1. ആശ്രമത്തില്‍വച്ച് കണ്ട ബാലന്‍ തന്റെ മകനാണെന്ന് ദുഷ്ഷന്തന്‍ ഉറപ്പിക്കുന്ന എന്തെല്ലാം സൂചകളാണ് പാഠഭാഗത്തുള്ളത്?
കശ്യപപ്രജാപതിയുടെ ആശ്രമത്തിലെത്തിയ ദുഷ്ഷന്തന്‍ അവിടെവച്ച് ഒരു ബാലനെ കാണുന്നു. കുട്ടിയെ കണ്ടപ്പോള്‍ത്തന്നെ സ്വന്തം പുത്രനോടുള്ള സ്‌നേഹമാണ് ദുഷ്ഷന്തന് തോന്നിയത്. കളിക്കോപ്പ് വാങ്ങാനായി കൈമലര്‍ത്തിയ കുട്ടിയുടെ കൈയില്‍ ചക്രവര്‍ത്തിലക്ഷണവും ദുഷ്ഷന്തന്‍ കാണുന്നു. ആശ്രമത്തിലെ താപസിയുമായുള്ള സംഭാഷണത്തില്‍നിന്നും ആ കുട്ടി മഹര്‍ഷിബാലനല്ലെന്നും പുരുവംശത്തില്‍ പിറന്നവനാണെന്നും രാജാവു മനസ്സിലാക്കി. മാത്രമല്ല, കുട്ടിക്ക് ദുഷ്ഷന്തന്റെ ഛായയുണ്ടെന്ന് താപസി പറയുകയും ചെയ്തു. കുട്ടിയുടെ മാതാവിന്റെ പേര് ശകുന്തളയെന്നാണെന്നും രാജാവ് മനസ്സിലാക്കി. താഴെ വീണാല്‍ കുട്ടിയോ മാതാപിതാക്കളോ അല്ലാതെ ആരെടുത്താലും സര്‍പ്പമായിത്തീര്‍ന്ന് എടുത്തവരെ കടിക്കുന്ന വിശേഷപ്പെട്ട ഒരു രക്ഷയാണ് കുട്ടിയുടെ കൈയില്‍ കെട്ടിയിട്ടുണ്ടായിരുന്നത്. അത് താഴെ വീണപ്പോള്‍ ദുഷ്ഷന്തന്‍ എടുത്തിട്ടും യാതൊരു അപകടവും സംഭവിച്ചില്ല. ഇതോടുകൂടി ആ കുട്ടി തന്റെ മകന്‍തന്നെയാണെന്ന് ദുഷ്ഷന്തന്‍ ഉറപ്പിച്ചു.
2. സര്‍വദമനന്റെ പ്രവൃത്തികളെല്ലാം ഭാവിയിലെ ഒരു ചക്രവര്‍ത്തിക്ക് യോജിച്ചവയാണ്. പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പു തയാറാക്കുക.
ധീരനും പരാക്രമിയുമായ ബാലനാണ് സര്‍വദമനന്‍. എല്ലാറ്റിനേയും അടക്കുന്നവന്‍ എന്ന അര്‍ഥമുള്ള അവന്റെ പേരു
പോലും ഒരു ചക്രവര്‍ത്തിക്ക് യോജിക്കുന്നുണ്ട്. സിംഹക്കുട്ടിയുടെ പല്ലുകള്‍ എണ്ണിനോക്കാന്‍ ശ്രമിക്കുന്നതും അതിനോടൊത്തു കളിക്കുന്നതുമെല്ലാം അവന്റെ ധീരതയുടെ ലക്ഷണങ്ങളാണ്. തള്ളസിംഹം ആക്രമിക്കുമെന്ന് താപസിമാര്‍ പറയുന്നത് അവനെ ഒട്ടും ഭയപ്പെടുത്തുന്നില്ല. അവന്റെ കൈയില്‍ ചക്രവര്‍ത്തിലക്ഷണങ്ങള്‍ ദുഷ്ഷന്തന്‍ കാണുന്നുണ്ട്. മാത്രമല്ല, 'മകനേ' എന്നുവിളിക്കുന്ന ദുഷ്ഷന്തനോട് 'എന്റെ അച്ഛന്‍ ദുഷ്ഷന്തനാണ്, താനല്ല' എന്നവന്‍ പറയുമ്പോള്‍ ഒരു രാജകുമാരനാണ് താനെന്ന അഭിമാനം അവനുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആകൃതിയിലും പ്രകൃതിയിലും ഭാവിയിലെ ഒരു ചക്രവര്‍ത്തിയുടെ എല്ലാ ലക്ഷണങ്ങളോടും കൂടിയവനാണ് സര്‍വദമനന്‍.

Good
ReplyDeleteThanks
ReplyDeleteOne word questions. Plz
ReplyDelete🙄
ReplyDelete