Monday, July 4, 2022

കേരളപാഠാവലി (യൂണിറ്റ്-1) : നിന്നെത്തേടുവതേതൊരു ഭാവന!- കൂടുതല്‍ വിവരങ്ങള്‍ (Class 9)

 പ്രവേശകം
പി. കുഞ്ഞിരാമന്‍നായരുടെ 'വെളിച്ചത്തിലേക്ക്'  എന്ന കവിതയാണ് യൂണിറ്റിന്റെ പ്രവേശകമായി നല്‍കിയിരിക്കുന്നത്. 'വെളിച്ചത്തിലേക്ക്'  എന്ന കവിതയുടെ  പൂര്‍ണരൂപം

 അടുത്തടിവച്ചു തൊടുവാന്‍ നോക്കുമ്പോ-
ളകലേക്കു പായും വെളിച്ചമേ നിന്നെ,
ശരിക്കു സാത്വികക്കറുകയേകി ഞാന്‍
മെരുക്കുവാന്‍ നോക്കും മരിക്കുവോളവും!
കണികണ്ടദ്രികള്‍ പണിയുന്ന വാന-
മണിയുന്ന പുത്തന്‍ മണിപ്പതക്കമായ്
മധു തുളുമ്പുന്ന ദിവസകീര്‍ത്തന
മധുരപല്ലവീ കിസലയമായി,
തനിച്ചു ചില്ലകള്‍ ചലിക്കുന്ന കാല-
പ്പനീര്‍ച്ചെടി ചൂടും  നറുമലരായി,
പകലവന്‍ തേടും  ശിവവൃഷഭത്തില്‍
പരമപാവന ലലാടരേഖയായ്
അലകടലുകള്‍ കൊതിക്കവേ, നീല-
മല വളര്‍ത്തുമപ്പുലരിപ്പുള്ളിമാന്‍.
അഴകില്‍ കാഞ്ചനക്കതിരുകള്‍ ചിക്കി-
പ്പുഴകളെപ്പൂന്തേന്‍ കുഴമ്പുകളാക്കി
പവനനോടൊത്തു ചരിക്കയാ,യാദി-
കവി തുറന്നിടുമുടജദ്വാരത്തില്‍
നറുമലര്‍ നിരയുതിരും രാത്രിതന്‍
മറുകരെ മേഞ്ഞു നടക്കും മാനിനെ,
വിമലമാം മഞ്ഞിന്‍കണങ്ങളോടൊത്തു
നമസ്‌കരിച്ചുടന്‍ തമസ്സു പിന്‍വാങ്ങി
വിലയമേലാത്ത പൊരുളിനെ വാഴ്ത്തീ
കുലായബന്ധനമഴിച്ച പക്ഷികള്‍.
കരഞ്ഞു, മാമലച്ചെരുവുകള്‍ തോറും
തിരഞ്ഞലഞ്ഞയ്യോ വലഞ്ഞുടല്‍ വാടി
അടുത്തടിവച്ചു തൊടുവാന്‍ നോക്കുമ്പോ-
ളകലേക്കു പായും വെളിച്ചമേ നിന്നെ,
ശരിക്കു സാത്വികക്കറുകയേകി ഞാന്‍
മെരുക്കുവാന്‍ നോക്കും മരിക്കുവോളവും!
                      - പി. കുഞ്ഞിരാമന്‍നായര്‍


പാഠം1- സൗന്ദര്യലഹരി

 പ്രകൃതിസൗന്ദര്യം ആവിഷ്‌കരിക്കുന്ന ചില കാവ്യഭാഗങ്ങള്‍

പച്ചക്കദളിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില്‍ നന്നായ് പഴുത്തപഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടണ്ടാല്‍ പവിഴവും
മാലകള്‍കൊണ്ടണ്ടണ്ടണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്‍ക്കുന്നു വാഴകള്‍
നാലുഭാഗങ്ങളില്‍ തിങ്ങിവിങ്ങിത്തദാ
ബാലാനിലന്‍വന്നു തട്ടുന്ന നേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
ആലോകനം ചെയ്തു വിസ്മയിച്ചീടിനാന്‍
കാലാത്മജാനുജന്‍ വീരന്‍ വൃകോദരന്‍
            - കുഞ്ചന്‍നമ്പ്യാര്‍
അമ്മയാമൂഴി കനിഞ്ഞുനല്‍കും
പൊന്‍മണിമാല്യമെടുത്തണിഞ്ഞും
പ്രേമമരന്ദപ്പുഴയിലുള്ള
താമരത്തോണിക്കടവു താണ്ടണ്ടി
ഓണമലരുകള്‍ താണുനിന്നു
കാണിക്കവെക്കും വരമ്പിലൂടെ
പൊന്നുഷഃസാന്ധ്യപ്രഭയില്‍ മുങ്ങി
വന്നുപോയ് വന്നുപോയ് ചിങ്ങമാസം
            - പി. കുഞ്ഞിരാമന്‍നായര്‍

