P. Bhaskaran Profile
പി. ഭാസ്‌കരന്‍

പ്രശസ്ത മലയാളകവിയും ഗാനരചയിതാവുമായിരുന്നു പി.ഭാസ്‌കരന്‍. ചലച്ചിത്രസംവിധായകന്‍, ചലച്ചിത്രനടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടു~് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 1924 ഏപ്രില്‍ 21-നാണ് പി. ഭാസ്‌കരന്‍ ജനിച്ചത്. കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോനും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുമായിരുന്നു മാതാപിതാക്കള്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ഭാസ്‌കരന്റെ കവിതകള്‍ അധികവും അക്കാലത്തെ മാസികകളിലൂടെ പുറത്തുവന്നു. 1949-ല്‍ പുറത്തിറങ്ങിയ 'അപൂര്‍വസഹോദരര്‍കള്‍' എന്ന തമിഴ് ചിത്രത്തിലെ ബഹുഭാഷാഗാനത്തിലെ ഏതാനും മലയാളം വരികളാണ് അദ്ദേഹത്തിന്റെ തൂലികയില്‍നിന്നും പിറന്ന ആദ്യ ചലച്ചിത്രഗാനം. 'ചന്ദ്രിക' എന്ന ചിത്രത്തിനാണ് മലയാളത്തില്‍ ആദ്യം ഗാനരചന നിര്‍വഹിച്ചത്. 'നീലക്കുയില്‍' എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്‌കരന്‍ മലയാളചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം പി. ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്തതാണ്്്. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യര്‍, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഏഴു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകള്‍ക്കപ്പുറത്ത്.., പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍.. തുടങ്ങി മലയാളിത്തം തുളുമ്പിനില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ രചിച്ച്്് അദ്ദേഹം മലയാളികളുടെ ഹൃദയം കവര്‍ന്നു. ഒറ്റക്കമ്പിയുള്ള തംബുരു, ഓര്‍ക്കുക വല്ലപ്പോഴും, ഓടക്കുഴലും ലാത്തിയും, വയലാര്‍ ഗര്‍ജിക്കുന്നു, ഒസ്യത്ത്, ഒരിക്കല്‍ക്കുടി, പാടും മണ്‍തരികള്‍, കായല്‍ക്കാറ്റ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പത്മശ്രീ, ഓടക്കുഴല്‍ അവാര്‍ഡ്്, കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,വയലാര്‍ അവാര്‍ഡ്,ജെ.സി.ഡാനിയേല്‍ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടു~്. മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ചലച്ചിത്രഗാനങ്ങളും കവിതകളും രചിച്ച അദ്ദേഹം 2007 ഫെബ്രുവരി 25-ന് ഈ ലോകത്തോട് വിടപറഞ്ഞു.
Prof. Prem raj Pushpakaran writes -- 2024 marks the birth centenary year of Pulloottupadathu Bhaskaran and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
ReplyDelete