Friday, October 11, 2019

അടിസ്ഥാനപാഠാവലി (യൂണിറ്റ്-2) : ചിറകുള്ള ചിത്രങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 7)

പാഠം 1:  അരങ്ങ് ഉണരുന്നു

 ചില നാടകഗാനങ്ങള്‍ 

നാടകം : മുടിയനായ പുത്രന്‍
ഗാനരചന : ഒ. എന്‍.വി. കുറുപ്പ്
ആലാപനം : കെ. എസ്. ജോര്‍ജ്
ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും
തെന്നലേ......തെന്നലേ.... (2)
അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും
തെന്നലേ.....തെന്നലേ.......(2)
വെയില്‍നിന്നു വിളയാടും നിഴലില്ലാ നിലമാണേ
നിവരാനും നേരമില്ലാ തെന്നലേ ..... (2)
ഇളവില്ലാ വേലചെയ്തു തളരുന്ന നേരമാണേ
ഇതുവഴി പോരുമോ നീ
തെന്നലേ.....തെന്നലേ......(2)
(ഇല്ലിമുളം)
അണിയുവാന്‍ തൂവേര്‍പ്പിന്‍ മണിമാല തന്നേക്കാം
അണയൂ നീ കനിവോലും  തെന്നലേ......(2)
തരിവളച്ചിരിപൊട്ടും കുളിര്‍കൈയില്‍ ചന്ദനവും
പനിനീരും കൊണ്ടുവരൂ തെന്നലേ.... തെന്നലേ......(2)
(ഇല്ലിമുളം)


നാടകം : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
ഗാനരചന : ഒ. എന്‍.വി. കുറുപ്പ്
ആലാപനം : കെ.പി. എ. സി. സുലോചന
വെള്ളാരം കുന്നിലെ പൊന്‍മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ ( വെള്ളാരം)
കതിരണിപ്പാടത്ത് വെയില്‍മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ (2)
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ  (2)
                                        (വെള്ളാരം)
കതിരണിപ്പാടത്ത് വെയില്‍മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ  (2)
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ  (2) (വെള്ളാരം)
കരുമാടിക്കുട്ടന്മാര്‍  കൊതി തുള്ളും തോപ്പിലെ
ഒരു കതി വീഴ്ത്തുവാന്‍ കാറ്റേ വാ (2)
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാന്‍ കാറ്റേ വാ (2)
                                               (വെള്ളാരം)

നാടകം : ഭ്രാന്തരുടെ ലോകം
ഗാനരചന : കണിയാപുരം രാമചന്ദ്രന്‍
ആലാപനം : കെ. പി. എ. സി സുലോചന
മനസ്സൊരു തടവുമുറി അതില്‍
മോഹമൊരു ജയില്‍ക്കിളി
ചിറകിട്ടടിച്ചും തേങ്ങിക്കരഞ്ഞും
ചിരകാലമായ് കഴിയുന്നു
കരഞ്ഞു കഴിയുന്നു.
ചക്രവാളങ്ങളെ കാണുവാനാകാതെ
ദുഃഖത്തെ പ്രിയസഖിയാക്കി
പോയകാലത്തിന്റെ  ഓര്‍മ്മകളെല്ലാം
തൂവല്‍ക്കിടക്കകളാക്കി അതിലൊരു
തൂവലായ്  വീഴുന്നൊരെന്‍
പുഷ്പിത ചില്ലകളില്‍ ഉറങ്ങുവാനാകാതെ
ദിക്കുകളില്‍ പറക്കുവാനാകാതെ
സ്വപ്‌നങ്ങളില്‍ തീര്‍ക്കും വസന്തത്തില്‍ ഒരു
പുഷ്പമായ് വിടരുമ്പോള്‍ ഒരു
പുഷ്പമായ് വിടരുമ്പോള്‍

നാടകം : മുടിയനായ പുത്രന്‍
വരികള്‍ : ഒ. എന്‍. വി. കുറുപ്പ്
ആലാപനം : കെ. പി. എ.സി സുലോചന
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2)
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2)
                                                                     (അമ്പിളി)
താമരക്കുമ്പിളുമായ് അമ്മാവന്‍
താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു
പായസച്ചോറു തരാം (2)
പായസച്ചോറുണ്ടാല്‍ ഞങ്ങള്
പാടിയുറക്കുമല്ലോ (2)
പാലമരത്തണലില്‍ തൂമലര്‍
പായവിരിക്കുമല്ലോ (2)
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്
പേടമാന്‍ കുഞ്ഞില്ലേ മടിയില്
പേടിച്ചിരിപ്പാണോ (2)
                                                                      (അമ്പിളി)
അപ്പൂപ്പന്‍ താടിപോലെ നരച്ചൊരു
തൊപ്പിയുള്ളമ്മാവാ
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം
കൊണ്ടരുമോ
മാനത്തെ മാളികയില്‍ ഇരിക്കണ
നാണംകുണുങ്ങിയില്ലേ (2)
അപ്പെണ്ണിന്‍ കൈയില്‍നിന്നും എനിക്കൊരു
കുപ്പിവള തരുമോ
അപ്പെണ്ണിന്‍ കൈയില്‍നിന്നും ഉടയാത്ത
കുപ്പിവള തരുമോ
                                                                    (അമ്പിളി)


No comments:

Post a Comment