Wednesday, August 8, 2018

യുദ്ധത്തിന്റെ പരിണാമം

പാഠഭാഗവിശകലനം
യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് കൗരവരും പാണ്ഡവരും തമ്മില്‍ ഒരു കരാറുണ്ടാക്കി.  ''യുദ്ധം നടക്കാത്ത സന്ദര്‍ഭങ്ങളില്‍ ഇരുകക്ഷിയും  പണ്ടേപ്പോലെ പരസ്പരപ്രീതിയോടെ വര്‍ത്തിക്കണം. യുദ്ധം തുടങ്ങിയാല്‍ ഗജാശ്വരഥങ്ങളിലിരിക്കുന്നവര്‍  ആ നിലയിലുള്ളവരോടേ എതിര്‍ക്കാവൂ.  വയോവീര്യോത്സാഹങ്ങളില്‍ കിടനില്‍ക്കുന്നവരോട് പറഞ്ഞറിയിച്ചിട്ടേ നേര്‍ക്കാവൂ.  ഓര്‍ക്കാതെയും ക്ഷീണിച്ചുമിരിക്കുന്നവരോട് അരുത്. മറ്റൊരാളോട് നേരിടുന്നവനെ,  പ്രമാദം പറ്റിയവനെ,  
പിന്തിരിഞ്ഞവനെ,  ആയുധം തീര്‍ന്നവനെ,  കവചം പോയവനെ ഒന്നും ഒരുവിധവും കൊല്ലരുത്. സൂതന്മാര്‍, കുതിരകള്‍, ആയുധച്ചുമട്ടുകാര്‍, വാദ്യക്കാര്‍ എന്നിവരെയൊന്നും ഉപദ്രവിക്കരുത്.'' അതായത് എതിരാളിയുടെ കുറവുകൊണ്ടല്ല, സ്വന്തം മികവുകൊണ്ടുതന്നെ ജയിക്കണമെന്നര്‍ഥം.
ആദ്യദിനങ്ങളില്‍ നിയമങ്ങളെല്ലാം ഏറെക്കുറെ പാലിക്കപ്പെട്ടു. പാണ്ഡവര്‍ എതിര്‍പക്ഷത്തെ മഹാരഥന്മാരെയെല്ലാം വീഴ്ത്തിയത് അധര്‍മ്മത്തിലൂടെയായിരുന്നു. ദുര്യോധനന്റെ തുടയെല്ലു തകര്‍ത്ത് താഴെയിട്ടതും യുദ്ധധര്‍മ്മത്തിനെതിരായിരുന്നു. വീണുകിടക്കുന്ന ദുര്യോധനന്റെ തലയില്‍ ഭീമന്‍ ചവിട്ടുകയും ചെയ്തു.
ദുര്യോധനനെ അവസാനമായി കാണാന്‍ സഞ്ജയന്‍ വന്നു. താന്‍ വീരനായിട്ടാണ് ഇതുവരെ ജീവിച്ചതെന്നും ഭീമന്‍ ചതിയിലാണ് തന്നെ  വീഴ്ത്തിയതെന്നും അധര്‍മ്മം കൊണ്ട്‌ ജയിച്ചിട്ട് ആര്‍ക്കും അഭിമാനിക്കാന്‍ കഴിയുകയില്ലെന്നും ദുര്യോധനന്‍ പറഞ്ഞു. താന്‍ യജ്ഞം ചെയ്തു. ഭരിക്കേണ്ടവരെ ഭരിച്ചു.  ഭൂമിയടക്കി വാണു. ശത്രുക്കളുടെ തലയില്‍ കാല്‍വെച്ചു.  ഭാഗ്യവശാല്‍ തന്റെ വിപുലമായ ഐശ്വര്യം തന്റെ കാലശേഷമാണ് ശത്രുക്കളുടെ കൈകളിലെത്തുന്നത്. സമന്തപഞ്ചകത്തില്‍ക്കിടന്ന് മരിക്കുവാന്‍ കഴിഞ്ഞതിനാല്‍ തനിക്ക് ശാശ്വതലോകങ്ങള്‍ ലഭിക്കുമെന്നും ദുര്യോധനന്‍ പറഞ്ഞു. ഭര്‍ത്താവും  സഹോദരന്മാരും  കൊല്ലപ്പെട്ടതോടെ അനാഥയായ  തങ്ങളുടെ ഏകസഹോദരി ദുശ്ശള,  നൂറുമക്കളെയും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ്ടിരിക്കുന്ന  അച്ഛനും അമ്മയും, ഭര്‍ത്താവും  മകനും നഷ്ടപ്പെട്ട തന്റെ ഭാര്യ ഇവരെക്കുറിച്ചെല്ലാം ഓര്‍ത്ത്   ദുര്യോധനന്‍ ദുഃഖിതനായി. രാജാവിന്റെ വിലാപങ്ങള്‍  കേട്ട് ജനങ്ങളും ദുഃഖിതരായി.
