Monday, December 30, 2019

Students India Online Annual Exam - 2020

Welcome to the 
Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Students India Online Annual Exam - 2020


Welcome to the 
Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Students India Online Annual Exam - 2020


Welcome to the 
Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Students India Online Annual Exam - 2020


Welcome to the 
Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Students India Online Annual Exam - 2020


Welcome to the 
Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Students India Online Annual Exam - 2020


Welcome to the 
Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Thursday, December 26, 2019

കായിക ക്വിസ്


വാര്‍മഴവില്ലേ- കവിത


നീലകുറുക്കന്‍ രാജാവായ കഥ


താരതമ്യക്കുറിപ്പിന്റെ മാതൃകകള്‍

⧱  ''വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
    വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം''         
                                         (പ്രേമസംഗീതം - ഉള്ളൂര്‍)
⧱   ''മനസ്സില്‍  നൈരാശ്യമെഴുന്നവന്നു
  മധ്യാഹ്നവും പ്രത്യഹമര്‍ധരാത്രം;
ശുഭം പ്രതീക്ഷിപ്പവനേതു രാവും
സൂര്യാംശുദീപ്തം പകല്‍പോലെതന്നെ.'' 
                                         (നവയുഗോദയം - ഉള്ളൂര്‍) 
തന്നിരിക്കുന്ന കവിതാഭാഗങ്ങള്‍ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
മഹാകവി ഉള്ളൂരിന്റെ രണ്ടു കവിതാഭാഗങ്ങളാണ് തന്നിരിക്കുന്നത്. പ്രകാശിക്കുന്ന വിളക്ക് കൈയിലുള്ളവര്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം വെളിച്ചം നിറഞ്ഞുനില്‍ക്കും. അവനവനു മാത്രമല്ല, മറ്റുള്ളവര്‍ക്കും വെളിച്ചം നല്‍കിക്കൊണ്ടാണ്  അങ്ങനെയുള്ളവര്‍ ജീവിക്കുന്നത്. പ്രകാശം, അറിവ്, ആത്മവിശ്വാസം, നന്മ, ശുഭചിന്ത എന്നിങ്ങനെയുള്ള ഗുണങ്ങളുടെ പ്രതീകമാണ് വിളക്ക്. ആ വെണ്മ മനസ്സിലുള്ളവര്‍ക്ക് പുരോഗതിയും വിജയവും കൈവരുമെന്നാണ് 'പ്രേമസംഗീത'ത്തിലൂടെ കവി പറഞ്ഞുവയ്ക്കുന്നത്. 'നവയുഗോദയ'ത്തിലെ വരികളുടെ  ആശയവും സമാനമാണ്. നിരാശാമനോഭാവത്തോടെ ചുറ്റും നോക്കുന്നവര്‍ക്ക് നട്ടുച്ചപോലും കൂരിരുട്ടായി തോന്നും. എന്നാല്‍ ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കുന്നവര്‍ക്ക് രാത്രി പകല്‍പോലെ അനുഭവപ്പെടുന്നു. അവരുടെ ജീവിതത്തില്‍ നിരാശ ഉണ്ടാവുകയേയില്ല. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നവര്‍ക്കുമാത്രമേ ജീവിതത്തില്‍ പുരോഗതിയുണ്ടാവുകയുള്ളൂ എന്ന ആശയമാണ് രണ്ടു കവിതാഭാഗങ്ങളിലും തെളിയുന്നത്. 
◼️  എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഭൂമിക്ക് കഴിയും. എന്നാല്‍ അവരുടെ ആര്‍ത്തികളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല.''            - മഹാത്മാഗാന്ധി
◼️  ''പട്ടു കിട്ടുമ്പൊഴും സന്തോഷമില്ലവ-
നൊട്ടു പണംകൂടെ മുമ്പേ നിനയ്ക്കയാല്‍.
വീരവാളിപ്പട്ടു കിട്ടിയെന്നാകിലും
പോരാ തരിവള കിട്ടുവാനാഗ്രഹം.''              - കുഞ്ചന്‍നമ്പ്യാര്‍
ഗാന്ധിജിയുടെ വാക്കുകളും  കുഞ്ചന്‍നമ്പ്യാരുടെ കാവ്യഭാഗവും താരതമ്യം ചെയ്ത്  കുറിപ്പ് തയാറാക്കുക.
മനുഷ്യരുടെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്. പക്ഷേ അവരുടെ ആര്‍ത്തികളെ തൃപ്തിപ്പെടുത്താനുള്ളതൊന്നും ഇവിടെയില്ലെന്നാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞിരിക്കുന്നത്. പണത്തോടുള്ള മനുഷ്യരുടെ ആര്‍ത്തിയെക്കുറിച്ചുതന്നെയാണ് കുഞ്ചന്‍നമ്പ്യാരും കാവ്യഭാഗത്ത് പറഞ്ഞിരിക്കുന്നത്. തന്റെ കഴിവിന് അംഗീകാരമായി പട്ടുകിട്ടിയാലും മനുഷ്യന് സന്തോഷമില്ല. കാരണം കുറച്ചു പണംകൂടി അവന്‍ പ്രതീക്ഷിക്കുന്നുണ്ട്. വീരാളിപ്പട്ടുകിട്ടിയാല്‍ അതുമാത്രം പോരാ, തരിവളകൂടി കിട്ടുവാനാണ് ആഗ്രഹം. ഇങ്ങനെ മനുഷ്യന്റെ ആര്‍ത്തി ഒരിക്കലും തീരുന്നില്ല. കിട്ടുന്തോറും അത് കൂടിക്കൂടി വരുകയാണ് ചെയ്യുന്നത്. ഗാന്ധിജിയുടെ നിരീക്ഷണംതന്നെയാണ് കാവ്യഭാഗത്തും പ്രതിഫലിക്കുന്നത്. മറ്റു ജീവികളെല്ലാം തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ളതു മാത്രമാണ് ഈ ഭൂമിയില്‍നിന്ന് സ്വീകരിക്കുന്നത്. എന്നാല്‍ മനുഷ്യനെ  സംബന്ധിച്ചിടത്തോളം ആവശ്യങ്ങളല്ല, ആര്‍ഭാടവും ആര്‍ത്തിയുമാണ് കൂടുതലുള്ളത്. മറ്റുള്ളവരുടെ ആവശ്യങ്ങളൊന്നും സാധിച്ചില്ലെങ്കിലും വേണ്ടില്ല, തനിക്ക് കൂടുതല്‍ കൂടുതല്‍ കിട്ടണമെന്ന മനുഷ്യന്റെ മനോഭാവത്തെയാണ് ഗാന്ധിജിയും
കുഞ്ചന്‍നമ്പ്യാരും വിമര്‍ശിച്ചിരിക്കുന്നത്.


പത്രവാര്‍ത്തയുടെ മാതൃകകള്‍

◼️  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് കോഴിക്കോട് ജില്ലയിലെ മുക്കത്തുവച്ചു നടത്തിയ പ്രസംഗമാണ് അക്കിത്തത്തിന്റെ  'മരണമില്ലാത്ത മനുഷ്യന്‍' എന്ന കവിതയിലെ പ്രതിപാദ്യം. 
ആ പ്രസംഗത്തിലെ പ്രധാന ആശയങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 
❖  മരണമുള്ളവരാണ് മനുഷ്യര്‍. അതിനാല്‍ മനുഷ്യരുടെ വാക്കുകളേക്കാള്‍ ദൈവത്തിന്റെ വചനങ്ങള്‍ക്കു ചെവികൊടുക്കുക.
❖  ദൈവചനം പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുക എന്നതാണ്.
❖  മതത്തിന്റെയോ മറ്റോ പേരില്‍ പുലര്‍ത്തുന്ന ശത്രുത മാനവരാശിക്കു ദോഷമേ ചെയ്യൂ.
◼️  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ  ഈ പ്രസംഗം റിപ്പോര്‍ട്ട്  ചെയ്തുകൊണ്ട് ഒരു  പത്രവാര്‍ത്ത തയാറാക്കൂ.
പതിനായിരങ്ങളെ ആവേശഭരിതരാക്കിയ പ്രസംഗം
മുക്കം  (കോഴിക്കോട്): ഇന്ത്യന്‍   സ്വാതന്ത്ര്യസമരചരിത്രത്തിലെ   മുന്നണിപ്പോരാളികളിലൊരാളായ ധീരദേശാഭിമാനി അബ്ദുറഹിമാന്‍ സാഹിബ്  മുക്കത്തുവച്ച് നടത്തിയ  പ്രസംഗം അവിടുത്തെ ജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി. മതസൗഹാര്‍ദം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. മനുഷ്യര്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ് ദൈവവചനങ്ങള്‍ ചെവിക്കൊള്ളാനും പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്‌നേഹിക്കുവാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങളില്‍ ഐക്യബോധവും രാജ്യസ്‌നേഹവും ഉണര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു സാധിച്ചു.
◼️  'ഹാമെലിനിലെ കുഴലൂത്തുകാരന്‍' എന്ന കഥ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എലികളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയ ഹാമെലിന്‍ പട്ടണത്തിലെ ജനങ്ങളുടെ ദുരിതമാണ് ഈ കഥയിലെ പ്രതിപാദ്യം. 
കഥയിലെ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്.  
''ആളുകള്‍ക്ക് എലികളുടെ ചിലപ്പും ബഹളവും കാരണം, അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായി. അത്രയ്ക്കുണ്ട് ശബ്ദകോലാഹലം. കൊച്ചുപൈതങ്ങളെ തൊട്ടിലാട്ടുമ്പോള്‍ രണ്ടുമൂന്നു മൂഷികന്മാരും കൂടി, അതിനുള്ളില്‍ കയറിയിരുന്ന് ഒപ്പം ഊഞ്ഞാലാടുന്നുണ്ടാവും!''  
- എലികളുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ ഹാമെലിനിലെ മേയര്‍ എലിശല്യം തീര്‍ക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഈ വിവരം പിറ്റേദിവസത്തെ പത്രത്തില്‍ വാര്‍ത്തയായി വന്നത് എങ്ങനെയാവാം? പത്രവാര്‍ത്ത തയാറാക്കുക.
ആയിരം പൊന്‍പണം സമ്മാനം!
ഹാമെലിന്‍: ഹാമെലിന്‍ പട്ടണത്തില്‍നിന്ന് എലികളെ തുരത്തുന്നവര്‍ക്ക് മേയര്‍ ആയിരം പൊന്‍പണം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. ഹാമെലിനിലെ ആളുകള്‍ എലികളുടെ ശല്യംമൂലം വല്ലാതെ വലഞ്ഞിരിക്കുകയാണ്. അവയുടെ ചിലപ്പും ബഹളവും കാരണം ആളുകള്‍ക്ക് അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായിരിക്കുന്നു. അത്രയ്ക്കാണ് എലികളുടെ ശബ്ദകോലാഹലം. കൊച്ചുകുഞ്ഞുങ്ങളുടെ തൊട്ടിലില്‍ വരെയാണ് മൂഷികര്‍ കയറിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മേയര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.



