യൂണിറ്റ് 1- എഴുത്തകം
പാഠം 1- കണ്ണാടി കാണ്‍മോളവും
എഴുത്തച്ഛനും കിളിപ്പാട്ടുപ്രസ്ഥാനവും
മലപ്പുറം ജില്ലയിലെ തിരൂരിലുള്ള തൃക്കണ്ടിയൂരാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. 16-ാം നൂറ്റാണ്ടാണ് അദ്ദേഹത്തിന്റെ ജീവിതകാലം. കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, മലയാളഭാഷയുടെ പിതാവ,് ഭക്തകവി തുടങ്ങിയ വിശേഷണങ്ങള്‍ എഴുത്തച്ഛനുണ്ട്. 'പുതുമലയാണ്മതന്‍ മഹേശന്‍' എന്നാണ് എഴുത്തച്ഛനെ മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളസാഹിത്യത്തില്‍ 16-ാം നൂറ്റാണ്ടില്‍ത്തന്നെ ഉദയംചെയ്ത പ്രസ്ഥാനമാണ് കിളിപ്പാട്ടുപ്രസ്ഥാനം. കവിയുടെ അഭ്യര്‍ഥന അനുസരിച്ച് കിളി കഥപറയുന്ന മട്ടില്‍ എഴുതുന്ന രീതിയാണ് കിളിപ്പാട്ട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. എഴുത്തച്ഛന്‍ കാവ്യരചനയ്ക്ക് ഉപയോഗിച്ച വൃത്തങ്ങള്‍ കിളിപ്പാട്ട്‌വൃത്തങ്ങള്‍ എന്നറിയപ്പെട്ടു. ഭാഷയെയും സംസ്‌കൃതത്തെയും ഉത്തമരീതിയില്‍ യോജിപ്പിച്ച് പ്രൗഢമായ ഭാഷ മലയാളിക്ക് സമ്മാനിച്ചത് എഴുത്തച്ഛനാണ്. അദ്ദേഹത്തിന്റെ ഭാഷ ഏവര്‍ക്കും അനുകരണീയമായിരുന്നു. സമൂഹത്തിലെ ഭൗതിക, ആധ്യാത്മിക മൂല്യച്യുതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അദ്ദേഹം കവിതയെ ആയുധമാക്കി.

ശാകുന്തളം - മലയാളപരിഭാഷകള്‍
മലയാളത്തിലേക്ക് അഭിജ്ഞാനശാകുന്തളം ആദ്യമായി പരിഭാഷപ്പെടുത്തിയത് കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ 'കേരളകാളിദാസന്‍' എന്ന് വിളിക്കുന്നത്. ഏ.ആര്‍. രാജരാജവര്‍മ്മ, ആറ്റൂര്‍ കൃഷ്ണപിഷാരടി, വള്ളത്തോള്‍, കുട്ടിക്കൃഷ്ണമാരാര്‍, തിരുനല്ലൂര്‍ കരുണാകരന്‍, എ. ഗോവിന്ദപ്പിള്ള തുടങ്ങി നിരവധി പ്രമുഖര്‍ ശാകുന്തളം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ദൈവദശകം-തുടര്‍ന്നുള്ള വരികള്‍
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള
സാമഗ്രിയായതും.
