Wednesday, October 30, 2019

കഥകളി - കല്യാണസൗഗന്ധികം

aaa

കേരളത്തെക്കുറിച്ചുള്ള കവിതകളും ഗാനങ്ങളും

വന്ദിപ്പിന്‍ മാതാവിനെ (പദ്യം) - വള്ളത്തോള്‍
എന്റെ കേരളം - പാട്ട് കേള്‍ക്കാം
കേരളം കേരളം കേളികൊട്ടുണരുന്ന കേരളം - പാട്ട് കേള്‍ക്കാം

ജയ ജയ കോമള കേരള ധരണി

Tuesday, October 22, 2019

Sunday, October 20, 2019

ഒരു കുഞ്ഞിക്കോഴിയുടെ കഥ കേള്‍ക്കാം.


സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Friday, October 18, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Thursday, October 17, 2019

കഥാനിരൂപണത്തിന്റെ മാതൃകകള്‍

1. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയാണ് മാധവിക്കുട്ടി. ആധുനിക കാലത്ത് ബന്ധങ്ങള്‍ക്ക് സംഭവിക്കുന്ന ശൈഥില്യം പ്രമേയമാക്കി അവര്‍ രചിച്ച കഥയാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. ഈ കഥയ്ക്ക് ഒരു നിരൂപണം തയാറാക്കുക. താഴെ തന്നിരിക്കുന്ന സൂചനകളും ഉള്‍പ്പെടുത്തണം. 
▲കഥയുടെ പ്രമേയം
▲കഥാപാത്രങ്ങളുടെ വ്യക്തിത്വം
▲ സംഭാഷണങ്ങളുടെ  പ്രാധാന്യം
▲സമാനരചനകള്‍
▲കാലികപ്രസക്തി
   കീറിപ്പൊളിഞ്ഞ ചകലാസും തകര്‍ന്ന ബന്ധങ്ങളും
കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്ന ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കഥയാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. ഈ കഥയിലെ നായകനായ ഗോപി നീണ്ട അഞ്ചരവര്‍ഷത്തിനു ശേഷമാണ് ഗ്രാമത്തിലെ തന്റെ വീട്ടിലെത്തുന്നത്. ഉയര്‍ന്ന ജോലിയുള്ള, വിദ്യാസമ്പന്നനായ അയാള്‍ ദീര്‍ഘകാലമായി നഗരത്തില്‍ത്തന്നെയാണ് താമസം. ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയും അവരെ ശുശ്രൂഷിച്ചു കഴിഞ്ഞുകൂടുന്ന വിധവയായ സഹോദരി കമലവുമാണ് വീട്ടിലുള്ളത്. അമ്മയെ അന്വേഷിക്കാതെ, ഒരു കത്തുപോലും എഴുതാതെ നഗരത്തില്‍ ജീവിക്കുന്ന ഗോപിയുടെ രീതിയോട് അല്‍പ്പംപോലും താല്‍പ്പര്യം കമലത്തിനില്ല. അതവര്‍ പല ഘട്ടങ്ങളിലും പ്രകടമാക്കുന്നുണ്ട്. നഗരത്തില്‍ കഴിയുന്ന തന്റെ കുടുംബത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാന്‍വേണ്ടി തന്റെ ഓഹരി വില്‍ക്കാനാണ് ഗോപി വന്നിരിക്കുന്നത്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍പോലും മകന്‍  തയാറാവുന്നില്ല. പണ്ടെങ്ങോ ഗോപി കൊണ്ടുവന്ന ചകലാസ് (കമ്പിളിപ്പുതപ്പ്) കീറിപ്പറിഞ്ഞുപോയെന്നും ചുവന്ന നിറത്തിലുള്ള പുതിയതൊരെണ്ണം വേണമെന്നും അമ്മ പറയുന്നത,് വീട്ടില്‍വന്നത് ഗോപിയാണെന്ന് തിരിച്ചറിയാതെയാണ്. സ്‌നേഹത്തിന്റെ പ്രതീകമാണ് കഥയിലെ പുതപ്പ്.  ഹൃദയബന്ധത്തിന്റെ നിറമാണ് ചുവപ്പ്.  കീറിപ്പറിഞ്ഞുപോയ കമ്പിളിപ്പുതപ്പ് തകര്‍ന്നുപോയ ബന്ധങ്ങളുടെ സൂചനയുമാണ്. ഓര്‍മ്മ നഷ്ടപ്പെട്ടെങ്കിലും അമ്മ എപ്പോഴും മകനെ ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഓര്‍മ്മയുണ്ടെങ്കിലും മകന്‍ അമ്മയെക്കുറിച്ച് ഓര്‍ക്കുന്നതുപോലുമില്ല. പുതിയ കാലത്തിന്റെ സവിശേഷതയാണിത്. ഉറ്റബന്ധങ്ങള്‍പോലും വിസ്മരിക്കപ്പെട്ടുപോകുന്നു. അമ്മയുടെ മറവി പ്രായാധിക്യത്തിന്റേതാണ്. എന്നാല്‍ മകന്റേത് മനഃപൂര്‍വമുള്ളതാണ്. അമ്മയെ തിരിഞ്ഞുനോക്കാത്ത മകനെ തിരിച്ചറിയാന്‍ അമ്മയ്ക്ക് കഴിയുന്നില്ല. പുതിയകാലത്ത് ശിഥിലമായിപ്പോകുന്ന ബന്ധങ്ങളുടെ പ്രതീകമാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. അതുകൊണ്ടുതന്നെ കഥയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ശീര്‍ഷകം.
മാധവിക്കുട്ടിയുടെ കഥകള്‍ മനുഷ്യബന്ധങ്ങളുടെ ആവിഷ്‌കാരങ്ങളാണ്. നെയ്പ്പായസം, കോലാട്, കടലിന്റെ വക്കത്ത് ഒരു വീട് എന്നിവയെല്ലാം സ്‌നേഹബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയാണ് 'കീറിപ്പൊളിഞ്ഞ ചകലാസി'ല്‍ സ്വീകരിച്ചിട്ടുള്ളത്. അമ്മ തന്നെ ഓര്‍ക്കുന്നില്ലെന്ന് പറയുന്ന ഗോപിയോട് 'നിനക്ക് അമ്മയെ ഓര്‍മ്മയുണ്ടോ ഗോപീ' എന്ന മറുചോദ്യം കൊണ്ടാണ് കമലം നേരിടുന്നത്. ആ ചോദ്യം ഗോപിയോടല്ല, സമൂഹത്തോട് മുഴുവനുമാണ്.

2. ഒരു തേന്‍വരിക്കപ്ലാവിനോട്, ഒരു കുടുംബത്തിന് തലമുറകളായുണ്ടായിരുന്ന ബന്ധത്തിന്റെ  ദൃഢതയും പുതിയ തലമുറയില്‍ അതിനു സംഭവിക്കുന്ന ശൈഥില്യവും  ആവിഷ്‌കരിക്കുന്ന കഥയാണ് നാരായണന്റെ 'തേന്‍വരിക്ക'. പ്രമേയം, ഭാഷ, ആഖ്യാനരീതി, സമകാലികപ്രസക്തി എന്നിവ കൂടി പരിഗണിച്ച് 'തേന്‍വരിക്ക' എന്ന കഥയ്ക്ക്  നിരൂപണം തയാറാക്കുക.
തേന്‍വരിക്ക- പ്രകൃതി നല്‍കുന്ന മുന്നറിയിപ്പിന്റെ കഥ
പരിസ്ഥിതിയുമായി ബന്ധപ്പെട്ട മലയാളകഥകളില്‍ ഏറ്റവും ശ്രദ്ധേയമാണ്  'തേന്‍വരിക്ക'. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാവേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ഇത്.  പ്രകൃതിയോട് ആധുനികമനുഷ്യര്‍ പുലര്‍ത്തുന്ന അപകടകരമായ സമീപനങ്ങളുടെ ദുരന്തഫലങ്ങളെക്കുറിച്ച് ഈ കഥ മുന്നറിയിപ്പു നല്‍കുന്നു. ലളിതമായ ഭാഷയും വളച്ചുകെട്ടില്ലാത്ത  അവതരണരീതിയും  ഇതിന്റെ  സവിശേഷതകളാണ്. മുറ്റത്തുനില്‍ക്കുന്ന തേന്‍വരിക്കപ്ലാവിനോടുളള അയ്യപ്പന്‍ എന്ന വൃദ്ധന്റെയും മകന്റെയും സമീപനങ്ങളിലെ വ്യത്യാസം സമൂഹം പ്രകൃതിയോട് പുലര്‍ത്തുന്ന ബന്ധത്തിലെ വൈരുധ്യംതന്നെയാണ്. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ ഒറ്റപ്പെടുകയും പരാജയപ്പെടുകയും ചെയ്യുന്നു. നശീകരണത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലികലാഭമല്ലാതെ യാതൊരു നേട്ടവും കൈവരിക്കാനും കഴിയുന്നില്ല. 
പ്രകൃതിയെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ്  അയ്യപ്പന്‍ എന്ന വൃദ്ധന്‍. സ്വന്തം മകനോടുള്ളതിനേക്കാള്‍ സ്‌നേഹം അയാള്‍ക്ക് പ്രകൃതിയോടുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നവനെ ഒരു കൊമ്പൊടിച്ചിട്ടെങ്കിലും കൊന്നുകളയാന്‍ അയാള്‍  പ്ലാവിനോട് പറയുന്നത് അതുകൊണ്ടാണ്. പ്രകൃതിയെ ഉപഭോഗവസ്തുവായി മാത്രം കണക്കാക്കുന്നയാളാണ് അയ്യപ്പന്റെ മകനായ സുരേന്ദ്രന്‍. അയാളുടെ ദുര്‍വാശിക്കും ആര്‍ത്തിക്കും മുന്നില്‍ ഭാര്യയും മക്കളും അച്ഛനുമെല്ലാം നിസ്സഹായരാണ്. അയാളുടെ പ്രവൃത്തിമൂലം പ്രകൃതിയുടെ സ്വഭാവമപ്പാടെ  മാറുന്നു. കുടിവെളളംപോലുമില്ലാത്ത അവസ്ഥ. പ്രതീക്ഷയോടെ നട്ട റബ്ബര്‍ത്തൈകള്‍ വേനലാരംഭത്തില്‍ വാടിത്തളര്‍ന്നു. മഴപെയ്തപ്പോഴാവട്ടെ അവ മിക്കതും കടപുഴകി വീണു. മുറ്റത്തിന്റെ വക്കുംമൂലയുമെല്ലാം ഇടിഞ്ഞു. ഒരു പ്രവചനമെന്നപോലെയാണ് 'എവിടേക്കെങ്കിലും പൊയ്ക്കൂടേ' എന്ന അച്ഛന്റെ വാക്കുകള്‍  അയാളുടെ കാതുകളില്‍  മുഴങ്ങുന്നത്. ആ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് നമ്മുടെ നേരെതന്നെയാണ്.
ലളിതമായ ഭാഷ, വളച്ചുകെട്ടില്ലാത്ത അവതരണരീതി എന്നിവ ഈ കഥയുടെ മാറ്റുകൂട്ടുന്നു. മണ്ണും മരവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാത്തവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ കഥ ഏറ്റവും കാലികമായ വിഷയമാണ് മുന്നോട്ടുവയ്ക്കുന്നത്.

