1. കല-
എത്ര ദീര്‍ഘം! സാധനാലഭ്യം!
ആവൂ! ജീവിതമെത്ര ഹ്രസ്വതരം!
ഡോക്ടര്‍ ഫൗസ്റ്റ് (ഗോയ്‌ഥേ)
- ജീവിതത്തെയും കലയെയും ഗോയ്‌ഥേ എങ്ങനെയാണ് വിലയിരുത്തുന്നത്? ചര്‍ച്ചചെയ്യുക.
മനുഷ്യരുള്ളിടത്തോളം കാലം നിലനില്‍ക്കുന്നതാണ് കല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും പുതുമയോടെ നിലനില്‍ക്കുന്ന ചിത്രങ്ങളും പ്രതിമകളും സാഹിത്യസൃഷ്ടികളുമെല്ലാം അതിന് തെളിവാണ്. കലാകാരന്റെ കഠിനമായ നിരന്തരപരിശ്രമത്തിന്റെ ഫലമാണ് ഓരോ ഉല്‍ക്കൃഷ്ട കലാസൃഷ്ടിയും. കല സാധാനാലഭ്യമാണെന്ന് ഗോയ്‌ഥേ പറയുന്നത് അതുകൊണ്ടാണ്. നിരന്തരപരിശീലനത്തിലൂടെ രൂപപ്പെടുന്ന കലാസൃഷ്ടിയും കലാകാരനും കാലത്തെ കീഴടക്കി നിലകൊള്ളുകതന്നെ ചെയ്യും. കലയുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യന്റെ ജീവിതത്തിന് ദൈര്‍ഘ്യം വളരെ കുറവാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം. അതുകൊണ്ടാണ് ജനനം മുതല്‍ മരണം വരെയുള്ള ചെറിയ കാലയളവ് എത്ര ഹ്രസ്വതരമാണെന്ന് ഗോയ്‌ഥേ പറയുന്നത്.

Seminar
ReplyDelete