നീയല്ലോ മായയും മായാവിയും
മായാവിനോദനും
നീയല്ലോ മായയേ നീക്കി
സ്സായൂജ്യം നല്‍കുമാര്യനും
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക
ജയിക്കുക മഹാദേവാ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ ജയിക്കുക
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
പാഠം 3 - കിരാതവൃത്തം
കാവ്യബിംബങ്ങള്‍
ഇന്ദ്രിയസംവേദനക്ഷമമായ വാങ്മയചിത്രങ്ങളാണ് ബിംബങ്ങള്‍. കവികള്‍ നമ്മുടെ ഇന്ദ്രിയങ്ങളെ ലക്ഷ്യമാക്കിയാണ് ബിംബകല്പനകള്‍ പ്രയോഗിക്കുന്നത്. ഇന്ദ്രിയാനുഭവങ്ങളെ ധ്വനിപ്പിക്കുന്നതെന്തും ബിംബങ്ങളാണ്. എല്ലാ ഇന്ദ്രിയങ്ങളും നമുക്ക് അനുഭവങ്ങള്‍ പകര്‍ന്നുതരുന്നു. വാങ്മയചിത്രങ്ങളുടെ നിര്‍മ്മിതിക്ക് കവി ബിംബങ്ങളെ ആശ്രയിക്കുന്നു. സാഹിത്യകാരന് തന്റെ അനുഭൂതികളെ അനുവാചകരിലേക്ക് സംവേദിപ്പിക്കുവാന്‍ ഏറ്റവും ശക്തമായ ഉപകരണമാണ് ദൃശ്യ-ശ്രാവ്യാദിബിംബങ്ങള്‍. അമൂര്‍ത്തമായൊരാശയം അവതരിപ്പിക്കുന്ന 'ചിന്ത' എന്ന പദം ഉദാഹരണമായെടുക്കാം 'ചിറകുള്ള ചിന്തകള്‍' എന്നു പ്രയോഗിച്ചാല്‍ അതിനെ ദൃശ്യബിംബമാക്കാം. 'സൗരഭ്യമുള്ള ചിന്തകള്‍' എന്ന പ്രയോഗത്തിലൂടെ അതിനെ ഗന്ധബിംബമാക്കാം. 'സംഗീതാത്മകമായ ചിന്തകള്‍' എന്ന പ്രയോഗത്തിലൂടെ അതിനെ ശ്രവ്യബിംബമാക്കാം. 'പൊള്ളുന്ന ചിന്തകള്‍' എന്നു
പ്രയോഗിച്ച് അതിനെ സ്പര്‍ശബിംബമാക്കാം. 'മധുരിക്കുന്ന ചിന്തകള്‍' എന്നതിലൂടെ നാവിനെ തൃപ്തിപ്പെടുത്തുന്ന ബിംബമാക്കി മാറ്റാം. ഓരോ കവിയുടെയും വ്യക്തിത്വത്തിന്റെ പ്രഖ്യാപനമാണ് അവരുടെ രചനകള്‍. ഓരോ കലാകാരനും രചനാശൈലിയുടെ വ്യതിരിക്തതകൊണ്ടാണ് അവരവരുടേതായ കാവ്യവ്യക്തിത്വം സൃഷ്ടിക്കുന്നത്. ആ കാവ്യവ്യക്തിത്വത്തിന്റെ സ്വതന്ത്രവിഹാരത്തിന് കാവ്യബിംബങ്ങളുടെ സ്ഥാനം നിസ്സാരമല്ല.
കടമ്മനിട്ട രാമകൃഷ്ണന്റെ 'കാട്ടാളന്‍' എന്ന കവിത
കാട്ടാളന്‍ ഞാന്‍ കാട്ടുകിഴങ്ങിന്‍
മൂട്ടില്‍ മുളച്ചു മുതിര്‍ന്നോന്‍
കാര്‍മുകിലിന്റെ മുലപ്പാല്‍ മാത്രം
കു കൊതിച്ചു കരഞ്ഞോന്‍
രാവിന്‍ നീലഞരമ്പു മുറിച്ച-
ച്ചോര കുടിച്ചു വളര്‍ന്നു
പൂവും കപ്പുഴനീര്‍ മോന്തി
കായ്കനി തിന്നു നടന്നു.
കമ്പു വളച്ചൊരു വില്ലുാക്കി
പുല്ലുപറിച്ചൊരു കണയും
ഒരുനാള്‍ പശിയാല്‍ ഒരു പുങ്കണയാല്‍
ഒരു കിളിയെ ഞാന്‍ കൊന്നു.