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Wednesday, October 16, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Tuesday, October 15, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



ജീവിതത്തിന്റെ ഉപ്പ്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

1. ''ഇതാണ് കൈയടക്കം. കൈകളുടെ അടക്കം. മനസ്സിന്റെ അടക്കം. പരിശീലിച്ചാല്‍ നിങ്ങള്‍ക്കും സാധിക്കും.'' സന്ദര്‍ഭമെന്ത്? വ്യക്തമാക്കുക.
ഉപ്പുകൊറ്റനും കുട്ടികളും ആടിയും പാടിയും നൃത്തംചവിട്ടിയും തളര്‍ന്നപ്പോള്‍ അവര്‍ക്ക് വിശപ്പ് അനുഭവപ്പെട്ടു. വിശപ്പകറ്റാന്‍ ഉപ്പുകൊറ്റന്റെ സഞ്ചി മുഴുവനും പരതി നോക്കിയ കുട്ടികള്‍ അതിലൊന്നുമില്ലാത്തതിനാല്‍ നിരാശരായി. അവര്‍ മുഖാമുഖം നോക്കിയപ്പോള്‍, 'ഞാനൊരു വിദ്യ കാണിച്ചുതരാം' എന്നുപറഞ്ഞ് ഉപ്പുകൊറ്റന്‍ ചാക്കില്‍നിന്ന് ഉപ്പുവാരി മുകളിലേക്കെറിഞ്ഞു. ഉപ്പിന്‍തരികള്‍ അപ്പങ്ങളായി താഴേക്കു പൊഴിഞ്ഞു. കുട്ടികള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു.'ഇതെങ്ങനെ സാധിച്ചു?' എന്ന അവരുടെ ചോദ്യത്തിനുള്ള ഉപ്പുകൊറ്റന്റെ മറുപടിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
2. ഉപ്പുകൊറ്റന് കുട്ടികളോടുള്ള സ്‌നേഹം വെളിപ്പെടുത്തുന്ന സന്ദര്‍ഭം എഴുതുക.
ഉപ്പുകൊറ്റനെ കണ്ടപ്പോള്‍ത്തന്നെ കുട്ടികള്‍ സന്തോഷത്തോടെ ആര്‍പ്പുവിളിക്കുന്നു. എന്താ ഇത്ര വൈകിയതെന്ന് അവര്‍ പരിഭവത്തോടെ ചോദിക്കുന്നു. ഉപ്പുകൊറ്റന്‍ അവര്‍ക്ക് ഉണ്ണിയപ്പം കൊടുക്കുന്നു. അവരോടൊപ്പം പാട്ടുപാടി നൃത്തംവയ്ക്കുന്നു. ഇതെല്ലാം ഉപ്പുകൊറ്റനും കുട്ടികളും തമ്മിലുള്ള സ്‌നേഹം വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളാണ്. കുട്ടികളുടെ  നിഷ്‌കളങ്കതയാണ് ഉപ്പുകൊറ്റന്റെ ഉള്ളിലുമുള്ളത്. അതുകൊണ്ടാണ് കുട്ടികളുമായി ഗാഢമായ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നത്.
3. പുഴയോരത്തുകൂടെ നടന്നുപോകുമ്പോള്‍ ഉപ്പുകൊറ്റന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെന്തെല്ലാം?
പുഴയോരത്തുകൂടെ നടക്കുമ്പോള്‍ ഉപ്പുകൊറ്റന്റെ  മനസ്സ് പലവിധ വിചാരങ്ങളില്‍ മുഴുകി. പുഴപോലെ ഒഴുകുന്ന തന്റെ ജീവിതത്തെപ്പറ്റി അയാള്‍ ഓര്‍ക്കുന്നു. ജീവിതം പ്രതിസന്ധികളാകുന്ന ചുഴികളും  കയങ്ങളും അടിയൊഴുക്കുകളുമൊക്കെയുള്ളതാണ്. അമ്മയുടെ സ്‌നേഹം ലഭിക്കാത്തതിലുള്ള ദുഃഖം അദ്ദേഹത്തിന്റെ  ഉള്ളിലുണ്ട്. ''പുഴ സമുദ്രത്തിലേക്ക് ഒഴുകിയടുക്കുന്നു, ഉപ്പില്‍ ലയിക്കാന്‍. അമ്മയുടെ സ്‌നേഹത്തിന്റെ ഉപ്പറിയാത്ത താന്‍ ഉപ്പും പേറി നടക്കുന്നു'' എന്ന് അദ്ദേഹം ചിന്തിക്കുന്നു.


ഹാമെലിനിലെ കുഴലൂത്തുകാരന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

1. ഹാമെലിന്‍  ഏതു നദിയുടെ തീരത്തെ പട്ടണമായിരുന്നു?
വെസെര്‍നദിയുടെ തീരത്തെ പട്ടണമാണ് ഹാമെലിന്‍.
2. എലികള്‍ എത്തുന്നതിനുമുമ്പ് ഹാമെലിനിലെ ജനജീവിതം എപ്രകാരമായിരുന്നു?
 വെസെര്‍നദിയുടെ തീരത്തുള്ള മനോജ്ഞമായ ഒരു പട്ടണമായിരുന്നു ഹാമെലിന്‍. ശുദ്ധവായു, തെളിനീര്‍, ഫലഭൂയിഷ്ഠമായ മണ്ണ്, അധ്വാനികളും സച്ചരിതരുമായ ദേശവാസികള്‍- ഇവയെല്ലാം ആ പട്ടണത്തിന്റെ പ്രത്യേകതകളായിരുന്നു.  എലികള്‍ എത്തുന്നതിനുമുമ്പ് എന്തുകൊണ്ടും ഐശ്വര്യപൂര്‍ണമായിരുന്നു ഹാമെലിനിലെ ജനജീവിതം.
3. ജനങ്ങളുടെ പരാതി വായിക്കാതെതന്നെ മേയര്‍ക്ക് കാര്യം പിടികിട്ടിയതെങ്ങനെ?
എലികളെക്കൊണ്ട് വശംകെട്ട ജനങ്ങള്‍ മേയര്‍ക്ക് ഒരു നിവേദനം സമര്‍പ്പിച്ചു. എലികള്‍ തങ്ങളുടെ ജീവിതം എങ്ങനെ നരകതുല്യമാക്കി എന്നതായിരുന്നു ആ നിവേദനത്തിന്റെ വിഷയം. പക്ഷേ അത് വായിക്കാതെതന്നെ മേയര്‍ക്ക് കാര്യം
പിടികിട്ടിയിരുന്നു. കാരണം ജനങ്ങളെപ്പോലെതന്നെ മേയറും എലികളെക്കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നുണ്ടായിരുന്നു.
4. കുഴലൂത്തൂകാരന്റെ രൂപം എങ്ങനെയുള്ളതായിരുന്നു?
വിചിത്രവേഷധാരിയായിരുന്നു കുഴലൂത്തുകാരന്‍. കുപ്പായത്തിന്റെ ഒരു പാതി മഞ്ഞ, മറുപാതി ചുവപ്പ്. മഞ്ഞയും ചുവപ്പും വരകളുള്ള ഒരു ഉറുമാല്‍ കഴുത്തില്‍ കെട്ടിയിരുന്നു. കഴുത്തില്‍ കെട്ടിയ കട്ടിയുള്ള ഒരു ചരടിന്റെ അറ്റത്തായി ഒരു കുഴല്‍വാദ്യം തൂങ്ങിക്കിടന്നു. അയാളുടെ വിരലുകള്‍ അസാധാരണമാംവിധം നീണ്ടുമെലിഞ്ഞതായിരുന്നു. സാവധാനത്തിലുള്ള ചലനവും മൃദുലമായ സംസാരവും കൊണ്ട് അയാള്‍ക്കൊരു വിഷാദവാന്റെ മട്ടുണ്ടായിരുന്നു.