കൗരവപ്പടയില്‍ അവശേഷിച്ചിരുന്ന കൃപര്‍, കൃതവര്‍മ്മാവ്, അശ്വത്ഥാമാവ് എന്നിവര്‍ ദുര്യോധനന്റെ അടുത്തെത്തി.  ചോരയിലാണ്ടുകിടക്കുന്ന രാജാവിനു ചുറ്റുമിരുന്ന് അവര്‍ പലതും പറഞ്ഞ് സങ്കടപ്പെട്ടു. വേദനകൊണ്ട്‌ പുളയുന്നുണ്ടെങ്കിലും ദുര്യോധനന്‍ അവരെ ആശ്വസിപ്പിച്ചു. എല്ലാ മനുഷ്യരുടെയും സ്ഥിതി ഇതുതന്നെയാണെന്നും, രാജാവായിട്ടും താന്‍ പരാജയപ്പെട്ടുവെന്നും, പക്ഷേ, തോറ്റോടിയിട്ടല്ല, തന്നെ ചതിയില്‍ കുടുക്കിയാണ് വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണന്റെ പ്രഭാവമറിഞ്ഞിട്ടും താന്‍ ക്ഷത്രിയധര്‍മ്മത്തില്‍നിന്ന് അണുവിടപോലും വ്യതിചലിച്ചില്ലെന്നും അഭിമാനത്തോടെ പറഞ്ഞു. തനിക്കുവേണ്ടി എത്രയോപേര്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടും  വിജയിക്കാന്‍ കഴിയാഞ്ഞത് തന്റെ വിധിയാണെന്നും അദ്ദേഹം പറഞ്ഞു. വേദനയുടെ   തീവ്രതകൊണ്ട്‌ അദ്ദേഹത്തിന് തുടര്‍ന്ന് സംസാരിക്കാനായില്ല. ഇതുകണ്ട്‌ അശ്വത്ഥാമാവ് അമര്‍ഷത്തോടെ ദുര്യോധനനോട്  പറഞ്ഞു. തന്റെ അച്ഛനെ കൊടുംക്രൂരത കാട്ടിയാണ് ആ ദുഷ്ടന്മാര്‍ വധിച്ചത്. അപ്പോള്‍പ്പോലും ഇത്രത്തോളം വിഷമം തോന്നിയിട്ടില്ല. തന്റെ സകല സുകൃതങ്ങളെയും മുന്‍നിര്‍ത്തി ആണയിടുകയാല്‍ സകല പാഞ്ചാലരെയും ഇന്നുതന്നെ നിഗ്രഹിക്കും അതിനുള്ള അനുവാദം തനിക്ക് തരണമെന്നും അശ്വത്ഥാമാവ്  ആവശ്യപ്പെട്ടു. ദുര്യോധനന്റെ  നിര്‍ദേശമനുസരിച്ച്  കൃപാചാര്യര്‍ നിറകുടം കൊണ്ടുവന്ന് അശ്വത്ഥാമാവിനെ സേനാപതിയായി അഭിഷേചിച്ചു. രാജാവിന്റെ കല്പന കിട്ടിയാല്‍   മാത്രമേ ബ്രാഹ്മണന്‍ യുദ്ധം ചെയ്യാന്‍ പാടുള്ളൂ. ദ്രൗണി ദുര്യോധനനെ ആലിംഗനം ചെയ്തു.  തുടര്‍ന്ന് മൂന്നുപേരും അവിടം വിട്ടുപോയി.
അംഗരക്ഷകരാല്‍ പരിസേവിതനായി, ചക്രവര്‍ത്തിയായി ശോഭിക്കുമ്പോള്‍ ദുര്യോധനന്‍  പ്രകടിപ്പിച്ചിരുന്ന അഹങ്കാരവും സ്വപ്രത്യയസ്ഥൈര്യവും, എതിരാളികളോടുള്ള അവജ്ഞയുമെല്ലാം അതേ അളവില്‍ത്തന്നെയാണ് മരണക്കിടക്കയില്‍ വെച്ചും പ്രകടിപ്പിക്കുന്നത്. ദുര്യോധനന്റെ  മനോഭാവത്തില്‍ പ്രകടമാവുന്ന സ്ഥിരത ആദരണീയമാണ്. ഇങ്ങനെയുള്ള ഒരാളുടെ ശിരസ്സില്‍  ചവിട്ടുന്നത് അംഗീകരിക്കാനാവില്ല. കൂടാതെ ദുര്യോധനന്‍ തന്റെ മാതാപിതാക്കളെയും ഭാര്യയെയും ഓര്‍ക്കുന്നതിനുമുമ്പ് തങ്ങളുടെ ഏകസഹോദരിയായ ദുശ്ശളയെച്ചൊല്ലിയാണ്  വ്യസനിക്കുന്നത്. അദ്ദേഹത്തിന്റെ ആഭിജാത്യവും ഹൃദയോന്നതിയും പ്രകടമാവുന്ന സന്ദര്‍ഭം കൂടിയാണത്.
