1. താഴെക്കൊടുത്തിരിക്കുന്ന വാക്യം അര്‍ഥവ്യത്യാസം വരാതെ രണ്ടോ മൂന്നോ വാക്യങ്ങളാക്കി മാറ്റിയെഴുതുക.
കന്നിപ്പാടത്ത് വെയിലിന്റെ വേലിയേറ്റങ്ങളും കമുകിന് തോട്ടങ്ങളിലൂടെ രാത്രികാലത്ത് പറന്നുപോകുന്ന വാവലുകളുടെ ചിറകടിയൊച്ചയും കിടന്നുകൊണ്ടുതന്നെ അച്ഛന് അറിയുമായിരുന്നു.
കന്നിപ്പാടത്ത് വെയിലിന്റെ വേലിയേറ്റങ്ങളുണ്ടായിരുന്നു. കമുകിന് തോട്ടങ്ങളിലൂടെ രാത്രികാലത്ത് പറന്നുപോകുന്ന വാവലുകളുടെ ചിറകടിയൊച്ചയും കേള്‍ക്കാമായിരുന്നു. ഇവയെല്ലാം കിടന്നുകൊണ്ടുതന്നെ അച്ഛന് അറിയുമായിരുന്നു.
2. ◼️ ഇവിടെ അമ്മയെ തനിച്ചുനിര്ത്തിയിട്ട് ഞാനെങ്ങന്യാ പോവ്വാ'
◼️ കണ്ണുകാണാതായിട്ടും നടക്കാന്‍ പറ്റാതായിട്ടും നിങ്ങള്‍ വിളിക്കുന്നേടത്തും പറേന്നടത്തും ഞാന്‍ എത്തുന്നുണ്ടല്ലോ അതുതന്നെ വല്യകാര്യം!''
കഥാസന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് കുടുംബബന്ധത്തിന്റെ സൂക്ഷ്മതലം കഥയില്‍ എങ്ങനെ തെളിയുന്നുവെന്ന് പരിശോധിച്ച് കുറിപ്പ് തയാറാക്കുക.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്റെ തീവ്രതയാണ് ഈ വാക്യങ്ങളില്‍ തെളിയുന്നത്. പരസ്പരസ്നേഹവും കരുതലുമാണ് കുടുംബബന്ധങ്ങളെ സുദൃഢമാക്കുന്നത്. അച്ഛന് മാത്രമായിരുന്നു അമ്മയുടെ ലോകമെന്ന് മകനറിയാമായിരുന്നു. അച്ഛന്റെ മരണം അമ്മയുടെ ജീവിതത്തിലുണ്ടാക്കിയ ശൂന്യത മനസ്സിലാക്കിയതുകൊണ്ടാണ് അമ്മയെ തനിച്ച് വീട്ടില്‍ നിര്‍ത്തിയശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ മകന് മടിക്കുന്നത്. 'അമ്മയെ തനിച്ചു നിര്‍ത്തിയിട്ട് ഞാനെങ്ങന്യാ പോവ്വാ' എന്ന് മകന് ചോദിക്കുന്നത് അമ്മയുടെ ഏകാന്തത അറിഞ്ഞതുകൊണ്ടുതന്നെയാണ്. കിടപ്പിലായിപ്പോയ അച്ഛന് പറയുന്ന പരിഭവങ്ങള്‍ക്ക് അമ്മ പറയുന്ന മറുപടിയിലും കുടുംബബന്ധങ്ങളുടെ ഊഷ്മളത ദര്‍ശിക്കാന്‍ സാധിക്കും. സ്വന്തം വിഷമതകളൊക്കെ മറന്ന് രോഗിയായ അച്ഛനെ പരിചരിക്കുന്ന അമ്മയില്‍ ഒരു ഉത്തമകുടുംബിനിയെയാണ് കാണാന്‍ സാധിക്കുന്നത്. അച്ഛന് മരിച്ചിട്ടും അച്ഛനോടുള്ള അമ്മയുടെ സ്നേഹം അല്‍പ്പംപോലും കുറയുന്നില്ല.

Tanks
ReplyDeleteവളെരെ സഹായകമായ വിശദാംശങ്ങൾ ..
ReplyDeleteThank you
ReplyDelete