Monday, October 14, 2019

ജീവചരിത്രക്കുറിപ്പിന്റെ മാതൃകകള്‍

മുകളില്‍ കൊടുത്തിരിക്കുന്ന സൂചനകളും നിങ്ങള്‍ക്കറിയാവുന്ന മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി കുമാരനാശാന്റെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക.
കുമാരനാശാന്‍ - സ്‌നേഹഗായകനായ കവി
ആധുനിക കവിത്രയത്തില്‍ ഒരാളായ മഹാകവി കുമാരനാശാന്‍ 1873-ഏപ്രില്‍ 12-ന് തിരുവന്തപുരം ജില്ലയിലെ കായിക്കരയില്‍ ജനിച്ചു. നാരായണനും കാളിയമ്മയും ആയിരുന്നു 'കുമാരു' എന്ന കുമാരനാശാന്റെ മാതാപിതാക്കള്‍. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാന്‍ തന്റെ കാവ്യങ്ങളെ മഹത്തായ ആശയങ്ങള്‍കൊണ്ട് സമ്പന്നമാക്കി. സ്‌നേഹത്തെക്കുറിച്ച് ഇത്ര ആഴത്തില്‍ ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവികള്‍ വേറെയുണ്ടാവില്ല. സമൂഹത്തില്‍ ജാതിമതവിവേചനങ്ങള്‍ ശക്തമായി നിലനിന്നിരുന്ന കാലത്താണ് ആശാന്‍ ജീവിച്ചിരുന്നത്. ശ്രീനാരായണഗുരുവിനെപ്പോലൊരു ആധ്യാത്മികഗുരുവിനെ കിട്ടിയത് ആശാന്റെ കാഴ്ചപ്പാടുകളെ വിപുലപ്പെടുത്തി. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി സാമൂഹികപരിഷ്‌കരണത്തില്‍ നല്ലൊരു പങ്കുവഹിക്കാനും ആശാന് കഴിഞ്ഞു. ജാതീയമായ വേര്‍തിരിവുകളെയും അനാചാരങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികള്‍ ഉദാഹരണങ്ങളാണ്. സ്‌നേഹത്തിന്റെ ഉജ്ജ്വലഗാഥകളാണ് ആശാന്റെ 'നളിനി'യും 'ലീല'യും 'കരുണ'യുമെല്ലാം. സ്‌നേഹത്തെക്കുറിച്ചു പാടുന്നുണ്ടെങ്കിലും മാംസനിബദ്ധമല്ലാത്ത പ്രേമത്തെയാണ് ഈ കൃതികള്‍ വിളംബരം ചെയ്യുന്നത്. പുരുഷന്റെ മേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള വെല്ലുവിളിയായ 'ചിന്താവിഷ്ടയായ സീത'യും എ. ആര്‍. രാജരാജവര്‍മ്മയുടെ മരണത്തില്‍ വിലപിച്ചെഴുതിയ 'പ്രരോദന'വും കുമാരനാശാന്റെ ജീവിതവീക്ഷണവും തത്ത്വചിന്താപരതയും  എടുത്തുകാണിക്കുന്നു. മലയാളസാഹിത്യത്തില്‍ ഒരു പുതിയ അധ്യായം കുറിച്ച കൃതിയാണ് ആശാന്റെ   'വീണപൂവ്'. ഗ്രാമവൃക്ഷത്തിലെ കുയില്‍, പുഷ്പവാടി, മണിമാല, വിചിത്രവിജയം, വനമാല, ശ്രീബുദ്ധചരിതം, ബാലരാമായണം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. 1922-ല്‍ ആശാന്റെ സാഹിത്യസേവനത്തെ ബഹുമാനിച്ച് മദ്രാസില്‍വച്ച് വെയില്‍സ് രാജകുമാരന്‍ പട്ടും വളയും നല്‍കി. 1924 ജനുവരി 16-ന് പല്ലനയാറ്റില്‍ വച്ചുണ്ടായ 'റെഡീമര്‍' ബോട്ടപകടം സ്‌നേഹഗായകനായ ആ മഹാകവിയുടെ ജീവന്‍ കവര്‍ന്നെടുത്തു.
2. താഴെ കൊടുത്തിട്ടുള്ള വിവരങ്ങളും നിങ്ങള്‍ക്കറിയാവുന്ന മറ്റു വസ്തുതകളും ഉള്‍പ്പെടുത്തി വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക.
വൈക്കം മുഹമ്മദ് ബഷീര്‍ (1908-1994)
★ ബേപ്പൂര്‍സുല്‍ത്താന്‍
★ തന്റേതുമാത്രമായ ശൈലികളും ജീവിതവും
★ ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകള്‍, പ്രേമലേഖനം, പാത്തുമ്മായുടെ ആട്, മതിലുകള്‍, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊന്‍കുരിശും....
★ ജനുവരി 21 ജനനം, ജൂലൈ 5 മരണം
★ പദ്മശ്രീ, ഡി-ലിറ്റ് ബിരുദം, പ്രേംനസീര്‍ അവാര്‍ഡ്, കേന്ദ്ര-കേരള സാഹിത്യ 
അക്കാദമി പുരസ്‌കാരങ്ങള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം.
വൈക്കം മുഹമ്മദ് ബഷീര്‍
'ബേപ്പൂര്‍സുല്‍ത്താന്‍' എന്നറിയപ്പെടുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21-ന് വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്  ജയില്‍വാസം അനുഭവിച്ചു. വര്‍ഷങ്ങളോളം ഇന്ത്യയിലെമ്പാടും ചുറ്റിസഞ്ചരിച്ച അദ്ദേഹം തന്റേതുമാത്രമായ ശൈലിയിലൂടെ ജീവിതത്തെ അവതരിപ്പിച്ച എഴുത്തുകാരനാണ്. ജീവിതാനുഭവങ്ങളാണ് ബഷീറിനെ സാഹിത്യകാരനാക്കിയത്. തന്റെ കഥകളിലൂടെ ബഷീര്‍ സൃഷ്ടിച്ച എട്ടുകാലിമമ്മൂഞ്ഞ്, പൊന്‍കുരിശുതോമ, ആനവാരി രാമന്‍നായര്‍ എന്നീ കഥാപാത്രങ്ങള്‍ കേരളത്തിലെ സാധാരണക്കാര്‍ക്കുപോലും സുപരിചിതരാണ്. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, പാത്തുമ്മായുടെ ആട്, മതിലുകള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ശബ്ദങ്ങള്‍, വിശ്വവിഖ്യാതമായ മൂക്ക്, ഭൂമിയുടെ അവകാശികള്‍, ആനപ്പൂട തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 
പ്രധാനപ്പെട്ട എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പദ്മശ്രീ, ഡി-ലിറ്റ് ബിരുദം, പ്രേംനസീര്‍ അവാര്‍ഡ്, കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ,് മുട്ടത്തു വര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ 5- ന് അന്തരിച്ചു.


Friday, October 11, 2019

അടിസ്ഥാനപാഠാവലി (യൂണിറ്റ്-2) : കേരളീയം - കൂടുതല്‍ വിവരങ്ങള്‍ (Class 6)

പാഠം 1:  ജീവിതത്തിന്റെ ഉപ്പ്‌

പറയിപെറ്റ പന്തിരുകുലത്തിലെ അംഗങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ശ്ലോകം 
''മേഷ (ള)ത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍-
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതലമരുവും 
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍-
ചാത്തനും പാക്കനാരും.''
◼️ പറയിപെറ്റ പന്തിരുകുലം - ഒരു ഐതിഹ്യം
പറയിപെറ്റ പന്തിരുകുലത്തിലെ  അംഗങ്ങളെല്ലാം പല ദിക്കുകളിലായാണ് താമസിച്ചിരുന്നത്.  എങ്കിലും ബാല്യം കഴിഞ്ഞപ്പോഴേക്കും തങ്ങള്‍ സഹോദന്മാരാണെന്ന് അവര്‍ അറിയുകയും തമ്മില്‍ത്തമ്മില്‍ സ്‌നേഹത്തോടുകൂടി പാര്‍ത്തുവരികയും ചെയ്തു. ഇവരുടെ ദിവ്യത്വങ്ങളും അദ്ഭുതകര്‍മങ്ങളും അവസാനമില്ലാതെയുണ്ട്. പന്തിരുകുലത്തിന്റെ മാതാപിതാക്കളായ  വരരുചിയും പഞ്ചമിയും പിന്നീടുള്ള അവരുടെ ജീവിതം സഞ്ചാരംകൊണ്ടുതന്നെ കഴിച്ചുകൂട്ടി. ആ മാതാപിതാക്കളുടെ ശ്രാദ്ധത്തിനു മേല്‍പ്പറഞ്ഞ പന്ത്രണ്ടുപേരില്‍  വായില്ലാക്കുന്നിലപ്പന്‍ ഒഴിച്ചു ശേഷമെല്ലാവരും ഒരുമിച്ചു കൂടുകയും ഒരു പുല്ലിന്മേല്‍ത്തന്നെ ബലിയിടുകയുമായിരുന്നു പതിവ്. അത് മേളത്തോളഗ്നിഹോത്രിയുടെ ഇല്ലത്തുമാണ്. അഗ്നിഹോത്രി ബ്രാഹ്മണനായിരുന്നതിനാല്‍  ചാത്തത്തിനും ബ്രാഹ്മണര്‍തന്നെയാണ് പതിവ്. പറയന്‍വരെയുള്ള നാനാജാതികളുംകൂടി ചാത്തമൂട്ടുകയാല്‍ ചാത്തത്തിനു ക്ഷണിച്ചാല്‍ വരുന്നതിനു ബ്രാഹ്മണര്‍ക്കെല്ലാം മടിയായിത്തുടങ്ങി. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനത്തിനും ഈ സഹോദരന്മാരുടെ  മേളനം വളരെ കഷ്ടമെന്നു തോന്നിത്തുടങ്ങി. എന്നുമാത്രമല്ല, ഈ വിവരം അന്തര്‍ജനം ഒരു ദിവസം ഭര്‍ത്താവിനോടു പറയുകയും ചെയ്തു. ''ആട്ടെ അതിനു സമാധാനമുണ്ടാക്കാം'' എന്ന് അഗ്നിഹോത്രി മറുപടിയും പറഞ്ഞു. 
അങ്ങനെയിരിക്കുമ്പോള്‍ വരരുചിയുടെ ശ്രാദ്ധമായി. ശ്രാദ്ധത്തിന്റെ തലേദിവസം വൈകുന്നേരമായപ്പോഴേക്കും ശേഷമുള്ള സഹോദരന്മാര്‍ പത്തുപേരും  ചാത്തക്കാരായ ബ്രാഹ്മണനും അഗ്നിഹോത്രികളുടെ ഇല്ലത്തു വന്നുചേര്‍ന്നു. ഈ സഹോദരന്മാര്‍ വന്നാല്‍ രാത്രിയില്‍ കിടക്കുന്നതിനായി  അഗ്നിഹോത്രികള്‍ പ്രത്യേകം പത്തു പുരമുറികള്‍ അവിടെ മുമ്പേതന്നെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എല്ലാവരും  അവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റും കഴിച്ച് അവരവര്‍ക്കുള്ള ശയനഗൃഹങ്ങളില്‍  പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോള്‍ അഗ്നിഹോത്രികള്‍ അന്തര്‍ജനത്തിനെയും ചാത്തത്തിനു വന്നിരിക്കുന്ന ബ്രാഹ്മണനെയും വിളിച്ച് ഒരു വിളക്കുമായി പത്തുപേരും കിടക്കുന്ന സ്ഥലത്തു കൊണ്ടുപോയി.  ''എന്നെ തൊട്ടുകൊണ്ടു നോക്കുവിന്‍'' എന്ന് അഗ്നിഹോത്രി അവരോടു പറഞ്ഞു. അന്തര്‍ജനവും  ചാത്തക്കാരനും  അഗ്നിഹോത്രികളെ തൊട്ടുകൊണ്ടു നോക്കിയപ്പോള്‍ പത്തുപേരും ഒന്നുപോലെ  ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോടുകൂടി ചതുര്‍ബാഹുക്കളായി അനന്തന്റെ മേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും ഏറ്റവും ഭയവിസ്മയാകുലരായിട്ടു പെട്ടെന്നു വീണു നമസ്‌കരിച്ചു. അങ്ങനെ അന്തര്‍ജനത്തിനും മറ്റുള്ള ബ്രാഹ്മണര്‍ക്കും ഉണ്ടായിരുന്ന ദുശ്ശങ്കയും സംശയവും തീരുകയും  ഇവര്‍ എല്ലാവരും  സാക്ഷാല്‍  മഹാവിഷ്ണുവിന്റെ അവതാരമൂര്‍ത്തികളാണെന്നു മനസ്സിലാക്കുകയും ചെയ്തു. 
-കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യില്‍നിന്ന്‌
പാഠം 2:  പുഞ്ച കൊയ്‌തേ, കളം നിറഞ്ഞേ
◼️ കൃഷിപ്പാട്ടുകള്‍
    1. പുഞ്ചപ്പാടത്തെ....
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ
അക്കണ്ടം നട്ടുഞാന്‍ ഇക്കണ്ടം നട്ടുഞാന്‍
മേലേക്കണ്ടത്തില്‍ ഞാറു നട്ടു
ഞാറുകുത്തി കേറി വരുമ്പം
എന്നാലും തമ്പ്രാന് തീണ്ടലാണ് (പുഞ്ച...)
നെല്ലായ നെല്ലെല്ലാം കൊയ്തു മെതിച്ച്
അറയിലിടുമ്പം തീണ്ടലില്ല.
അറകള്‍ നിറച്ച് പത്തായം നിറച്ച്
ഇറങ്ങിവരുമ്പോഴും തീണ്ടലാണ് (പുഞ്ച....)
പൊന്‍മണിവാരി അറനിറച്ചാലും
കേറിയിറങ്ങിയാലും തീണ്ടലില്ല.
കൊയ്ത്തുകാലം കഴിഞ്ഞാ-
പടിപ്പുര കേറിയാ
പിന്നെയും തമ്പ്രാന് തീണ്ടലാണ് (പുഞ്ച...)
കന്നിക്കൊയ്ത്ത് കഴിഞ്ഞ പാടത്ത്
നെന്മണി വാരി വിതറിയാലും
മാസം പലതു കഴിഞ്ഞാലും പിന്നെയും
തമ്പ്രാന്റെ മൂക്കത്തു കോപം തന്നെ (പുഞ്ച...)
2.     ചന്നംപിന്നം....
ചന്നംപിന്നം മയപൊയിക്കിണ്
കറുത്ത മാനത്തിക്കുടുക്കമോ
നെലത്തിപ്പെയ്യണ മയയും നമ്മുടെ
പൊരക്കുമ്മോളിലും കൊടയിണോ?