രാത്രിയായപ്പോള്‍  അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും പാണ്ഡവരുടെ
പാളയത്തിലെത്തി. പാണ്ഡവരും ശ്രീകൃഷ്ണനും സാത്യകിയും അവിടെയു~ായിരുന്നില്ല. ശ്രീകൃഷ്ണന്റെ നിര്‍ദേശപ്രകാരം അന്ന് അവര്‍
പുറത്താണ് താമസിച്ചിരുന്നത്. കൃപരെയും കൃതവര്‍മ്മാവിനെയും ശിബിരത്തിനു പുറത്ത് കാവല്‍
നിര്‍ത്തി, ദ്രൗണി അകത്തുകടന്ന് കണ്ണില്‍ക്ക~വരെയൊക്കെ  വെട്ടിക്കൊന്നു. തന്റെ പിതാവായ
ദ്രോണാചാര്യരെ നിഗ്രഹിച്ച  ധൃഷ്ടദ്യുമ്‌നനെ അയാളുടെ മര്‍മ്മങ്ങളില്‍ ചവിട്ടിയാണ് ദ്രൗണി കൊന്നത്. തന്നെ ആയുധംകൊ~് കൊല്ലണമെന്ന് യാചിച്ചിട്ടു പോലും ദ്രൗണി ചെവിക്കൊ~ില്ല. പാഞ്ചാലരെ
യെല്ലാം നിര്‍ദ്ദയം നിഗ്രഹിച്ചു. ഭീഷ്മരുടെ എതിരാളിയായ ശിഖണ്ഡിയെ മൂന്നു തു~മാക്കി. താഴെ വീണവരെ വിര~ോടുന്ന ആനകള്‍ ചവിട്ടിക്കൊന്നു. പുറത്തേക്കോടിയവരെ കൃപരും കൃതവര്‍മ്മാവും വെട്ടിനുറുക്കി. കൂടാതെ അവര്‍ ശിബിരത്തിന് തീയിടുകയും ചെയ്തു.  നിലവിളികള്‍ ക്രമേണ നേര്‍ത്തുവന്ന് ശിബിരം നിശ്ശബ്ദമായിത്തീര്‍ന്നു. തുടര്‍ന്ന് മുന്നുപേരും ദുര്യോധനന്റെയടുത്തെത്തി.  അഞ്ച്  പാണ്ഡവന്മാരും സാത്യകിയും ശ്രീകൃഷ്ണനും മാത്രാണ് ഇനി ശത്രുക്കളില്‍ ശേഷിക്കുന്നതെന്ന് പാഞ്ചാലരും ശിഖണ്ഡിയും ധൃഷ്ടദ്യുമ്‌നനും വധിക്കപ്പെട്ടു.  ഭീഷ്മര്‍ക്കും കര്‍ണനും ദ്രോണര്‍ക്കും കഴിയാഞ്ഞത് മൂന്നുപേരും കൂടി ചെയ്തതുകേട്ട്  ദുര്യോധനന്‍ സന്തുഷ്ടനായി. വൈകാതെ ദുര്യോധനന്റെ പ്രാണന്‍ നഷ്ടപ്പെടുകയും ചെയ്തു.
പിറ്റേന്നു രാവിലെയാണ് പാണ്ഡവന്മാര്‍ ഈ വിവരമറിഞ്ഞത്. യുധിഷ്ഠിരന്‍  മോഹാലസ്യപ്പെട്ടു. ഇത് ജയമല്ല, പരാജയം തന്നെയാണെന്ന് അവര്‍ക്ക് ബോധ്യമായി. സമുദ്രം താ~ി സമ്പാദ്യം കൊണ്ടുവരുന്ന കച്ചവടക്കാര്‍ ഒരു കൈത്തോട്ടില്‍ വച്ച് മുങ്ങിപ്പോകുന്നതുപോലെ പ്രമാദമാണ് ഈ അവസ്ഥയെന്ന് അവര്‍ തിരിച്ചറിഞ്ഞു. കൊലക്കളത്തിലെത്തിയ ദ്രൗപദി മോഹാലസ്യപ്പെട്ടു വീണുപോയി. ഭീമസേനന്‍ അവളെ താങ്ങിയെടുത്തു. ഈ കൊടുംകൊലയ്ക്ക് പകരമായി അശ്വത്ഥാമാവിനെ കൊല്ലുകയും അയാളുടെ ശിരസ്സിലുള്ള ചൂഡാമണി യുധിഷ്ഠിരന്റെ ശിരസ്സിലണിയുകയും ചെയ്തില്ലെങ്കില്‍ താന്‍ ദര്‍ഭവിരിച്ച് അതില്‍ക്കിടന്ന് നിരാഹാരം അനുഷ്ഠിച്ച് മരണംവരിക്കുമെന്ന് ദ്രൗപദി പ്രതിജ്ഞചെയ്തു. ഭീമന്‍ അമ്പുംവില്ലുമെടുത്ത് നകുലനെ സാരഥിയാക്കി പുറപ്പെട്ടു.