Sunday, December 22, 2019

അടിസ്ഥാനപാഠാവലി (യൂണിറ്റ്-3) : ഒരു കുടന്ന വെളിച്ചമായ്... - കൂടുതല്‍ വിവരങ്ങള്‍ (Class 9)

പാഠം -1: അജഗജാന്തരം
ആനയുടെ വലുപ്പവും ആടിന്റെ വലുപ്പമില്ലായ്മയുമാണ് 'അജഗജാന്തരം' എന്ന പ്രയോഗത്തിനടിസ്ഥാനം. എന്നാല്‍ ഈ പ്രയോഗത്തിന്റെ  പ്രഖ്യാപിതമായ അര്‍ഥത്തിന് വിപരീതമാണ് എസ്. വി. വേണുഗോപന്‍നായരുടെ കഥ. ഇതിനു സമാനമായ  രചനകള്‍ വേറെയുമുണ്ട്. താഴെ കൊടുത്തിരിക്കുന്ന കവിത വായിച്ചുനോക്കൂ.
കാക്ക
കാക്ക കുളിച്ചാല്‍  കൊക്കാകുമോ?
കാക്കയ്ക്ക്  കൊക്കാകണ്ടെങ്കിലോ?
  കൊക്കിന്റെ  നാണംകെട്ട ഉയരവും 
കണ്ണടച്ചുള്ള ധ്യാനവും മടിയന്‍പറക്കലും
തൊണ്ടയിലെ മുള്ളും കുറുക്കന്റെ വിരുന്നും
ആമയെയുമേറ്റി  ആകാശം  കടക്കലും
കാക്കയ്ക്ക് വേണ്ടെങ്കിലോ?
കാക്ക കുളിക്കുന്നത് കൊക്കാകാനല്ല,
സ്വന്തം കറുപ്പ് ഒന്നുകൂടി  തിളങ്ങാനാണെങ്കിലോ?
അല്ലാ, കൊക്ക് കുളിച്ചാല്‍ കാക്കയാകുമോ?
കാക്കയുടെ ചന്തക്കറുപ്പും കല്ലിട്ടു വെള്ളം കുടിക്കുന്ന ബുദ്ധിയും
പ്രവചനശക്തിയും പിതൃക്കളുടെ ആത്മാവുമേറ്റി
മനുഷ്യര്‍ക്ക് പിടികൊടുക്കാത്ത പറക്കലും
ആപത്തുകാലത്തെ ഒരുമയും
മണ്ടന്‍കൊക്കിനു സ്വപ്‌നം കാണാനാവുമോ?             - സച്ചിദാനന്ദന്‍

പാഠം -1: സഫലമീയാത്ര
ധനുമാസത്തിലെ തിരുവാതിര
കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച്, ഈ നക്ഷത്രം പരമശിവന്റെ പിറന്നാള്‍ ആയതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷിക്കുന്നത്. മംഗല്യവതികളായ സ്ത്രീകള്‍ ദീര്‍ഘമാംഗല്യത്തിനുവേണ്ടിയും കന്യകമാര്‍ വിവാഹം വേഗം നടക്കാന്‍വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനു മുമ്പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ടുപാടി തുടിച്ചുകുളിക്കല്‍, നോയമ്പ് നോല്‍ക്കല്‍, തിരുവാതിരകളി, ഉറക്കമൊഴിപ്പ്, പാതിരാപ്പൂവ് ചൂടല്‍ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍.
തിരുവാതിരയെ എതിരേല്‍ക്കുന്ന കവി
  ''നിലാവ്  ആയിരം കല്‍മണ്ഡപം  നിവര്‍ത്തുന്ന ധനുമാസത്തിലെ തിരുവാതിര ജീവിതമധുമാസത്തിന്റെ വരവേല്‍പ്പാണ്. നാരിമാര്‍ നെടുമാംഗല്യത്തിനുവേണ്ടി നടത്തുന്ന നേര്‍ച്ച.''                          - ഡി. വിനയചന്ദ്രന്‍
പാതിപിന്നിട്ട ജീവിതവഴിയില്‍വച്ച് കക്കാട് ജീവിതസഖിയോടൊപ്പം തിരുവാതിരയെ എതിരേല്‍ക്കുന്നത് പലരീതിയില്‍ വായിച്ചെടുക്കാം. ദീര്‍ഘമാംഗല്യത്തിനുവേണ്ടിയുള്ള ഈ അനുഷ്ഠാനം ദൃഢദാമ്പത്യത്തിന്റെ  ഉടമകളായ കവിക്കും ജീവിതസഖിക്കും കേവലമൊരു അനുഷ്ഠാനമല്ല. മൂന്നു പതിറ്റാണ്ടു ഒന്നിച്ചുജീവിച്ചിട്ടും മതിവരാത്ത ദാമ്പത്യജീവിതത്തിന്റെ നീണ്ടുനില്‍പ്പിനായുള്ള പ്രാര്‍ഥനയാണ്. പരസ്പരം ലയിച്ചുചേര്‍ന്ന, ഊന്നുവടികളായി നില്‍ക്കുന്ന ദമ്പതിമാര്‍ ആര്‍ദ്രമനസ്സിനുടമകളാണ്. രോഗപീഡയാല്‍ മനസ്സും ശരീരവും
തപിച്ചുനില്‍ക്കുന്ന മുഹൂര്‍ത്തത്തില്‍ കടന്നുവരുന്ന  കുളിരും ആര്‍ദ്രതയുമുള്ള ധനുമാസത്തിലെ ആതിരയ്ക്ക് സവിശേഷമായ  കാവ്യപ്രസക്തിയുണ്ട്. അനിശ്ചിതത്വം നിറഞ്ഞുനില്‍ക്കുന്ന ജീവിതസന്ദര്‍ഭത്തില്‍ ഈ ആണ്ടറുതിയെ അവര്‍ സൗമ്യമായി എതിരേല്‍ക്കുന്നത് ഏറെ ശ്രദ്ധേയമാണ്.
'സഫലമീയാത്ര'യെക്കുറിച്ച്...
★ അതുവരെ എഴുതിയ കവിതകളുടെ തുടര്‍ച്ചയും മറ്റു കവിതകളിലെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതുമാണെങ്കിലും വ്യത്യസ്തമായ ടോണില്‍ എഴുതപ്പെട്ട കവിതയാണ് 'സഫലമീയാത്ര'. ഇതില്‍ മുന്നിട്ടുനിന്ന പ്രശമത്തിന്റെ സ്വരമാണ് തുടര്‍ന്നെഴുതിയ കവിതകളിലെല്ലാം നിഴലിച്ചത്.
രോഗാവസ്ഥയില്‍ എഴുതപ്പെട്ടത് എന്ന ഒരു പൊതുധാരണ 'സഫലമീയാത്ര'യെപ്പറ്റി പ്രചരിച്ചിട്ടുണ്ട്. രോഗമെന്താണെന്ന് സ്ഥിരീകരിക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ്, സാമാന്യേന സാധാരണജീവിതം നയിക്കുന്ന കാലത്ത് 1981 ഡിസംബറില്‍ ആകാശവാണിയില്‍ 'സ്വന്തം കവിത' വിഭാഗത്തില്‍ അതു  പ്രക്ഷേപണം ചെയ്തിരുന്നു. അപ്പോള്‍ ബന്ധുക്കളോ ഡോക്ടര്‍മാര്‍ അടക്കമുള്ള അടുത്ത സുഹൃത്തുകളോ രോഗവിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ 1982 -ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ കവിത അച്ചടിച്ചുവന്നപ്പോഴാകട്ടെ, അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൊണ്ടയ്ക്ക് ശസ്ത്രക്രിയ  കഴിഞ്ഞ് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ചികിത്സയിലായിരുന്നു.
 - ആര്‍ദ്രമീ ധനുമാസരാവില്‍ - ശ്രീദേവി കക്കാട് ( എന്‍. എന്‍. കക്കാടിന്റെ പത്‌നി)
★ അര്‍ബുദരോഗം ബാധിച്ച് ആത്യന്തികതയുടെ വക്കില്‍നില്‍ക്കുന്ന കവിയെഴുതിയ 'സഫലമീയാത്ര' നിത്യസ്മരണീയമായ സൃഷ്ടിയായി. സ്വന്തം ജീവന്റെ പച്ച ചുരണ്ടിനോക്കിയ കാലമാണത്. കണ്ണീരില്‍ കുളിച്ചതല്ല, ഏറെക്കരയാനുണ്ടെങ്കിലും മമതയിലെ നിര്‍മ്മമതയാണത്. തന്നില്‍ ലോകത്തെയും ലോകത്തില്‍ തന്നെയും നിറഞ്ഞുകണ്ട കണ്ണുകളാണ് അതില്‍ നമ്മെ ഉറ്റുനോക്കുന്നത്. സ്വന്തം നിലയറിയുക, നിലം  തൊട്ടറിയുക, മനുഷ്യജീവിതത്തെ ആകെ അറിയുക- അതാണ് 'സഫലമീയാത്ര'. ക്ലാസിക്കല്‍ കരുക്കള്‍- പ്രാചീന ആദിരൂപങ്ങള്‍ - കൊണ്ട് വികാരത്തിന്റെ തരംഗലീലയില്‍ ചില തടസ്സങ്ങളുണ്ടാക്കാന്‍ ചിലേടത്തു കവി ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്; അത്രയ്ക്ക് കാല്‍പ്പനികനാകേണ്ടെന്ന് കരുതിയാകാം. ഇനിയൊരു തിരിച്ചുകേറല്‍ ഇല്ലെന്ന് അറിയുന്ന മൂര്‍ധന്യമുഹൂര്‍ത്തത്തിലും അദ്ദേഹം രചനയില്‍ പുലര്‍ത്തുന്ന മനോഭാവപരമായ നിയന്ത്രണം  ശ്രദ്ധാര്‍ഹമാണ്.                                                       -ഡോ. ദേശമംഗലം രാമകൃഷ്ണന്‍
★ അര്‍ബുദത്തിന്റെ നീരാളിപ്പിടിയില്‍ കിടന്ന് വേദന അനുഭവിച്ചപ്പോള്‍പ്പോലും കവിമനസ്സ് ശാന്തമായിരുന്നു. വ്രണിതമാം കണ്ഠത്തിലിന്ന് നോവിത്തിരി കുറവുണ്ട് എന്നാണ് അദ്ദേഹം പാടിയത്. ആ നോവു കുറയാന്‍ കാരണം കവിതയുടെ പേറ്റുനോവ് മരിക്കുവോളം ആ ഇടനെഞ്ചില്‍ കിടന്ന് തുടികൊട്ടിയതുകൊണ്ടായിരുന്നു. മനുഷ്യജീവിതത്തിലെ നശ്വരതയെയും നിരര്‍ഥകതയെയും അവസാനിക്കാത്ത അന്വേഷണത്തെയും നാളെ നാം എന്തായിത്തീരുമെന്ന സന്ദേഹത്തെയും ബാക്കിനിര്‍ത്തിക്കൊണ്ട് മരണത്തെപ്പോലും സൗമ്യമായി, മധുരമായി, പുഞ്ചിരിച്ചുകൊണ്ട് എതിരേല്‍ക്കാന്‍ അദ്ദേഹം കാണിച്ച യമിയുടേതായ ആ നിസ്സംഗതയാകണം ഒരുപക്ഷേ കക്കാടിന്റെ കവിതകള്‍ക്കു ലഭിച്ച ശൈവതേജസ്സ്. - ഡോ. വെള്ളായണി അര്‍ജുനന്‍