കാറും കൊണ്ടേ മാനം നമ്മടെ
കരളീക്കെടന്നു പെടക്കിണേ
ആനവാലന്‍ തേരുകൊണ്ടൊരു 
മയവില്ലിമ്മിണി തെളിഞ്ഞെടീ

വരമ്പിന്‍ കൂയീക്കെടന്ന നമ്മടെ
കുയിയന്‍ നെലവിത്തെളിഞ്ഞെടീ
കന്നിപ്പുള്ള കറുമ്പന്‍ പുള്ളയൊ-
ന്നെളവി മറിഞ്ഞു കെടക്കിണേ!

ഞാറു നട്ടു നടുവു കൂനിണ
കറുമ്പിപ്പെണ്ണുങ്ങളൊരുതരം
മുട്ടിക്കൂനി മുതുകെളവിയും
കട്ടക്കാലിക്കറുമ്പിയും

വലിച്ചും പിരിച്ചും നടണം നമ്മടെ
തലക്കണ്ടത്തിന്റെ പൊലിപൊലി
ഒരു നെരയ്ക്കു നിന്നൊരു പറയ്‌ക്കൊള്ള
നെരനെരത്തെടീ കറുമ്പിച്ചീ!

ആറുമാതക്കള്ളിമാരെല്ലാം
നടുക്കണ്ടത്തിലോട്ടെറങ്ങട്ടെ
പുള്ളയൊള്ള തള്ളമാരെല്ലാം
വരമ്പരിവത്തു നെരക്കട്ടെ.




അടിസ്ഥാനപാഠാവലി (യൂണിറ്റ്-2) : ചിറകുള്ള ചിത്രങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 7)

പാഠം 1:  അരങ്ങ് ഉണരുന്നു

 ചില നാടകഗാനങ്ങള്‍ 

നാടകം : മുടിയനായ പുത്രന്‍
ഗാനരചന : ഒ. എന്‍.വി. കുറുപ്പ്
ആലാപനം : കെ. എസ്. ജോര്‍ജ്
ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും
തെന്നലേ......തെന്നലേ.... (2)
അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും
തെന്നലേ.....തെന്നലേ.......(2)
വെയില്‍നിന്നു വിളയാടും നിഴലില്ലാ നിലമാണേ
നിവരാനും നേരമില്ലാ തെന്നലേ ..... (2)
ഇളവില്ലാ വേലചെയ്തു തളരുന്ന നേരമാണേ
ഇതുവഴി പോരുമോ നീ
തെന്നലേ.....തെന്നലേ......(2)
(ഇല്ലിമുളം)
അണിയുവാന്‍ തൂവേര്‍പ്പിന്‍ മണിമാല തന്നേക്കാം
അണയൂ നീ കനിവോലും  തെന്നലേ......(2)
തരിവളച്ചിരിപൊട്ടും കുളിര്‍കൈയില്‍ ചന്ദനവും
പനിനീരും കൊണ്ടുവരൂ തെന്നലേ.... തെന്നലേ......(2)
(ഇല്ലിമുളം)


നാടകം : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
ഗാനരചന : ഒ. എന്‍.വി. കുറുപ്പ്
ആലാപനം : കെ.പി. എ. സി. സുലോചന
വെള്ളാരം കുന്നിലെ പൊന്‍മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ ( വെള്ളാരം)
കതിരണിപ്പാടത്ത് വെയില്‍മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ (2)
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ  (2)
                                        (വെള്ളാരം)
കതിരണിപ്പാടത്ത് വെയില്‍മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ  (2)
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ  (2) (വെള്ളാരം)
കരുമാടിക്കുട്ടന്മാര്‍  കൊതി തുള്ളും തോപ്പിലെ
ഒരു കതി വീഴ്ത്തുവാന്‍ കാറ്റേ വാ (2)
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാന്‍ കാറ്റേ വാ (2)
                                               (വെള്ളാരം)

നാടകം : ഭ്രാന്തരുടെ ലോകം
ഗാനരചന : കണിയാപുരം രാമചന്ദ്രന്‍
ആലാപനം : കെ. പി. എ. സി സുലോചന
മനസ്സൊരു തടവുമുറി അതില്‍
മോഹമൊരു ജയില്‍ക്കിളി
ചിറകിട്ടടിച്ചും തേങ്ങിക്കരഞ്ഞും
ചിരകാലമായ് കഴിയുന്നു
കരഞ്ഞു കഴിയുന്നു.
ചക്രവാളങ്ങളെ കാണുവാനാകാതെ
ദുഃഖത്തെ പ്രിയസഖിയാക്കി
പോയകാലത്തിന്റെ  ഓര്‍മ്മകളെല്ലാം
തൂവല്‍ക്കിടക്കകളാക്കി അതിലൊരു
തൂവലായ്  വീഴുന്നൊരെന്‍
പുഷ്പിത ചില്ലകളില്‍ ഉറങ്ങുവാനാകാതെ
ദിക്കുകളില്‍ പറക്കുവാനാകാതെ
സ്വപ്‌നങ്ങളില്‍ തീര്‍ക്കും വസന്തത്തില്‍ ഒരു
പുഷ്പമായ് വിടരുമ്പോള്‍ ഒരു
പുഷ്പമായ് വിടരുമ്പോള്‍

നാടകം : മുടിയനായ പുത്രന്‍
വരികള്‍ : ഒ. എന്‍. വി. കുറുപ്പ്
ആലാപനം : കെ. പി. എ.സി സുലോചന
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2)
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2)
                                                                     (അമ്പിളി)
താമരക്കുമ്പിളുമായ് അമ്മാവന്‍
താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു
പായസച്ചോറു തരാം (2)
പായസച്ചോറുണ്ടാല്‍ ഞങ്ങള്
പാടിയുറക്കുമല്ലോ (2)
പാലമരത്തണലില്‍ തൂമലര്‍
പായവിരിക്കുമല്ലോ (2)
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്
പേടമാന്‍ കുഞ്ഞില്ലേ മടിയില്
പേടിച്ചിരിപ്പാണോ (2)
                                                                      (അമ്പിളി)
അപ്പൂപ്പന്‍ താടിപോലെ നരച്ചൊരു
തൊപ്പിയുള്ളമ്മാവാ
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം
കൊണ്ടരുമോ
മാനത്തെ മാളികയില്‍ ഇരിക്കണ
നാണംകുണുങ്ങിയില്ലേ (2)
അപ്പെണ്ണിന്‍ കൈയില്‍നിന്നും എനിക്കൊരു
കുപ്പിവള തരുമോ
അപ്പെണ്ണിന്‍ കൈയില്‍നിന്നും ഉടയാത്ത
കുപ്പിവള തരുമോ
                                                                    (അമ്പിളി)


Thursday, October 10, 2019

കേരളപാഠാവലി (യൂണിറ്റ്-3) : ഉണര്‍വിന്റെ പാതയില്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 7)

പാഠം 1:  കതുവനൂര്‍ വീരന്‍


തീയാട്ട്
ക്ഷേത്രങ്ങളിലും തറവാടുകളിലും അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാനകല. 'ദൈവമായിട്ടാടല്‍' എന്നതാണ് സങ്കല്‍പ്പം. തീയ് ഉഴിച്ചിലിന് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് തീയാട്ട് എന്ന പേര് വന്നത്. ദേവതാപ്രീണനമാണ് ലക്ഷ്യം. അയ്യപ്പന്‍ തീയാട്ട്, ഭദ്രകാളി തീയാട്ട് എന്നിങ്ങനെ തീയാട്ട് രണ്ടു വിധമുണ്ട്. കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചില്‍  എന്നിവയാണ് തീയാട്ടിന്റെ മുഖ്യചടങ്ങുകള്‍.

