Friday, June 7, 2019

ലക്ഷ്മണസാന്ത്വനം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1.  ▶️ ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം
   ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ''
▶️ പുത്രമിത്രാര്‍ഥകളത്രാദിസംഗമ-
   മെത്രയുമല്‍പ്പകാലസ്ഥിതമോര്‍ക്ക നീ''
▶️ ഈ വരികളിലെ കാവ്യപരമായ സവിശേഷതകള്‍ കണ്ടെത്തുക.
▶️ എഴുത്തച്ഛന്റെ ഭാഷയുടെ സവിശേഷതകള്‍ വിലയിരുത്തുക.               
ദ്വിതീയാക്ഷരപ്രാസമാണ് ഈ വരികളില്‍ ഉപയോഗിച്ചിട്ടുള്ള ശബ്ദാലങ്കാരം. ഈരടികളില്‍ രണ്ടാമത്തെ അക്ഷരം ഒന്നുതന്നെയാവുന്നതാണ് ദ്വിതീയാക്ഷരപ്രാസം. ചക്ഷു- ഭക്ഷണം, പുത്ര- എത്ര, വത്സ - മത്സര, നിന്നുടെ - മുന്നമേ, എന്നിങ്ങനെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാവ്യഭാഗത്തുണ്ട്. വിഭക്തിപ്രത്യയങ്ങളോടുകൂടിയ സംസ്‌കൃതപദങ്ങള്‍  എഴുത്തച്ഛന്റെ ഭാഷയുടെ സവിശേഷതയാണ്. ബിന്ദുനാ, കാലാഹിനാ, ചേതസാ, രോഷേണ, നദ്യാം, ദേഹാഭിമാനിനാം, രേതസാം  എന്നീ പദങ്ങള്‍ അത്തരത്തിലുള്ളവയാണ്. കൈകാര്യം ചെയ്യുന്ന വിഷയത്തിനനുസരിച്ച് എഴുത്തച്ഛന്റെ ഭാഷ ഗൗരവമുള്ളതായി  മാറുന്നതുകാണാം. നീളമുള്ള സമസ്തപദങ്ങളുടെ ഉപയോഗം എഴുത്തച്ഛന്റെ ഭാഷയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കാണാന്‍കഴിയും. അതുപോലെ 'നീ കേള്‍ക്കണം, കേള്‍ക്ക നീ, അറികെടോ, അറിക നീ, കേള്‍, നിരൂപിക്ക ലക്ഷ്മണാ'  എന്നിങ്ങനെ  ശ്രോതാവിനെ  സംബോധന ചെയ്യുന്ന രീതി ആവര്‍ത്തിച്ചിരിക്കുന്നത് കാണാന്‍കഴിയും.
2.''സാഹിത്യകൃതികള്‍ ആവിഷ്‌കരിക്കുന്നത് മനുഷ്യജീവിതംതന്നെയാണ്.'' 
ഈ നിരീക്ഷണം എഴുത്തച്ഛന്റെ കൃതികള്‍ക്ക് എത്രത്തോളം യോജിക്കും? വിലയിരുത്തുക.
എഴുത്തച്ഛന്‍ വിവേകശാലിയായ ആചാര്യനാണ്. ക്രോധംപൂണ്ടുനില്‍ക്കുന്നവരെ എങ്ങനെയാണ് ശാന്തരാക്കേണ്ടതെന്ന് രാമലക്ഷ്മണന്മാരിലൂടെ അദ്ദേഹം പഠിപ്പിക്കുന്നു. ക്ഷുഭിതനായിനില്‍ക്കുന്ന ലക്ഷ്മണനെ ഉപദേശിക്കുന്നതുകൊണ്ട് പ്രയോജനമില്ല. കാരണം ഉപദേശം കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല ലക്ഷ്മണന്‍. വാത്സല്യത്തോടെ ചേര്‍ത്തുനിര്‍ത്തി, ലക്ഷ്മണന്റെ സ്‌നേഹവും ധൈര്യവും കഴിവുകളും തനിക്കറിയാമെന്നു പറഞ്ഞ് ശാന്തനാക്കുകയാണ് ശ്രീരാമന്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് ശ്രീരാമന്‍ ലക്ഷ്മണനെ ഉപദേശിക്കുകയും പറ്റിപ്പോയ തെറ്റുകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. ഏറ്റവും മനശ്ശാസ്ത്രപരമായ സമീപനമാണ് ആചാര്യന്‍ ശ്രീരാമനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
