Sunday, April 21, 2019

വീട് നല്ല വീട് - കവിത

വീട് നല്ല വീട് എന്ന കവിതയുടെ വീഡിയോ കാണാം





Wednesday, April 10, 2019

കടമ്മനിട്ട രാമകൃഷ്ണന്‍ -ജീവിതരേഖ (Kadammanitta Ramakrishnan - profile)


ഊഞ്ഞാല്‍പ്പാട്ട് -കവിതാലാപനം (Oonjaalppaattu-Kadammanitta - recital)




പി. എന്‍. പണിക്കര്‍ -ഡോക്യുമെന്ററി (P. N. Panicker - documentary)


ഓടയില്‍നിന്ന് - സിനിമ (Odayil Ninnu þ full movie)


രാജാ രവിവര്‍മ്മ-പെയിന്റിങ്ങുകള്‍ (Raja Ravivarma-Paintings)


വള്ളത്തോള്‍ -ഡോക്യുമെന്ററി (Vallathol Documentary)


ഒരു ചിത്രം -കവിതാലാപനം (Oru Chithram by Vallathol- recital)






Tuesday, April 9, 2019

എസ്. കെ. പൊറ്റെക്കാട്ടിന്റെ യാത്രാനുഭവം കേള്‍ക്കാം


ആസ്വാദനക്കുറിപ്പ്- ചില മാതൃകകള്‍

ഞങ്ങളുടെ മുത്തശ്ശി
നിങ്ങള്‍ക്കുള്ളതുപോലെന്‍ നാട്ടില്‍
ഞങ്ങള്‍ക്കു~ൊരു മുത്തശ്ശി!
കഥപറയാറു,~ന്തിക്കോരോ
കവിതകള്‍ മാനത്തുലയുമ്പോള്‍
വെള്ളരിയുടെ മലര്‍മൊട്ടുകള്‍ മഞ്ഞ-
പ്പുള്ളികള്‍ കുത്തിയ പാടത്തില്‍,
നീലക്കറുകക, ളണിമുക്കുറ്റികള്‍
ചേലവിരിച്ച വരമ്പിന്‍മേല്‍,
കൂടും ഞങ്ങള്‍ മുത്തശ്ശിയുമായ്
കൂലിക്കാരുടെ കഥപറയാന്‍!
                    (വയലാര്‍ രാമവര്‍മ്മ)
♦️ ഞങ്ങളുടെ മുത്തശ്ശി എന്ന കവിതയുടെ ആസ്വാദനം
അധ്വാനത്തിന്റെ മഹത്ത്വം
മനുഷ്യശേഷിയിലും മനുഷ്യന്റെ അധ്വാനത്തിലും അഭിമാനം കൊ~ിരുന്ന കവിയാണ് വയലാര്‍ രാമവര്‍മ്മ. അദ്ദേഹം എന്നും അധ്വാനിക്കുന്നവരുടെ പക്ഷത്തായിരുന്നു. അവരുടെ ജീവിതമാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നത്. 'ഞങ്ങളുടെ മുത്തശ്ശി' എന്ന കവിതയും ഇതില്‍നിന്ന് വ്യത്യസ്തമല്ല.
നിങ്ങള്‍ക്കുള്ളതുപോലെ തന്റെ നാട്ടിലും ഒരു മുത്തശ്ശിയു~െന്ന് കവി പറയുന്നു. സന്ധ്യയ്ക്ക് ആ മുത്തശ്ശി ഓരോ കഥകള്‍ പറയാറു~്. വെള്ളരിയുടെ പൂമൊട്ടുകള്‍ മഞ്ഞപ്പുള്ളികള്‍ കുത്തിയ പാടത്തില്‍, നീലക്കറുകകളും മുക്കുറ്റികളും ചേലവിരിച്ചതുപോലെയുള്ള വരമ്പിലിരുന്ന് മുത്തശ്ശി കൂലിക്കാരുടെ കഥകള്‍ ഞങ്ങളോട് പറയും. ഈ കഥ കേള്‍ക്കാന്‍ തങ്ങള്‍ മുത്തശ്ശിക്കു ചുറ്റും കൂടുമെന്നും കവി പറയുന്നു. അധ്വനിക്കുന്നവരുടെ കഥ കേള്‍ക്കാനുള്ള കവിയുടെ താല്‍പ്പര്യമാണ് ഇവിടെ തെളിയുന്നത്. ഗ്രാമ്യഭംഗി