കണിയാര്‍കളി
ഒരു കാര്‍ഷിക- അനുഷ്ഠാനനൃത്തം. കണ്ണിയാര്‍കളി, കണ്യാര്‍കളി എന്നീ പേരുകളിലും അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന പുതിയങ്കം, കൊടുവായൂര്‍, ചിറ്റൂര്‍, പല്ലാവൂര്‍, പല്ലശ്ശന, കുനിശ്ശേരി, മഞ്ഞളീര്‍, ആലത്തൂര്‍, കാക്കൂര്‍, മാത്തൂര്‍, കൂത്തനൂര്‍, നെന്മാറ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഈ കളി പ്രചാരത്തിലുള്ളത്. കളരിയുമായി ബന്ധപ്പെട്ടതാണ് കണിയാര്‍കളി, കണിയാര്‍കളിയിലെ ചുവടുകള്‍ക്ക് ആയോധനനൃത്തങ്ങളിലെ ചുവടുമായി സാദൃശ്യമുണ്ട്. മേടം ഒന്നിന് (വിഷുദിവസം) 'കണിയാര്‍കൊള്ളല്‍' (കണികണ്ട് ആവേശഭരിതരാവുക) എന്ന ചടങ്ങോടെയാണ് ഒരു കാര്‍ഷികനൃത്തം കൂടിയായ കണിയാര്‍കളി ആരംഭിക്കുന്നത്. വിഷു കഴിഞ്ഞുള്ള ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ചവരെ  കളി ഉണ്ടായിരിക്കും. കണിയാര്‍കളി സംഘടിപ്പിച്ചുകൊണ്ടാണ് വിത്തിടീല്‍ ആരംഭിക്കുന്നത്. വട്ടക്കളി, പൊറാട്ട് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് കണിയാര്‍കളി കളിക്കുന്നത്. മൂന്നു ദിവസങ്ങളിലായി അമ്പതിലധികം പൊറാട്ട് നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ തെലുങ്ക്‌ചെട്ടി, മാലമക്കളി, മാപ്പിളപൊറാട്ട്, കുറവന്‍പൊറാട്ട് എന്നിവയാണ്.
               -ഡോ. ചുമ്മാര്‍ ചൂണ്ടല്‍ ( സര്‍വവിജ്ഞാനകോശം - 6-ാം വാല്യം)


കാക്കാരശ്ശിനാടകം
കേരളത്തിലെ നാടോടികളായ  കാക്കാലന്മാര്‍ പരമ്പരാഗതമായ രീതിയില്‍ അവതരിപ്പിച്ചുവന്നിരുന്ന ആക്ഷേപഹാസ്യനാടകമാണ് കാക്കാരശ്ശിനാടകം. സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ ഉള്‍ച്ചേര്‍ന്ന ഈ കലാരൂപത്തിലെ  പ്രധാന കഥാപാത്രങ്ങള്‍ സുന്ദരന്‍ കാക്കാനും അയാളുടെ ഭാര്യമാരായ കാളിയും നീലിയുമാണ്. മധ്യതിരുവിതാംകൂറിനു തെക്കോട്ടുള്ള പ്രദേശങ്ങളില്‍ നിലനിന്നുപോന്നിരുന്ന ഒരു നാടന്‍കലയാണിത്. കുറവര്‍, ഈഴവര്‍, നായര്‍ എന്നീ സമുദായങ്ങള്‍ ഇന്ന് ഈ നാടകരൂപം അവതരിപ്പിക്കുന്നുണ്ടെങ്കിലും ആദ്യകാലങ്ങളില്‍ കാക്കാലര്‍ എന്ന നാടോടിവര്‍ഗമാണ്  ഈ കലാരൂപം  അവതരിപ്പിച്ചിരുന്നത്. അവരില്‍നിന്നാണ് കാക്കാരശ്ശി
നാടകം എന്ന പേര്  ഈ കലാരൂപത്തിന് ലഭിച്ചത്.  കാക്കാലച്ചിനാടകം, കാക്കാലനാടകം, കാക്കാചരിതം, കാക്കാരുനാടകം എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നുണ്ട്.  ശിവന്‍, പാര്‍വതി, ഗംഗ തുടങ്ങിയ പുരാണകഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം അരങ്ങേറുന്നത്. ഇവര്‍ കാക്കാലന്മാരുടെ ഇടയില്‍ ജനിക്കുന്നതായാണ്  കഥയുടെ പ്രധാന ചട്ടക്കൂട്. നിത്യജീവിതത്തിലെ കഷ്ടപ്പാടുകളും വിഷമതകളും മറ്റും ചേര്‍ത്ത് കഥയുടെ മറ്റുഭാഗങ്ങള്‍ ചിട്ടപ്പെടുത്തുന്നു. കാക്കാന്‍  കത്തുന്ന പന്തവുമായി അരങ്ങില്‍ പ്രവേശിക്കുന്നതോടെ കാക്കാരശ്ശിനാടകം  ആരംഭിക്കുന്നു. കാക്കാന്റെ പിന്നിലായി കളിയരങ്ങിലേക്ക് വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെ കാക്കാരശ്ശിനാടകം പുരോഗമിക്കുന്നു. ഏകദേശം നാലുമണിക്കൂറോളം നീണ്ടുനില്‍ക്കുന്നതാണ് ഈ കലാരൂപം.  ഉപകഥകള്‍ കൂട്ടിച്ചേര്‍ക്കുന്നതനുസരിച്ച് ഇതിന്റെ  ദൈര്‍ഘ്യം കൂടാറുണ്ട്.
പ്രാകൃതരീതിയിലുള്ള വേഷവിധാനങ്ങളാണ് കാക്കാരശ്ശിനാടകത്തില്‍ ഉപയോഗിക്കുന്നത്. കറുത്ത തുണികൊണ്ടുള്ള ഉടുത്തുകെട്ടാണ് കാക്കാലന്റെ വേഷം. തലയില്‍ കള്ളിത്തുണികൊണ്ട് വട്ടക്കെട്ടും കെട്ടും. ഒട്ടിച്ചുവച്ച കറുത്ത മീശയുമുണ്ടാകും. മുഖത്ത് കറുത്തചായം തേച്ച്, അതില്‍ വെള്ളപ്പുള്ളികള്‍കൊണ്ട് ചില ചിത്രപ്പണികള്‍ ചെയ്യും. ശരീരത്തിലാകെ കുറി വരയ്ക്കും. കഴുത്തില്‍ മാലയും തോളില്‍ വടിയും അതില്‍ ഭാണ്ഡവുമുണ്ടാകും. മുറുക്കിയുടുത്ത ചേല, മൂക്കുത്തി, ചിലങ്ക എന്നിവയാണ് കാക്കാത്തിമാരുടെ വേഷം. ഇലത്താളം, ഗഞ്ചിറ, മൃദംഗം, ഹാര്‍മോണിയം എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങള്‍. കഥാസന്ദര്‍ഭത്തിനനുസരിച്ച് കാക്കാന്‍ സ്വന്തം രീതിയില്‍ പുരാണകഥാഖ്യാനം നടത്തുന്ന പതിവും കാക്കാരശ്ശിനാടകത്തിനുണ്ട്.

കേരളപാഠാവലി (യൂണിറ്റ്-3) : അന്യജീവനുതകി സ്വജീവിതം - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം - 1:   എന്റെ ഗുരുനാഥന്‍

ഗാന്ധിസൂക്തങ്ങള്‍
''എവിടെയാണോ സത്യമുള്ളത്, അവിടെ യഥാര്‍ഥ ജ്ഞാനവുമുണ്ട്. എവിടെ സത്യമില്ലയോ, അവിടെ യഥാര്‍ഥ ജ്ഞാനവും കാണുകയില്ല.
''അഹിംസയുടെ ശരിക്കുള്ള അര്‍ഥം ആരെയും ക്ലേശിപ്പിക്കാതിരിക്കുക എന്നാണ്; വച്ചുപുലര്‍ത്തിക്കൂടാ എന്നല്ല. അഹിംസയാണ് പരമമായ മതം. സത്യം സ്വയം പ്രകടമാണ്. അതിന്റെ  പാകം വന്ന കനിയാണ്
അഹിംസ.''
 ''നമ്മുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടുന്ന വക പ്രകൃതി നിത്യവും ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഓരോ  മനുഷ്യനും അവനവന്റെ ആവശ്യത്തിന് വേണ്ടതു മാത്രം കൈക്കൊള്ളുകയും കൂടുതലൊട്ടും എടുക്കാതിരിക്കുകയും ചെയ്താല്‍ ഈ ലോകത്തില്‍ ദാരിദ്ര്യമെന്ന ഒന്ന് ഉണ്ടാവുകയില്ല. ആരും പട്ടിണികിടന്ന് ചാവുകയുമില്ല.''
''ആരുംതന്നെ തൊട്ടുകൂടാത്തവരായി പിറക്കുന്നില്ല. എല്ലാവരും ഒരേയൊരു അഗ്നിയില്‍നിന്നു പൊട്ടിയുതിരുന്ന സ്ഫുലിംഗങ്ങളാണ്. ചില മനുഷ്യരെ മാത്രം ജന്മനാ തൊട്ടുകൂടാത്തവരെന്നു കരുതുന്നത് തെറ്റാണ്. അയിത്തം ഹിന്ദുമതത്തിലെ ഏറ്റവും വലിയ കളങ്കമാണെന്ന് ഞാന്‍ കരുതുന്നു.''
''സ്വാതന്ത്ര്യമെന്നത് ഇന്ത്യയിലെ ജനങ്ങളുടെ സ്വാതന്ത്ര്യമായിരിക്കണം. അവരെ ഭരിക്കുന്നത് അസ്വാതന്ത്ര്യമായിരിക്കരുത്. സ്വാതന്ത്ര്യം താഴെനിന്ന് ആരംഭിക്കണം. ഓരോ ഗ്രാമവും കഴിയുന്നിടത്തോളം സ്വയം
പര്യാപ്തമാകണം. സ്വാതന്ത്ര്യത്തിന്റെ അര്‍ഥം സ്വാശ്രയത്വമാണ്.