എന്തുംചെയ്യാന്‍ മടിക്കാത്തവനാണ് ദ്രൗണിയെന്നും അയാളുടെ കയ്യില്‍ ഭൂമിയെ മുഴുവനും ചാമ്പലാക്കാന്‍ കഴിവുള്ള ബ്രഹ്മശിരസ്സെന്ന അസ്ത്രമു~െന്നും ശ്രീകൃഷ്ണന്‍ യുധിഷ്ഠിരനെയും അര്‍ജുനനെയും ധരിപ്പിച്ചു. എത്രയും വേഗത്തില്‍ ഭീമനെ രക്ഷിക്കാനുള്ള വഴി ക~െത്തണമെന്നും നിര്‍ദേശിച്ചു. വഴിക്കുവെച്ച് ഭീമനെ ക~െത്തിയെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. അശ്വത്ഥാമാവ് ഭാഗീരഥീകച്ഛത്തില്‍ കൃഷ്ണദ്വൈപായന
നുള്‍പ്പടെയുള്ള മുനിമാരോടൊപ്പം കഴിയുകയായിരുന്നു. ദേഹമാസകലം നെയ്യുപുരട്ടി കുശചീരങ്ങള്‍ ധരിച്ചിരിക്കുമ്പോഴാണ് ഭീമനും സഹോദരന്മാരും അവിടെയെത്തിയത്. ഇടതുകൈകൊ~് ഒരു പുല്‍ക്കൊടിയെടുത്ത് ദിവ്യാസ്ത്രം ആപാദിപ്പിച്ച് പാണ്ഡവന്മാരെ ഒന്നടങ്കം ഇല്ലാതാക്കുന്നതിനുവേ~ി പ്രയോഗിച്ചു. ആ പുല്‍ക്കൊടിയില്‍ മൂന്നു ലോകങ്ങളെയും ദഹിപ്പിക്കുന്നതിനുള്ള തീ ഉളവായി. അശ്വത്ഥാമാവിന്റെ മനസ്സ് വായിച്ചറിഞ്ഞ ശ്രീകൃഷ്ണന്‍ അതേ അസ്ത്രംതന്നെ പ്രയോഗിക്കുവാന്‍ അര്‍ജുനനോട് ആവശ്യപ്പെട്ടു. അര്‍ജുനന്‍ ഉടനെ തേരില്‍ നിന്നിറങ്ങി ആചാര്യപുത്രനും തനിക്കും സഹോദരന്മാര്‍ക്കുമെല്ലാം
മംഗളം ഭവിക്കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊ~് അസ്ത്രം, അസ്ത്രം കൊ~ടങ്ങട്ടെ എന്ന ലക്ഷ്യത്തോടെ അമ്പയച്ചു. അതും കത്തിജ്ജ്വലിച്ചുകൊ~് യാത്രതുടങ്ങി. ഇടിയും മിന്നലും ഭൂകമ്പവും മൂലം സര്‍വഭൂതങ്ങളും പേടിച്ചുവിറച്ചു. ഉടനെ നാരദ
നും കൃഷ്ണദ്വൈപായനനും അസ്ത്രങ്ങള്‍ക്കുനടുവില്‍  വന്നുനിന്നു. ഈയസ്ത്രങ്ങളെല്ലാം അറിയാമായിരുന്നിട്ടും മഹാരഥന്മാരാരും ഇത് മനുഷ്യരുടെ   നേരെ പ്രയോഗിച്ചിട്ടില്ല. നിങ്ങളെന്തിനാണ് ഇത് പ്രയോഗിച്ചത് എന്ന് ചോദിച്ചു.  മുനിമാരെ ക~മാത്രയില്‍ അര്‍ജുനന്‍ തന്റെ അസ്ത്രം പിന്‍വലിച്ചുകൊ~് ഭഗവാന്മാര്‍ തങ്ങള്‍ക്കും ലോകത്തി
നും ഹിതം വരുത്തണമെന്ന് പ്രാര്‍ഥിച്ചു. ആ അസ്ത്രം ഭൂമിയില്‍ പതിച്ചാല്‍ പന്ത്ര~് വര്‍ഷം അവിടെ മഴ പെയ്യില്ല. ബ്രഹ്മതേജസ്സില്‍നിന്ന് ഉദ്ഭവിക്കുന്ന അസ്ത്രത്തെ ബ്രഹ്മചര്യവ്രതം പാലിക്കുന്നവനു മാത്രമേ പിന്‍വലിക്കാന്‍ കഴിയുകയുള്ളു. അങ്ങനെയല്ലാത്തവന്‍ പിന്‍വലിച്ചാല്‍ അയാളുടെയും കൂട്ടുകാരുടെയും ശിരസ്സ് പൊട്ടിത്തെറിക്കും. അതറിയാവുന്ന ദ്രൗണി അസ്ത്രം പിന്‍വലിക്കാനാവാതെ കുഴങ്ങി. മുനിമാര്‍ ആവശ്യപ്പെട്ടിട്ടും ദ്രൗണി