തുളുമ്പിനില്‍ക്കുന്ന ഈ കവിതയിലെ വാക്കുകള്‍ ഓരോന്നും  അതിന്റെ ലാളിത്യംകൊ~് അതിമനോഹരങ്ങളാണ്. കൂടാതെ വരികളില്‍ ആവര്‍ത്തിച്ചുവരുന്ന അക്ഷരങ്ങള്‍ കവിതയ്ക്ക് നല്‍കുന്ന ശബ്ദഭംഗിയും ശ്രദ്ധേയമാണ്. കവിതകള്‍ മാനത്തുലയുന്ന സന്ധ്യ, വെള്ളരിയുടെ പൂമൊട്ടുകള്‍ മഞ്ഞപ്പുള്ളികള്‍ കുത്തിയ പാടം, നീലക്കറുകകളും മുക്കുറ്റികളും ചേല വിരിച്ച വരമ്പ് തുടങ്ങിയ കവിതയിലെ പ്രയോഗങ്ങള്‍ വളരെ മനോഹരമായിരിക്കുന്നു.
'കഥപറയാറു,~ന്തിക്കോരോ
കവിതകള്‍ മാനത്തുലയുമ്പോള്‍' എന്ന വരികളാണ് എനിക്ക് ഏറ്റവുമധികം ഇഷ്ടമായത്. ഇതിലെ കവിത വിരിയുന്ന മാനം എന്ന കല്പന വളരെയധികം ആകര്‍ഷകമാണ്.
അധ്വാനിക്കുന്നവരോടുള്ള കവിയുടെ മനോഭാവമാണ് കവിതയില്‍ തെളിയുന്നത്. കവിയുടെ നാട്ടിലെ മുത്തശ്ശി പറയുന്നത് വെറും കെട്ടുകഥകളോ നേരംപോക്കുകളോ അല്ല; കൂലിക്കാരുടെ കഥകളാണ്. ഇവിടെ കഠിനാധ്വാനം ചെയ്യുന്ന സാധാരണതൊഴിലാളികളുടെ പക്ഷത്താണ് താനെന്ന് കവി അടിവരയിട്ട് പറയുന്നു. അവരാണ് ഈ ലോകത്തിന്റെ യഥാര്‍ഥ ശില്പികള്‍. ലളിതമായ വാക്കുകളിലൂടെ വളരെ വലിയൊരാശയമാണ് കവിപകര്‍ന്നുതരുന്നത്.
.................................................................................................................................
വളപ്പൊട്ടുകള്‍ 
 എത്ര സുന്ദരമെത്ര സുന്ദര-
മെന്റെ മലയാളം,
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു-
പൊന്നുനൂല്‍ പോലെ!
മണ്ണില്‍ വീണു കുരുത്തു നെന്മണി-
വിത്തു മുളപൊട്ടി
മിന്നുമീരില വീശിടും പോ-
ലെത്രയീരടികള്‍
മണ്ണില്‍ വേര്‍പ്പുവിതച്ചവര്‍ത-
ന്നീണമായ് വന്നു!
അന്നു പാടിയ  പാട്ടിലൂഞ്ഞാ-
ലാടി മലയാളം.
      (ഒ. എന്‍. വി.)
♦️ വളപ്പൊട്ടുകള്‍ എന്ന കവിതയുടെ ആസ്വാദനം
മലയാളം മനോഹരം
മലയാളത്തിലെ പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്നു ഒ. എന്‍. വി. കുറുപ്പ.് 'വളപ്പൊട്ടുകള്‍' എന്ന കവിതയില്‍ അദ്ദേഹം മലയാളഭാഷയുടെ മഹത്ത്വവും മനോഹാരിതയും വര്‍ണിക്കുന്നു.