ത്യാഗത്തെ നേട്ടമായും താഴ്മയെ ഉന്നതിയായും കണ്ട മഹാത്മാവാണ് ഗാന്ധിജി. ഇവ അദ്ദേഹം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ രണ്ട് സന്ദര്‍ഭങ്ങള്‍ 
◼️ ദക്ഷിണാഫ്രിക്കയില്‍വച്ച് ഗാന്ധികുടുംബത്തിന് ഗംഭീരമായൊരു യാത്രയയപ്പ് നല്‍കപ്പെട്ടു. സ്വര്‍ണവും മുത്തും പവിഴവും കൊണ്ടുള്ള ആഭരണങ്ങള്‍, വിലപിടിപ്പുള്ള വാച്ചുകള്‍ എന്നിവയെല്ലാം സമ്മാനമായി കിട്ടി. അന്നുരാത്രി ഗാന്ധിജിക്ക് ഉറക്കം വന്നില്ല. സമൂഹസേവനത്തിന്റെ പേരില്‍ പ്രതിഫലം  വാങ്ങുന്നത് ശരിയോ എന്ന ചിന്ത അദ്ദേഹത്തെ  അലട്ടി. അടുത്തദിവസം തന്റെ  കുടുംബാംഗങ്ങളെ വിളിച്ച് ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. കിട്ടിയ ഉപഹാരങ്ങളെല്ലാം തിരിച്ചുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 
◼️ വട്ടമേശസമ്മേളനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പുതന്നെ ഗാന്ധിജിയുടെ വസ്ത്രധാരണത്തെപ്പറ്റി ചിലര്‍ നേരിട്ട് വിമര്‍ശിക്കാതിരുന്നില്ല. മുട്ടുമറയാത്ത മുണ്ട് ഒരു മഹാത്മാവിന്  യോജിച്ചതല്ലെന്നും ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് ഗാന്ധി ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. അതിന്  ഗാന്ധിയുടെ മറുപടി ഇപ്രകാരമായിരുന്നു. 'അര്‍ധനഗ്നരും പാതിപ്പട്ടിണിക്കാരുമായ പാവങ്ങളുടെ പ്രതിനിധിയായിട്ടാണ് ഞാന്‍ പോകുന്നത്. അവരുടെ നിലയ്ക്ക് പറ്റിയതാവണം എന്റെ വസ്ത്രം.'

മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ മഹാത്മാഗാന്ധിയെക്കുറിച്ചെഴുതിയ കവിതയാണ് 'എന്റെ ഗുരുനാഥന്‍'. മഹദ്‌വ്യക്തികളെക്കുറിച്ചെഴുതിയ മറ്റു കവിതകള്‍. 

മേഘരൂപന്‍ 
(പി. കുഞ്ഞിരാമന്‍നായരെക്കുറിച്ച് ആറ്റൂര്‍ രവിവര്‍മ്മ എഴുതിയ കവിത)
സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ
നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണപ്പുസ്തകം
നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസ്സുകള്‍

എഴുത്തച്ഛനെഴുമ്പോള്‍
(എഴുത്തച്ഛനെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ കവിത)
എഴുത്തച്ഛനെഴുതുമ്പോള്‍
സംഭവിപ്പതെന്തെന്നെനിക്കറിയാം
എഴു,ത്തച്ഛനായ് മാറുന്നു
പിന്നെ, യച്ഛനെഴുത്തായും

മരണമില്ലാത്ത മനുഷ്യന്‍
(മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ
ക്കുറിച്ച് അക്കിത്തം എഴുതിയ കവിത.)
എട്ടില്‍ ഞാന്‍ പഠിക്കുമ്പോള്‍
ദിനപത്രവുമായി-
ട്ടെത്തുന്നു ക്ലാസില്‍ക്കുട്ടി-
രാമമേനോനെന്‍ മാസ്റ്റര്‍
കവിളില്‍ കടുക്കന്റെ
തുടുപ്പും നെറ്റിക്കര-
ക്കാലുറുപ്പിക പോലെ
ചന്ദനപ്പൊട്ടും മിന്നീ
''ശബ്ദിക്കൊല്ലാരും'' വിരല്‍
മൂക്കുപാലത്തില്‍ ചേര്‍ത്താന്‍
''അബ്ദുറഹിമാന്‍  സായ്‌വിന്‍
പ്രസംഗം ചെവിക്കൊള്‍വിന്‍!''
പിന്നെ മോതിരക്കൈകള്‍
വിടര്‍ത്തിക്കാട്ടും പത്ര-
ത്തിനു മേല്‍  മിഴിയൂന്നി
വായിക്കാന്‍ തുടങ്ങുന്നു
അവസാനത്തെ പ്രഭാ-
ഷണത്തില്‍ മുക്കത്തുവ-
ച്ചദ്ദേഹമുദ്‌ഘോഷിച്ച
ദൈവികവചനങ്ങള്‍,
''ആളുകളുടെ മൊഴി-
യപ്പടിയനുസരി-
ക്കായ്‌വിന്‍; ഏവരും മര്‍ത്ത്യര്‍
(മരിക്കുന്നവര്‍) മാത്രം.
മരിക്കുന്നവനത്രേ
ഞാനും; എന്‍വാക്കും തിര-
സ്‌കരിപ്പിന്‍; കേള്‍പ്പിന്‍ ദൈവ-
ത്തിന്റെ വാക്കുകള്‍ മാത്രം.
ദൈവത്തിന്‍ വചനത്തില്‍
ഖുര്‍ആനില്‍ രമിക്കുവിന്‍;
ജൈവമീ പ്രപഞ്ചത്തെ
മുഴുവന്‍ സ്‌നേഹിക്കുവിന്‍!
അയലില്‍പ്പാര്‍ക്കും ഹിന്ദു-
ക്കളിലെസ്സുഹൃത്തിനെ-
യറിവിന്‍; ശത്രുത്വം നി-
ങ്ങള്‍ക്കു ദോഷമേ ചെയ്യൂ.''
വായന നിലച്ചപ്പോള്‍
ഇടിവെട്ടേറ്റാല്‍പ്പോലെ
വാ പൊളിച്ചിരിപ്പത്രേ
സഹപാഠികള്‍, ഞാനും.

പാഠം - 3:   വേദം
1993-ല്‍ കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം പട്ടിണിയുടെ ഭീകരമായ മുഖം വെളിവാക്കുന്നതാണ്. കലാപവും ദാരിദ്ര്യവും പട്ടിണിയും കൊണ്ട് സുഡാന്‍ എന്ന ആഫ്രിക്കന്‍രാജ്യത്ത് ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുകയും ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ചെയ്തു. ഈ സമയത്ത് സുഡാനിലെത്തിയ കെവിന്‍ കാര്‍ട്ടര്‍ അവിടുത്തെ കാഴ്ചകള്‍ പകര്‍ത്തുകയായിരുന്നു. അപ്പോഴാണ് ദയനീയമായ ഒരു കാഴ്ച കാര്‍ട്ടര്‍ കണ്ടത്. പട്ടിണികൊണ്ട് എല്ലും തോലുമായ ഒരു പെണ്‍കുട്ടി തല കുമ്പിട്ടുകൊണ്ടു മണ്ണിലൂടെ ഇഴഞ്ഞുനീങ്ങുന്നു.   കുറച്ചുപിറകില്‍ കുട്ടിയുടെ മരണം കാത്തിരിക്കുന്ന ഒരു കഴുകനെയും  കാര്‍ട്ടര്‍ കണ്ടു.  ആ ദൃശ്യം  അദ്ദേഹം  തന്റെ ക്യാമറയിലാക്കി. 1993 മാര്‍ച്ച് 23-ന് ന്യൂയോര്‍ക്ക് ടൈംസ്  ഈ ചിത്രം പ്രസിദ്ധീകരിച്ചു. ലോകത്തെ മുഴുവന്‍ കരയിച്ച ആ ചിത്രത്തിന് 1994-ലെ പുലിറ്റ്‌സര്‍ പ്രൈസ്  ലഭിച്ചു. കാര്‍ട്ടര്‍  പകര്‍ത്തിയ  ഈ ചിത്രം പട്ടിണിയുടെ എക്കാലത്തെയും ഏറ്റവും ഭീകരവും ദയനീയവുമായ കാഴ്ചയായി കരുതപ്പെടുന്നു.