കേരളപാഠാവലി (യൂണിറ്റ്-3) : കുതുകമോടാലപിച്ചാലും - കൂടുതല്‍ വിവരങ്ങള്‍ (Class 9)

പാഠം-4:  ജീവിതം ഒരു പ്രാര്‍ഥന

▶️ കെ. എം. മാത്യു
കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനും മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു കെ. എം. മാത്യു. 1917-ല്‍ കെ. സി. മാമന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മയുടെയും മകനായി ആലപ്പുഴ ജില്ലയില്‍ ജനിച്ചു. മദ്രാസ്  ക്രിസ്ത്യന്‍കോളേജില്‍നിന്ന്  ബിരുദം നേടിയ  അദ്ദേഹം 1954- ലാണ് മനോരമയുടെ മാനേജിങ് എഡിറ്ററാവുന്നത്. പിന്നീട് 1973- ല്‍ ചീഫ് എഡിറ്ററായി അധികാരമേറ്റു. പ്രസ് ട്രസ്റ്റ് ഓഫ്  ഇന്ത്യ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ തുടങ്ങിയവയുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമൂഹത്തിനു നല്‍കിയ വിശിഷ്ടസംഭാവനയ്ക്ക് 1998-ല്‍ അദ്ദേഹത്തിനു പത്മഭൂഷണ്‍ ലഭിച്ചു. ബി. ഡി. ഗോയങ്ക അവാര്‍ഡ്, പത്രരംഗത്തെ ദീര്‍ഘകാലത്തെ വിശിഷ്ടസേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്‌കാരം, സ്വദേശാഭിമാനി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം തപാല്‍  വകുപ്പ് 2011 ഓഗസ്റ്റ് ഒന്നിന് അഞ്ചുരൂപയുടെ, സ്റ്റാമ്പും ഫസ്റ്റ് ഡേ കവറും പുറത്തിറക്കി ആദരിച്ചു. 2008-ല്‍ പ്രസിദ്ധീകരിച്ച എട്ടാമത്തെ മോതിരം കെ. എം. മാത്യുവിന്റെ ആത്മകഥയാണ്. പത്‌നി മിസ്സിസ്  കെ. എം. മാത്യുവിന്റെ (അന്നമ്മ മാത്യു) വിയോഗത്തെത്തുടര്‍ന്ന് എഴുതിയ 'അന്നമ്മ' മറ്റൊരു കൃതിയാണ് 2010-ല്‍ അദ്ദേഹം അന്തരിച്ചു.

▶️ മിസ്സിസ് കെ. എം. മാത്യു (അന്നമ്മ)
സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളിലൊന്നായ വനിതയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്ന മിസ്സിസ് കെ. എം. മാത്യു 1922 മാര്‍ച്ച് 22 ന് ജനിച്ചു.  മലയാള മനോരമ ദിനപത്രത്തിന്റെ  ചീഫ് എഡിറ്ററായിരുന്ന കെ. എം. മാത്യുവായിരുന്നു ജീവിതപങ്കാളി. 1975 ല്‍ 'വനിത' ആരംഭിച്ച  കാലം മുതല്‍ മിസ്സിസ് കെ. എം. മാത്യു അതിന്റെ പത്രാധിപസ്ഥാനം  വഹിച്ചു. വനിതയുടെ ഹിന്ദിപ്പതിപ്പും മിസ്സിസ് കെ. എം. മാത്യുവിന്റെ പത്രാധിപത്യത്തിലാണ് ആരംഭിച്ചത്. പ്രമുഖ പാചകവിദഗ്ധയുമായിരുന്ന അവര്‍ക്ക്  നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ കണ്ട പുതിയ ലോകം, ഞങ്ങള്‍ കണ്ട ജപ്പാന്‍, യാത്രകള്‍ നാട്ടിലും മറുനാട്ടിലും തുടങ്ങിയവ കൂടാതെ നിരവധി പാചകഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. 2003 ജൂലൈ 13 ന് അന്തരിച്ചു.
▶️ ആത്മകഥ 
ഏതെങ്കിലും മേഖലയില്‍ സമൂഹത്തിന്റെ അംഗീകാരം നേടിയ ഒരാള്‍ തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കും എന്ന വിശ്വാസത്തില്‍ ആവിഷ്‌കരിക്കുന്നതാണ് ആത്മകഥ. പാശ്ചാത്യസാഹിത്യത്തിലാണ് ആത്മകഥയുടെ തുടക്കം. സെന്റ് അഗസ്റ്റിന്‍ (ക്രി. വ. 354 - 430) എഴുതിയ  'കണ്‍ഫെഷന്‍സ്' ആണ് ആദ്യത്തെ ആത്മകഥയായി കണക്കാക്കുന്നത്.  വൈക്കത്ത് പാച്ചുമൂത്തത് എഴുതിയ 'ആത്മകഥാസംക്ഷേപം' ആണ് മലയാളത്തിലെ ആദ്യത്തെ ആത്മകഥയായി പരിഗണിക്കുന്നത്. സാഹിത്യപഞ്ചാനനന്‍ പി. കെ. നാരായണപിള്ളയുടെ സ്മരണമണ്ഡലം, വി. ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും, തിക്കൊടിയന്റെ അരങ്ങുകാണാത്ത നടന്‍ തുടങ്ങി നിരവധി പ്രശസ്തങ്ങളായ ആത്മകഥകള്‍ മലയാളത്തിലുണ്ട്.


Thursday, December 19, 2019

കേരളപാഠാവലി (യൂണിറ്റ്-4) : വാക്കുകള്‍ സര്‍ഗതാളങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 10)

പാഠം - 1 : അക്കര്‍മാശി
'അക്കര്‍മാശി'യെക്കുറിച്ച് ശരണ്‍കുമാര്‍ ലിംബാളെ
മഹാരോഗം മറച്ചുവയ്ക്കപ്പെടുന്നതുപോലെ ഈ ജീവിതവും മറച്ചുവയ്ക്കപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ കുടുംബചരിത്രം എന്റെ അമ്മ മുതല്‍ക്ക് തുടങ്ങുന്നു. ഏറിയാല്‍ മുത്തശ്ശി മുതല്‍.  ഇതിനപ്പുറം എനിക്ക് വംശചരിത്രമില്ല.
മഹാരാഷ്ട്ര- കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് എന്റെ ഗ്രാമം. ഞങ്ങളുടെ താലൂക്കിനപ്പുറം എപ്പോഴും അതിര്‍ത്തിത്തര്‍ക്കങ്ങളാണ്. ഞങ്ങള്‍ മഹാരാഷ്ട്രക്കാരോ? കര്‍ണാടകക്കാരോ? ഞങ്ങളുടെ ഭാഷയും അങ്ങനെത്തന്നെ. വീട്ടിലും പുറത്തുമെല്ലാം കന്നഡ സംസാരിക്കുമ്പോള്‍ പള്ളിക്കൂടത്തില്‍ മാത്രം മറാത്തിയിലാണ് പഠനം. അപ്പോള്‍ ഞങ്ങളുടെ ശരിയായ ഭാഷ ഏതാണ്? എന്റെ അമ്മ മഹാര്‍ജാതിക്കാരി (കീഴ്ജാതി), അച്ഛന്‍ ലിംഗായത്ത് (മേല്‍ജാതി). അമ്മ കുടിലില്‍; അച്ഛന്‍ മാളികയില്‍. അച്ഛന്‍ ജന്മി; അമ്മ ഭൂരഹിത. ഞാന്‍ അക്കര്‍മാശി (അര്‍ധജാതി). 'അക്കര്‍മാശി' എന്ന വാക്കിന്റെ അര്‍ഥം പതിനൊന്നു 'മാസാ' (ഒരു തൂക്കം) എന്നാണ്. ഒരു തോല തൂക്കത്തിന് പന്ത്രണ്ട് 'മാസാ' വേണം. പതിനൊന്നു 'മാസാ' കൊണ്ട് ഒരു തോലയാവില്ല. ഒരു 'മാസാ' കുറവുവരും. 'അക്കര്‍മാശി' കളായ,
അര്‍ധജാതിക്കാരായ  മനുഷ്യരും അതുപോലെ അപൂര്‍ണരാണ്. അവര്‍ ജനിക്കുന്നത് വിവാഹബാഹ്യമായ  ബന്ധങ്ങളില്‍നിന്നാണ്.
'അക്കര്‍മാശി' എന്ന  എന്റെ ഈ പുസ്തകത്തിലെ ഭാഷയെക്കുറിച്ചും  ധാരാളം  ചോദ്യങ്ങളുണ്ടാവാം.
'അക്കര്‍മാശി' വരമൊഴിയാകാത്തതെന്തേ? പ്രാമാണികഭാഷയായിരുന്നെങ്കിലോ? 'അക്കരമാശി'യില്‍ പ്രയോഗിച്ചിട്ടുള്ള 'കീഴാളഭാഷ' ഒരുപക്ഷേ കവിതകളിലും ശോഭിക്കുവാന്‍ കഴിവുള്ള ഭാഷതന്നെയാണ്. വാക്കെനിക്ക് ഏറെ മുഖ്യമല്ല. അത് പ്രകാശിപ്പിക്കുന്ന വേദനയും ദുഃഖവുമാണ് പ്രധാനപ്പെട്ട വിഷയം. 'അക്കര്‍മാശി' എന്ന എന്റെ ഈ ആത്മകഥയെ ഒരു കലാസൃഷ്ടിയായി ഞാന്‍ കാണുന്നില്ല. ഇതൊരു  നിവേദനമാണ്. ഈ പുസ്തകത്തെ സാമൂഹികമായ അനീതിയുടെ പ്രത്യക്ഷവിവരണം എന്ന നിലയ്ക്കുമാത്രം കണ്ടാല്‍ മതി.
ആത്മകഥകളില്‍ അനുഭവങ്ങള്‍ 'റോ മെറ്റീരിയല്‍' ആണ്. എഴുത്തുകാരന്‍ അയാളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നു. ജീവിതം എന്നു പറയുന്നത് 'ടേപ് റെക്കോര്‍ഡര്‍' ഒന്നുമല്ലല്ലോ;  ആവശ്യമനുസരിച്ച് ബട്ടണമര്‍ത്തി കേള്‍ക്കാന്‍.  ആത്മകഥ എഴുതുന്ന ആള്‍ക്ക് സ്വന്തം അനുഭവങ്ങളെ വീണ്ടും വീണ്ടും ഓര്‍മ്മിച്ചെടുക്കേണ്ടതുണ്ട്.  ഓര്‍മ്മശക്തിയെ ഉദ്ദീപിപ്പിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരന്‍ അയാളുടെ ജീവിതത്തില്‍ ശരിക്കും ഒരു ഖനനം നടത്തുകതന്നെയാണ് ചെയ്യുന്നത്. മുങ്ങിക്കപ്പലിനെപ്പോലെ അയാള്‍ തന്റെ ഗതകാലജീവിതത്തില്‍ മുങ്ങിത്താഴ്ന്ന് അനുഭവങ്ങള്‍ പരതിനടക്കുന്നു. അനുഭവങ്ങളുടെ പട്ടിക തയാറാക്കുന്നു. അവയെ കുറിപ്പുകളാക്കുന്നു. പിന്നീട്  അവയെ  എഡിറ്റ് ചെയ്യുന്നു.
പാഠം - 3 : അശ്വമേധം
കൂടുതല്‍ വിശദീകരണങ്ങള്‍
1. പുരുഷാന്തരം - എണ്ണമറ്റ ജീവിതഘട്ടങ്ങള്‍
2. 'വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു '- പ്രകൃതിയോട് പോരാടി മനുഷ്യര്‍ തങ്ങളുടെ നാഗരിതക പടുത്തുയര്‍ത്തിയത് ഓര്‍മ്മിപ്പിക്കുന്നു.
'കാട്ടുപുല്‍ത്തണ്ടുനല്‍കി വളര്‍ത്തി മുത്തശ്ശിമാര്‍' - അശിക്ഷിതരായ വനവാസികളുടെ സംഭാവന (ഗുഹാചിത്രം, കാട്ടിലെ നൃത്തം, പാട്ട്്,  വാദ്യോപകരണങ്ങള്‍)
3.'ദൃപ്തരാഷ്ട്രപതാപങ്ങള്‍' - ചില രാഷ്ട്രങ്ങളുടെ മേനിനടിക്കലും ആധിപത്യഭ്രമവുംകൊണ്ട് ലോകത്തുണ്ടായ മഹാദുരന്തങ്ങള്‍ (ലോകയുദ്ധങ്ങള്‍ ) ഓര്‍മ്മിപ്പിക്കുന്നു. (ഫ്രഞ്ച് വിപ്ലവം- റൂസോ- ടോള്‍സ്‌റ്റോയി- റഷ്യന്‍വിപ്ലവത്തിന്റെ കണ്ണാടി)
5. 'പണ്ടു ദൈവം കടിഞ്ഞാണുമായി വന്നു'  - ദൈവസ്തുതികള്‍ക്കായി സര്‍ഗശേഷി പ്രയോജനപ്പെടുത്തുന്നു.
6. സംസ്‌കാരശില്‍പ്പികള്‍ - ഭൂമിയിലെ ജീവിതം നവീകരിച്ചവര്‍
7. പച്ചമണ്ണിന്‍ മനുഷ്യത്വം - തനിമയാര്‍ന്ന ജീവിതത്തെ അതിന്റെ മാനവികഭാവത്തില്‍ പ്രകീര്‍ത്തിക്കുന്നു.

