Tuesday, January 7, 2020

കേരളപാഠാവലി (യൂണിറ്റ്-4) : പാരിന്റെ നന്മയ്ക്കത്രേ... - കൂടുതല്‍ വിവരങ്ങള്‍ (Class 9))

പാഠം 1 - കാളകള്‍
ഹൃദയത്തില്‍ സൂക്ഷിച്ച പാട്ടുകള്‍...
ജീവിതത്തിന്റെ അവസാനകാലത്ത് പി. ഭാസ്‌കരന്‍ അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു. ഉറ്റബന്ധുക്കളെ തിരിച്ചറിയാനോ പഴയകാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഈ അവസ്ഥയറിഞ്ഞ് പ്രശസ്ത ഗായികയായ എസ്. ജാനകി അദ്ദേഹത്തെ കാണാന്‍ ചെന്നു. അദ്ദേഹമെഴുതിയ ഒട്ടേറെ ഗാനങ്ങള്‍ പാടിയ  ജാനകിയെയും അദ്ദേഹം തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റെ അടുക്കലിരുന്ന് താന്‍ പാടിയ ഗാനങ്ങള്‍ ജാനകി പതുക്കെ മൂളി. ആ പാട്ടുകളുടെ മുഴുവന്‍ വരികളും പി. ഭാസ്‌കരന്‍ ഓര്‍ത്തെടുത്ത് കൂടെപ്പാടി. അവ പാടിയത്  തന്നോടൊപ്പം പാടുന്ന ജാനകിയാണെന്നോ ആ പാട്ടുകള്‍ താനെഴുതിയതാണെന്നോ ഒന്നും അപ്പോള്‍ അദ്ദേഹത്തിന് ഓര്‍മയില്ലായിരുന്നു. മറവിക്ക് കീഴടങ്ങാതെ ആ ഹൃദയത്തില്‍ നിറഞ്ഞുനിന്നിരുന്നത്  ആ പാട്ടുകള്‍ മാത്രം.  2007 ഫെബ്രുവരി 25- ന് ആ ഹൃദയവും നിശ്ചലമായി.

പി. ഭാസ്‌കരന്‍ രചിച്ച ചില പ്രശസ്ത 
സിനിമാഗാനങ്ങള്‍
കായലരികത്ത്... 
 കുയിലിനെത്തേടി...
 എല്ലാരും ചൊല്ലണ്...
 താമസമെന്തേ വരുവാന്‍...
 ഇന്നലെ മയങ്ങുമ്പോള്‍...
 കാട്ടിലെ പാഴ്മുളം...
 അല്ലിയാമ്പല്‍ കടവില്‍...
 അഞ്ജനക്കണ്ണെഴുതി...
 ഇന്നെനിക്കു പൊട്ടുകുത്താന്‍...
 പത്തു വെളുപ്പിന്...
 കേശാദിപാദം തൊഴുന്നേന്‍...
 പ്രാണസഖീ ഞാന്‍...
 സ്വര്‍ഗഗായികേ ഇതിലേ...
 കരയുന്നോ പുഴ ചിരിക്കുന്നോ...
 ഒരു പുഷ്പം മാത്രമെന്‍...

പാഠം 2 - സാക്ഷി
സര്‍ക്കാര്‍ ഓഫീസുകളെക്കുറിച്ച് ചെമ്മനം ചാക്കോ എഴുതിയ  'ആളില്ലാക്കസേരകള്‍' എന്ന കവിത
മോളിലായ്ക്കറങ്ങുന്നു പങ്കകള്‍, താഴെയെങ്ങു-
മാളില്ലാക്കസേരകള്‍, പ്യൂണില്ലാക്കവാടങ്ങള്‍
ചെല്ലുമ്പോള്‍ കാണും രംഗമെങ്ങുമീവിധം, കാണ്മോര്‍
ചൊല്ലുന്നു ബന്ധപ്പെട്ട കക്ഷി കാന്റീനില്‍ പോയി
ഇടനാഴിയില്‍, മരച്ചുവട്ടില്‍, വരാന്തയില്‍ 
തുടരെക്കലപില കൊച്ചുവര്‍ത്തമാനം ചൊല്ലി
എത്ര ഭാരമേ, ഭാരിച്ചാരു ശമ്പളം വാങ്ങി
പത്തുതൊട്ടഞ്ചോളവും കാപ്പിക്കുപോകും ജോലി?
തൊഴിലില്ലാതേ യുവവൈഭവമലയുമ്പോള്‍
തൊഴില്‍ കിട്ടിയോരുടെ വേലയീ മട്ടാണെങ്കില്‍
ആപ്പീസുബോര്‍ഡില്‍ തൊഴിലില്ലാത്ത പിള്ളേര്‍ കാപ്പി-
ശാപ്പാടുകടയെന്നു കുറിച്ചാല്‍ ചിരിക്കാമോ?
ആളില്ലാക്കസേരയില്‍ പാതിശമ്പളം  ചോദി-
ച്ചഭ്യസ്തവിദ്യര്‍ കേറിയിരുന്നാലിറക്കാമോ?



No comments:

Post a Comment