കതുവനൂര്‍ വീരന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

1. മന്ദപ്പന്‍ വീരചരമം പ്രാപിക്കാനിടയായ സന്ദര്‍ഭം എന്തായിരുന്നു?
കുടകുപടയെ ധീരമായി  നേരിട്ട മന്ദപ്പന്‍ വിജയശ്രീലാളിതനായി, ഉദിച്ചുയര്‍ന്ന സൂര്യനെപ്പോലെ നിന്നു. അപ്പോഴാണ് എവിടെയോ ഒരു വേദനയനുഭവപ്പെട്ടത്. ഇടതുകൈയിലെ മോതിരവിരല്‍ യുദ്ധത്തിനിടയില്‍  അറ്റുപോയിരിക്കുന്നു. ആ വിരലില്‍ മോതിരമണിയിച്ച ചെമ്മരത്തിയെയും അവളുടെ വാക്കുകളും ഓര്‍ത്തപ്പോള്‍  മന്ദപ്പന് മനസ്സില്‍ വേദനയും അപമാനവുമാണ് തോന്നിയത്.  ചെമ്മരത്തിയുടെ അരികിലേക്ക് പോകുന്നതിനേക്കാള്‍ ശത്രുവിന്റെ വാളേറ്റു മരിക്കുന്നതാണ് നല്ലതെന്നു വിചാരിച്ച് മന്ദപ്പന്‍ ശത്രുസൈന്യത്തിനു നടുവിലേക്ക് കൊടുങ്കാറ്റുപോലെ പാഞ്ഞടുത്തു.  ശത്രുസൈന്യം മന്ദപ്പനെ തുണ്ടംതുണ്ടമാക്കി വെട്ടിനുറുക്കി. അങ്ങനെ  മന്ദപ്പന്‍ വീരസ്വര്‍ഗം പ്രാപിച്ചു.
2. 'ഉത്തരകേരളത്തിലെ കാവുകളില്‍ നടത്തപ്പെടുന്ന ഒരു അനുഷ്ഠാനകലയാണ് തെയ്യം. നമ്മുടെ നാടന്‍കലകളില്‍ പ്രഥമഗണനീയമായ  സ്ഥാനമാണ് തെയ്യത്തിന്. വിളവെടുപ്പിനും വിളവിറക്കിനുമിടയില്‍ നടത്തുന്ന തെയ്യം കാര്‍ഷിക സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്നു.''
'കതുവനൂര്‍ വീരന്‍' എന്ന പാഠഭാഗത്തില്‍ മന്ദപ്പന്‍ തെയ്യമായി മാറിയ കഥ വായിച്ചിട്ടുണ്ടാവുമല്ലോ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'നാടന്‍കലാമേള'യുടെ ഉദ്ഘാടകനായ തെയ്യം കലാകാരനുമായി അഭിമുഖം നടത്താനാവശ്യമായ ചോദ്യങ്ങള്‍ തയാറാക്കുക. 
◼️ ഒരു തെയ്യം കലാകാരനാകാന്‍ താങ്കളെ പ്രചോദിപ്പിച്ചത് എന്താണ്?
◼️ തെയ്യം അവതരിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ എന്തെല്ലാമാണ്?
◼️ വീരന്മാരും പുണ്യാത്മാക്കളും ദൈവപരിവേഷമാര്‍ന്നതാണല്ലോ തെയ്യം. ഇന്നും ഇത്തരം 'തെയ്യ'ങ്ങള്‍ പുതിയതായി ഉദ്ഭവിക്കുന്നുണ്ടോ?
◼️ തെയ്യംപോലുള്ള നാടന്‍കലകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ എത്രമാത്രം പ്രസക്തിയുണ്ട്?
◼️ ഇത്തരം കലകളെ പുനരുജ്ജീവിപ്പിക്കാന്‍ എന്താണ് നാം ചെയ്യേണ്ടത്?


എനിക്ക് ഒരു സ്വപ്നമുണ്ട്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

1. എല്ലാ വെള്ളക്കാരെയും അവിശ്വസിക്കരുതെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറയാന്‍ കാരണമെന്ത്?
ഒരു നാടിന്റെ സ്വാതന്ത്ര്യം എന്നത് അവിടുത്തെ എല്ലാ ജനവിഭാഗത്തിന്റെയും കൂടി സ്വാതന്ത്ര്യമാണ്. ഒരു നാടിന്റെ പുരോഗതിയെന്നത് എല്ലാ മേഖലയിലുമുള്ള പുരോഗതിയാണ്. വര്‍ണവിവേചനം ഇല്ലാതാക്കുന്നതിനുള്ള യത്‌നത്തില്‍ കറുത്തവംശക്കാരെ സഹായിക്കാനും അവരുടെ സ്വാതന്ത്ര്യമോഹത്തെ സാക്ഷാത്കരിക്കാനും തയാറായി ചില വെള്ളക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യം കറുത്തവംശജരുടെ  സ്വാതന്ത്ര്യവുമായി ഇഴപിരിഞ്ഞിരിക്കുന്നുവെന്ന്  മനസ്സിലാക്കിയവരാണവര്‍. ഈ ഭൂമിയില്‍ മനുഷ്യനെന്ന നിലയില്‍ ജീവിക്കാനും നിലനില്‍ക്കാനും എല്ലാവര്‍ക്കും തുല്യാവകാശമുണ്ടെന്ന് തിരിച്ചറിഞ്ഞ വെള്ളക്കാരെക്കുറിച്ചാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ഇപ്രകാരം പറഞ്ഞത്. കൂടാതെ സ്വാതന്ത്ര്യദാഹം തീരുന്നതിനുവേണ്ടിയുള്ള ജലമെടുക്കുന്നത്  വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാനപാത്രങ്ങളില്‍ നിന്നാകരുതെന്നും നന്മയുടെയും സഹനത്തിന്റെയും പാതയിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കണമെന്നും ഒറ്റയ്‌ക്കൊരു നടത്തം സാധ്യമല്ലെന്നും അദ്ദേഹം തന്റെ ജനങ്ങളോട് പറഞ്ഞു.


Wednesday, October 9, 2019

യൂണിറ്റ്-2 : കാഴ്ചയുടെ സംഗീതം - കൂടുതല്‍ വിവരങ്ങള്‍ (Class 9)

Д പാഠം - 1   കൊടിയേറ്റം

സിനിമാപ്രശ്‌നോത്തരി
1. ആദ്യത്തെ മലയാളസിനിമ - വിഗതകുമാരന്‍  (സംവിധായകന്‍ - ജെ. സി. ഡാനിയേല്‍)
2. മലയാളസിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്? - ജെ.സി. ഡാനിയേല്‍
3. പ്രസിഡന്റിന്റെ വെള്ളിമെഡല്‍  നേടിയ ആദ്യ മലയാളസിനിമ - നീലക്കുയില്‍
(സംവിധായകര്‍ - പി. ഭാസ്‌കരന്‍, രാമു കാര്യാട്ട്)
4. പ്രസിഡന്റിന്റെ സുവര്‍ണകമലം നേടിയ ആദ്യ മലയാളസിനിമ - ചെമ്മീന്‍
(സംവിധായകന്‍ - രാമു കാര്യാട്ട്)
5. ദക്ഷിണേന്ത്യയില്‍നിന്ന്  ആദ്യമായി പ്രസിഡന്റിന്റെ സുവര്‍ണകമലം നേടിയ സിനിമ - ചെമ്മീന്‍
6. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക്  സിനിമ - ന്യൂസ്‌പേപ്പര്‍ ബോയ് (സംവിധായകന്‍
- പി. രാംദാസ്)
7. ഓസ്‌കാര്‍ അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ട ആദ്യ മലയാള സിനിമ - ഗുരു (സംവിധായകന്‍ - രാജീവ് അഞ്ചല്‍)
8. ഇന്ത്യയിലെ ആദ്യത്തെ 3ഉ സിനിമ- മൈ ഡിയര്‍ കുട്ടിച്ചാത്തന്‍(സംവിധായകന്‍ - ജിജോ പുന്നൂസ്)
9. കേരളത്തിലെ ആദ്യത്തെ  ഫിലിം സ്റ്റുഡിയോ- ഉദയാസ്റ്റുഡിയോ, ആലപ്പുഴ
(സ്ഥാപകന്‍ - കുഞ്ചാക്കോ)
10. ഓസ്‌കാര്‍ അവാര്‍ഡു നേടിയ മലയാളിയായ സിനിമാശബ്ദസംയോജകന്‍ - റസൂല്‍ പൂക്കൂട്ടി (സ്ലം ഡോഗ്
മില്യണയര്‍)
✱ മലയാളത്തിലെ നിരവധി നോവലുകളും ചെറുകഥകളും  അതേപേരിലും  പേരുമാറ്റിയും  ചലച്ചിത്രങ്ങളായിട്ടുണ്ട്. അവയില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നു.


