1. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസ് എന്ന എഴുത്തുകാരന് യോജിക്കുന്നവ പട്ടികപ്പെടുത്തുക.
മാജിക്കല്‍ റിയലിസം, റൊമാന്റിസിസം, നൊബേല്‍ സമ്മാനം, ചലച്ചിത്ര സംവിധായകന്‍, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗാബോ
ഉത്തരം:
മാജിക്കല്‍ റിയലിസം, നൊബേല്‍ സമ്മാനം, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗാബോ
2. ഭാവനകൊണ്ട് എന്തും സൃഷ്ടിക്കാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ട്. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍െക്വസിന്റെ 'പ്രകാശം ജലം പോലെയാണ്' എന്ന കഥ വിശകലനം ചെയ്ത് കുറിപ്പെഴുതുക. മുതിര്‍ന്നവരുടെ ലോകമല്ല കുട്ടികളുടേത്. അത് ഭാവനാസമ്പന്നമാണ്. സ്വപ്‌നങ്ങളുടെ ചിറകിലേറി എത്രദൂരം വേണമെങ്കിലും അവര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.യാഥാര്‍ഥ്യബോധത്തിന് അതില്‍ യാതൊരു സ്ഥാനവുമില്ല. മുത്തശ്ശിക്കഥകളും മാന്ത്രികകഥകളും കുട്ടികള്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. പ്രകാശം ജലം പോലെ മുറിക്കുള്ളില്‍ നിറയുകയും അതിലൂടെ വള്ളം തുഴഞ്ഞുനടക്കുകയും ചെയ്യുന്നത് കുട്ടികളുടെ ഭാവനാസൃഷ്ടിയാണ്. ഒരിക്കലും സഫലമാകില്ല എന്ന് മുതിര്‍ന്നവര്‍ തീര്‍ച്ചപ്പെടുത്തിയ കാര്യങ്ങള്‍ കുട്ടികള്‍ യാഥാര്‍ഥ്യമാക്കിത്തീര്‍ത്തു. പന്ത്രണ്ടടിയോളം ഉയരത്തില്‍ അവര്‍ പ്രകാശജലത്തെ മുറിയില്‍ നിറച്ചു. മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്നിരുന്ന വീട്ടില്‍നിന്ന് പ്രകാശത്തിന്റെ വെള്ളച്ചാട്ടം മട്ടുപ്പാവുകള്‍ കവിഞ്ഞ് പട്ടണംവരെ എത്തുന്നുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കമായ മനസ്സില്‍ യാഥാര്‍ഥ്യങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും ഇടമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ കഥയാണിത്.
Sunday, September 4, 2022
പ്രകാശം ജലം പോലെയാണ് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)
Subscribe to:
Post Comments (Atom)
No comments:
Post a Comment