Friday, April 29, 2022
Thursday, April 28, 2022
ആസ്വാദനക്കുറിപ്പിന്റെ മാതൃകകള്‍
◼️
ഉപ്പ്
പ്ലാവില കോട്ടിയ കുമ്പിളില്‍ തുമ്പതന്‍-പൂവുപോലിത്തിരിയുപ്പുതരിയെടു-
ത്താവിപാറുന്ന പൊടിയരിക്കഞ്ഞിയില്‍
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി.
ഉപ്പുചേര്‍ത്താലേ രുചിയുള്ളൂ കഞ്ഞിയില്‍
ഉപ്പുതരിവീണലിഞ്ഞു മറഞ്ഞുപോം-
മട്ടിലെന്നുണ്ണീ! നിന്‍ മുത്തശ്ശിയും നിന്ന-
നില്‍പ്പിലൊരുനാള്‍ മറഞ്ഞുപോം! എങ്കിലും,
നിന്നിലെയുപ്പായിരിക്കുമീ മുത്തശ്ശി-
യെന്നും! എന്നുണ്ണിയെ വിട്ടെങ്ങുപോകുവാന്‍!
(ഒ.എന്‍. വി. കുറുപ്പ്)
◼️ ഉപ്പ് എന്ന കവിതയുടെ ആസ്വാദനം
ജീവിതത്തിന്റെ ഉപ്പ്
മനോഹരമായ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ ഹൃദയംകവര്‍ന്ന കവിയാണ് ഒ. എന്‍. വി. കുറുപ്പ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതകളിലൊന്നാണ് 'ഉപ്പ്'. ലളിതമായ വാക്കുകളില്‍ അദ്ദേഹം കോര്‍ത്തെടുത്തത് ആശയങ്ങളുടെ മഹാപ്രപഞ്ചമാണ്. കഞ്ഞിയില്‍ അലിഞ്ഞുചേര്‍ന്ന് രുചിപകരുന്ന ഉപ്പുതരിപോലെയാണ് പാരമ്പര്യത്തിന്റെ കണികകളെന്ന് കുഞ്ഞിനെ ഓര്‍മ്മിപ്പിക്കുകയാണ് മുത്തശ്ശി. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കണികകള്‍ ചേരുമ്പോഴാണ് ഏതൊരു ജീവിതവും ആസ്വാദ്യമാവുന്നത്. പരിഷ്‌കാരംകൊ~ോ പുരോഗതികൊ~ോ ആ സ്വാധീനത്തെ ഇല്ലാതാക്കാനാവില്ല.
തന്റെ കാലം കഴിഞ്ഞാലും കുഞ്ഞിന്റെ ഉള്ളിന്റെ ഉള്ളില്‍ കരുത്തുപകര്‍ന്നുകൊ~് താന്‍ നിലനില്‍ക്കുമെന്നും മുത്തശ്ശി പറയുന്നു. പാരമ്പര്യത്തിന്റെ കണികകളാണ് ഏതൊരാളുടെയും വ്യക്തിത്വത്തിന്റെ കരുത്ത്. ആവിപറക്കുന്ന പൊടിയരിക്കഞ്ഞി, ഉപ്പുതരി, പ്ലാവിലക്കുമ്പിള്‍- ഇവയൊന്നും മലയാളിയെ പുതുതായി പഠിപ്പിക്കേ~
വാക്കുകളല്ല. കാരണം കേരളീയജീവിതം ആ വാക്കുകളില്‍ നിറഞ്ഞുനില്‍പ്പു~്. ഗ്രാമീണജീവിതത്തിന്റെ ചൂടും ചൂരും ഹൃദയത്തിലേക്ക് പകരുന്ന വാക്കാണ് മുത്തശ്ശി. പഴമയുടെയും ജീവിതാനുഭവത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണവര്‍. ജീവിതമാകുന്ന ചൂടുകഞ്ഞിയില്‍ അലിഞ്ഞുചേര്‍ന്ന് രുചിയായി മാറുന്ന മായ്ച്ചുകളയാനാവാത്ത സാംസ്‌കാരികപാരമ്പര്യമാണ് ഉപ്പു
തരി. എത്രയേറെ പുരോഗമിച്ചാലും ഉള്ളിലലിഞ്ഞുചേര്‍ന്ന തന്റെ സംസ്‌കാരത്തില്‍നിന്ന് ഒരാള്‍ക്കും മോചനം നേടാനാവില്ലെന്ന്
പ്രഖ്യാപിക്കുകയാണ് കവി. അത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. എത്ര തലമുറ കഴിഞ്ഞാലും അത് ജീവിതത്തിന് രുചിപകര്‍ന്നുകൊ~് നിലനില്‍ക്കും.