ഇണയുടെ ദുഃഖം കന്നെുള്ളില്‍
കനലു നിറഞ്ഞു കുമിഞ്ഞു
കവരൊക്കെയധിക്ഷേപിച്ചു
കല്ലുപെറുക്കിയെറിഞ്ഞു
ഏറേറ്റെന്നുടെ മാറില്‍
മാറാമുറിവൊരു മുദ്രയണിഞ്ഞു
ചേറില്‍ ചെളിയില്‍ ചെമ്മണ്ണിന്‍
കറപുരളും മലവാരത്തില്‍
കല്ലും മുള്ളും കുും കുഴിയും
താിത്തെിയലഞ്ഞു
അത്താണിക്കല്ലില്ലായത്തറ
ആരോ കൊത്തിയിളക്കി
പുലരികള്‍ തോറും പൂവായ്പ്പിന്നെ
പുഴുവായ്ത്തീരും ശോഭ
കാണരുതായ് കു ഞാനാ-
നാണക്കേടിന്‍ വേല
പൂ പൂത്തപ്പൊഴെനിക്കു ലഭിച്ചത്
കൊഴിയും പോളകള്‍ മാത്രം
കാ കായ്ചപ്പൊഴെനിക്കു ലഭിച്ചത്
തൊും തൊലിയും മാത്രം
പൈങ്കിളിയില്ല പഴങ്കൂത്തില്ല
ഭൂമിയിതെത്ര ദരിദ്രം.

യൂണിറ്റ് 2 - തനതിടം
പാഠം 1- കേശിനീമൊഴി
കഥകളി
കേരളത്തിന് രാജ്യാന്തര അംഗീകാരം നേടിക്കൊടുത്ത കലാരൂപമാണ് കഥകളി. നൃത്തനൃത്യനാട്യങ്ങളും സംഗീതം, സാഹിത്യം എന്നിവയും ഒത്തുചേര്‍ന്ന ഉത്കൃഷ്ടകലാരൂപമാണിത്. കൊട്ടാരക്കരത്തമ്പുരാന്‍ രൂപംകൊടുത്ത രാമനാട്ടത്തിന്റെ പരിഷ്‌കൃതരൂപമാണ് കഥകളി എന്ന് വിശ്വസിക്കപ്പെടുന്നു. രാമനാട്ടത്തെ പരിഷ്‌കരിച്ച് അഭിനയപ്രാധാന്യമുള്ളതാക്കി മാറ്റിയത് വെട്ടത്തുരാജാവാണ്. ഈ മാറ്റത്തിനാണ് വെട്ടത്തുസമ്പ്രദായമെന്നു പറയുന്നത്. വീണ്ടുമൊരു പരിഷ്‌കാരം വരുത്തിയത് കപ്ലിങ്ങാട്ടുനമ്പൂതിരിയാണ്. വേഷവിധാനത്തിനാണ് ഇത് പ്രാധാന്യം നല്‍കുന്നത്. ഇത് കപ്ലിങ്ങാട്ടുസമ്പ്രദായം എന്നറിയപ്പെടുന്നു. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളി വാദ്യങ്ങള്‍.
കഥകളിയുടെ ചടങ്ങുകള്‍
കേളികൊട്ട്- കഥകളിയുണ്ടെന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങാണിത്. ചെണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം എന്നിവ ഉപയോഗിച്ചുള്ള വാദ്യമേളമാണ് കേളികൊട്ട്.
അരങ്ങുകേളി- അരങ്ങില്‍ വിളക്കുകത്തിച്ചുവച്ചു നടത്തുന്ന ഈ ചടങ്ങ് കേളിക്കൈ എന്നും അറിയപ്പെടുന്നു.
തോടയം- തിരശ്ശീലയുടെ പിന്നില്‍നിന്നുകൊണ്ട് രണ്ട് കുട്ടിവേഷക്കാര്‍ നടത്തുന്ന ഇഷ്ടദേവതാവന്ദനമാണിത്.