മേഘങ്ങളാലുടുപ്പിട്ട മല, കുന്നുകള്‍, മേടുകള്‍
ആന, മാന്‍, പന്നി, പുലികള്‍, പോത്തും മേളിച്ച കാടുകള്‍
തെളിഞ്ഞോളങ്ങള്‍തന്‍ മൂളിപ്പാട്ടുമായ് പോകുമാറുകള്‍
ആമ്പലും നെയ്തല്‍ തണ്ടണ്ടാരുമിടതിങ്ങിയ പൊയ്കകള്‍
വിചിത്രപക്ഷിച്ചിറകില്‍ മഴവില്ലാര്‍ന്ന ശാഖികള്‍
പുലാവും  പുളിയും മാവും വാഴയും വായ്ച്ച തോപ്പുകള്‍
അശോകം ചെമ്പകം പിച്ചി മുല്ലയും ചേര്‍ന്ന വാടികള്‍
പശിമപ്പെട്ട പാടങ്ങള്‍ പശുമേയും പറമ്പുകള്‍
നാനാപ്രകൃതിസൗന്ദര്യപ്രദര്‍ശനമണിക്കളം
കലോല്ലാസത്തളം വെല്‍വൂ കേരളം ഭൂരിമംഗളം
                - വള്ളത്തോള്‍


 പാഠം 2- പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും 
സൗന്ദര്യസങ്കല്‍പ്പം- വിവിധ കാഴ്ചപ്പാടുകള്‍


എം.പി.പോള്‍
    സൗന്ദര്യമെന്നത് വസ്തുക്കളുടെ ഒരു ഗുണമല്ല; മനസ്സിന്റെ ഭാവവിശേഷമാണ്. കാണുന്നവന്‍ മാനസികാഹ്ലാദമനുഭവിച്ചാല്‍ വസ്തു സുന്ദരമാണ്, അല്ലെങ്കില്‍ അസുന്ദരമാണ്. പ്ലേറ്റോ, കാന്റ്, ഹെഗല്‍, ക്രോംയെ മുതലായ ചിന്തകര്‍ മുന്നോട്ടുവച്ച ഈ ആത്മപ്രതീതവാദവും സൗന്ദര്യനിര്‍ണയത്തിന് ഭൗതികഗുണങ്ങളെ മാനദണ്ഡമാക്കുന്ന അരിസ്റ്റോട്ടില്‍ മുതലായവരുടെ വസ്തുപ്രതീതവാദവും അപര്യാപ്തങ്ങളാണ് എന്ന് എം.പി. പോള്‍ നിരീക്ഷിക്കുന്നു. സൗന്ദര്യം അതിന്റെ ശുദ്ധമായ  രൂപത്തില്‍  കലയിലാണ് കാണുന്നതെന്നാണ് പോളിന്റെ സിദ്ധാന്തം. പ്രകൃതി
സൗന്ദര്യം കലര്‍പ്പുള്ളതാണ്. കലാസൗന്ദര്യം ശുദ്ധമാണ്. ആസ്വാദകര്‍ മാറിക്കൊണ്ടണ്ടിരിക്കുമ്പോഴും കല നിശ്ചലമായി
നിലകൊള്ളുന്നു. അതിനാല്‍ കലാസൗന്ദര്യം ശാശ്വതമാണ്.

കുട്ടികൃഷ്ണമാരാര്
    സത്യവും സൗന്ദര്യവും ഒന്നാണെന്ന്  ചിന്തിക്കുന്ന മാരാര് സൗന്ദര്യം നൈസര്‍ഗികവും ആര്‍ജിതവുമായ യുക്തിബോധത്തില്‍ നിന്നുണ്ടണ്ടാകുന്നു എന്നു നിരീക്ഷിക്കുന്നു. ആത്മപ്രതീതമാണ് സൗന്ദര്യം. അത് യുക്തിരഹിതമല്ല. കവിയുടെ അബോധമായ പ്രവര്‍ത്തനംപോലും അയാളുടെ നൈസര്‍ഗികമായ യുക്തിബോധത്തിന്റെ പ്രേരണയനുസരിച്ചു
നടക്കുന്നു എന്നാണ് മാരാരുടെ കണ്ടെണ്ടത്തല്‍.

കുറ്റിപ്പുഴ കൃഷ്ണപിള്ള
    ജീവിതത്തിന്റെ വളര്‍ച്ചയ്ക്കു വളം കൊടുക്കുന്ന ശക്തിയായി കുറ്റിപ്പുഴ സൗന്ദര്യത്തെ വിലയിരുത്തുന്നു. വസ്തു മാറാതെ നില്‍ക്കുകയും മനോഭാവം മാറുകയും ചെയ്യുന്നതു കൊണ്ടണ്ടാണ് ഒരാള്‍ക്ക് സുന്ദരമായി തോന്നുന്നത് മറ്റൊരാളുടെ വീക്ഷണത്തില്‍ വിരൂപമാകുന്നത്. യഥാര്‍ഥത്തില്‍ വൈരൂപ്യമെന്നൊന്ന് ലോകത്തിലില്ല എന്നും കുറ്റിപ്പുഴ
അഭിപ്രായപ്പെടുന്നു.

എം. എന്‍. വിജയന്‍
    സൗന്ദര്യാവബോധത്തെ ഭൗതികദൃഷ്ട്യാ വിശകലനം ചെയ്യുന്ന എം. എന്‍. വിജയന്‍ ഹൃദയത്തിന്റെ ഒരു സഹജഭാവം മാത്രമായ സൗന്ദര്യത്തെ ആത്മാവിനെയും പദാര്‍ഥത്തെയും ഇണക്കുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്.





No comments:

Post a Comment