അടിസ്ഥാനപാഠാവലി (യൂണിറ്റ്-3) : വാക്കുകള്‍ വിടരുന്ന പുലരികള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 10)

പാഠം -1: പത്രനീതി
പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ 
◼️ പണ്ട് പത്രപ്രവര്‍ത്തകര്‍ മിഷനറിമാരായിരുന്നു; ഇന്നവര്‍ മെല്‍സിനറിമാരാണ്  (കൂലിപ്പട്ടാളക്കാര്‍) - രാംനാഥ് ഗോയങ്ക
◼️ പത്രപ്രവര്‍ത്തനം ഒരു കലയാണ്; സേവനമാണ്; വ്യവസായമാണ്, മറ്റു താല്‍പ്പര്യങ്ങള്‍ ആ കലയെ  വികലമാക്കാതെ ശ്രദ്ധിക്കേണ്ട  ചുമതല എല്ലാ പത്രപ്രവര്‍ത്തകര്‍ക്കുമുണ്ട്    - എന്‍. രാമചന്ദ്രന്‍
◼️ സുതാര്യമായ ഒരു സിവില്‍ സൊസൈറ്റിയിലെ സുതാര്യമായ മാധ്യമപ്രവര്‍ത്തനത്തില്‍ക്കൂടി മാത്രമേ ജനസേവനം സാധ്യമാകുകയുള്ളൂ'' - ലീലാമേനോന്‍
◼️ വാല്മീകിയും മേലധികാരിയും ഒരേ വേദിയില്‍ പ്രസംഗിച്ചാല്‍ വാല്മീകിക്ക് അരക്കോളവും മേലധികാരിക്ക് രണ്ട് കോളവും എന്ന നിലയില്‍ വാര്‍ത്തകൊടുക്കുന്ന കാലമാണിത്.'' (വാചകമേള - മലയാള മനോരമ - സുകുമാര്‍ അഴീക്കോട്
◼️ വൈകുന്നേരം ഏതു പത്രമോഫീസിന്റെയും പുറംജനാലയ്ക്കടുത്തുള്ള വഴിയിലൂടെ നടന്നുപോകുമ്പോള്‍ എന്തോ പൊടിക്കുന്ന ഒച്ച കേള്‍ക്കാം... പിറ്റേന്നു പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തയുണ്ടാക്കാന്‍ യുവ പത്രാധിപന്മാര്‍ വസ്തുതകളെ  മേലത്തെ ഹിതമനുസരിച്ചു പൊടിക്കുന്ന ശബ്ദമാണു നാം കേട്ടത്.''  - സുകുമാര്‍ അഴീക്കോട്‌

കേരളപാഠാവലി (യൂണിറ്റ്-3) : സംഘര്‍ഷങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 10)

പാഠം 2 : യുദ്ധത്തിന്റെ പരിണാമം
ഭാരതപര്യടനം
കുട്ടികൃഷ്ണമാരാരുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നിരൂപണഗ്രന്ഥമാണ്  'ഭാരതപര്യടനം'. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭങ്ങളെ ആഴത്തില്‍ വിശകലനം  ചെയ്യുന്നതാണ് ഈ കൃതി. അമാനുഷര്‍ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചുകൊണ്ട് അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ മാരാര്‍ ഈ കൃതിയില്‍ തുറന്നുകാണിക്കുന്നു. മഹാഭാരതകഥയെ തികച്ചും മാനുഷികതലത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് മാരാര്‍ നടത്തിയിരിക്കുന്നത്. 
ഭാരതകഥയിലെ ഏറ്റവും നീചവും ഞെട്ടിപ്പിക്കുന്നതുമായ  സന്ദര്‍ഭമാണ് യുദ്ധാനന്തരം അശ്വത്ഥാമാവും  കൂട്ടരും   ചെയ്യുന്ന അരുംകൊലകള്‍. ബീഭത്സമായ ഈ അവസ്ഥ മാരാര്‍ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. ''മനുഷ്യച്ചോരയിലാണ്ട ദ്രൗണിയുടെ വാള്‍പ്പിടി കൈപ്പടത്തോടൊട്ടിപ്പിടിച്ച് ഒന്നായിത്തീര്‍ന്നതുപോലായി. രാത്രി ആളുകളുറങ്ങി എത്രയ്ക്ക് നിശ്ശബ്ദമായ ശിബിരത്തിലേക്കോ താന്‍ കടന്നു ചെന്നത്, ആളുകള്‍ കൊല്ലപ്പെട്ട അത്രയും നിശ്ശബ്ദമായ ശിബിരത്തില്‍നിന്ന് അയാള്‍ പുറത്തേക്കും പോന്നു.'' ഇത്രയും നീചനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായിത്തീര്‍ന്നതോടെ  പകയെന്ന മലിനവികാരം നമ്മുടെ ഹൃദയങ്ങളില്‍ ചിരഞ്ജീവിയായി നിലകൊള്ളുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പാഠം - 3 : ആത്മാവിന്റെ വെളിപാടുകള്‍
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്
ദസ്തയേവ്‌സ്‌കിയുടെ പല രചനകള്‍ക്കും  പശ്ചാത്തലഭൂമികയായ നഗരമാണിത്. 1703-ല്‍  റഷ്യ ഭരിച്ചിരുന്ന 'പീറ്റര്‍ ദ ഗ്രേറ്റ്'  എന്നു പേരായ സാര്‍ ചക്രവര്‍ത്തിയാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്  നഗരം നിര്‍മ്മിച്ചത്.  മോസ്‌കോയില്‍നിന്നു തന്റെ രാജ്യതലസ്ഥാനം അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് മാറ്റി. 1918 വരെ ഈ നഗരം തന്നെയായിരുന്നു റഷ്യയുടെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളുടെ നഗരമെന്ന്  സെന്റ് പീറ്റേവ്‌സ്ബര്‍ഗിനെ വിശേഷിപ്പിക്കുന്നു. സേവാനദിക്കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.
കുറ്റവും ശിക്ഷയും 
പാഠഭാഗത്തു പരാമര്‍ശിക്കുന്ന ഈ നോവല്‍ ദസ്തയേവ്‌സ്‌കിയുടെ പ്രമുഖ രചനകളിലൊന്നാണ്. 1866-ല്‍ പ്രസിദ്ധീകരിച്ചു. ലോകനോവല്‍ചരിത്രത്തിലെ ഏറ്റവും മികച്ച കൃതികളിലൊന്നായി പരിഗണിക്കുന്ന ഈ നോവല്‍, പഠനാര്‍ഹമായ ഫിലോസഫിക്കല്‍ - സൈക്കോളജിക്കല്‍ നോവലായി വിലയിരുത്തപ്പെടുന്നു.
റഷ്യയിലെ അതിദരിദ്രമായ കാലഘട്ടത്തില്‍ ജീവിതം തള്ളിനീക്കുന്ന റോഡിയോണ്‍ റസ്‌കാള്‍നിക്കോവ്  എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ  ക്രൂരയായ വീട്ടുടമസ്ഥയെ കൊല്ലുന്നതും സൈബീരിയയിലേക്ക് നാടുവിടുന്നതും സ്വയം ശിക്ഷവിധിക്കുന്നതും വഴി മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് വിശദീകരണം തേടുന്നുണ്ട് നോവലിസ്റ്റ്. മനുഷ്യമനസ്സിനെ ഏറ്റവും നന്നായി അപഗ്രഥിക്കുന്ന മനശ്ശാസ്ത്രജ്ഞനാണ് ദസ്തയേവ്‌സ്‌കിയെന്ന വിശേഷണത്തെ ഈ നോവല്‍ ശരിവയ്ക്കുന്നു.സോണിയ, ആര്‍ക്കൈഡി, ദൗനിയ, ദിമിത്രി പ്രോക്കോഫിച്ച് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. ലിറ്റററി ജേണലായ The Russian Messenger  എന്ന സാഹിത്യമാസികയിലാണ് ഈ വിശ്രുതകൃതി ആദ്യമായി വെളിച്ചം കണ്ടത്.

Tuesday, December 3, 2019

ഖലീഫയുടെ കൊട്ടാരം - റേഡിയോ നാടകം കേള്‍ക്കാം.