പിന്‍വലിച്ചില്ല. ദ്രൗണിയുടെ ശിരസ്സിലെ ചൂഡാമണി പാണ്ഡവര്‍ക്ക് നല്‍കാനും മുനിമാര്‍ നിര്‍ദേശിച്ചു. ദ്രൗണി സമ്മതിച്ചു. പക്ഷേ, ആ അസ്ത്രം പാണ്ഡവരുടെ സന്തതിപരമ്പരയില്‍ പതിക്കണമെന്ന് അയാള്‍ ശഠിച്ചു. അങ്ങനെ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിലേയ്ക്ക് ആ അസ്ത്രം ദ്രൗണി തിരിച്ചുവിട്ടു. പക്ഷേ,  ശ്രീകൃഷ്ണന്‍ തന്റെ തപസ്സിന്റെയും സത്യത്തിന്റെയും ശക്തികൊ~് ആ കുഞ്ഞിനെ ജീവിപ്പിക്കുമെന്ന് ശപഥംചെയ്തു. ഉത്തരയുടെ മകനായ പരീക്ഷിത്ത് അറുപതുവര്‍ഷം രാജാവായി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലജീവിതഘാതിയും  പാപംചെയ്തവനും നിന്ദ്യനുമായ അശ്വത്ഥാമാവ് മൂവായിരത്താ~ുകാലം നിസ്സഹായനായി വിജനപ്രദേശങ്ങളില്‍ അലഞ്ഞുനടക്കും. സര്‍വവ്യാധികളും പിടിപെട്ട്, രക്തവും ചലവും ഒലിപ്പിച്ച് കൊടുംകാടുകളിലൂടെ സഞ്ചരിക്കും.
ശപിക്കപ്പെട്ടവനാണ് അശ്വത്ഥാമാവെന്ന് മുനിമാരും പറഞ്ഞു. നിരാശനായ ദ്രൗണി തന്റെ ചൂഡാമണി പാണ്ഡവര്‍ക്ക് നല്‍കിയശേഷം കാടുകയറി.
ഒരിക്കലും മരണമില്ലാതെ നാടുകള്‍ തോറും അലയുന്ന ദ്രൗണി മനുഷ്യരിലെ പകയുടെ പ്രതിരൂപമാണ്. എതിരാളിയുടെ ഉന്മൂലനാശത്തിനുവേ~ി തനിക്കുള്ള സകലതും നഷ്ടപ്പെടുത്തുവാന്‍ തയാറാവുന്ന പകയുടെ പ്രതിരൂപമാണയാള്‍. യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമായ പകയെന്ന വിനാശമനോഭാവത്തിന് ഒരിക്കലും മരണമില്ലെന്ന സൂചനയാണ് ദ്രൗണിയെ ചിരഞ്ജീവിയായി കല്പിക്കുന്നതിലൂടെ നമുക്ക് നല്‍കുന്നത്.
മഹാഭാരതകഥ നടന്ന കഥമാത്രമല്ല. നടക്കാനിരിക്കുന്ന കഥകൂടിയാണ്. ഏതെല്ലാം വ്യവസ്ഥകളോടെ തുടങ്ങിയാലും യുദ്ധങ്ങളെല്ലാം അവസാനിക്കുന്നത് അധര്‍മ്മത്തിലായിരിക്കും. ധൃതരാഷ്ട്രരുടെ മൂത്തമകന് സുയോധനനെന്നും, ദുര്യോധനനെന്നും വിപരീതാര്‍ഥമുള്ള പേര് നല്‍കിയിരിക്കുന്നതും ഇതേ ലക്ഷ്യത്തോടെയാണ്. മനുഷ്യചരിത്രത്തില്‍ യുദ്ധം വരുത്തിവയ്ക്കുന്ന ഭയങ്കരദുരന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുവേ~ിയാണ് മഹാഭാരതം രചിച്ചിരിക്കുന്നത്.