3. ''വത്സ! സൗമിേ്രത! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും.''
കോപാന്ധനായ ലക്ഷ്മണനെ സമചിത്തനാക്കുന്നതിന് അങ്ങേയറ്റം മനശ്ശാസ്ത്രപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? തന്നിരിക്കുന്ന ഭാഗം വിശകലനം ചെയ്ത് സ്വാഭിപ്രായം സമര്‍ഥിക്കുക. 
ക്രോധമാകുന്ന താപത്തെ ശമിപ്പിക്കാന്‍ സ്‌നേഹമാകുന്ന ഹിമകണത്തിനേ സാധിക്കൂ. ക്രോധവും വിദ്വേഷവും ഓരോരുത്തരെയും കൊണ്ടുചെന്നെത്തിക്കുന്നത് അശാന്തിയുടെ കവാടത്തിലേക്കാണ്. 'ലക്ഷ്മണസാന്ത്വനം' എന്ന കവിതയില്‍ ലക്ഷ്മണനെ ശാന്തനാക്കുന്നതിന് ശ്രീരാമന്‍ സ്വീകരിച്ചത് ദ്വേഷമല്ല, മറിച്ച് സ്‌നേഹമാണ്. കോപാന്ധനായിരിക്കുന്ന ലക്ഷ്മണനെ സ്‌നേഹംകൊണ്ടാണ് ശ്രീരാമന്‍  ശാന്തനാക്കിയത്. കുപിതനായ ലക്ഷ്മണനെ 'വത്സ'യെന്ന് വിളിച്ച് ചേര്‍ത്തുനിര്‍ത്തിക്കൊണ്ട്, ലക്ഷ്മണന് അസാധ്യമായി ഈ ലോകത്തില്‍ യാതൊന്നുമില്ലെന്നും ലക്ഷ്മണനാണ് തന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്നതെന്നും രാമന്‍ പറയുന്നു. ലക്ഷ്മണന്റെ മനസ്സ് പൂര്‍ണമായും മനസ്സിലാക്കുന്ന ആളാണ് താനെന്ന് ബോധ്യപ്പെടുത്തിയശേഷം ശരിതെറ്റുകള്‍ ലക്ഷ്മണനെ മനസ്സിലാക്കികൊടുക്കാന്‍ രാമന് കഴിഞ്ഞു. അതുകൊണ്ടുതന്നെ തികച്ചും യുക്തിഭദ്രവും മനശ്ശാസ്ത്രപരമായ സമീപനമാണ് ശ്രീരാമന്‍ സ്വീകരിച്ചതെന്ന് പറയാം.


14 comments:

  1. Videosum upload cheyyanamaayirunnu

    ReplyDelete
  2. Nattika fisheries schoolile piller adilike

    ReplyDelete
  3. മയോക്കിസമാസൊന്ദ്ര

    ReplyDelete
  4. എനിക്ക് വേണ്ടത് കിട്ടിയില്ല, പക്ഷെ ഇത് അടിപൊളി ആണ്

    ReplyDelete
  5. Raman lakshmanane upadekshikunathengane?

    ReplyDelete
  6. മനുഷ്യ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ലക്ഷ്മണസാന്ത്വനം എന്ന പാഠഭാഗത്ത് ചർച്ച ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാം

    ReplyDelete