ശ്രീനാരായണഗുരു


ഐക്യഗാഥ (കവിത)


പണയം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ◼️ 'കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്കു
ദുഷ്ടത കാട്ടുവാനൊട്ടും മടിയില്ല.
കിട്ടിയതൊന്നും മതിയല്ല പിന്നെയും
കിട്ടിയാലും മതിയല്ല ദുരാഗ്രഹം
                  - കുഞ്ചന്‍നമ്പ്യാര്‍
◼️ 'അയാളുടെ തയ്യല്‍ക്കടയില്‍ റേഡിയോ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം ആറാട്ടുകുന്നിന്റെ  ചരിത്രത്തില്‍ ഒരു സംഭവം തന്നെയായിരുന്നു. പാട്ടു കേള്‍ക്കാനും വാര്‍ത്തകള്‍ അറിയാനുമൊക്കെയായി ദൂരത്തുനിന്നുള്ളവര്‍പോലും അവിടെയെത്തിച്ചേര്‍ന്നു.'
◼️ ''ഈ റേഡിയോം പാട്ട്വക്കെ ഇനിക്കത്ര പിട്ത്തല്ല്യാ. മന്ഷ്യരെ മെനക്കെട്ത്താന്‍ ഓരോ  ഏര്‍പ്പാടോള്! ആ നേരം  വല്ല 
പണീം എടുത്താല് നാല് കാശുണ്ടാക്കാം.''
കുഞ്ചന്‍നമ്പ്യാരുടെ വരികളും 'പണയം' എന്ന കഥയിലെ സന്ദര്‍ഭങ്ങളും അടിസ്ഥാനമാക്കി 'സമൂഹജീവിതത്തിലെ മൂല്യബോധങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം തയാറാക്കുക.
സമൂഹജീവിതത്തിലെ മൂല്യബോധങ്ങള്‍
സ്‌നേഹം, നന്മ, കാരുണ്യം തുടങ്ങിയവയാണ് ഒരാളെ മനുഷ്യനെന്ന പേരിന് അര്‍ഹനാക്കുന്നത്. രണ്ടുകാലില്‍ നടക്കുന്നതുകൊണ്ടോ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതുകൊണ്ടോ  ഭംഗിയായി സംസാരിക്കുന്നതുകൊണ്ടോ ഒരാളെ മനുഷ്യനായി കണക്കാക്കാനാവില്ല. മനുഷ്യത്വമുള്ളവനെയാണ് മനുഷ്യന്‍ എന്നു വിളിക്കുന്നത്. മനുഷ്യത്വമുള്ളവരുടെ കൂട്ടായ്മയാണ് നല്ല സമൂഹം.
മേല്‍പ്പറഞ്ഞ മൂല്യങ്ങളുടെ സ്ഥാനത്ത് പണം, അധികാരം തുടങ്ങിയവ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് സമൂഹത്തിലെ മൂല്യബോധത്തിന് ഇടിവുസംഭവിക്കുന്നത്. ആരു നശിച്ചാലും വേണ്ടില്ല, എനിക്ക് പണം കിട്ടിയാല്‍ മതിയെന്ന സ്വാര്‍ഥചിന്ത എത്രയോ പാവങ്ങളുടെ കണ്ണീരിനാണ് ഇടവരുത്തുക. നിര്‍ഭാഗ്യവശാല്‍ ഇക്കാലത്ത് സമൂഹം അത്തരത്തിലാണ് ചിന്തിക്കുന്നത്. ലാഭത്തിന്റെ കണക്കുകള്‍ക്കാണ് എവിടെയും പ്രാധാന്യം. ഭക്ഷ്യവസ്തുക്കളില്‍ വിഷം ചേര്‍ക്കുന്നതും ചികിത്സ തേടിയെത്തുന്നവരെ മാറാരോഗികളാക്കി മാറ്റുന്നതും അതിന്റെ ഫലമാണ്. അരിയിലും പച്ചക്കറിയിലും കുടിവെള്ളത്തിലും വരെ മായം കലര്‍ത്തി വില്‍ക്കുന്നത് ഈ ലാഭക്കൊതിയുടെ ഫലമാണ്. ചെമ്പുമത്തായിയെന്ന പലിശക്കാരന്റെ മനസ്സില്‍ സ്വര്‍ണവും പലിശയുമല്ലാതെ മറ്റൊന്നുമില്ല. തയ്യല്‍ക്കാരന്‍ ചാക്കുണ്ണിയുടെ സങ്കടം കാണാന്‍ അയാള്‍ക്ക് കഴിയാത്തത് മനുഷ്യത്വത്തെ പണക്കൊതി  വിഴുങ്ങിയതുകൊണ്ടാണ്. ഇത്തരമാളുകളുടെ താല്‍പ്പര്യത്തിനു വഴങ്ങുന്ന ഭരണാധികാരികളാണ് സാധാരണജനങ്ങളെ അഴിമതിയില്‍ മുക്കിക്കൊല്ലുന്നത്.
ധാര്‍മ്മികത നഷ്ടപ്പെട്ട ഒന്നിനും അധികകാലം നിലനില്‍ക്കാനാവില്ല. നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുത്തില്ലെങ്കില്‍ അക്രമത്തിന്റെയും കലാപത്തിന്റെയും വഴികളിലേക്ക്  സമൂഹം എത്തിച്ചേരും. അതിശക്തരായ സ്വേച്ഛാധിപതികള്‍ക്കു പോലും ജനങ്ങളുടെ കരുത്തിനെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രം പഠിപ്പിക്കുന്നത് അത്തരത്തില്‍ തകര്‍ന്നടിഞ്ഞ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും കഥകളാണ്. ശാന്തിവിളങ്ങുന്ന സമൂഹത്തിലേക്കുള്ള ഒരേയൊരു വഴി സ്‌നേഹത്തിന്റേതു മാത്രമാണ്.
2.  'അല്ലാ, നീയ് പലിശേം അടച്ചട്ടില്ല്യല്ലോടാ. ഇദെന്താ കഥ? ഞാന്‍ കൊറച്ചു കൂടി കാക്കും. പിന്നെ റേഡിയോയാണോ സിനിമ്യാണോന്നൊന്നും നോക്കില്ല്യ, അങ്ങട് കിട്ട്യ കാശിനു വില്‍ക്കും. അതാ ഇബടത്തെ ഒരു രീതി''.
                                                                                         (ചെമ്പുമത്തായി - പണയം)
'അറ്റകൈക്ക് ഉപ്പുതേക്കാത്തവന്‍' എന്ന പഴഞ്ചൊല്ലിന്റെ ആശയവുമായി ബന്ധിപ്പിച്ച് ചെമ്പുമത്തായിയുടെ സ്വഭാവനിരൂപണം തയാറാക്കുക.     
ധനസമ്പാദനമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് കരുതുന്ന ആളാണ് ചെമ്പുമത്തായി.  ഈ ഏകലക്ഷ്യം മുമ്പിലുള്ളതുകൊണ്ട് അയാള്‍ മറ്റെല്ലാം മറക്കുന്നു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങളൊന്നും പിതാവില്‍നിന്നു പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അയാള്‍, മക്കളെ സ്‌നേഹിക്കാനും മറന്നുപോകുന്നു. കുടുംബസ്‌നേഹവും കലാബോധവുമുള്ള ചാക്കുണ്ണിയെ മനസ്സിലാക്കാന്‍ മത്തായിക്ക് സാധിക്കാത്തതും അതുകൊണ്ടാണ്. റേഡിയോപരിപാടികള്‍ കേട്ട് നേരം കളയാതെ പണം സമ്പാദിക്കാന്‍ നോക്കണമെന്നാണ് ചാക്കുണ്ണിക്ക് അയാള്‍ നല്‍കുന്ന ഉപദേശം. റേഡിയോ പണയംവച്ച് വാങ്ങിയ കാശിന്റെ പലിശ അടയ്ക്കാതിരുന്നാല്‍ റേഡിയോ വില്‍ക്കുമെന്നും അയാള്‍ ചാക്കുണ്ണിക്ക്  താക്കീത്  നല്‍കുന്നുണ്ട്. കലയെയും മൂല്യങ്ങളെയും കച്ചവടവസ്തുവാക്കുന്നവരുടെ പ്രതീകംകൂടിയാണ് ചെമ്പുമത്തായി. രോഗം ബാധിച്ച ഇളയമകന്റെ ചികിത്സയ്ക്കായി തന്റെ ജീവിതത്തിന്റെ ഭാഗംതന്നെയായ റേഡിയോ പണയംവയ്ക്കുന്ന ചാക്കുണ്ണിയുടെ മാനസികാവസ്ഥ പരിഗണിക്കാനോ കരുണകാണിക്കാനോ കൂട്ടാക്കാതിരിക്കുന്ന ചെമ്പുമത്തായി 'അറ്റകൈക്ക് ഉപ്പുതേക്കാത്തവന്‍' തന്നെയാണെന്ന് പറയാം.
3. 'തുണികളിലൂടെ കത്രിക തെറ്റി സഞ്ചരിച്ചു. ചക്രം ചവിട്ടുമ്പോഴും സൂചി ഉയര്‍ന്നു താഴുമ്പോഴുമെല്ലാം അയാള്‍ അജ്ഞാതമായൊരു പാട്ടിനു വേണ്ടി കാതോര്‍ത്തു. മനസ്സിലെ നാടകത്തില്‍നിന്ന് ഏതെല്ലാമോ കഥാപാത്രങ്ങള്‍ ഒച്ചയെടുത്തു സംസാരിച്ചു.''  
റേഡിയോ പണയംവച്ചതിനുശേഷമുള്ള ചാക്കുണ്ണിയുടെ അവസ്ഥയാണിത്.  ചാക്കുണ്ണി  പണയംവച്ചത് റേഡിയോ മാത്രമാണോ? 'പണയം' എന്ന ശീര്‍ഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
വളരെ കഷ്ടപ്പെട്ട് വാങ്ങിയ റേഡിയോ മകന്റെ ചികിത്സയ്ക്കുവേണ്ടി ചാക്കുണ്ണിക്ക് പണയംവയ്‌ക്കേണ്ടിവന്നു. അയാളുടെ ജീവിതത്തിന്റെ താളമായിരുന്നു ആ റേഡിയോ. അതു നഷ്ടപ്പെട്ടതോടെ അയാളുടെ ജീവിതത്തില്‍ പല താളപ്പിഴകളും സംഭവിച്ചു. അയാള്‍ക്കു ജോലിയിലുള്ള ശ്രദ്ധ കുറയുകയും അളവുകള്‍ തെറ്റി തയ്ക്കുകയും ചെയ്തു. അയാളുടെ ശാരീരികാരോഗ്യത്തെത്തന്നെ ഇത് ബാധിച്ചു. അയാള്‍ റേഡിയോനാടകങ്ങളും  പാട്ടുകളും കേള്‍ക്കുന്നതിനുവേണ്ടി കൊതിച്ചു. ചാക്കുണ്ണിയുടെ അധ്വാനത്തിന്റെ  പ്രയാസം കുറച്ചിരുന്നത് റേഡിയോപരിപാടികളായിരുന്നു. കുഞ്ഞുങ്ങളെ  നോക്കുന്നതുപോലെ അതീവശ്രദ്ധയോടെയാണ് അയാള്‍ അതിനെ പരിപാലിച്ചിരുന്നത്.  പുത്രനെപ്പോലെ  അതിനെ സ്‌നേഹിച്ചിരുന്നതുകൊണ്ടാവാം പുത്രന്‍ മരിച്ച ദുഃഖം  ശമിക്കാന്‍വേണ്ടി അയാള്‍ 'ബാലമണ്ഡലം' പരിപാടി കേള്‍ക്കാനെത്തിയത്. പുത്രന്റെ സ്വരം കേട്ടാലെന്നതുപോലെ 'ബാലമണ്ഡല'ത്തിലെ  കുട്ടികളുടെ ശബ്ദം അയാളെ  ആശ്വസിപ്പിക്കുന്നു. ചുരുക്കത്തില്‍ അയാളുടെ  ജീവിതത്തിന്റെ ഒരു ഭാഗംതന്നെയായിരുന്നു ആ റേഡിയോ. അതു നഷ്ടപ്പെട്ടതോടെ അയാളുടെ ആരോഗ്യവും സമാധാനവും അഭിമാനവുമെല്ലാം നഷ്ടപ്പെട്ടു. മുതലും പലിശയും കൊടുത്താല്‍ പണയവസ്തു വീണ്ടെുക്കാന്‍ കഴിയും. എന്നാല്‍  ചാക്കുണ്ണിക്കും കുടുംബത്തിനും നഷ്ടപ്പെട്ട സന്തോഷവും സമാധാനവും ഒരിക്കലും വീണ്ടെടുക്കാനാവില്ല. പണയം എന്ന വാക്കിന് പതിവായി നാം കൊടുക്കാറുള്ള അര്‍ഥത്തേക്കാള്‍ ആഴവും വ്യാപ്തിയും കഥയുടെ ശീര്‍ഷകത്തിനുണ്ട്.
4. 'പണയം' എന്ന കഥയിലെ സൂചനകളെ മുന്‍നിര്‍ത്തി കുട്ടികളെ വളര്‍ത്തുന്ന രീതിയെക്കുറിച്ച്  ലഘുക്കുറിപ്പ് തയാറാക്കുക.
കുട്ടികളെ വളര്‍ത്തുന്ന രീതിയില്‍ ചാക്കുണ്ണിയും ചെമ്പുമത്തായിയും രണ്ട് ധ്രുവങ്ങളിലാണ് നില്‍ക്കുന്നത്. മക്കളുടെ താല്‍പ്പര്യങ്ങളെന്തെല്ലാമാണെന്ന് ചാക്കുണ്ണിക്കറിയാം. ജോലി കഴിഞ്ഞ് റേഡിയോയുമായി ചാക്കുണ്ണി വീട്ടില്‍ കയറിച്ചെല്ലുന്നത് ഭാര്യയും മക്കളും കാത്തിരിക്കാറുണ്ട്. മകന്റെ മരണശേഷം അവനിഷ്ടപ്പെട്ട പരിപാടി കേള്‍ക്കാന്‍ ചെമ്പുമത്തായിയുടെ വീട്ടിലെത്തുന്നത് ചാക്കുണ്ണിക്ക് മകനോടുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു. ചെമ്പുമത്തായി ജീവിതത്തില്‍ ഇന്നേവരെ മക്കളെ ലാളിച്ചിട്ടില്ല. നല്ല തല്ലുമാത്രമാണ് നല്‍കിയിട്ടുള്ളത്. കുട്ടികളെ തല്ലിവളര്‍ത്തണമെന്നാണ് അയാളുടെ പ്രമാണം. അയാളുടെ അപ്പന്‍ അയാളെ താലോലിച്ചിട്ടില്ല. പകരം കമ്പി പഴുപ്പിച്ച് ചന്തിയില്‍ വെക്കുകയാണ്  ചെയ്തിരുന്നത്. ക്രൂരവും പ്രാകൃതവുമായ രീതിയിലാണ് കുറച്ചുകാലം മുമ്പുവരെ നമ്മുടെ നാട്ടില്‍ കുട്ടികളെ വളര്‍ത്തിയിരുന്നതെന്ന്  കഥയിലെ സൂചനകള്‍ വ്യക്തമാക്കുന്നു.


