനിച്ചത്. ജീവിതത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാത്ത അനാഥനായ പപ്പുവിന് ജീവിതത്തെക്കുറിച്ച് പ്രതീക്ഷ കൊടുക്കാനും ലക്ഷ്മിക്കു കഴിഞ്ഞു.
ഒരു ചിത്രം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
ത്തമ്മധുരാനനമൊന്നു കണ്ടാല്‍,
അമ്മയ്ക്കു മാത്രമല്ലാര്‍ക്കുമേ ചെന്നെടു-
ത്തുമ്മവച്ചീടുവാന്‍ തോന്നുമല്ലോ!''
വള്ളത്തോള്‍ നാരായണമേനോന്റെ 'ഒരു ചിത്രം' എന്ന കവിതയിലെ വരികള്‍ നിങ്ങള്‍ പരിചയപ്പെട്ടതാണല്ലോ?
ഇതില്‍,
എ. മുഖം എന്ന അര്‍ഥം കിട്ടുന്ന പദം ഏതാണ്?
ബി. ആരുടെ മുഖം കണ്ടാലാണ് ആര്‍ക്കും ഉമ്മവയ്ക്കാന്‍ തോന്നുന്നത്?
സി. വരികളുടെ പ്രയോഗഭംഗി ഉള്‍ച്ചേര്‍ത്ത് ഒരു ലഘുക്കുറിപ്പ് തയാറാക്കുക.
എ. ആനനം
ബി. ഉണ്ണിക്കണ്ണന്റെ
സി. വാക്കുകള്‍കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തവിധം ഓമനത്തം തുളുമ്പുന്ന മുഖമാണ് ഉണ്ണിക്കണ്ണന്റേതെന്ന് കവി പറയുന്നു. അമ്മയ്ക്ക് മാത്രമല്ല, ആ കുഞ്ഞിനെ കാണുന്ന ആര്‍ക്കും അവനെ ഒന്നെടുത്ത് ഉമ്മവയ്ക്കാന്‍ തോന്നും. കവി വാക്കുകള്‍കൊണ്ടാണ് ഉണ്ണിക്കണ്ണനെ വരച്ചിടുന്നത്. അതീവഹൃദ്യവും ലളിതവുമായ ചിത്രീകരണം കവിതയെ കൂടുതല്‍ സുന്ദരമാക്കുന്നു. കൂടാതെ ഉചിതമായ പദപ്രയോഗങ്ങളും കവിതയെ ആകര്‍ഷകമാക്കുന്നുണ്ട്.
കേരളപാഠാവലി (യൂണിറ്റ്-1) :ചിത്രവര്‍ണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 6)
പാഠം 1- ഒരു ചിത്രം
വേദങ്ങള്‍
ഏറ്റവും പഴയതും ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവയാണ് നാലുവേദങ്ങള്‍.
1. ''ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം.'' (രുഗ്മിണീസ്വയംവരം)
2. ''കുറുനരി ലക്ഷം വന്നാലിന്നൊരു
ചെറുപുലിയോടു പിണങ്ങാനെളുതോ?'' (സത്യാസ്വയംവരം)
3. ''പടനായകനൊരു പടയില്‍ത്തോറ്റാല്‍
ഭടജനമെല്ലാം ഓടിയൊളിക്കും.'' (ശീലാതീചരിതം)
4. ''കടിയാപ്പട്ടികള്‍ നിന്നു കുരച്ചാല്‍
വടിയാലൊന്നു തിരിച്ചാല്‍ മണ്ടും.'' (സത്യാസ്വയംവരം)
5. ''വേലികള്‍തന്നേ വിളവു മുടിച്ചാല്‍
കാലികളെന്തു നടന്നീടുന്നു?'' (സ്യമന്തകം)
Tuesday, May 31, 2022
മലയാളം - കേരളപാഠാവലി,അടിസ്ഥാനപാഠാവലി (Class 6) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും
Monday, December 28, 2020
Students India Online Home Examination-3 (2020-21)
സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം!
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering your name, class, district and phone number.)
Wednesday, September 30, 2020
Students India Online Home Examination-2 (2021-22)
സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം!
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering your name, class, district and phone number.)
Sunday, July 5, 2020
Students India Online Home Examination-1 (2021-22)
(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering your name, class, district and phone number.)
