Wednesday, August 8, 2018

നളചരിതം (ആട്ടക്കഥ)

നളചരിതം (ആട്ടക്കഥ)
വ്യാഖ്യാനം- പി. കരുണാകരന്‍നായര്‍  എം. എ
നളചരിതം  ആട്ടക്കഥ രണ്ടാം ദിവസത്തില്‍  നിന്നെടുത്തിട്ടുള്ള  'പ്രലോഭനം' എന്ന  പാഠഭാഗമുള്‍പ്പെടെ നളചരിതം  ആട്ടക്കഥയെക്കുറിച്ച്
പി. കരുണാകരന്‍നായര്‍  എം. എയുടെ  വ്യാഖ്യാനം.
ഈ വ്യാഖ്യാനം വായിക്കേണ്ടേ
വ്യാഖ്യാനം വായിക്കൂ.

കഥകളിയിലെ കേരളീയത 
എല്ലാ അര്‍ഥത്തിലും തികച്ചും കേരളീയകലാരൂപമാണ് കഥകളി. നമ്മുടെ നാടും ഭൂപ്രകൃതിയും സംസ്‌കാരവുമായി ഈ ലോകോത്തരകലയുടെ എല്ലാ അംശങ്ങള്‍ക്കും ആഴത്തിലുള്ള ബന്ധമു~്. ഉടുത്തുകെട്ട,് ചുട്ടി, സംഗീതം, വാദ്യം, കിരീടം എന്നിവയിലെല്ലാം കേരളീയത അത്രമാത്രം നിറഞ്ഞുനില്‍ക്കുന്നു. അരങ്ങില്‍ കാണുന്ന  കഥകളി വേഷങ്ങളെല്ലാം തീവ്രനിറങ്ങളിലുള്ളതാണ്. മുഖത്തേപ്പിന് പച്ചനിറം, കുപ്പായത്തിനും കണ്ണിനും ചുവപ്പുനിറം, ആഭരണങ്ങള്‍ക്കും കിരീടത്തിനും സ്വര്‍ണ്ണനിറം, കിരീടം കഴിഞ്ഞ്  പിന്നിലേക്ക് നീ~ുകിടക്കുന്ന വാര്‍മുടിയ്ക്ക് കറുപ്പുനിറം. ഇവയെല്ലാം നിലവിളക്കിന്റെ വെട്ടത്തില്‍ തിളങ്ങുമ്പോള്‍ കേരളത്തിന്റെ ഭൂപ്രകൃതിയുടെ നിറവൈവിധ്യങ്ങള്‍ തന്നെയാണ് അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രകൃതിയില്‍ നിന്നെടുക്കുന്ന വസ്തുക്കള്‍ കൊ~ുതന്നെയാണ് കഥകളിയിലെ ചമയങ്ങളെല്ലാം ഒരുക്കുന്നത്. മുഖത്തെഴുതുമ്പോള്‍ കണ്ണുകള്‍ ചുവപ്പിക്കുന്നതിന് ചു~പ്പൂവാണ് ഉപയോഗിക്കുന്നത്. മുഖത്തു തേയ്ക്കുന്നത് മനയോലയാണ്. ചായില്യം ഉപയോഗിച്ചാണ് ചു~ുകള്‍ ചുവപ്പിക്കുന്നത്. മുഖത്തുതേയ്ക്കാനുള്ള ചുട്ടി തയാറാക്കുന്നത് അരിമാവുകൊ~ാണ്. നീലനിറമുള്ള വ~ിന്റെ പുറന്തോടുകളാണ് കിരീടത്തില്‍ പതിപ്പിക്കാനുപയോഗിക്കുന്നത്. ഈ വസ്തുക്കളെല്ലാം നമ്മുടെ നാട്ടിലെ പ്രകൃതിവിഭവങ്ങള്‍തന്നെയാണ്. കഥകളിയില്‍ മാത്രമല്ല, കളമെഴുത്ത്, ചുവര്‍ച്ചിത്രരചന, തെയ്യമുള്‍െപ്പടെയുള്ള നാടോടികലാരൂപങ്ങള്‍ എന്നിവയിലെല്ലാം കേരളീയ പ്രകൃതിവിഭവങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. നമ്മുടെ നാടിന്റെ പ്രകൃതിസൗന്ദര്യവും നമ്മുടെ കലകളുടെ വര്‍ണ്ണഭംഗിയും തമ്മില്‍ വളരെ ആഴമേറിയ ബന്ധമാണുള്ളതെന്ന് കാണാന്‍ കഴിയും. തനി കേരളീയമായ വാദ്യോപകരണങ്ങളാണ് കഥകളിയില്‍ ഉപയോഗിക്കാറുള്ളത്. ചെ~, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയാണ് കഥകളിയിലുപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍.  സോപാനസംഗീതശൈലിയിലുള്ളതാണ് കഥകളിസംഗീതം. തനികേരളീയമായ സംഗീതശാഖയാണിത്. കേരളീയസംസ്‌കാരവുമായി ഏറ്റവുമധികം ചേര്‍ന്നുനില്‍ക്കുന്നതാണ് നിലവിളക്ക്. നിലവിളക്കിന്റെ വെളിച്ചത്തിലാണല്ലോ കഥകളി അവതരിപ്പിക്കാറുള്ളത്. എങ്ങനെ നോക്കിയാലും ലോകോത്തരകലയായ കഥകളി അതിന്റെ എല്ലാ അംശങ്ങളിലും പൂര്‍ണമായി കേരളീയകലതന്നെയാണ്. 


No comments:

Post a Comment