മലയാളഭാഷയുടെ സൗന്ദര്യം വര്‍ണിച്ചുകൊ~ാണ് കവിത ആരംഭിക്കുന്നത്. മുത്തും പവിഴവും (ഭാഷാപദങ്ങളും സംസ്‌കൃതപദങ്ങളും) കൊരുത്ത പൊന്നുനൂല്‍പോലെ മനോഹരമാണ് മലയാളഭാഷ. വെളുത്തനിറമുള്ള മുത്തും ചുവന്നനിറമുള്ള പവിഴവും കോര്‍ത്തുകെട്ടിയ മാലപോലെ  സുന്ദരമാണത്. വിത്ത് മണ്ണില്‍ വീണ് മുളപൊട്ടി അതില്‍ ഇലകള്‍ ഉ~ാവുന്നതുപോലെ  മണ്ണില്‍ അധ്വാനിക്കുന്നവരില്‍നിന്നും എത്രയെത്ര ഈരടികള്‍ പിറന്നിട്ടു~്. പാടത്തും പറമ്പിലും കൃഷിചെയ്യുന്നവര്‍ അധ്വാനിക്കുന്നതിന്റെ പ്രയാസം മറക്കുന്നതിനുവേ~ി പാടിയിരുന്ന പാട്ടുകളില്‍ ആദ്യകാല മലയാളഭാഷയുടെ മാധുര്യമു~്. ആ പാട്ടുകള്‍ ഈണമുള്ളതും ലളിതവുമായിരുന്നു. അവര്‍ പാടിയ പാട്ടിന്റെ താളത്തിനനുസരിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ മലയാളഭാഷ ഊഞ്ഞാലാടി. അവരുടെ അധ്വാനത്തിന്റെ കരുത്തില്‍നിന്നു~ായ ഈ ഈരടികള്‍ മലയാളഭാഷയുടെ ശക്തി വര്‍ധിപ്പിച്ചു. ലളിതമായ വാക്കുകളില്‍ രചിച്ചിരിക്കുന്ന ഈ കവിത മലയാളഭാഷയുടെ സൗന്ദര്യം മുഴുവനും ഉള്‍ക്കൊള്ളുന്നു. മുത്തും പവിഴവും കോര്‍ത്ത പൊന്നിന്‍നൂലായി മലയാളഭാഷയെ വിശേഷിപ്പിച്ചിരിക്കുന്നതിലെ പ്രയോഗഭംഗി കവിതയെ മനോഹരമാക്കുന്ന ഘടകങ്ങളിലൊന്നാണ്.
പല ഘട്ടങ്ങളിലൂടെ വളര്‍ന്നുവികസിച്ച മലയാളഭാഷയുടെ ആരംഭം  എങ്ങനെയായിരുന്നുവെന്നാണ് കവി പറയുന്നത്. ഒപ്പം മാതൃഭാഷയുടെ സൗന്ദര്യം ആസ്വാദകര്‍ക്കു മുമ്പില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. മലയാളത്തേക്കാള്‍ മറ്റു  ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇക്കാലത്ത്  ഈ കവിതയ്ക്ക് വളരെയേറെ പ്രസക്തിയു~്. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും നാം തിരിച്ചറിയുകയും മലയാളഭാഷയെ സംരക്ഷിക്കുകയും വേണം.
.................................................................................................................................

Friday, April 5, 2019

എസ്. കെ. പൊറ്റെക്കാട്ടിന്റെ ഒരു ഹിമാലയന്‍യാത്രാനുഭവം

എസ്. കെ. പൊറ്റെക്കാട്ടിന്റെ ഒരു ഹിമാലയന്‍ യാത്രാനുഭവം

കൊച്ചനുജന്‍ - കവിതാലാപനം (Kochanujan - recital)




ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ - ഡോക്യുമെന്ററി (Edasseri Govindan Nair documentary)


പി. എന്‍. പണിക്കര്‍ -ഡോക്യുമെന്ററി (P. N. Panicker - documentary)


അജന്താഗുഹകള്‍ (Ajantha caves)

അജന്താഗുഹകള്‍




പൂക്കാതിരിക്കാനെനിക്കാവതില്ലേ- കവിതാലാപനം (Pookkathirikkaneniykkavathille - recital)