ക്കി.  ''യുദ്ധം നടക്കാത്ത സന്ദര്‍ഭങ്ങളില്‍ ഇരുകക്ഷിയും  പ~േപ്പോലെ പരസ്പരപ്രീതിയോടെ വര്‍ത്തിക്കണം. യുദ്ധം തുടങ്ങിയാല്‍ ഗജാശ്വരഥങ്ങളിലിരിക്കുന്നവര്‍  ആ നിലയിലുള്ളവരോടേ എതിര്‍ക്കാവൂ.  വയോവീര്യോത്സാഹങ്ങളില്‍ കിടനില്‍ക്കുന്നവരോട് പറഞ്ഞറിയിച്ചിട്ടേ നേര്‍ക്കാവൂ.  ഓര്‍ക്കാതെയും ക്ഷീണിച്ചുമിരിക്കുന്നവരോട് അരുത്. മറ്റൊരാളോട് നേരിടുന്നവനെ,  പ്രമാദം പറ്റിയവനെ,  
പിന്തിരിഞ്ഞവനെ,  ആയുധം തീര്‍ന്നവനെ,  കവചം പോയവനെ ഒന്നും ഒരുവിധവും കൊല്ലരുത്. സൂതന്മാര്‍, കുതിരകള്‍, ആയുധച്ചുമട്ടുകാര്‍, വാദ്യക്കാര്‍ എന്നിവരെയൊന്നും ഉപദ്രവിക്കരുത്.'' അതായത് എതിരാളിയുടെ കുറവുകൊ~ല്ല, സ്വന്തം മികവുകൊ~ുതന്നെ ജയിക്കണമെന്നര്‍ഥം.
ആദ്യദിനങ്ങളില്‍ നിയമങ്ങളെല്ലാം ഏറെക്കുറെ പാലിക്കപ്പെട്ടു. പാണ്ഡവര്‍ എതിര്‍പക്ഷത്തെ മഹാരഥന്മാരെയെല്ലാം വീഴ്ത്തിയത് അധര്‍മ്മത്തിലൂടെയായിരുന്നു. ദുര്യോധനന്റെ തുടയെല്ലു തകര്‍ത്ത് താഴെയിട്ടതും യുദ്ധധര്‍മ്മത്തിനെതിരായിരുന്നു. വീണുകിടക്കുന്ന ദുര്യോധനന്റെ തലയില്‍ ഭീമന്‍ ചവിട്ടുകയും ചെയ്തു.
ദുര്യോധനനെ അവസാനമായി കാണാന്‍ സഞ്ജയന്‍ വന്നു. താന്‍ വീരനായിട്ടാണ് ഇതുവരെ ജീവിച്ചതെന്നും ഭീമന്‍ ചതിയിലാണ് തന്നെ  വീഴ്ത്തിയതെന്നും അധര്‍മ്മം കൊ~്  ജയിച്ചിട്ട് ആര്‍ക്കും അഭിമാനിക്കാന്‍ കഴിയുകയില്ലെന്നും ദുര്യോധനന്‍ പറഞ്ഞു. താന്‍ യജ്ഞം ചെയ്തു. ഭരിക്കേ~വരെ ഭരിച്ചു.  ഭൂമിയടക്കി വാണു. ശത്രുക്കളുടെ തലയില്‍ കാല്‍വെച്ചു.  ഭാഗ്യവശാല്‍ തന്റെ വിപുലമായ ഐശ്വര്യം തന്റെ കാലശേഷമാണ് ശത്രുക്കളുടെ കൈകളിലെത്തുന്നത്. സമന്തപഞ്ചകത്തില്‍ക്കിടന്ന് മരിക്കുവാന്‍ കഴിഞ്ഞതിനാല്‍ തനിക്ക് ശാശ്വതലോകങ്ങള്‍ ലഭിക്കുമെന്നും ദുര്യോധനന്‍ പറഞ്ഞു. ഭര്‍ത്താവും  സഹോദരന്മാരും  കൊല്ലപ്പെട്ടതോടെ അനാഥയായ  തങ്ങളുടെ ഏകസഹോദരി ദുശ്ശള,  നൂറുമക്കളെയും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാ~ിരിക്കുന്ന  അച്ഛനും അമ്മയും, ഭര്‍ത്താവും  മകനും നഷ്ടപ്പെട്ട തന്റെ ഭാര്യ ഇവരെക്കുറിച്ചെല്ലാം ഓര്‍ത്ത്   ദുര്യോധനന്‍ ദുഃഖിതനായി. രാജാവിന്റെ വിലാപങ്ങള്‍  കേട്ട് ജനങ്ങളും ദുഃഖിതരായി.