ലളിതസുന്ദരങ്ങളായ പത്തുവരികളിലൂടെ ആസ്വാദകഹൃദയങ്ങളില്‍ ഒ. എന്‍. വി. കുറുപ്പ് പതിച്ചുവച്ചത് നിഷേധിക്കാനാവാത്ത ജീവിതയാഥാര്‍ഥ്യമാണ്. പരിഷ്‌കാരത്തിന്റെ കുപ്പായമിട്ട് പാരമ്പര്യത്തെ നിഷേധിക്കുന്നുവെന്ന് ഭാവിക്കുന്ന മലയാളി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പറയാതെ പറഞ്ഞുവയ്ക്കുകയാണ് കവി. ഭാവതീവ്രവും അര്‍ഥസമ്പുഷ്ടവുമായ ഈ കവിതയും കവിയും മലയാളഭാഷയുടെ എക്കാലത്തെയും അഭിമാനമാണ്.
......................................................................................................................................................
ഹരിതം
ഒരു ഞരമ്പിപ്പൊഴും പച്ചയായു~െന്നൊ-
രില തന്റെ ചില്ലയോടോതി
ഇലയൊന്നു കൊഴിയാതെയിപ്പൊഴും ബാക്കിയു~െ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പു~െ-
ന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണില്‍ കാണുമെ-
ന്നൊരു കാട് ഭൂമിയോടോതി
ഒരു കാടു ഭൂമിയില്‍ ബാക്കിയു~െന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയു~െന്നു ഞാന്‍
പടരുന്ന രാത്രിയോടോതി
അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു.
അവരുണര്‍ന്നപ്പൊഴേ പുഴകള്‍ പാടി, വീ~ും
തളിരിട്ടു കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിപ്പൊഴും പച്ചയായു~െന്നൊ-
രില തന്റെ ചില്ലയോടോതി
(ഹരിതം -സച്ചിദാനന്ദന്‍)
◼️ ഹരിതം എന്ന കവിതയുടെ ആസ്വാദനം
പ്രത്യാശയുടെ പച്ചപ്പുകള്‍
ആധുനിക മലയാളകവിതയുടെ കരുത്തുറ്റ സ്വരമാണ് സച്ചിദാനന്ദന്റേത്. വിവര്‍ത്തനങ്ങളിലൂടെയും സ്വതന്ത്രരചനകളിലൂടെയും ആസ്വാദകമനസ്സുകളെ അദ്ദേഹം ഉത്തേജിപ്പിച്ചുകൊ~ിരിക്കുന്നു. എല്ലാം നശിച്ചുപോയെന്ന് കരുതി നിരാശരായിരിക്കുന്നവരോട് പ്രത്യാശ കൈവിടരുതെന്ന് ഉദ്‌ബോധിപ്പിക്കുകയാണ് ഈ കവിതയിലൂടെ കവി. പങ്കുവയ്ക്കപ്പെടുന്ന പ്രത്യാശകളും പ്രതീക്ഷകളും നാളെ ഉണര്‍വിന്റെ മുന്നേറ്റങ്ങളായി മാറുമെന്ന് കവി പ്രവചിക്കുന്നു.
ഒരു ഞരമ്പ് ഇപ്പോഴും പച്ചയായിട്ടു~െന്ന് ആദ്യം ചില്ലയോടുപറഞ്ഞത് ഒരു ഇലയാണ്. ഒരില കൊഴിയാതെ ബാക്കിയു~െന്ന് ചില്ല കാറ്റിനോടും, ഒരു ചില്ല ബാക്കിയു~െന്ന് മരം പക്ഷിയോടും, ഒരു മരമെങ്കിലും ബാക്കിയു~ാവുമെന്ന് കാട് ഭൂമിയോടും, ഒരു കാടെങ്കിലും നശിക്കാതെയു~ാവുമെന്ന് മല സൂര്യനോടും പറഞ്ഞു. ഒരു സൂര്യന്‍ കെടാതെയു~െന്നാണ് കവി രാത്രിയോടു പറഞ്ഞത്. അതുകേട്ട് ഭൂമിയിലെ പീഡിതരെല്ലാം പുലരിയോടൊപ്പം ഉണര്‍ന്നു. പുഴകള്‍ പാടിത്തുടങ്ങി. കരുണയും കാടുമെല്ലാം ഉണര്‍ന്നു. പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി. അതോടെ വാക്കും മനസ്സും പുതുതായി.
ഒരു ചെറിയ പ്രതീക്ഷ പങ്കുവച്ചാല്‍ മതി നിരാശയില്‍നിന്ന് കരകയറാമെന്ന് കവി ഓര്‍മ്മിപ്പിക്കുന്നു. പച്ചപ്പു നഷ്ടപ്പെട്ടിട്ടില്ലാത്ത ഞരമ്പിനെക്കുറിച്ച് ഒരു ഇല പങ്കുവച്ച പ്രതീക്ഷയാണ് സര്‍വതിനെയും ഉണര്‍ത്തിയത്. നിസ്സാരകാര്യങ്ങള്‍ക്കുപോലും ആത്മഹത്യയില്‍ അഭയം ക~െത്തുന്ന ആധുനികലോകത്തിന് ലളിതമനോഹരമായ ഈ കവിത പകരുന്നത് ആത്മവിശ്വാസത്തിന്റെ സൂര്യവെളിച്ചമാണ്.
......................................................................................................................................................
Tuesday, April 26, 2022
Subscribe to:
Posts (Atom)