Monday, December 2, 2019

അശ്വമേധം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ''പണ്ടു ദൈവം  കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാന്‍
പിന്നെ രാജകീയോന്മത്തസേനകള്‍ 
വന്നു നിന്നു പടപ്പാളയങ്ങളില്‍!
ആഗമതത്ത്വവേദികള്‍ വന്നുപോല്‍
യോഗദണ്ഡിലിതിനെ  തളയ്ക്കുവാന്‍''
മനുഷ്യന്റെ സര്‍ഗശക്തിയെ പിടിച്ചുകെട്ടാനുള്ള ശ്രമം മാനവചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിലുള്ള എന്തെല്ലാം സൂചനകളാണ് കവിതാഭാഗത്തു കാണാന്‍ കഴിയുന്നത്? കവിതാഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക. 
മതങ്ങളും തത്ത്വശാസ്ത്രങ്ങളും ഭരണകൂടങ്ങളുമെല്ലാം മനുഷ്യന്റെ സര്‍ഗാത്മകതയെ തളച്ചിടാന്‍ എല്ലാ ഘട്ടങ്ങളിലും ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവര്‍ ദയനീയമായി പരാജയപ്പെട്ടിട്ടുമുണ്ട്. ഭാവനയെയും സര്‍ഗാത്മകതയെയും ഒന്നുകൊണ്ടും തളച്ചിടാനാവില്ല. മതങ്ങളാണ് പ്രധാനമായും മനുഷ്യന്റെ സര്‍ഗശക്തിയെ കീഴടക്കാന്‍ ശ്രമിച്ചത്. ദൈവം കടിഞ്ഞാണുമായി വന്നുവെന്ന് കവി സൂചിപ്പിക്കുന്നത് അതാണ്. പിന്നീട് സ്വന്തം മഹത്ത്വം ലോകം മുഴുവനും കേള്‍ക്കെ വിളിച്ചുപറയാനായി രാജാക്കന്മാരും സര്‍ഗശക്തിയുള്ളവരെ ഉപയോഗിച്ചു.  വേദതത്ത്വങ്ങളില്‍ പാണ്ഡിത്യം നേടിയവരും തങ്ങളുടെ അറിവ് മറ്റുള്ളവരിലേക്കു പകരുവാന്‍ സര്‍ഗാത്മകതയെ വളരെ സമര്‍ഥമായി ഉപയോഗിച്ചു. അശ്വഹൃദയത്തെപ്പറ്റി ആഴത്തിലറിയുന്ന മഹാപ്രതിഭകളായ പൂര്‍വികരാണ് ഇത്തരം ബന്ധനങ്ങളില്‍നിന്ന് സര്‍ഗാത്മകതയെ മോചിപ്പിച്ചത്.
2. മനുഷ്യന്റെ സര്‍ഗാത്മകതയുടെ സഹായത്തോടെ കരുത്തുനേടിയെടുത്ത സാമൂഹികഘടകങ്ങളെ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് എപ്രകാരമാണ്?
കവിതയില്‍ മതങ്ങളുടെ പ്രതീകമായാണ് ദൈവത്തെ അവതരിപ്പിച്ചിരിക്കുന്നത്. മതങ്ങള്‍ കടിഞ്ഞാണുമായി മനുഷ്യന്റെ സര്‍ഗാത്മകതയെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭരണാധികാരികളും സര്‍ഗാത്മകതയുള്ളവരെ തങ്ങളുടെ സ്തുതിപാഠകരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നും ശ്രമിക്കുന്നുമുണ്ട്. തത്ത്വചിന്തകരും വേദാന്തപണ്ഡിതന്മാരും പല സന്ദര്‍ഭങ്ങളിലും മനുഷ്യരുടെ സര്‍ഗവൈഭവത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആര്‍ക്കും പൂര്‍ണമായി കീഴടങ്ങാതെ ഒന്നില്‍നിന്ന്  മറ്റൊന്നിലേക്ക് അനായാസമായി വഴുതിമാറുന്ന പരിപൂര്‍ണസ്വതന്ത്രമായ സര്‍ഗവൈഭവത്തെയാണ് ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുക. അതുകൊണ്ടാണ്   തന്റെ ഈ കുതിരയെ പിടിച്ചുകെട്ടാന്‍ ആരാണുള്ളതെന്ന് അഹങ്കാരത്തോടെ കവി ചോദിക്കുന്നത്. സര്‍ഗാത്മകതയുടെ കാര്യത്തില്‍ കലയെന്നോ ശാസ്ത്രമെന്നോ ഉള്ള വേര്‍തിരിവില്ല.
3.''ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍!''
-'മനുഷ്യത്വം' എന്ന പദത്തിന്റെ പൊരുള്‍ വിശദമാക്കുക.
'മനുഷ്യത്വം' എന്ന പദത്തിന്  ദയ, പരോപകാരം, സ്‌നേഹം എന്നീ അര്‍ഥങ്ങളാണ് നാം സാധാരണ നല്‍കാറുള്ളത്. മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വേര്‍തിരിച്ചുനിര്‍ത്തുന്നത് മനുഷ്യത്വമാണ്.  മൃഗീയതയില്ലാത്തത് എന്ന അര്‍ഥം കൂടി അതിനുണ്ട്. എന്നാല്‍ സര്‍ഗചേതനയുടെ പ്രകടനം എന്ന അര്‍ഥമാണ് ഏറ്റവും പ്രാധാന്യമുള്ളത്. കാരണം മനുഷ്യനെ മൃഗങ്ങളേക്കാള്‍ ശ്രേഷ്ഠനാക്കുന്നത് ആ കഴിവാണ്. സാധാരണമനുഷ്യന്റെ നന്മയും വിവേകവും ധാര്‍മ്മികതയും വിശുദ്ധിയുമുള്ള ഒരാളാവാ
നാണ് കവി ശ്രമിക്കുന്നത്. കവിയുടെ ഈ ചിന്തപോലും സര്‍ഗാത്മകതയുടെ  പ്രതിഫലനമാണ്.
4. ''ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാന്‍
മായുകില്ലെന്റെ ചൈതന്യവീചികള്‍!
ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍!''
ഈ വരികളിലൂടെ വയലാര്‍ മഹത്ത്വവല്‍ക്കരിക്കുന്നത് മനുഷ്യത്വത്തെത്തന്നെയാണ്. മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ സമൂഹത്തിനുവേണ്ടി നമുക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവില്ലേ.  'നമുക്ക് മനുഷ്യരാവാം' എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം തയാറാക്കുക.
നമുക്ക് മനുഷ്യരാവാം
മനുഷ്യനെ മനുഷ്യനാക്കുന്നത് മനുഷ്യത്വമാണ്. സ്വാര്‍ഥതയുടെ കയ്പ്  കലരാത്ത സ്‌നേഹംതന്നെയാണ് മനുഷ്യത്വം. സമൂഹത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത മനുഷ്യരുടെ വിയര്‍പ്പിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം. പക്ഷേ, എല്ലാം കൈപ്പിടിയിലൊതുക്കാനുള്ള വെമ്പലിനിടയില്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നു. ലോകം ദുരിതപൂര്‍ണമാവുന്നതിനുള്ള പ്രധാന കാരണം ഇതാണ്. അപ്രതീക്ഷിതമായിട്ടാണ് മഹാപ്രളയം കടന്നുവന്നത്. സകലതും ഉപേക്ഷിച്ച് പ്രാണന്‍ രക്ഷിക്കാന്‍ എല്ലാവരും പരക്കം പായുകയായിരുന്നു. സ്വന്തം ജീവനെക്കുറിച്ചോര്‍ക്കാതെ മറ്റുള്ളവരെ രക്ഷിക്കാനായി എത്രയോ പേരാണ് പ്രളയത്തിന്റെ കുത്തൊഴുക്കിലേക്ക്  എടുത്തുചാടിയത്.  സഹജീവിസ്‌നേഹത്തിന്റെ ഏറ്റവും ഉത്തമദൃഷ്ടാന്തങ്ങളായിരുന്നു ആ നിമിഷങ്ങളില്‍ ലോകം കണ്ടത്. ദൈവത്തിന്റെ സ്വന്തം നാടായി നമ്മുടെ നാട് മാറിയ നിമിഷങ്ങളായിരുന്നു അത്. പ്രളയദുരന്തം നമുക്കു നല്‍കിയത് കണ്ണീരു മാത്രമല്ല, നന്മയുടെ ഉറവകള്‍ വറ്റിപ്പോയിട്ടില്ല എന്ന തിരിച്ചറിവുകൂടിയാണ്.
ജാതിമതഭേദമില്ലാതെ അവശത  അനുഭവിക്കുന്നവരെ സഹായിക്കുന്നതിലൂടെയും അവയവദാനത്തിലൂടെയുമെല്ലാം
നാം കൂടുതല്‍ മനുഷ്യരാവുകയാണ്. സ്വാര്‍ഥതയുടെ ചെറുകൂടുകളില്‍ ഒതുങ്ങിപ്പോവാതെ നമുക്ക് കൂടുതല്‍ മനുഷ്യത്വമുള്ളവരാവാന്‍ പരിശ്രമിക്കാം. അതിലൂടെ അടുത്ത തലമുറയ്ക്ക് മാതൃകയായിത്തീരാം.


