Monday, July 4, 2022

കേരളപാഠാവലി (യൂണിറ്റ്-1) : ഓര്‍മ്മയുടെ ജാലകം - കൂടുതല്‍ വിവരങ്ങള്‍ (Class 7)

 പാഠം 1- അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍

ഹിമവാന്റെ മുകള്‍ത്തട്ടില്‍
അതിസാഹസികമായ ഒരു ഹിമാലയന്‍യാത്രയുടെ വര്‍ണനയാണ് രാജന്‍ കാക്കനാടന്റെ 'ഹിമവാന്റെ മുകള്‍ത്തട്ടില്‍'. വായനക്കാരെക്കൂടി ഹിമാലയത്തിലേക്ക് കൈപിടിച്ച് കയറ്റിക്കൊണ്ടു പോകുന്നതുപോലെ തോന്നും. ആ യാത്രാവിവരണത്തിലെ ഒരു ഭാഗം വായിച്ചുനോക്കൂ:
''........ തല ഉയര്‍ത്തി നോക്കിയപ്പോള്‍ മേഘപാളികളില്‍ ഭാഗികമായി മറയ്ക്കപ്പെട്ട തുംഗനാഥിന്റെ ശിരസ്സ് ആകാശത്ത് തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നതാണു കണ്ടത്. ശിരസ്സിന്റെ ഒത്ത നടുക്ക് കരിങ്കല്ലില്‍തീര്‍ത്ത ഒരു മന്ദിരത്തിന്റെ ചില ഭാഗങ്ങള്‍ കാണാന്‍കഴിഞ്ഞു. അതാവും അതി
പുരാതനമായ തുംഗനാഥ് ക്ഷേത്രം. അഞ്ചാമത്തെ തട്ടില്‍ കുറേനേരമിരുന്ന് വിശ്രമിച്ചു. അവിടെയിരുന്നു നോക്കിയപ്പോള്‍ അകലെയുള്ള ഹിമശൃംഗങ്ങള്‍ നേരെ കാല്‍ച്ചുവട്ടിലാണെന്നു തോന്നി. അകലെ താഴ്‌വരകളിലെ പൈന്‍മരക്കാടുകള്‍ പുല്‍ച്ചെടികള്‍പോലെ കാണപ്പെട്ടു. സൂര്യന്‍ ഉച്ചിയിലെത്തിയിരുന്നെങ്കിലും ഇടയ്ക്കിടെ മാത്രമേ കാണാന്‍കഴിഞ്ഞുള്ളൂ....''

 പാഠം 2- പൂക്കാതിരിക്കാനെനിക്കാവതില്ലേ...

🔸 വിഷുക്കണി
വിഷുപ്പുലരിയില്‍ കാണുന്ന മംഗളകരമായ കാഴ്ചയാണ് വിഷുക്കണി. ഈ കാഴ്ചയായിരിക്കും ആ വര്‍ഷത്തെ മുഴുവന്‍ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്നാണ് വിശ്വാസം.  കണിത്താലത്തില്‍ ഏറ്റവും കണിക്കൊന്നപ്പൂക്കള്‍തന്നെ. കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ കണിവെള്ളരി, അരി, നാളികേരം, ഗ്രന്ഥം, സ്വര്‍ണം, കോടിമുണ്ട്, വാല്‍ക്കണ്ണാടി, വാഴപ്പഴം, മറ്റു ഫലവര്‍ഗങ്ങള്‍, താംബൂലം, വെള്ളിനാണയങ്ങള്‍, കത്തിച്ചുവച്ച നിലവിളക്ക് തുടങ്ങിയവ ഒരുക്കിവയ്ക്കുന്നു. തലേന്ന്  രാത്രി ഒരുക്കിവയ്ക്കുന്ന കണി സൂര്യോദയത്തിനു മുമ്പുതന്നെ കാണണം. കണികണ്ടു വന്നാല്‍ കുടുംബനാഥന്‍ എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കും. ഇതും വിഷുവിന്റെ സന്തോഷവും ഐശ്വര്യവുംതന്നെ.
🔸 കണിക്കൊന്ന
മഞ്ഞപ്പൂക്കളാല്‍ മന്ദഹസിച്ച് നില്‍ക്കുന്ന കണിക്കൊന്ന വിഷുവിന്റെ ആഘോഷവും സൗന്ദര്യവുമാണ്. രാജവൃക്ഷം, സുവര്‍ണക, ഗിരിമാല, സുന്ദലി, എന്നിവയാണ് കണിക്കൊന്നയുടെ ഭാരതീയനാമങ്ങള്‍. ലഗുമിനോസ സസ്യകുടുംബത്തിലെ അംഗമായ കണിക്കൊന്നയുടെ ശാസ്ത്രനാമം 'കാസ്സിയ ഫിസ്റ്റുല' എന്നാണ്. ഇംഗ്ലീഷില്‍ 'ഇന്ത്യന്‍ ലംബര്‍നം' എന്നും സംസ്‌കൃതത്തില്‍ 'കര്‍ണികാരം' എന്നും അറിയപ്പെടുന്നു.  കണിക്കൊന്ന കേരളത്തിന്റെ

No comments:

Post a Comment