1. മഞ്ഞുതുള്ളികളുടെ സൗന്ദര്യത്തെ ഉള്ളൂര്‍ 'മഞ്ഞുതുള്ളി' എന്ന കവിതയിലൂടെ വര്‍ണിക്കുന്നു. നിങ്ങളെ ആകര്‍ഷിച്ച ഏതെങ്കിലും ഒരു കാഴ്ചയുടെ വര്‍ണന തയാറാക്കുക.
പുതിയ പ്രതീക്ഷകളുമായാണ് പ്രഭാതം വിടരുന്നത്. ചെഞ്ചായം പൂശിയപോലെ കിഴക്കേ ആകാശം അരുണാഭയോടെ കാണപ്പെട്ടു. ഉദിച്ചുവരുന്ന ബാലസൂര്യന്റെ നേര്‍ത്ത വെളിച്ചം തൂവല്‍സ്പര്‍ശംപോലെ ഭൂമിയെ തൊട്ടുതലോടുന്നു. കൂടുവിട്ടു പറന്നകലുന്ന പക്ഷികള്‍. കുയിലിന്റെ കളനാദം. ചെറുകിളികള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ചിലച്ചുകൊണ്ട് തത്തിക്കളിക്കുന്നു. വിടര്‍ന്നുവരുന്ന ചെമ്പരത്തിപ്പൂവില്‍നിന്നു തേനുണ്ണുന്ന തേന്‍കുരുവികളുടെ മധുരമായ ശബ്ദം. മഞ്ഞുതുള്ളികള്‍കൊണ്ട് മുത്തണിഞ്ഞ പുല്‍ത്തലപ്പുകള്‍. മണ്ണില്‍നിന്നും തലനീട്ടിനോക്കുന്ന പുതിയ പുല്‍നാമ്പുകള്‍. പൂക്കള്‍ തോറും പരതിനടക്കുന്ന വണ്ടുകള്‍. കുളിരാര്‍ന്ന ഈ പ്രഭാതത്തിന്റെ ലാവണ്യവും നൈര്‍മല്യവും ഹൃദയത്തെ ഉന്മേഷഭരിതമാക്കുന്നു.

No comments:
Post a Comment