ഞാന്‍ കഥാകാരനായ കഥ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ''അപ്പോള്‍ അവന്‍ അമ്മയോട് ആരാണ് അവര്‍ക്ക് ഈ കത്തുകളെല്ലാം എഴുതിക്കൊടുക്കുന്നത് എന്നു ചോദിച്ചതായും ഒരു ഷ്‌കോള്‍ക്കുട്ടിയാണെന്ന്  തള്ള മറുപടി പറഞ്ഞതായും അറിഞ്ഞു. അപ്പോള്‍ എന്റെ അഭിമാനം  ഉച്ചകോടിയിലെത്തിപ്പോയി.''  (ഞാന്‍ കഥാകാരനായ കഥ- എസ്. കെ. പൊറ്റെക്കാട്ട്)
''എന്റെ സത്യസന്ധത എനിക്കു നല്‍കിയ  ആനന്ദം ആ മുപ്പതു രൂപയേക്കാള്‍ എത്രയോ വലുതായിരുന്നു.''   (അക്കര്‍മാശി - ശരണ്‍കുമാര്‍ ലിംബാളെ)
രണ്ടു സന്ദര്‍ഭങ്ങളും താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
സ്‌കൂള്‍കുട്ടിയായ എസ്. കെ. പൊറ്റെക്കാട്ട് എഴുതിയ കത്തുകള്‍ അമ്മയെ മറന്ന ഒരു മകന്റെ മനസ്സില്‍ പശ്ചാത്താപമുണ്ടാക്കി. മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കത്തക്കവിധത്തില്‍  എഴുതാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞതും അത് അംഗീകരിക്കപ്പെട്ടതുമാണ് പൊറ്റെക്കാട്ടിനെ സന്തോഷിപ്പിച്ചത്. തന്റെ കഴിവ് അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷമാണത്. കളവു കാണിക്കാനുള്ള അവസരങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും നടുവില്‍നിന്ന് സത്യസന്ധതയെ മുറുകെ പിടിച്ചതിനുള്ള അംഗീകാരമാണ് ലിംബാളെയ്ക്ക് ലഭിച്ചത്. ലിംബാളെയുടെ സ്വഭാവമഹിമയാണ് അവിടെ അംഗീകരിക്കപ്പെട്ടത്. എസ്. കെ. പൊറ്റെക്കാട്ടിനും ശരണ്‍കുമാര്‍ ലിംബാളെയ്ക്കും സ്‌കൂള്‍ ജീവിതകാലത്താണ് ഈ അംഗീകാരം കിട്ടിയത്. അത് അവരുടെ ജീവിതത്തെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രചോദനമായിത്തീരുകയും ചെയ്തു.
2. ''ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്  പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം''
                                        - അക്കിത്തം
ഈ കവിതാഭാഗത്തിന്റെ ആശയം 'ഞാന്‍ കഥാകാരനായ കഥ' എന്ന പാഠഭാഗത്തിന്റെ ആശയവുമായി ബന്ധപ്പെടുത്തി കുറിപ്പ് തയാറാക്കുക.
മറ്റൊരാളുടെ ദുഃഖത്തില്‍ പങ്കുചേരുമ്പോള്‍ മനസ്സില്‍ ആയിരം സൗരമണ്ഡലങ്ങള്‍ പ്രകാശിക്കുന്നതുപോലെ സന്തോഷമനുഭവപ്പെടുമെന്നാണ് കവിതാഭാഗം സൂചിപ്പിക്കുന്നത്. കഷ്ടപ്പെട്ട് വളര്‍ത്തിവലുതാക്കിയ അമ്മയെ മറന്നുകൊണ്ട് ജീവിക്കുന്ന മകന്റെ മനസ്സില്‍ പശ്ചാത്തപമുണ്ടാക്കുവാന്‍ എസ്. കെയുടെ കത്തുകള്‍ക്ക് കഴിഞ്ഞു. വൃദ്ധയായ ഒരമ്മയുടെ അവസാനകാലം കുറച്ചെങ്കിലും സന്തോഷപ്രദമാക്കാന്‍ തനിക്കു കഴിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ എസ്. കെയ്ക്ക് സന്തോഷവും അഭിമാനവും തോന്നി. കവിതാഭാഗത്തിന്റെ ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്ന മനോഭാവംതന്നെയാണ് എസ്. കെ. പൊറ്റെക്കാടിന്റേത്. മറ്റുള്ളവരുടെ ദുഃഖത്തില്‍ ആശ്വാസമാവുന്നത് ആഹ്‌ളാദവും സംതൃപ്തിയും തരുന്ന കാര്യങ്ങളാണെന്ന്  കവിതാഭാഗവും പാഠഭാഗവും വ്യക്തമാക്കുന്നു.
3. ഒരു കഥാകൃത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് 'ഞാന്‍ കഥാകാരനായ കഥ' യിലൂടെ എസ്. കെ. പൊറ്റെക്കാട്ട് നല്‍കുന്ന സൂചനകള്‍ ക്രോഡീകരിക്കുക.
ഒരു കഥാകാരന്‍ ആവിഷ്‌കരിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങള്‍ മാത്രമല്ല, വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ വൈവിധ്യമാര്‍ന്ന ജീവിതവും കഥകള്‍ക്ക് വിഷയമായിത്തീരാറുണ്ട്. മറ്റുള്ളവര്‍ കടന്നുപോകുന്ന സങ്കീര്‍ണങ്ങളായ  ജീവിതമുഹൂര്‍ത്തങ്ങളും അവര്‍ നേരിടുന്ന  വൈകാരികസംഘര്‍ഷങ്ങളും നിസ്സഹായതയും അതേ തീവ്രതയോടെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് തീര്‍ച്ചയായും കഥാകാരന് ഉണ്ടായിരിക്കണം. ആ അനുഭവങ്ങളെ അതേപടി പകര്‍ത്തിവയ്ക്കുകയല്ല അയാള്‍ ചെയ്യുന്നത്. കലാപരമായ ഔചിത്യത്തോടെ  അവ ക്രമപ്പെടുത്തി അനുയോജ്യമായ വാക്കുകളിലേക്ക് പകര്‍ത്താനുള്ള വൈഭവവും കഥാകാരന് ആവശ്യമാണ്. നിരാലംബയായ ഒരു വൃദ്ധമാതാവിന്റെ സങ്കടങ്ങള്‍ അപ്രകാരം ഉള്‍ക്കൊണ്ട് എസ്. കെ.  എഴുതിയ കത്തുകള്‍ അമ്മയെ മറന്ന് നഗരത്തില്‍  സുഖജീവിതം നയിച്ചിരുന്ന മകന്റെ  മനസ്സിളക്കിയ  കാര്യം അദ്ദേഹം വിവരിക്കുന്നുണ്ട്. 'സരസ്വതീവിലാസം' എന്ന് ലേഖകന്‍ പറയുന്നത് കേവലമായ  ഭാഷാസ്വാധീനത്തെക്കുറിച്ചല്ല. സന്ദര്‍ഭത്തിന്റെ ഗൗരവവും വൈകാരികതീവ്രതയും ശക്തമായി പ്രതിഫലിപ്പിച്ച് വായനക്കാരുടെ ചിന്തകളെ ജ്വലിപ്പിക്കുന്ന അനുഭവം പകരുന്ന ഭാഷയും അവതരണരീതിയുമാണത്. ജന്മസിദ്ധമായ  വാസനയും തീവ്രവും ഏകാഗ്രവുമായ പരിശീലനവും ഇതിന് കൂടിയേ തീരൂ. തന്റെ വാക്കുകള്‍  വായനക്കാരില്‍ ജനിപ്പിക്കുന്ന സന്തോഷവും സംതൃപ്തിയും അനുഭൂതിയുമാണ് കഥാകൃത്തിന് ലഭിക്കുന്ന ഏറ്റവും വിലയേറിയ പ്രതിഫലം.


