പാഠം -1: പത്രനീതി
പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍
◼️ പണ്ട് പത്രപ്രവര്‍ത്തകര്‍ മിഷനറിമാരായിരുന്നു; ഇന്നവര്‍ മെല്‍സിനറിമാരാണ് (കൂലിപ്പട്ടാളക്കാര്‍) - രാംനാഥ് ഗോയങ്ക
◼️ പത്രപ്രവര്‍ത്തനം ഒരു കലയാണ്; സേവനമാണ്; വ്യവസായമാണ്, മറ്റു താല്‍പ്പര്യങ്ങള്‍ ആ കലയെ വികലമാക്കാതെ ശ്രദ്ധിക്കേണ്ട ചുമതല എല്ലാ പത്രപ്രവര്‍ത്തകര്‍ക്കുമുണ്ട് - എന്‍. രാമചന്ദ്രന്‍
◼️ സുതാര്യമായ ഒരു സിവില്‍ സൊസൈറ്റിയിലെ സുതാര്യമായ മാധ്യമപ്രവര്‍ത്തനത്തില്‍ക്കൂടി മാത്രമേ ജനസേവനം സാധ്യമാകുകയുള്ളൂ'' - ലീലാമേനോന്‍
◼️ വാല്മീകിയും മേലധികാരിയും ഒരേ വേദിയില്‍ പ്രസംഗിച്ചാല്‍ വാല്മീകിക്ക് അരക്കോളവും മേലധികാരിക്ക് രണ്ട് കോളവും എന്ന നിലയില്‍ വാര്‍ത്തകൊടുക്കുന്ന കാലമാണിത്.'' (വാചകമേള - മലയാള മനോരമ - സുകുമാര്‍ അഴീക്കോട്
◼️ വൈകുന്നേരം ഏതു പത്രമോഫീസിന്റെയും പുറംജനാലയ്ക്കടുത്തുള്ള വഴിയിലൂടെ നടന്നുപോകുമ്പോള്‍ എന്തോ പൊടിക്കുന്ന ഒച്ച കേള്‍ക്കാം... പിറ്റേന്നു പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തയുണ്ടാക്കാന്‍ യുവ പത്രാധിപന്മാര്‍ വസ്തുതകളെ മേലത്തെ ഹിതമനുസരിച്ചു പൊടിക്കുന്ന ശബ്ദമാണു നാം കേട്ടത്.'' - സുകുമാര്‍ അഴീക്കോട്
No comments:
Post a Comment