Sunday, June 5, 2022

മലയാളം - കേരളപാഠാവലി, അടിസ്ഥാനപാഠാവലി (Class 5) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

👉 കേരളപാഠാവലി 

യൂണിറ്റ്-1 :തേനൂറും മലയാളം

കേരളപാഠാവലി (യൂണിറ്റ്-1) : തേനൂറും മലയാളം - കൂടുതല്‍ വിവരങ്ങള്‍ (Class 5)

 പാഠം 1:  മലയാളനാടേ, ജയിച്ചാലും

 ചങ്ങമ്പുഴയുടെ 'രമണന്‍' എന്ന കാവ്യത്തിലെ ഒരു ഭാഗം

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നുമിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
പുളകംപോല്‍ കുന്നിന്‍പുറത്തുവീണ
പുതുമൂടല്‍മഞ്ഞല പുല്‍കിനീക്കി
പുലരൊളി മാമലശ്രേണികള്‍തന്‍
പുറകിലായ് വന്നുനിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്തമരങ്ങള്‍മാത്രം.
ഒരു കൊച്ചുകാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ.
തളിരും  മലരും  തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമിങ്ങു-
മിളകിപ്പറക്കുന്ന പക്ഷികളും
പരിമൃദുകല്ലോലവീണമീട്ടി-
പ്പതറിപ്പതഞ്ഞുപോം ചോലകളും
ഒരു നല്ല ചിത്രം വരച്ചപോലെ
വരിവരി നില്‍ക്കുന്ന കുന്നുകളും  
പരശതസസ്യവിതാനിതമാം
പലപല താഴ്‌വരത്തോപ്പുകളും
പവിഴക്കതിര്‍ക്കുലച്ചാര്‍ത്തണിഞ്ഞ
പരിചെഴും നെല്‍പ്പാടവീഥികളും
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും-
ഇവയെല്ലാ,മാ വെറും ഗ്രാമരംഗം
ഭുവനൈക സ്വര്‍ഗമായ്ത്തീര്‍ത്തിരുന്നു!