Wednesday, October 2, 2019

അനുകമ്പാദശകം


ലളിതാംബിക അന്തര്‍ജനം - ഡോക്യുമെന്ററി


ഊഞ്ഞാലില്‍ - കവിതാലാപനം


കഥാപാത്രനിരൂപണത്തിന്റെ മാതൃകകള്‍

 1. ഒരു കഥപോലെ മനോഹരമായ ഓര്‍മ്മക്കുറിപ്പാണ് പി. സുരേന്ദ്രന്റെ 'അമ്മമ്മ'. അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീണുപോയ തന്റെ പേരക്കുട്ടികളുടെ ജീവിതത്തില്‍ വെളിച്ചം പകരാന്‍ ശ്രമിക്കുന്ന സാധുവായ ഒരു വൃദ്ധയാണ്  ഈ ഓര്‍മ്മക്കുറിപ്പിലെ അമ്മമ്മ. കൊച്ചുമക്കള്‍ക്കുവേണ്ടി  സഹിക്കേണ്ടിവരുന്ന  കഷ്ടപ്പാടുകള്‍ തന്റെ  നിയോഗമായി അവര്‍ കരുതുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി  ജീവിക്കുമ്പോഴാണ് ജീവിതം അര്‍ഥവത്താകുന്നത് എന്ന സന്ദേശം നല്‍കുന്ന അമ്മമ്മയുടെ കഥാപാത്രനിരൂപണം തയാറാക്കുക.
 അമ്മമ്മ' എന്ന ഓര്‍മ്മക്കുറിപ്പിലെ പ്രധാന കഥാപാത്രമാണ് അമ്മമ്മ. എഴുത്തുകാരന്റെ മനസ്സില്‍ തെളിഞ്ഞുവരുന്ന സംഭവങ്ങളിലൂടെയാണ് നമ്മുടെ മനസ്സില്‍ അമ്മമ്മയുടെ ചിത്രം രൂപപ്പെടുന്നത്. ഓരോ സംഭവവും അമ്മമ്മയുടെ ദുരന്തജീവിതത്തിന്റെ സാന്ദ്രതയും തീവ്രതയും അവരനുഭവിക്കുന്ന നിസ്സഹായതയും നമ്മെ അനുഭവിപ്പിക്കുന്നു. കരയാനും അലയാനുംവേണ്ടി മാത്രമുള്ളതാണ് അമ്മമ്മയുടെ ജീവിതം. മകളുണ്ടായിരുന്ന കാലത്ത് അവളുടെ കുടുംബം പുലര്‍ത്താന്‍വേണ്ടി അവര്‍ പണിയെടുത്തു. മദ്യം കലാപഭൂമിയാക്കിയ   മകളുടെ ജീവിതം  കണ്ണീര് മാത്രമാണവര്‍ക്കു നല്‍കിയത്.  മകളുടെ മരണവും മരുമകന്റെ പിന്‍വാങ്ങലും മൂന്നു കുട്ടികളുടെ വലിയൊരു ബാധ്യതയാണ് അമ്മമ്മയുടെ ശുഷ്‌കിച്ച കൈകളിലെത്തിച്ചത്. പ്രതിസന്ധികളെ ഭയന്നു പിന്‍വാങ്ങുന്ന പ്രകൃതക്കാരിയല്ല അമ്മമ്മ. 
 ആദ്യം മകള്‍ക്കുവേണ്ടിയും പിന്നീട് അവളുടെ മക്കള്‍ക്കുവേണ്ടിയും അമ്മമ്മ അധ്വാനിക്കുന്നു.  തേഞ്ഞുതീരുന്ന അമ്മമ്മയുടെ ജീവിതം  തേവിത്തേവി വറ്റിപ്പോയ കിണറിന്റെ അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു. അധ്വാനിക്കാനുള്ള ആരോഗ്യം അവര്‍ക്കില്ല. പ്രായവും ഏറെയായി. തന്റെ മക്കള്‍ക്ക് താനല്ലാതെ മറ്റാരുമില്ല എന്നതുകൊണ്ടുമാത്രമാണ് ഇപ്പോഴും അവര്‍ പൊറുതികെട്ട് ഓടിനടക്കുന്നത്. കമ്മലില്ലാത്ത കാതുകള്‍, നരച്ച്  നിറംമങ്ങിയ സാരി, ചെരുപ്പില്ലാത്ത വിണ്ടുകീറിയ പാദങ്ങള്‍- ഇവയെല്ലാം അമ്മമ്മയുടെ ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത്.  അവരുടെ പിഞ്ഞിപ്പഴകിയ പേഴ്‌സിലെ കണ്ണീരില്‍ കുതിര്‍ന്ന നാണയങ്ങള്‍ പേരക്കുട്ടികളുടെ ആവശ്യങ്ങള്‍ക്കുപോലും തികയില്ല. അതിനിടയില്‍ സ്വന്തം ആവശ്യങ്ങളെപ്പറ്റി അവര്‍ ഓര്‍ക്കുന്നുപോലുമുണ്ടാവില്ല. ജീവിതത്തില്‍ സമാധാനമോ സന്തോഷമോ അനുഭവിച്ചിട്ടില്ലെങ്കിലും തന്റെ പേരക്കുട്ടികള്‍ക്കുവേണ്ടി ജീവിക്കുന്ന അമ്മമ്മ വായനക്കാരുടെ മനസ്സിലും നൊമ്പരമുണര്‍ത്തുന്നു.
 പേരക്കുട്ടികളെ ഓരോരുത്തരെയായി ഹോസ്റ്റലുള്ള സ്‌കൂളില്‍ അവര്‍  ചേര്‍ക്കുന്നു. അവരുടെ ഭാവി സുരക്ഷിതമാക്കുക മാത്രമാണ് അമ്മമ്മയുടെ ഏകലക്ഷ്യം. കുട്ടികളെ പിരിഞ്ഞിരിക്കാന്‍ വിഷമമുണ്ടെങ്കിലും അവരതിനു തയാറാവുന്നത് ആ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. ''എന്റെ മക്കളെ പൊന്നുപോലെ നോക്കണേ'' - ഈയൊരു വാക്യം മാത്രമാണ് അമ്മമ്മയുടേതായി നമ്മള്‍ വായിക്കുന്നത്. ആ ഒരൊറ്റ വാക്യത്തില്‍ അവരുടെ ഹൃദയം മുഴുവനുമുണ്ട്. പണിയെടുത്തു കിട്ടുന്ന നാണയത്തുട്ടുകള്‍ പിഞ്ഞിപ്പഴകിയ പേഴ്‌സിനുള്ളില്‍ പേരക്കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി ശേഖരിച്ചുവയ്ക്കുന്ന അമ്മമ്മയെ ഈ കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ എങ്ങനെയാണ് കാണുന്നതെന്നോര്‍ത്ത് ഭയപ്പെടുകയാണ് ലേഖകന്‍. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി അമ്മമ്മ ഒന്നും ചെയ്യുന്നില്ലെന്ന് അവരുടെ ഒഴിഞ്ഞ കാതും നരച്ചുപഴകിയ സാരിയുമെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു. ഏതു പ്രായത്തിലും ഉത്തരവാദിത്വമേറ്റെടുക്കാന്‍ മടികാണിക്കാത്ത അമ്മമ്മയുടെ ഉള്ളില്‍ സ്‌നേഹത്തിന്റെ പെരുങ്കടല്‍ ഇളകിമറിയുന്നുണ്ട്. അത് തിരിച്ചറിഞ്ഞ ഇളയകുട്ടിയാണ് അധ്യാപികയുടെ വിലക്ക് വകവയ്ക്കാതെ ക്ലാസിന്റെ വാതില്‍ക്കലേക്കോടിവന്ന് 'അമ്മമ്മേ...' എന്ന് നീട്ടിവിളിക്കുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ക്കുമുന്നില്‍ നിരാശരായി ജീവിതമവസാനിപ്പിക്കാന്‍ തയാറാവുന്ന മനുഷ്യര്‍ക്ക് ഒരു മാതൃകയാണ് അമ്മമ്മയുടെ ജീവിതം.  
2. മധ്യതിരുവിതാംകൂറിലെ കാര്‍ഷികജീവിതം പശ്ചാത്തലമാക്കി പൊന്‍കുന്നം വര്‍ക്കി രചിച്ച കഥയാണ് 'ആ വാഴവെട്ട്'. 1940-കളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അനുഭവിച്ചിരുന്ന ജീവിതദുരിതത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് ഈ കഥ. ഈ കഥയിലെ പ്രധാന കഥാപാത്രം മര്‍ക്കോസുചേട്ടന്‍ എന്ന കൃഷിക്കാരനാണ്. മര്‍ക്കോസുചേട്ടന്റെ  കഥാപാത്രനിരൂപണം തയാറാക്കിയിരിക്കുന്നത് വായിക്കുക.
 പൊന്‍കുന്നം വര്‍ക്കിയുടെ 'ആ വാഴവെട്ട്' എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് മര്‍ക്കോസുചേട്ടന്‍. മണ്ണിനെ അറിയുന്ന, നല്ല അനുഭവജ്ഞാനമുള്ള കൃഷിക്കാരനാണ് അയാള്‍. എല്ലുകള്‍ ഉന്തിനില്‍ക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അര്‍ധനഗ്നമായ ശരീരവും ഒറ്റനോട്ടത്തില്‍ത്തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചുപറയും. തനിക്ക് ആകെയുള്ള ഒരേക്കര്‍ സ്ഥലത്ത് കഠിനമായി അധ്വാനിച്ചാണ് അയാള്‍ ജീവിതം പുലര്‍ത്തുന്നത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച്, ശരീരം ശോഷിച്ച ആ നല്ല കൃഷിക്കാരന് പുരയിടത്തിലെ വാഴത്തോട്ടത്തില്‍നിന്നുമുള്ള വരുമാനമേയുള്ളൂ.  മക്കളെപ്പോലെയാണ് തന്റെ പറമ്പിലെ വാഴകളെ മര്‍ക്കോസുചേട്ടന്‍ പരിഗണിക്കുന്നത്. അത്ര ആഴത്തിലുള്ള ബന്ധമാണ് കൃഷിയോടും മണ്ണിനോടും അയാള്‍ക്കുള്ളത്. വാഴകളെല്ലാം വെട്ടിക്കളയണമെന്ന് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഉണ്ടായപ്പോള്‍ തന്റെ മക്കളെ വെട്ടിക്കളയുകയാണ് ഭേദം എന്ന് അദ്ദേഹം ചിന്തിക്കുന്നു. നിയമത്തിനുമുന്നില്‍ നിസ്സഹായനായി നില്‍ക്കാന്‍മാത്രമേ അയാള്‍ക്കു കഴിഞ്ഞുള്ളൂ. വാഴവെട്ടാന്‍ അരിവാളുമായി നില്‍ക്കുമ്പോള്‍ ആ പാവം കര്‍ഷകന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. ഹൃദയവേദനയോടെ വാഴയില്‍ ആഞ്ഞുവെട്ടിയപ്പോള്‍ വെട്ടരിവാള്‍ വന്നുകൊണ്ടത് അയാളുടെ കാലില്‍ത്തന്നെയാണ്.  
നിലവിലിരുന്ന സാമൂഹികവ്യവസ്ഥിതിയോട് എതിര്‍പ്പുള്ളയാളാണ് മര്‍ക്കോസുചേട്ടന്‍. ക്ഷാമം വരാന്‍പോകുന്ന കാര്യം മുന്‍കൂട്ടി കാണാനാവാത്തവര്‍ അധികാരക്കസേരയിലിരിക്കുന്നത് എന്തിനാണെന്നും വാഴകള്‍ വെട്ടാന്‍വേണ്ടണ്ടി ചെലവഴിക്കുന്ന പണം വളത്തിനും വിത്തിനും വേണ്ടി ചെലവാക്കേണ്ടതല്ലേയെന്നും അയാള്‍ ചിന്തിക്കുന്നുണ്ട്. ''രോഗം വന്നാല്‍ എല്ലാം വെട്ടിക്കളഞ്ഞാ മതിയോ? അങ്ങനെയാണെങ്കില്‍ ഈ ആശുപത്രീം ഒന്നും വേണ്ടല്ലോ. എല്ലാരേം കൊന്നാപ്പിന്നെ ആശുപത്രി വേണോ?'' എന്ന് വാഴവെട്ടാന്‍  വന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം തുറന്നുചോദിക്കുന്നതില്‍നിന്നും അയാളുടെ മനോഭാവം നമുക്കു മനസ്സിലാക്കാം. അധ്വാനശീലവും ആത്മാര്‍ഥസ്‌നേഹവും കഷ്ടപ്പാടുകളെ നേരിടാനുള്ള ചങ്കുറപ്പുമുള്ള കര്‍ഷകനാണ് മര്‍ക്കോസുചേട്ടനെന്ന് കഥയില്‍നിന്ന് വ്യക്തമാകുന്നു.ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും അറിവില്ലായ്മയും അഹങ്കാരവും കര്‍ഷകരെ ഞെരുക്കുന്നതിനു ഉദാഹരണമാണ് മര്‍ക്കോസുചേട്ടന്റെ ജീവിതം.