1. നെല്‍ക്കൃഷിയുടെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ഒരു നാടന്‍പാട്ടാണല്ലോ 'പുഞ്ച കൊയ്‌തേ, കളം നിറഞ്ഞേ' എന്നത്. ശാസ്ത്രം പുരോഗമിച്ചതോടെ പണ്ട് നമ്മുടെ പാടത്തും പറമ്പിലും ഉപയോഗിച്ചിരുന്ന കൃഷിയുപകരണങ്ങളില്‍ പലതും യന്ത്രവല്‍ക്കൃത ഉപകരണങ്ങള്‍ക്ക് വഴിമാറി. യന്ത്രങ്ങള്‍ കൃഷിയില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
മറ്റെല്ലാ മേഖലകളിലുമെന്നപോലെ ശാസ്ത്രത്തിന്റെ വളര്‍ച്ച കാര്‍ഷികമേഖലയിലും നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി. യന്ത്രങ്ങള്‍ നമ്മുടെ സമയവും അധ്വാനവും ലഘൂകരിച്ചു. കാളയും കലപ്പയും ഉപയോഗിച്ച് നിലമൊരുക്കുന്നതിനു ട്രാക്ടറുകള്‍ വന്നപ്പോള്‍ അത് ഏറെ പ്രയോജനകരമായി. മറ്റൊന്ന് ജലസേചനമാര്‍ഗങ്ങളാണ്. ചക്രങ്ങളുപയോഗിച്ചിരുന്നിടത്ത് പമ്പുസെറ്റുകള്‍ വന്നതും കൃഷിക്കാര്‍ക്ക് സഹായകമായി. ഞാറുനടീല്‍യന്ത്രങ്ങളും, കൊയ്ത്തുയന്ത്രങ്ങളും ഒക്കെ അങ്ങനെതന്നെ. കായികാധ്വാനമുള്ള കൃഷിപ്പണിക്ക് ആളെ കിട്ടാത്തത് നികത്താന്‍ ഈ യന്ത്രസംവിധാനങ്ങള്‍ വളരെയധികം സഹായിച്ചു. പക്ഷേ, കൃഷിയെന്ന കലയുടെ സൗന്ദര്യം നഷ്ടമായി. കൃഷിപ്പാട്ടുകള്‍ പാടി ആഹ്ലാദത്തോടെ ജോലിചെയ്തിരുന്ന കര്‍ഷകരും ഇന്ന് അന്യംനിന്നു പോയിരിക്കുന്നു.
2. അന്യംനിന്നു പോകുന്ന കാര്‍ഷികസംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി,
കൃഷിസംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ എഴുതുക.
◼️ കൃഷിയെ സംരക്ഷിക്കൂ, കര്‍ഷകരെ ബഹുമാനിക്കൂ.
◼️ പാടങ്ങള്‍ സംരക്ഷിക്കൂ, പട്ടിണി അകറ്റൂ.
◼️ വയല്‍ കൃഷിക്കുള്ളതാണ്, നികത്താനുള്ളതല്ല.
3. കുട്ടിക്കാലം തൊട്ടേ കൃഷിചെയ്യുന്നത് കണ്ടും കൃഷിപ്പണികളിലേര്‍പ്പെട്ടും കാര്‍ഷികമേഖലയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? 'കൃഷി അന്നും ഇന്നും' എന്ന വിഷയത്തെ ആസ്പദമാക്കി ലഘു ഉപന്യാസം തയാറാക്കുക.
മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങിയത് കൃഷി ആരംഭിച്ചതോടുകൂടിയാണ്. നമ്മുടെ ജീവിതത്തിന് ആവശ്യമായതെല്ലാം നാം നിറവേറ്റിയിരുന്നത് കൃഷിയിലൂടെയാണ്. കൃഷി നമുക്ക് ഉപജീവനമാര്‍ഗം മാത്രമായിരുന്നില്ല, സംസ്‌കാരവുമായിരുന്നു. നമ്മുടെ പ്രധാന ആഘോഷങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ടതാണ്. കൃഷി ദൈവികമായ ഒരു പ്രവൃത്തിയായിട്ടാണ് പണ്ടത്തെ മനുഷ്യര്‍ കണ്ടിരുന്നത്. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള കൃഷിരീതിയാണ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നത്. ഭക്ഷണം മാത്രമല്ല കായികാധ്വാനത്തിലൂടെ ആരോഗ്യവും ആനന്ദവും നാം കൃഷിയില്‍നിന്നും അനുഭവിച്ചു. വിളവെടുപ്പ് നാടിന്റെ ഉത്സവംതന്നെയായിരുന്നു.
എന്നാല്‍ ശാസ്ത്രസാങ്കേതികവിദ്യ പുരോഗമിച്ചതോടെ കൃഷിയിലും വലിയ മാറ്റങ്ങള്‍ വന്നു. കാളയും കലപ്പയും ഉപയോഗിച്ച് നിലമുഴുതിരുന്ന സ്ഥാനത്ത് ഇന്ന് ട്രാക്ടറാണ് ഉപയോഗിക്കുന്നത്. ജലസേചനത്തി
നുവേണ്ടി ഉപയോഗിച്ചിരുന്ന ചക്രങ്ങളുടെ സ്ഥാനത്ത് പമ്പുസെറ്റുകള്‍ ഉപയോഗിക്കുന്നു. ഞാറുനടീലും കൊയ്ത്തുമെല്ലാം ഇന്ന് യന്ത്രത്തിന്റെ സഹായത്താല്‍ത്തന്നെ. ഒരു പരിധിവരെ ഈ യന്ത്രസംവിധാനങ്ങള്‍ നമുക്ക് പ്രയോജനപ്രദമാണ്. പക്ഷേ മനുഷ്യന്റെ കായികാധ്വാന ത്തെ ഇത് കുറയ്ക്കുകയും കൃഷിയെന്ന കലയുടെ സൗന്ദ്യരത്തെ നഷ്ടപ്പെടുത്തുകയും ചെയ്തു. മറ്റൊന്ന് കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗമാണ്. കുറച്ചു സ്ഥലത്തുനിന്നും കൂടുതല്‍ വിളവു ലഭിക്കാന്‍വേണ്ടി മനുഷ്യര്‍ ഉപയോഗിക്കുന്ന പല രാസവളങ്ങളും പ്രകൃതിക്കും മനുഷ്യര്‍ക്കും ദോഷംചെയ്യുന്നതാണ്. മാരകവിഷമടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം ഏതെല്ലാംതരം രോഗങ്ങളാണ് നമ്മെ പിടികൂടുന്നത്.
പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതാണ് കാര്‍ഷികമേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. കൃഷിയേക്കാള്‍ കൂടുതല്‍ ലാഭകരം വ്യവസായമാണെന്ന തോന്നല്‍ ചെറുപ്പക്കാരെ കൃഷിയില്‍നിന്നകറ്റുന്നു. കൃഷിഭൂമി നികത്തി കെട്ടിടങ്ങളും വ്യവസായശാലകളും പണിയുന്നു. ഇത് നമ്മുടെ നിലനില്‍പ്പിനെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യം.

അധ്വാനം ആഹ്ലാദകരമായ ഒരു അനുഭവമാണ് ഈ വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക
ReplyDelete