കൗരവപ്പടയില്‍ അവശേഷിച്ചിരുന്ന കൃപര്‍, കൃതവര്‍മ്മാവ്, അശ്വത്ഥാമാവ് എന്നിവര്‍ ദുര്യോധനന്റെ അടുത്തെത്തി.  ചോരയിലാ~ുകിടക്കുന്ന രാജാവിനു ചുറ്റുമിരുന്ന് അവര്‍ പലതും പറഞ്ഞ് സങ്കടപ്പെട്ടു. വേദനകൊ~് പുളയുന്നു~െങ്കിലും ദുര്യോധനന്‍ അവരെ ആശ്വസിപ്പിച്ചു. എല്ലാ മനുഷ്യരുടെയും സ്ഥിതി ഇതുതന്നെയാണെന്നും, രാജാവായിട്ടും താന്‍ പരാജയപ്പെട്ടുവെന്നും, പക്ഷേ, തോറ്റോടിയിട്ടല്ല, തന്നെ ചതിയില്‍ കുടുക്കിയാണ് വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണന്റെ പ്രഭാവമറിഞ്ഞിട്ടും താന്‍ ക്ഷത്രിയധര്‍മ്മത്തില്‍നിന്ന് അണുവിടപോലും വ്യതിചലിച്ചില്ലെന്നും അഭിമാനത്തോടെ പറഞ്ഞു. തനിക്കുവേ~ി എത്രയോപേര്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടും  വിജയിക്കാന്‍ കഴിയാഞ്ഞത് തന്റെ വിധിയാണെന്നും അദ്ദേഹം പറഞ്ഞു. വേദനയുടെ   തീവ്രതകൊ~് അദ്ദേഹത്തിന് തുടര്‍ന്ന് സംസാരിക്കാനായില്ല. ഇതുക~് അശ്വത്ഥാമാവ് അമര്‍ഷത്തോടെ ദുര്യോധനനോട്  പറഞ്ഞു. തന്റെ അച്ഛനെ കൊടുംക്രൂരത കാട്ടിയാണ് ആ ദുഷ്ടന്മാര്‍ വധിച്ചത്. അപ്പോള്‍പ്പോലും ഇത്രത്തോളം വിഷമം തോന്നിയിട്ടില്ല. തന്റെ സകല സുകൃതങ്ങളെയും മുന്‍നിര്‍ത്തി ആണയിടുകയാല്‍ സകല പാഞ്ചാലരെയും ഇന്നുതന്നെ നിഗ്രഹിക്കും അതി
നുള്ള അനുവാദം തനിക്ക് തരണമെന്നും അശ്വത്ഥാമാവ്  ആവശ്യപ്പെട്ടു. ദുര്യോധനന്റെ  നിര്‍ദേശമനുസരിച്ച്  കൃപാചാര്യര്‍ നിറകുടം കൊ~ുവന്ന് അശ്വത്ഥാമാവിനെ സേനാപതിയായി അഭിഷേചിച്ചു. രാജാവിന്റെ കല്പന കിട്ടിയാല്‍   മാത്രമേ ബ്രാഹ്മണന്‍ യുദ്ധം ചെയ്യാന്‍ പാടുള്ളൂ. ദ്രൗണി ദുര്യോധനനെ ആലിംഗനം ചെയ്തു.  തുടര്‍ന്ന് മൂന്നുപേരും അവിടം വിട്ടുപോയി. 
അംഗരക്ഷകരാല്‍ പരിസേവിതനായി, ചക്രവര്‍ത്തിയായി ശോഭിക്കുമ്പോള്‍ ദുര്യോധനന്‍  പ്രകടിപ്പിച്ചിരുന്ന അഹങ്കാരവും സ്വപ്രത്യയസ്ഥൈര്യവും, എതിരാളികളോടുള്ള അവജ്ഞയുമെല്ലാം അതേ അളവില്‍ത്തന്നെയാണ് മരണക്കിടക്കയില്‍ വെച്ചും പ്രകടിപ്പിക്കുന്നത്. ദുര്യോധനന്റെ  മനോഭാവത്തില്‍ പ്രകടമാവുന്ന സ്ഥിരത ആദരണീയമാണ്. ഇങ്ങനെയുള്ള ഒരാളുടെ ശിരസ്സില്‍  ചവിട്ടുന്നത് അംഗീകരിക്കാനാവില്ല. കൂടാതെ ദുര്യോധനന്‍ തന്റെ മാതാപിതാക്കളെയും ഭാര്യയെയും ഓര്‍ക്കുന്നതിനുമുമ്പ് തങ്ങളുടെ ഏകസഹോദരിയായ ദുശ്ശളയെച്ചൊല്ലിയാണ്  വ്യസനിക്കുന്നത്. അദ്ദേഹത്തിന്റെ ആഭിജാത്യവും ഹൃദയോന്നതിയും പ്രകടമാവുന്ന സന്ദര്‍ഭം കൂടിയാണത്.
