▲ പ്രവേശകം - വിജയത്തിലേക്ക്
പനാമ കനാല്‍
പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മനുഷ്യനിര്‍മ്മിതമായ ഒരു ജലപാതയാണ് പനാമ കനാല്‍.1880-ല്‍ ഫ്രാന്‍സ് കനാല്‍ നിര്‍മ്മാണമാരംഭിച്ചെങ്കിലും ആ പദ്ധതി പരാജയപ്പെട്ടു. 1900-ല്‍ അമേരിക്ക കനാല്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. 1914-ലാണ് ആദ്യമായി കനാലിലൂടെ കപ്പലുകള്‍ കടന്നുപോയിത്തുടങ്ങിയത്. 77 കിലോമീറ്റര്‍ നീളമുള്ള ഈ കനാലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം വളരെ പ്രയാസമേറിയതായിരുന്നു. കനാല്‍ പൂര്‍ത്തിയായപ്പോള്‍ ഏതാണ്ട് 27,500 തൊഴിലാളികളുടെ ജീവനാണ് നഷ്ടമായത്.
No comments:
Post a Comment