Tuesday, August 28, 2018

സിനിമയെക്കുറിച്ച്...

കഥ വേറെ... തിരക്കഥ വേറെ...
ഒരു സിനിമയുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോള്‍ പ്രധാനമായും കേള്‍ക്കുന്ന വാക്കുകളാണ് കഥ, തിരക്കഥ എന്നിവ. ഇതും ര~ും ഒന്നാണോ അതോ ര~ോ...? സംശയം സ്വാഭാവികം.
ഒരു കഥയില്‍ കഥാതന്തു, കഥാപാത്രങ്ങള്‍, കഥാപശ്ചാത്തലം തുടങ്ങിയവ മാത്രമേ ഉ~ാവൂ. ആ കഥയില്‍ പരസ്പര ബന്ധിതമായ ദൃശ്യങ്ങളും സംഭാഷണങ്ങളും ഒക്കെ ചേര്‍ത്ത് തയാറാക്കുന്നതാണ് തിരക്കഥ. നിരവധി സീനുകളായും സീനുകളെ നിരവധി ഷോട്ടുകളായും വിഭജിച്ചാണ് തിരക്കഥ തയാറാക്കുന്നത്. തുടക്കത്തില്‍ ഒരു ഔട്ട്‌ലൈന്‍ തയാറാക്കിയശേഷം അതിനെ വികസിപ്പിക്കുകയാണ് സാധാരണ ചെയ്യുക.
ഷൂട്ടിംഗ്
തിരക്കഥയിലെഴുതിവെച്ച കാര്യങ്ങളെ ദൃശ്യവല്‍ക്കരിക്കുക എന്ന പരിപാടിയാണ് ഷൂട്ടിംഗ് അഥവാ ചിത്രീകരണം. നേരത്തെ തയാറാക്കിവച്ച പ്രകാരം ഷോട്ട് ഷോട്ടായി മൂവ് ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നു. അനുയോജ്യമായ ലൊക്കേഷന്‍ ക്രമീകരണവും കൃത്യമായ വെളിച്ച സംവിധാനവും വേഷവിധാനങ്ങളും ഒക്കെ ഇതിനാവശ്യമാണ്. പേപ്പറിലെഴുതിയ തിരക്കഥ സിനിമയെന്ന യാഥാര്‍ഥ്യമായി മാറുന്നതിന്റെ പ്രധാന ഘട്ടമാണ് ഷൂട്ടിങ്.
ഫ്രെയിം... ഷോട്ട്... സീന്‍...
ഒരു സിനിമാ ചിത്രീകരണത്തിന്റെ ഏറ്റവും ചെറിയ ഘടകം അഥവാ യൂണിറ്റാണ് ഒരു ഫ്രെയിം. പല ഫ്രെയിമുകള്‍ ചേര്‍ന്ന് ഒരു ഷോട്ടും ചെറുതും വലുതുമായ പല ഷോട്ടുകള്‍ ചേര്‍ന്ന് ഒരു സീനും ഉ~ാകുന്നു.
  ഒരു വസ്തുവിന്റെ  സമീപദൃശ്യ ചിത്രീകരണം സാധ്യമാക്കുന്ന ക്ലോസപ്പ് ഷോട്ട്, പശ്ചാത്തലത്തിന് വലിയ പ്രാധാന്യമില്ലാതെ വ്യക്തിയുടെ കുറച്ച് ഭാഗങ്ങളും സഹകഥാപാത്രങ്ങളും മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട~് എടുക്കുന്ന മീഡിയം ഷോട്ട്, വസ്തുക്കളെ അകലെനിന്നും നോക്കിക്കാണുന്ന  ലോങ് ഷോട്ട് എന്നിങ്ങനെ വിവിധതരം ഷോട്ടുകള്‍ സംവിധായകര്‍ സന്ദര്‍ഭത്തിനനുസരിച്ച് പ്രയോജനപ്പെടുത്തുന്നു.
സിനിമയുടെ ചരിത്രം 
ഏറ്റവും ശക്തിയേറിയ ബഹുജനമാധ്യമമാണ് ചലച്ചിത്രം. സാഹിത്യം, നാടകം, സംഗീതം  എന്നീ കലകളുമായി ബന്ധപ്പെട്ടാണ് ദൃശ്യപ്രധാനമായ ഈ കല രൂപപ്പെട്ടതും വളര്‍ച്ചപ്രാപിച്ചതും. വിനോദോപാധിയായാണ് ചലച്ചിത്രത്തെ ഭൂരിഭാഗംപേരും കാണുന്നത്. ചുമതലാബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും മനുഷ്യന്റെ സാംസ്‌കാരികവളര്‍ച്ചയെ ത്വരിതപ്പെടുത്താനും ബുദ്ധിപരവും വിദ്യാഭ്യാസപരവുമായ വികസനത്തിന്  വഴിതെളിക്കാനും ഈ മാധ്യമത്തിന് കഴിയുമെന്ന് ഇന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞു.
അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്ന തോമസ് ആല്‍വാ എഡിസനും ഫ്രാന്‍സിലെ ലൂമിയര്‍ സഹോദരന്മാരും ആണ് ചലച്ചിത്ര
നിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനും ആവശ്യമായ യന്ത്രഘടകങ്ങള്‍  വികസിപ്പിച്ചെടുത്തത്. 1896 ജൂലായ് മാസം ഏഴാം തീയതി ബോംബെയിലെ വാട്‌സന്‍ ഹോട്ടലിലായിരുന്നു ഇന്ത്യയിലാദ്യമായി  ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഫ്രാന്‍സിലെ ലൂമിയര്‍സഹോദരന്മാരുടെ പ്രതിനിധികളായിരുന്നു ആ പ്രദര്‍ശനം നടത്തിയത്. പിന്നീട് ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ഇന്ത്യാസന്ദര്‍ശനം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  വാര്‍ഷികസമ്മേളനം തുടങ്ങിയ സുപ്രധാന സംഭവങ്ങള്‍  ഫിലിമിലേക്ക് പകര്‍ത്തപ്പെട്ടു.
മഹാരാഷ്ട്രയിലെ നാസിക് എന്ന സ്ഥലത്തെ ഫാല്‍ക്കെ കുടുംബത്തില്‍ ജനിച്ച ഗോവിന്ദ ഫാല്‍ക്കെയാണ് ഇന്ത്യയില്‍ ആദ്യമായി ഒരു മുഴുനീളചലച്ചിത്രം നിര്‍മ്മിച്ചത്.
1913-ല്‍ പുറത്തിറങ്ങിയ 'രാജാ ഹരിശ്ചന്ദ്ര'എന്ന നിശ്ശബ്ദചിത്രമായിരുന്നു അത്. പിന്നീടാണ് അദ്ദേഹം 'ദാദാസാഹിബ് ഫാല്‍ക്കേ' എന്ന് അറിയപ്പെട്ടത്. ഛായാഗ്രഹണത്തിലും  ചിത്രരചനയിലും അദ്ദേഹത്തിന് പ്രാവീണ്യമു~ായിരുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി  ഒരു ചലച്ചിത്രം  നിര്‍മ്മിക്കപ്പെട്ടത് 1917 -ലാണ്. ആര്‍. നടരാജമുതലിയാരാണ് 'കീചകവധം' എന്ന ചലച്ചിത്രം നിര്‍മ്മിച്ചത്. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദചലച്ചിത്രം 1928-ല്‍ ജെ. സി. ഡാനിയേല്‍ നിര്‍മ്മിച്ച 'വിഗതകുമാരനാ'ണ്. 1938-ല്‍ ടി. ആര്‍. സുന്ദരം നിര്‍മ്മിച്ച 'ബാലന്‍' ആണ് മലയാളത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രം. എസ്. നൊട്ടാണി എന്നയാളായിരുന്നു അതിന്റെ സംവിധായകന്‍.
ഇന്ന് മലയാളസിനിമ ഇന്ത്യന്‍സിനിമയുടെ മുന്‍നിരയിലാണ്. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത നീലക്കുയില്‍, രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍, അടൂര്‍
ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരം, കഥാപുരുഷന്‍, എം. ടി. വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത നിര്‍മ്മാല്യം, അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരം, ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത പിറവി, വാനപ്രസ്ഥം, ജയരാജ് സംവിധാനം ചെയ്ത ശാന്തം തുടങ്ങിയവ  ദേശീയ അവാര്‍ഡുകള്‍ നേടിയ മലയാള ചലച്ചിത്രങ്ങളാണ്.

No comments:

Post a Comment