രാത്രിയായപ്പോള്‍  അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും പാണ്ഡവരുടെ പാളയത്തിലെത്തി. പാണ്ഡവരും ശ്രീകൃഷ്ണനും സാത്യകിയും അവിടെയുണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ നിര്‍ദേശപ്രകാരം അന്ന് അവര്‍ 
പുറത്താണ് താമസിച്ചിരുന്നത്. കൃപരെയും കൃതവര്‍മ്മാവിനെയും ശിബിരത്തിനു പുറത്ത് കാവല്‍ നിര്‍ത്തി, ദ്രൗണി അകത്തുകടന്ന് കണ്ണില്‍ക്കണ്ടവരെയൊക്കെ  വെട്ടിക്കൊന്നു. തന്റെ പിതാവായ ദ്രോണാചാര്യരെ നിഗ്രഹിച്ച  ധൃഷ്ടദ്യുമ്‌നനെ അയാളുടെ മര്‍മ്മങ്ങളില്‍ ചവിട്ടിയാണ് ദ്രൗണി കൊന്നത്. തന്നെ ആയുധംകൊ~് കൊല്ലണമെന്ന് യാചിച്ചിട്ടു പോലും ദ്രൗണി ചെവിക്കൊ~ില്ല. പാഞ്ചാലരെ
യെല്ലാം നിര്‍ദ്ദയം നിഗ്രഹിച്ചു. ഭീഷ്മരുടെ എതിരാളിയായ ശിഖണ്ഡിയെ മൂന്നു തുണ്ടമാക്കി. താഴെ വീണവരെ വിര~ടുന്ന ആനകള്‍ ചവിട്ടിക്കൊന്നു. പുറത്തേക്കോടിയവരെ കൃപരും കൃതവര്‍മ്മാവും വെട്ടിനുറുക്കി. കൂടാതെ അവര്‍ ശിബിരത്തിന് തീയിടുകയും ചെയ്തു.  നിലവിളികള്‍ ക്രമേണ നേര്‍ത്തുവന്ന് ശിബിരം നിശ്ശബ്ദമായിത്തീര്‍ന്നു. തുടര്‍ന്ന് മുന്നുപേരും ദുര്യോധനന്റെയടുത്തെത്തി.  അഞ്ച്  പാണ്ഡവന്മാരും സാത്യകിയും ശ്രീകൃഷ്ണനും മാത്രാണ് ഇനി ശത്രുക്കളില്‍ ശേഷിക്കുന്നതെന്ന് പാഞ്ചാലരും ശിഖണ്ഡിയും ധൃഷ്ടദ്യുമ്‌നനും വധിക്കപ്പെട്ടു.  ഭീഷ്മര്‍ക്കും കര്‍ണനും ദ്രോണര്‍ക്കും കഴിയാഞ്ഞത് മൂന്നുപേരും കൂടി ചെയ്തതുകേട്ട്  ദുര്യോധനന്‍ സന്തുഷ്ടനായി. വൈകാതെ ദുര്യോധനന്റെ പ്രാണന്‍ നഷ്ടപ്പെടുകയും ചെയ്തു.
പിറ്റേന്നു രാവിലെയാണ് പാണ്ഡവന്മാര്‍ ഈ വിവരമറിഞ്ഞത്. യുധിഷ്ഠിരന്‍  മോഹാലസ്യപ്പെട്ടു. ഇത് ജയമല്ല, പരാജയം തന്നെയാണെന്ന് അവര്‍ക്ക് ബോധ്യമായി. സമുദ്രം താ~ി സമ്പാദ്യം കൊ~ുവരുന്ന കച്ചവടക്കാര്‍ ഒരു കൈത്തോട്ടില്‍ വച്ച് മുങ്ങിപ്പോകുന്നതുപോലെ പ്രമാദമാണ് ഈ അവസ്ഥയെന്ന് അവര്‍ തിരിച്ചറിഞ്ഞു. കൊലക്കളത്തിലെത്തിയ ദ്രൗപദി മോഹാലസ്യപ്പെട്ടു വീണുപോയി. ഭീമസേനന്‍ അവളെ താങ്ങിയെടുത്തു. ഈ കൊടുംകൊലയ്ക്ക് പകരമായി അശ്വത്ഥാമാവിനെ കൊല്ലുകയും അയാളുടെ ശിരസ്സിലുള്ള ചൂഡാമണി യുധിഷ്ഠിരന്റെ ശിരസ്സിലണിയുകയും ചെയ്തില്ലെങ്കില്‍ താന്‍ ദര്‍ഭവിരിച്ച് അതില്‍ക്കിടന്ന് നിരാഹാരം അനുഷ്ഠിച്ച് മരണംവരിക്കുമെന്ന് ദ്രൗപദി പ്രതിജ്ഞചെയ്തു. ഭീമന്‍ അമ്പുംവില്ലുമെടുത്ത് നകുലനെ സാരഥിയാക്കി പുറപ്പെട്ടു. 

7 comments: