◀️ സംസ്‌കാരത്തിന്റെ ഈടുവയ്പുകളായ ശില്പം, ചിത്രം തുടങ്ങിയ കലാവിഷ്‌കാരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് പ്രതികരണക്കുറിപ്പ് തയാറാക്കുക.
◼️ സംസ്‌കാരത്തിന്റെ ഈടുവയ്പുകളെ സംരക്ഷിക്കുക
ശില്പങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയ കലാവിഷ്‌കാരങ്ങള്‍ എക്കാലത്തും നിലനില്‍ക്കുന്ന മാനവികതയുടെ ആവിഷ്‌കാരങ്ങളാണ്. ഇവ സംസ്‌കാരത്തിന്റെ ഈടുവയ്പുകളും അടയാളങ്ങളുമാണ്. ലോകത്തിന്റെ പലഭാഗത്തും പല കാരണങ്ങളാല്‍ ഈ കലാസൃഷ്ടികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്തമായ 'പിയത്ത' എന്ന ശില്പം തകര്‍ത്തതും ഇതിനുദാഹരണമാണ്. മൈക്കലാഞ്ജലോയെപ്പോലുള്ള ശില്പികള്‍ ചുറ്റികയേന്തിയത് ലോകോത്തര സൃഷ്ടികള്‍ക്കുവേണ്ടിയായിരുന്നു. പകല്‍ച്ചൂടില്‍ വിയര്‍ത്തുകുളിച്ചും രാത്രികള്‍ പകലുകളാക്കിയും അവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കി. ആ സൃഷ്ടികള്‍ മാനവസംസ്‌കാരത്തിന്റെ ഈടുവയ്പുകളായി തലയുയര്‍ത്തിനിന്നു. പക്ഷേ മദ്യത്തിനും മയക്കുമരുന്നിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അടിമപ്പെട്ടവര്‍ ഈ കലാസൃഷ്ടികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തച്ചുടയ്ക്കുന്നു. ഇത് മനുഷ്യത്വത്തിനെതിരായ പ്രവര്‍ത്തനമാണ്. ഇത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഇത്തരം പ്രവണതകള്‍ മനുഷ്യസംസ്‌കാരത്തിന് എതിരാണ്. നമ്മുടെ നാട്ടിലും ഇത്തരം കലാസൃഷ്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കേണ്ടത് വളര്‍ന്നുവരുന്ന തലമുറയാണ്. കാരണം പൂര്‍വികര്‍ നമുക്കായി നല്‍കിയ സംസ്‌കാരത്തിന്റെ ഈ കെടാവിളക്കുകളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
◀️ ഫലിതപരിഹാസങ്ങളും സാമൂഹ്യവിമര്‍ശനവുമാണ് കുഞ്ചന്‍നമ്പ്യാരുടെ കവിതകളുടെ പ്രത്യേകതകള്‍. നമ്പ്യാര്‍ക്കവിതകള്‍ എല്ലാ കാലഘട്ടത്തിലും പ്രസക്തമാണ് എന്ന പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? പ്രതികരണക്കുറിപ്പ് തയാറാക്കുക. ◼️ നമ്പ്യാര്‍ക്കവിതകളുടെ സമകാലികപ്രസക്തി
സമൂഹത്തില്‍ നടമാടുന്ന അനീതികള്‍ക്കെതിരെ കവിത ചാട്ടവാറാക്കിയ കവിയാണ് കുഞ്ചന്‍നമ്പ്യാര്‍. ജനങ്ങളുടെ സ്വാര്‍ഥതയും ധനമോഹവും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ദുഷ്പ്രവൃത്തികളുമെല്ലാം അദ്ദേഹം ഫലിതത്തില്‍ പൊതിഞ്ഞ് വിമര്‍ശനത്തിന് വിധേയമാക്കി. മറ്റുള്ളവരെ ചതിച്ചും കള്ളം പറഞ്ഞും കൈക്കൂലി വാങ്ങിയും ഭരണാധികാരികളെ പുകഴ്ത്തിപ്പറഞ്ഞും പണം സമ്പാദിക്കുന്നവര്‍ക്കു നേരേ അദ്ദേഹം കവിതയിലൂടെ പരിഹാസശരങ്ങളെയ്തു. അദ്ദേഹത്തിന്റെ തുള്ളല്‍ക്കൃതികള്‍ എല്ലാക്കാലത്തും പ്രസക്തമാണ്. കാരണം ഇത്തരം ദുഷ്പ്രവണതകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ദേശസ്‌നേഹികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാരും ജനസേവകരായ ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ലക്ഷ്യമിടുന്നത് പണവും പദവിയും മാത്രമാണ്. മറ്റുള്ളവരെ ചതിക്കാനും വഞ്ചിക്കാനും ആര്‍ക്കും മടിയില്ല. സ്വാര്‍ഥതയും ധനമോഹവും അസൂയയുമെല്ലാം എക്കാലത്തും മനുഷ്യരോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ നമ്പ്യാര്‍ക്കവിതകള്‍ എല്ലാക്കാലത്തും പ്രസക്തമാണ്.

No comments:
Post a Comment