അക്കര്‍മാശി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ''ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ചു ജീവിതത്തോടു ഞാന്‍ നേടിടും''
                                -ചങ്ങമ്പുഴ
ഈ വരികളുടെ ആശയത്തെ മുന്‍നിര്‍ത്തി ശരണ്‍കുമാര്‍ ലിംബാളെയുടെ ജീവിതത്തെ വിലയിരുത്തി കുറിപ്പ് തയാറാക്കുക.
ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു താന്‍ നേടിയെടുക്കുമെന്ന് ചങ്ങമ്പുഴ പറയുന്നു. ശരണ്‍കുമാര്‍ ലിംബാളെയുടെ ജീവിതവും പ്രതിസന്ധികളോട് പടവെട്ടിയായിരുന്നു.  മുത്തശ്ശിയായ ശാന്താ ആത്യയോടൊപ്പം പാഴ്‌വസ്തുക്കള്‍ പെറുക്കിവിറ്റുള്ള  ജീവിതമായിരുന്നു ബാല്യകാലത്ത് അദ്ദേഹം നയിച്ചിരുന്നത്. അക്കാലത്ത്  അദ്ദേഹം  അനാഥത്വവും  അവഗണനയും  പരിഹാസവും   ഒട്ടേറെ അനുഭവിച്ചു. ദാരിദ്ര്യവും പട്ടിണിയും നിത്യസംഭവങ്ങളായിരുന്നു. താഴ്ന്നജാതിയില്‍ പിറന്നതുകൊണ്ടുള്ള വിവേചനങ്ങള്‍ വേറെയും. ഓര്‍ക്കാന്‍പോലും ഇഷ്ടപ്പെടാത്ത ജീവിതമായിരുന്നു അത്. ഈ ദുരിതങ്ങള്‍ക്കിടയിലും അദ്ദേഹം പഠിച്ചുയര്‍ന്ന് ഉന്നതനിലയിലെത്തി. ജീവിതം നിഷേധിച്ചതെല്ലാം കഠിനാധ്വാനത്തിലൂടെ അദ്ദേഹം നേടിയെടുത്തു. ചങ്ങമ്പുഴയുടെ വരികളെ അക്ഷരംപ്രതി സാക്ഷാത്കരിക്കുന്ന ജീവിതമാണ് ലിംബാളെയുടേതെന്ന് നിസ്സംശയം പറയാം.
2. ▶️ ''വാറുപൊട്ടിയ ചെരുപ്പ് അവിടെയുള്ള ചെരുപ്പുകുത്തിയെക്കൊണ്ട് നന്നാക്കിക്കാന്‍ പറഞ്ഞു സന്താമായി. എന്നാല്‍ സന്താമായി ഒരു 'മഹാര്‍' ആണെന്നു മനസ്സിലായപ്പോള്‍ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാന്‍ കൂട്ടാക്കിയില്ല.''
▶️''തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ 
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍.''    (കുമാരനാശാന്‍)
കുമാരനാശാന്റെ വരികള്‍ ലിംബാളെയുടെ ജീവിതാനുഭവവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുക.  
ജാതീയമായ തരംതിരിവുകള്‍ മനുഷ്യത്വത്തിന്റെ നേരെയുള്ള വെല്ലുവിളിയാണ് എന്ന ആശയം സാഹിത്യത്തിലൂടെ ആവിഷ്‌കരിക്കുവാന്‍ ശരണ്‍കുമാര്‍ ലിംബാളെയ്ക്കും കുമാരനാശാനും സാധിച്ചിട്ടുണ്ട്. സന്താമായി ലിംബാളെയ്ക്കു നല്‍കുന്നതിനുവേണ്ടി കൊണ്ടുവന്ന പഴയചെരുപ്പുകള്‍ പൊട്ടിയതായിരുന്നു. താഴ്ന്നജാതിയില്‍പ്പെട്ട (മഹാര്‍)  സ്ത്രീയാണ് സന്താമായി എന്നു മനസ്സിലാക്കിയ ചെരുപ്പുകുത്തി അവ നന്നാക്കാന്‍ കൂട്ടാക്കിയില്ല. താഴ്ന്നജാതിക്കാരില്‍നിന്നും ലഭിക്കുന്ന പണം വേണ്ടെന്നുവയ്ക്കുന്നതിന് ദരിദ്രനായ അയാളെ പ്രേരിപ്പിച്ചത് ജാതിചിന്തയാണ്.  കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദനെക്കൊണ്ട് പറയിപ്പിക്കത്തക്കവിധം ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് ആശാന്‍ ജീവിച്ചിരുന്നത്. വ്യത്യസ്ത ജാതിക്കാര്‍ക്ക് പരസ്പരം സ്പര്‍ശിക്കുവാനോ സഹവസിക്കുവാനോ  ഒരുമിച്ച് ഭക്ഷണം കഴിക്കുവാനോ പോലും  അനുവാദമുണ്ടായിരുന്നില്ല. പരസ്പരം കാണുന്നതിനുപോലും വിലക്കുണ്ടായിരുന്നു. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട് ലിംബാളെയ്ക്ക്. ചപ്പുചവറുകള്‍ പെറുക്കി നടക്കുന്ന  ബാല്യം, സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള തടസ്സങ്ങള്‍  എന്നിവയെല്ലാം ലിംബാളെയ്ക്ക് അനുഭവപ്പെട്ടതിന് അടിസ്ഥാനകാരണം  ജാതീയമായ വേര്‍തിരിവുകള്‍തന്നെയാണ്. ദിവസം മുഴുവനും അലഞ്ഞുനടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് എന്ന് ലിംബാളെ ചിന്തിക്കുന്നതും അതുകൊണ്ടാണ്.
3. ''ഒരു പട്ടി വേറൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്നു മനസ്സിലാക്കുന്നു.  അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. മനുഷ്യര്‍ക്കു മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാ
നുള്ള  ശക്തിയില്ല. മൃഗങ്ങളേക്കാളും മോശം''   - ശ്രീനാരായണഗുരു
    ഈ പ്രസ്താവനയുടെ വെളിച്ചത്തില്‍ 'അക്കര്‍മാശി' എന്ന പാഠം വിശകലനം ചെയ്യുക.
ജാതിയുടെ പേരില്‍ മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന വേര്‍തിരിവുകളും അനാചാരങ്ങളും കണ്ട് അമര്‍ഷത്തോടെ ശ്രീനാരായണഗുരു പറഞ്ഞ വാക്യങ്ങളാണ് മുകളിലുള്ളത്. മൃഗങ്ങളേക്കാള്‍ മോശമായിട്ടാണ് മനുഷ്യര്‍ പെരുമാറുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'അക്കര്‍മാശി'യിലും നാം കാണുന്നത് സമാനമായ അവസ്ഥതന്നെയാണ്. ലിംബാളെയെ ദലിത് ബ്രാഹ്മണനെന്നും അക്കര്‍മാശിയെന്നും ആളുകള്‍ വിളിച്ചു പരിഹസിച്ചു. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുവില്‍ കുറേ മനുഷ്യരുടെ ജീവിതം എരിഞ്ഞുതീരുന്നു.  ജാതിയുടെ പേരില്‍ വാറുപൊട്ടിയ ചെരുപ്പ് നന്നാക്കിക്കൊടുക്കാന്‍ മടികാണിക്കുന്ന ചെരുപ്പുകുത്തിയെ 'അക്കര്‍മാശി'യില്‍ കാണാം. ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് ശ്രീനാരായണഗുരു പറഞ്ഞുവച്ച വാക്യങ്ങളുടെ പൊരുളിലേക്കാണ്. തീര്‍ച്ചയായും മൃഗങ്ങളേക്കാള്‍ മോശമാണ് മനുഷ്യരുടെ പെരുമാറ്റം. ലിംബാളെയുടെ ബാല്യകാലം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്ന ബഹുഭൂരിപക്ഷംപേരുടെയും ജീവിതം ആ വഴിയില്‍ത്തന്നെ അവസാനിക്കാറാണ് പതിവ്. ലിംബാളെയെപ്പോലെ വളരെ ചുരുക്കം വ്യക്തികള്‍ മാത്രമാണ് അതില്‍നിന്ന് രക്ഷപ്പെടുന്നത്. 
4. കണ്ണഞ്ചിപ്പിക്കുന്ന പുറംകാഴ്ചകളില്‍  സ്വയംമറന്നു കഴിയുന്ന നമ്മള്‍ കാണാതെ പോകുന്ന ഏതെല്ലാം യാഥാര്‍ഥ്യങ്ങളിലേക്കാണ്  'അക്കര്‍മാശി' വിരല്‍ചൂണ്ടുന്നത്?
തെരുവില്‍ കഴിയുന്നവരുടെ ജീവിതമാണ് 'അക്കര്‍മാശി' നമ്മുടെ മുന്നില്‍  തുറന്നുവയ്ക്കുന്നത്. സുഖസൗകര്യങ്ങളില്‍ മുഴുകിക്കഴിയുന്നവര്‍ തെരുവില്‍ കഴിയുന്നവരുടെ വേദനകള്‍ ശ്രദ്ധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാറില്ല. നമ്മുടെ ശ്രദ്ധമുഴുവന്‍ ചുറ്റും കാണുന്ന നിറക്കാഴ്ചകളിലാണ്. ഒരു നേരത്തെ ഭക്ഷണംപോലും കഴിക്കാനുള്ള വകയില്ലാതെ അലയുന്ന ശാന്താമുത്തശ്ശിയെയും ലിംബാളെയെയും പോലുള്ള എത്രയെത്ര മനുഷ്യരാണ് തെരുവുകളിലുള്ളത്. താഴ്ന്നതെന്ന് വലിയൊരു സമൂഹം കണക്കാക്കുന്ന ജാതിയില്‍ പിറന്നുപോയി എന്നതാണ് അവരുടെ കുറ്റം. അതിന് കാരണക്കാരും അവരല്ല. എന്നിട്ടും അതിന്റെ ശിക്ഷയായി ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിച്ച്  മരിക്കാനാണ് ആ പാവങ്ങളുടെ വിധി. അവര്‍ക്ക്  ആത്മാഭിമാനത്തോടെ  സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശവും അവസരവും ഉറപ്പുവരുത്തുകയാണ് ഇനിയെങ്കിലും നമ്മള്‍ ചെയ്യേണ്ടത്.
5. 'ഇക്കൊല്ലം നമ്മള്‍  സ്‌പോര്‍ട്‌സില്‍ തോറ്റുപോയി, സാരമില്ല. എന്നാല്‍ ഈ കുട്ടി, ലിംബാളെ  കാണിച്ച സത്യസന്ധതയുണ്ടല്ലോ, അത് ഈ ക്ലാസിന്റെ മുഴുവനും വിജയമാണ്.' ഈ അഭിനന്ദനം  ലിംബാളെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളതായി കരുതുന്നു.
ഇത്തരത്തില്‍ അഭിനന്ദിക്കപ്പെട്ട ഏതെങ്കിലുമൊരു  സന്ദര്‍ഭം  നിങ്ങളുടെ അനുഭവത്തില്‍നിന്ന് കണ്ടെത്തിയെഴുതുക. 
ലിംബാളെയുടെ അനുഭവം  വായിച്ചപ്പോള്‍  കഴിഞ്ഞവര്‍ഷം  സംഭവിച്ച ഒരു അനുഭവമാണ് ഞാന്‍ ഓര്‍ത്തത്. ഞാന്‍ സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് ഒരു പോലീസ്‌സ്‌റ്റേഷനുണ്ട്. പോലീസ്‌സ്‌റ്റേഷന്റെ ഉള്‍ഭാഗം കാണാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എനിക്കതിനുള്ളിലേക്ക് കടക്കാന്‍ ഭയവുമായിരുന്നു. ഒരു ദിവസം സ്‌കൂളില്‍നിന്ന് തിരിച്ചുപോകുന്ന വഴിക്ക് ഒരു സ്വര്‍ണ പാദസരം കിടക്കുന്നത് ഞാന്‍ കണ്ടു. അത് ഞാന്‍ ആരും കാണാതെ എടുത്തുവച്ചു. ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് പലവട്ടം ഞാനാലോചിച്ചു. ഒടുവില്‍ സ്‌കൂളില്‍ പോകുന്ന വഴിക്കുള്ള പോലീസ്‌സ്‌റ്റേഷനില്‍ കൊടുക്കാം എന്ന് തീരുമാനിച്ചു.
പിറ്റേന്ന് അല്‍പ്പം ആശങ്കയോടെ ഞാന്‍ പോലീസ്‌സ്‌റ്റേഷനിലേക്കു ചെന്നുകയറി. തോക്കേന്തിയ കാവല്‍ക്കാരനെയും ലോക്കപ്പ് മുറിയും കണ്ടപ്പോള്‍ എന്റെ പരിഭ്രമം വര്‍ധിച്ചു. ഇനി ഞാനാണ് പാദസരം മോഷ്ടിച്ചതെന്ന തോന്നല്‍ ഇവര്‍ക്കുണ്ടാകുമോ എന്നതായി എന്റെ ആശങ്ക. എന്നാല്‍ വളരെ സൗഹൃദപരമായാണ് പോലീസുദ്യോഗസ്ഥര്‍ എന്നോട് വിവരങ്ങള്‍ തിരക്കിയത്. സംഭവിച്ചതെല്ലാം ഞാനദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹമെന്ന വളരെയധികം അഭിനന്ദിച്ചു. മാതൃകാപരമായ കാര്യമാണ് ഞാന്‍ ചെയ്‌തെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു കൊച്ചുസമ്മാനം എനിക്കു നല്‍കുകയും ചെയ്തു. ഈ സംഭവത്തോടുകൂടി പോലീസ്‌സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം സാധിക്കുകയും അതുവഴി പോലീസുനോടുള്ള ഭയം മാറുകയും ചെയ്തു.