പാഠം-4: ജീവിതം ഒരു പ്രാര്‍ഥന
▶️ കെ. എം. മാത്യു
കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനും മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു കെ. എം. മാത്യു. 1917-ല്‍ കെ. സി. മാമന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മയുടെയും മകനായി ആലപ്പുഴ ജില്ലയില്‍ ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍കോളേജില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം 1954- ലാണ് മനോരമയുടെ മാനേജിങ് എഡിറ്ററാവുന്നത്. പിന്നീട് 1973- ല്‍ ചീഫ് എഡിറ്ററായി അധികാരമേറ്റു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ തുടങ്ങിയവയുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമൂഹത്തിനു നല്‍കിയ വിശിഷ്ടസംഭാവനയ്ക്ക് 1998-ല്‍ അദ്ദേഹത്തിനു പത്മഭൂഷണ്‍ ലഭിച്ചു. ബി. ഡി. ഗോയങ്ക അവാര്‍ഡ്, പത്രരംഗത്തെ ദീര്‍ഘകാലത്തെ വിശിഷ്ടസേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്‌കാരം, സ്വദേശാഭിമാനി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം തപാല്‍ വകുപ്പ് 2011 ഓഗസ്റ്റ് ഒന്നിന് അഞ്ചുരൂപയുടെ, സ്റ്റാമ്പും ഫസ്റ്റ് ഡേ കവറും പുറത്തിറക്കി ആദരിച്ചു. 2008-ല്‍ പ്രസിദ്ധീകരിച്ച എട്ടാമത്തെ മോതിരം കെ. എം. മാത്യുവിന്റെ ആത്മകഥയാണ്. പത്‌നി മിസ്സിസ് കെ. എം. മാത്യുവിന്റെ (അന്നമ്മ മാത്യു) വിയോഗത്തെത്തുടര്‍ന്ന് എഴുതിയ 'അന്നമ്മ' മറ്റൊരു കൃതിയാണ് 2010-ല്‍ അദ്ദേഹം അന്തരിച്ചു.
▶️ മിസ്സിസ് കെ. എം. മാത്യു (അന്നമ്മ)
സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളിലൊന്നായ വനിതയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്ന മിസ്സിസ് കെ. എം. മാത്യു 1922 മാര്‍ച്ച് 22 ന് ജനിച്ചു. മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ. എം. മാത്യുവായിരുന്നു ജീവിതപങ്കാളി. 1975 ല്‍ 'വനിത' ആരംഭിച്ച കാലം മുതല്‍ മിസ്സിസ് കെ. എം. മാത്യു അതിന്റെ പത്രാധിപസ്ഥാനം വഹിച്ചു. വനിതയുടെ ഹിന്ദിപ്പതിപ്പും മിസ്സിസ് കെ. എം. മാത്യുവിന്റെ പത്രാധിപത്യത്തിലാണ് ആരംഭിച്ചത്. പ്രമുഖ പാചകവിദഗ്ധയുമായിരുന്ന അവര്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ കണ്ട പുതിയ ലോകം, ഞങ്ങള്‍ കണ്ട ജപ്പാന്‍, യാത്രകള്‍ നാട്ടിലും മറുനാട്ടിലും തുടങ്ങിയവ കൂടാതെ നിരവധി പാചകഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. 2003 ജൂലൈ 13 ന് അന്തരിച്ചു.

▶️ ആത്മകഥ
ഏതെങ്കിലും മേഖലയില്‍ സമൂഹത്തിന്റെ അംഗീകാരം നേടിയ ഒരാള്‍ തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കും എന്ന വിശ്വാസത്തില്‍ ആവിഷ്‌കരിക്കുന്നതാണ് ആത്മകഥ. പാശ്ചാത്യസാഹിത്യത്തിലാണ് ആത്മകഥയുടെ തുടക്കം. സെന്റ് അഗസ്റ്റിന്‍ (ക്രി. വ. 354 - 430) എഴുതിയ 'കണ്‍ഫെഷന്‍സ്' ആണ് ആദ്യത്തെ ആത്മകഥയായി കണക്കാക്കുന്നത്. വൈക്കത്ത് പാച്ചുമൂത്തത് എഴുതിയ 'ആത്മകഥാസംക്ഷേപം' ആണ് മലയാളത്തിലെ ആദ്യത്തെ ആത്മകഥയായി പരിഗണിക്കുന്നത്. സാഹിത്യപഞ്ചാനനന്‍ പി. കെ. നാരായണപിള്ളയുടെ സ്മരണമണ്ഡലം, വി. ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും, തിക്കൊടിയന്റെ അരങ്ങുകാണാത്ത നടന്‍ തുടങ്ങി നിരവധി പ്രശസ്തങ്ങളായ ആത്മകഥകള്‍ മലയാളത്തിലുണ്ട്.

പഠിക്കാൻ എളുപ്പമാണ്.
ReplyDelete