Monday, December 30, 2024

 ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ 

ഗ്രേറ്റ തന്‍ബര്‍ഗ് (Greta Thunberg

നടത്തിയ പ്രസംഗം

Class - 5 - Malayalam

മലയാളം അടിസ്ഥാനപാഠാവലി

Tuesday, December 3, 2024

 സ്നേഹത്തെക്കുറിച്ചുള്ള 

കുറച്ചു കവിതകള്‍.


1. ''സ്‌നേഹിക്കാനൊരു ചെലവുമില്ല.

സ്‌നേഹിച്ചാലുള്ള വരവാകട്ടെ വളരെയധികം വലിയതുമാണ്

പക്ഷേ, സ്‌നേഹിക്കാനുള്ള കഴിവ് - അതെത്ര കുറച്ചുപേര്‍ക്ക്                                         മാത്രമാണുള്ളത്. 

അതും എത്ര കുറച്ചുമാത്രമാണുള്ളത്!''

                                (കുഞ്ഞുണ്ണിമാഷ്)

2. ''സ്‌നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നു ലഭിച്ചീടാന്‍;

സ്‌നേഹത്തിന്‍ഫലം സ്‌നേഹം; ജ്ഞാനത്തിന്‍ ഫലം ജ്ഞാനം

സ്‌നേഹമേ പരം സൗഖ്യം, സ്‌നേഹഭംഗമേ ദുഃഖം,

സ്‌നേഹം മേ ദിക്കാലാതിവര്‍ത്തിയായ് ജ്വലിച്ചാവൂ!''

                              (ജി. ശങ്കരക്കുറുപ്പ്)

3. ''നിരുപാധികമാം സ്‌നേഹം

ബലമായി വരും ക്രമാല്‍:

ഇതാണഴകി, തേ സത്യം, 

ഇതുശീലിക്കല്‍ ധര്‍മ്മവും.''    

                                (അക്കിത്തം)

4. ഒരൊറ്റമതമു~ുലകിന്നുയിരാം

പ്രേമമതൊന്നല്ലോ

പരക്കെ നമ്മെ പാലമൃതൂട്ടും

പാര്‍വണശശിബിംബം

                          (ഉള്ളൂര്‍)

5. സ്‌നേഹത്തില്‍നിന്നുദിക്കുന്നു ലോകം

സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു.

സ്‌നേഹംതാന്‍ ശക്തി ജഗത്തില്‍ സ്വയം

സ്‌നേഹംതാനാനന്ദമാര്‍ക്കും.

സ്‌നേഹംതാന്‍ ജീവിതം ശ്രീമന്‍ സ്‌നേഹ -

  വ്യാഹതിതന്നെ മരണം.

സ്‌നേഹം നരകത്തിന്‍ദ്വീപില്‍ സ്വര്‍ഗ-

ഗേഹം പണിയും പടുത്വം,

അമ്മതന്‍  നെഞ്ഞുഞരമ്പില്‍ തങ്ങി-

ച്ചെമ്മേ ചെഞ്ചോരയെത്തന്നെ

അമ്മിഞ്ഞത്തൂവമൃതാക്കും മൈത്രി

നമ്മോടതോതുന്നു രാജന്‍!

                                    (കുമാരനാശാന്‍)