വന്ദനശ്ലോകം- തോടയത്തിനുശേഷം പാട്ടുകാര്‍ ഇഷ്ടദേവതാസ്തുതിപരമായ വന്ദനശ്ലോകങ്ങള്‍ ആലപിക്കുന്നു.
പുറപ്പാട് - വന്ദനശ്ലോകത്തിന് പിന്നാലെ കഥാരംഭത്തിലുള്ള ശ്ലോകം പാടുമ്പോള്‍ നായികാനായകന്മാരുടെ പുറപ്പാടായി.
മേളപ്പദം - കഥ തുടങ്ങുന്നതിനു മുമ്പ് അഷ്ടപദി ഗീതമായ 'മഞ്ജുതര കുഞ്ജലത...'പാടുന്ന ചടങ്ങാണിത്.
കഥാഭിനയം - പ്രധാന വേഷക്കാര്‍ അരങ്ങിലെത്തി കഥ തുടങ്ങുന്നു

കഥകളി വേഷങ്ങള്‍
പച്ച:-സത്വഗുണ പ്രധാനരായ ധീരോദാത്തനായകന്മാര്‍ക്കാണ് പച്ചവേഷം. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, നളന്‍, അര്‍ജുനന്‍, ഇന്ദ്രന്‍ തുടങ്ങിയവര്‍ പച്ചവേഷക്കാരാണ്.
കത്തി:- രജോഗുണ പ്രധാനമായ കഥാപാത്രങ്ങള്‍ക്കാണ് കത്തിവേഷം. പ്രതിനായകന്മാര്‍ കത്തിവേഷക്കാരായിരിക്കും. വീരരസമാണ് പ്രധാനഭാവം. കുറുംകത്തി, നെടുംകത്തി എന്നിങ്ങനെ കത്തിവേഷത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. ദുര്യോധനനും രാവണനും കുറുംകത്തിയാണ്. ഘടോല്‍ക്കചന്‍, കാലകേയന്‍, ഹിഡുംബന്‍ തുടങ്ങിയവരാണ് നെടുംകത്തി വേഷക്കാര്‍.
താടി:- വെള്ളത്താടി, ചുവന്നതാടി, കറുത്തതാടി എന്നിങ്ങനെ താടിവേഷക്കാര്‍ മൂന്നു വിഭാഗമുണ്ട്. സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിഭജനം. ഹനുമാന്‍ വെള്ളത്താടിയാണ്. ബാലി, സുഗ്രീവന്‍, പ്രഹസ്തന്‍, ത്രിഗര്‍ത്തന്‍ തുടങ്ങിയവര്‍ ചുവന്നതാടിക്കാരാണ്. യുദ്ധത്തിനിറങ്ങുന്ന സേനാനായകന്മാര്‍ക്കും ഈ വേഷമാണ്. കലി കറുത്തതാടിയാണ്. രൗദ്രഭാവമുള്ള തമോഗുണമാണ് ഇവരുടെ പ്രത്യേകത.
കരി:- തമോഗുണമുള്ളവര്‍ക്കാണ് കരിവേഷം. ശൂര്‍പ്പണഖ, പൂതന, സിംഹിക, താടക എന്നിവര്‍ക്ക് കരിവേഷമാണ്. കാട്ടാളന്‍ പുരുഷ കരിവേഷമാണ്.
മിനുക്ക്:- സന്ന്യാസിമാര്‍, സ്ത്രീകള്‍, ബ്രാഹ്‌മണര്‍, ദൂതന്‍മാര്‍ എന്നിവരാണ് മിനുക്കുവേഷക്കാര്‍. ഇതിലെ സ്ത്രീവേഷക്കാരുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളിലും ചെറിയ വ്യത്യാസം കാണാന്‍ കഴിയും.

No comments:
Post a Comment