Saturday, June 6, 2020
മലയാളം പാഠക്കുറിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തൂ.(Class 6)

പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ് 5,6,7- കേരള സ്റ്റേറ്റ് സിലബസ്) Learning Activities (Class 5,6,7- Kerala State Syllabus)
1. പൂന്തോട്ടം -
2. മയില്‍ -
3. പര്‍വതം -
4. തവള -
5. വണ്ട് -
6. അമ്പ് -
7. കാക്ക -
8. പല്ല് -
9. ശബ്ദം -
10. ഭാര്യ -
ഉത്തരം:
1. പൂന്തോട്ടം - ആരാമം, ഉദ്യാനം, പുഷ്പവാടി
2. മയില്‍ - മയൂരം, കേകി, ശിഖി
3. പര്‍വതം - അചലം, ശൈലം, ഗിരി
4. തവള - മണ്ഡൂകം, ഭേകം, ദര്‍ദുരം
5. വണ്ട് - ഭ്രമരം, മധുകരം, അളി
6. അമ്പ് - ശരം, ബാണം, സായകം
7. കാക്ക - ബലിഭുക്ക്, വായസം, കരടം
8. പല്ല് - ദന്തം, രദം, ദ്വിജം
9. ശബ്ദം - നാദം, നിനദം, രവം
10. ഭാര്യ - പത്‌നി, കാന്ത, കളത്രം

വലത്തോട്ട്
2. പഴുത്
3. കുമാരനാശാന്‍
4. ബാലന്‍
5. ലത
താഴോട്ട്
1. എഴുത്തച്ഛന്‍
3. കുന്ദലത
6. നാരായണീയം
Monday, December 30, 2019
Students India Online Annual Exam - 2020

Welcome to the
Students India
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering your name, class, district and phone number.)


Thursday, December 26, 2019
പത്രവാര്‍ത്തയുടെ മാതൃകകള്‍
ആ പ്രസംഗത്തിലെ പ്രധാന ആശയങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
❖ മരണമുള്ളവരാണ് മനുഷ്യര്‍. അതിനാല്‍ മനുഷ്യരുടെ വാക്കുകളേക്കാള്‍ ദൈവത്തിന്റെ വചനങ്ങള്‍ക്കു ചെവികൊടുക്കുക.
❖ ദൈവചനം പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുക എന്നതാണ്.
❖ മതത്തിന്റെയോ മറ്റോ പേരില്‍ പുലര്‍ത്തുന്ന ശത്രുത മാനവരാശിക്കു ദോഷമേ ചെയ്യൂ.
◼️ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ഈ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരു പത്രവാര്‍ത്ത തയാറാക്കൂ.
പതിനായിരങ്ങളെ ആവേശഭരിതരാക്കിയ പ്രസംഗം
മുക്കം (കോഴിക്കോട്): ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ മുന്നണിപ്പോരാളികളിലൊരാളായ ധീരദേശാഭിമാനി അബ്ദുറഹിമാന്‍ സാഹിബ് മുക്കത്തുവച്ച് നടത്തിയ പ്രസംഗം അവിടുത്തെ ജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി. മതസൗഹാര്‍ദം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. മനുഷ്യര്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ് ദൈവവചനങ്ങള്‍ ചെവിക്കൊള്ളാനും പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്‌നേഹിക്കുവാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങളില്‍ ഐക്യബോധവും രാജ്യസ്‌നേഹവും ഉണര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു സാധിച്ചു.
◼️ 'ഹാമെലിനിലെ കുഴലൂത്തുകാരന്‍' എന്ന കഥ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എലികളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയ ഹാമെലിന്‍ പട്ടണത്തിലെ ജനങ്ങളുടെ ദുരിതമാണ് ഈ കഥയിലെ പ്രതിപാദ്യം.
കഥയിലെ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്.
''ആളുകള്‍ക്ക് എലികളുടെ ചിലപ്പും ബഹളവും കാരണം, അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായി. അത്രയ്ക്കുണ്ട് ശബ്ദകോലാഹലം. കൊച്ചുപൈതങ്ങളെ തൊട്ടിലാട്ടുമ്പോള്‍ രണ്ടുമൂന്നു മൂഷികന്മാരും കൂടി, അതിനുള്ളില്‍ കയറിയിരുന്ന് ഒപ്പം ഊഞ്ഞാലാടുന്നുണ്ടാവും!''
- എലികളുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ ഹാമെലിനിലെ മേയര്‍ എലിശല്യം തീര്‍ക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഈ വിവരം പിറ്റേദിവസത്തെ പത്രത്തില്‍ വാര്‍ത്തയായി വന്നത് എങ്ങനെയാവാം? പത്രവാര്‍ത്ത തയാറാക്കുക.
ആയിരം പൊന്‍പണം സമ്മാനം!
ഹാമെലിന്‍: ഹാമെലിന്‍ പട്ടണത്തില്‍നിന്ന് എലികളെ തുരത്തുന്നവര്‍ക്ക് മേയര്‍ ആയിരം പൊന്‍പണം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. ഹാമെലിനിലെ ആളുകള്‍ എലികളുടെ ശല്യംമൂലം വല്ലാതെ വലഞ്ഞിരിക്കുകയാണ്. അവയുടെ ചിലപ്പും ബഹളവും കാരണം ആളുകള്‍ക്ക് അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായിരിക്കുന്നു. അത്രയ്ക്കാണ് എലികളുടെ ശബ്ദകോലാഹലം. കൊച്ചുകുഞ്ഞുങ്ങളുടെ തൊട്ടിലില്‍ വരെയാണ് മൂഷികര്‍ കയറിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മേയര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.
Monday, November 25, 2019
കേരളപാഠാവലി (യൂണിറ്റ്-4) : പ്രകാശകിരണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 6)
Friday, November 1, 2019
പുഞ്ച കൊയ്‌തേ, കളം നിറഞ്ഞേ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
മറ്റെല്ലാ മേഖലകളിലുമെന്നപോലെ ശാസ്ത്രത്തിന്റെ വളര്‍ച്ച കാര്‍ഷികമേഖലയിലും നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി. യന്ത്രങ്ങള്‍ നമ്മുടെ സമയവും അധ്വാനവും ലഘൂകരിച്ചു. കാളയും കലപ്പയും ഉപയോഗിച്ച് നിലമൊരുക്കുന്നതിനു ട്രാക്ടറുകള്‍ വന്നപ്പോള്‍ അത് ഏറെ പ്രയോജനകരമായി. മറ്റൊന്ന് ജലസേചനമാര്‍ഗങ്ങളാണ്. ചക്രങ്ങളുപയോഗിച്ചിരുന്നിടത്ത് പമ്പുസെറ്റുകള്‍ വന്നതും കൃഷിക്കാര്‍ക്ക് സഹായകമായി. ഞാറുനടീല്‍യന്ത്രങ്ങളും, കൊയ്ത്തുയന്ത്രങ്ങളും ഒക്കെ അങ്ങനെതന്നെ. കായികാധ്വാനമുള്ള കൃഷിപ്പണിക്ക് ആളെ കിട്ടാത്തത് നികത്താന്‍ ഈ യന്ത്രസംവിധാനങ്ങള്‍ വളരെയധികം സഹായിച്ചു. പക്ഷേ, കൃഷിയെന്ന കലയുടെ സൗന്ദര്യം നഷ്ടമായി. കൃഷിപ്പാട്ടുകള്‍ പാടി ആഹ്ലാദത്തോടെ ജോലിചെയ്തിരുന്ന കര്‍ഷകരും ഇന്ന് അന്യംനിന്നു പോയിരിക്കുന്നു.
2. അന്യംനിന്നു പോകുന്ന കാര്‍ഷികസംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി,
കൃഷിസംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ എഴുതുക.
◼️ കൃഷിയെ സംരക്ഷിക്കൂ, കര്‍ഷകരെ ബഹുമാനിക്കൂ.
◼️ പാടങ്ങള്‍ സംരക്ഷിക്കൂ, പട്ടിണി അകറ്റൂ.
◼️ വയല്‍ കൃഷിക്കുള്ളതാണ്, നികത്താനുള്ളതല്ല.
3. കുട്ടിക്കാലം തൊട്ടേ കൃഷിചെയ്യുന്നത് കണ്ടും കൃഷിപ്പണികളിലേര്‍പ്പെട്ടും കാര്‍ഷികമേഖലയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? 'കൃഷി അന്നും ഇന്നും' എന്ന വിഷയത്തെ ആസ്പദമാക്കി ലഘു ഉപന്യാസം തയാറാക്കുക.
മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങിയത് കൃഷി ആരംഭിച്ചതോടുകൂടിയാണ്. നമ്മുടെ ജീവിതത്തിന് ആവശ്യമായതെല്ലാം നാം നിറവേറ്റിയിരുന്നത് കൃഷിയിലൂടെയാണ്. കൃഷി നമുക്ക് ഉപജീവനമാര്‍ഗം മാത്രമായിരുന്നില്ല, സംസ്‌കാരവുമായിരുന്നു. നമ്മുടെ പ്രധാന ആഘോഷങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ടതാണ്. കൃഷി ദൈവികമായ ഒരു പ്രവൃത്തിയായിട്ടാണ് പണ്ടത്തെ മനുഷ്യര്‍ കണ്ടിരുന്നത്. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള കൃഷിരീതിയാണ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നത്. ഭക്ഷണം മാത്രമല്ല കായികാധ്വാനത്തിലൂടെ ആരോഗ്യവും ആനന്ദവും നാം കൃഷിയില്‍നിന്നും അനുഭവിച്ചു. വിളവെടുപ്പ് നാടിന്റെ ഉത്സവംതന്നെയായിരുന്നു.
എന്നാല്‍ ശാസ്ത്രസാങ്കേതികവിദ്യ പുരോഗമിച്ചതോടെ കൃഷിയിലും വലിയ മാറ്റങ്ങള്‍ വന്നു. കാളയും കലപ്പയും ഉപയോഗിച്ച് നിലമുഴുതിരുന്ന സ്ഥാനത്ത് ഇന്ന് ട്രാക്ടറാണ് ഉപയോഗിക്കുന്നത്. ജലസേചനത്തി
നുവേണ്ടി ഉപയോഗിച്ചിരുന്ന ചക്രങ്ങളുടെ സ്ഥാനത്ത് പമ്പുസെറ്റുകള്‍ ഉപയോഗിക്കുന്നു. ഞാറുനടീലും കൊയ്ത്തുമെല്ലാം ഇന്ന് യന്ത്രത്തിന്റെ സഹായത്താല്‍ത്തന്നെ. ഒരു പരിധിവരെ ഈ യന്ത്രസംവിധാനങ്ങള്‍ നമുക്ക് പ്രയോജനപ്രദമാണ്. പക്ഷേ മനുഷ്യന്റെ കായികാധ്വാന ത്തെ ഇത് കുറയ്ക്കുകയും കൃഷിയെന്ന കലയുടെ സൗന്ദ്യരത്തെ നഷ്ടപ്പെടുത്തുകയും ചെയ്തു. മറ്റൊന്ന് കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗമാണ്. കുറച്ചു സ്ഥലത്തുനിന്നും കൂടുതല്‍ വിളവു ലഭിക്കാന്‍വേണ്ടി മനുഷ്യര്‍ ഉപയോഗിക്കുന്ന പല രാസവളങ്ങളും പ്രകൃതിക്കും മനുഷ്യര്‍ക്കും ദോഷംചെയ്യുന്നതാണ്. മാരകവിഷമടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം ഏതെല്ലാംതരം രോഗങ്ങളാണ് നമ്മെ പിടികൂടുന്നത്.
പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതാണ് കാര്‍ഷികമേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. കൃഷിയേക്കാള്‍ കൂടുതല്‍ ലാഭകരം വ്യവസായമാണെന്ന തോന്നല്‍ ചെറുപ്പക്കാരെ കൃഷിയില്‍നിന്നകറ്റുന്നു. കൃഷിഭൂമി നികത്തി കെട്ടിടങ്ങളും വ്യവസായശാലകളും പണിയുന്നു. ഇത് നമ്മുടെ നിലനില്‍പ്പിനെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യം.
മഞ്ഞുതുള്ളി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
പുതിയ പ്രതീക്ഷകളുമായാണ് പ്രഭാതം വിടരുന്നത്. ചെഞ്ചായം പൂശിയപോലെ കിഴക്കേ ആകാശം അരുണാഭയോടെ കാണപ്പെട്ടു. ഉദിച്ചുവരുന്ന ബാലസൂര്യന്റെ നേര്‍ത്ത വെളിച്ചം തൂവല്‍സ്പര്‍ശംപോലെ ഭൂമിയെ തൊട്ടുതലോടുന്നു. കൂടുവിട്ടു പറന്നകലുന്ന പക്ഷികള്‍. കുയിലിന്റെ കളനാദം. ചെറുകിളികള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ചിലച്ചുകൊണ്ട് തത്തിക്കളിക്കുന്നു. വിടര്‍ന്നുവരുന്ന ചെമ്പരത്തിപ്പൂവില്‍നിന്നു തേനുണ്ണുന്ന തേന്‍കുരുവികളുടെ മധുരമായ ശബ്ദം. മഞ്ഞുതുള്ളികള്‍കൊണ്ട് മുത്തണിഞ്ഞ പുല്‍ത്തലപ്പുകള്‍. മണ്ണില്‍നിന്നും തലനീട്ടിനോക്കുന്ന പുതിയ പുല്‍നാമ്പുകള്‍. പൂക്കള്‍ തോറും പരതിനടക്കുന്ന വണ്ടുകള്‍. കുളിരാര്‍ന്ന ഈ പ്രഭാതത്തിന്റെ ലാവണ്യവും നൈര്‍മല്യവും ഹൃദയത്തെ ഉന്മേഷഭരിതമാക്കുന്നു.
പരിശ്രമം ചെയ്യുകിലെന്തിനേയും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
◀️ വില്‍മ റുഡോള്‍ഫ്
അമേരിക്കയിലാണ് വില്‍മ റുഡോള്‍ഫ് ജനിച്ചത്, തീരെ കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ പോളിയോ ബാധിച്ച് അവളുടെ ഒരു കാലും കൈയും തളര്‍ന്നു. ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍ വടികുത്തി നടന്നുതുടങ്ങിയ അവള്‍ മനക്കരുത്തുകൊണ്ട് കാലുകള്‍ക്ക് ബലം നല്‍കുകയായിരുന്നു. നടന്നും ഓടിയും ബാസ്‌കറ്റ്‌ബോള്‍ കളിച്ചും അവള്‍ മത്സരങ്ങളുടെ ഭാഗമായി. ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഒളിമ്പിക്‌സ് സ്വര്‍ണം നേടുമെന്ന് അവള്‍ പ്രഖ്യാപിച്ചത്. പിന്നീട് കഠിനപരിശീലനത്തിന്റെ നാളുകളായിരുന്നു. 1960-ല്‍ നടന്ന ഒളിമ്പിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി അവള്‍ തന്റെ വാക്കുപാലിച്ചു. ആത്മവിശ്വാസം, മനക്കരുത്ത്, ലക്ഷ്യബോധം, കഠിനാധ്വാനം ഇവ നാലുമാണ് വില്‍മയുടെ തിളക്കമാര്‍ന്ന വിജയത്തിനു പണ്ടിന്നില്‍. ലോകം ഇന്നും ആദരവോടെയാണ് വില്‍മ റുഡോള്‍ഫ് എന്ന പെണ്‍കുട്ടിയെ സ്മരിക്കുന്നത്.
2. എസ്. എല്‍. വി- 3 എന്ന പദ്ധതിയുടെ ആദ്യവിക്ഷേപണം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ വിക്ഷേപണം വിജയകരമായി നടത്താന്‍ അബ്ദുല്‍കലാമിനെയും മറ്റു ശാസ്ത്രജ്ഞരെയും സഹായിച്ചതെന്ത്?
എസ്. എല്‍. വി- 3 എന്ന പദ്ധതിയുടെ ആദ്യവിക്ഷേപണം പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് അബ്ദുല്‍ കലാമും സംഘവും വസ്തുനിഷ്ഠമായ രീതിയില്‍ വിശകലനം നടത്തി. ഒടുവില്‍ കുഴപ്പം എയര്‍ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്നു മനസ്സിലായി. വിക്ഷേപണത്തിനുമുമ്പുള്ള സമയത്ത് കണ്‍ട്രോള്‍ പവര്‍ പ്ലാന്റിന്റെ വാല്‍വില്‍ പൊടി കടന്നിരുന്നു. തന്മൂലം അതു ശരിയായി പ്രവര്‍ത്തിക്കാതായി. ഈ സംഭവത്തിനുശേഷം എല്ലാ ഉപകരണങ്ങളുടെയും ഗുണനിലവാരം കര്‍ശനമായി പരിശോധിക്കുന്നു എന്നു അവര്‍ ഉറപ്പുവരുത്തി. സാങ്കേതികപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ മാത്രമല്ല ഇതിലൂടെ അവര്‍ക്കു സാധിച്ചത്; ശാസ്ത്രജ്ഞരുടെ മനോവീര്യം ഉയര്‍ത്താനും സാധിച്ചു. അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ത്തന്നെ രണ്ടാമത്തെ വിക്ഷേപണം വിജയകരമായി നടത്താന്‍ ഇതവരെ സഹായിച്ചു.



