Monday, September 23, 2019

എന്റെ ഗുരുനാഥന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

1. 'വസുധൈവ കുടുംബകം' എന്ന ആര്‍ഷഭാരതദര്‍ശനം ഉള്‍ക്കൊണ്ട മഹായോഗിയായിരുന്നു ഗാന്ധിജി എന്നു സൂചിപ്പിക്കുന്ന വരികള്‍ 'എന്റെ ഗുരുനാഥന്‍' എന്ന കവിതയില്‍നിന്നും കണ്ടെത്തി എഴുതുക.
''ലോകമേ തറവാടു തനിക്കീ, ച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍;
ത്യാഗമെന്നതേ നേട്ടം; താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍.''
2. തന്റെ ഗുരുനാഥനായ ഗാന്ധിജിയില്‍ വള്ളത്തോള്‍ കാണുന്ന ഗുണസവിശേഷതകള്‍ എന്തെല്ലാം?                       
ത്യാഗത്തെ നേട്ടമായും താഴ്മയെ ഉന്നതിയായും കണ്ട പുണ്യാത്മാവാണ് ഗാന്ധിജി. ഉദാത്തമായ ജീവിതത്തിലൂടെ അദ്ദേഹം ലോകത്തെ മുഴുവന്‍ നന്മയുടെ പാഠം പഠിപ്പിച്ചു. ജനങ്ങളുടെ മനസ്സിലെ ദുഷ്ചിന്തകളാകുന്ന രോഗത്തെ തന്റെ ജീവിതദര്‍ശനത്താല്‍ അദ്ദേഹം ചികിത്സിച്ചു. അഹിംസയുടെ മാര്‍ഗത്തിലൂടെ ലോകനന്മയ്ക്കുവേണ്ടി യജ്ഞം നടത്തിയ അദ്ദേഹം അനീതിക്കെതിരെ ധര്‍മ്മയുദ്ധം ചെയ്തു.  ക്രിസ്തുദേവന്റെ ത്യാഗവും കൃഷ്ണന്റെ ധര്‍മ്മരക്ഷാമാര്‍ഗവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും ഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദ്‌നബിയുടെ സ്ഥൈര്യവും ആ പുണ്യാത്മാവില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. തന്റെ സാമീപ്യത്താല്‍ മറ്റുള്ളവരില്‍ മാറ്റങ്ങളുണ്ടാക്കി അവരെ നന്മയിലേക്ക്
നയിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. ഇവയെല്ലാമാണ് തന്റെ ഗുരുനാഥനായ ഗാന്ധിജിയില്‍ വള്ളത്തോള്‍ കാണുന്ന
ഗുണസവിശേഷതകള്‍.
3. താഴെ തന്നിരിക്കുന്ന പദങ്ങള്‍ പിരിച്ചെഴുതുക.

2 comments:

  1. ഗീത ആയിരുന്നു പ്രാണവായു. കർമ്മകാ ണ്ഡശക്തി. സ്ഥൈര്യമായിരുന്നു ഊന്നുവടി. ഒരേ ഒരു ലക്ഷ്യം ഭാരതത്തിന്റെ സ്വാതന്ത്ര്യം.
    എല്ലാ മതങ്ങളെയും അറിഞ്ഞു. എല്ലാവരെയും
    സഹോദരൻമാരെ പോലെ സ്നേഹിക്കാൻ അവസാനം വരെ കഴിഞ്ഞു. ഒരു മികച്ച ഭാരതീയനായിരുന്നു. ജീവിതകാലത്തും ശേഷവും. ഇനിയൊരു ഗാന്ധി ഇങ്ങനെ ഈ ഭൂമിയിൽ ജനിക്കില്ലതന്നെ. തീർച്ച.

    ReplyDelete