പാഠം 1 - പൂക്കളും ആണ്ടറുതികളും
ഋതുക്കള്‍
വസന്തം, ശിശിരം, ഹേമന്തം, ഗ്രീഷ്മം, ശരത്, വര്‍ഷം
ഭൂമിയുടെ പരിക്രമണംമൂലം പ്രകൃതിക്കു സംഭവിക്കുന്ന മാറ്റങ്ങളാണ് ഋതുഭേദങ്ങള്‍ക്ക് അടിസ്ഥാനം. പാശ്ചാത്യ
നാടുകളില്‍ നാല് ഋതുക്കളാണുള്ളത്. എന്നാല്‍ ആറു ഋതുക്കളായിട്ടാണ് ഭാരതീയര്‍ ഒരു വര്‍ഷത്തെ വിഭജിച്ചിരിക്കുന്നത്. മലയാളമാസങ്ങള്‍ അനുസരിച്ച് ചിങ്ങം-കന്നിമാസങ്ങള്‍ വസന്തകാലവും, തുലാം-വൃശ്ചികം മാസങ്ങള്‍ ശിശിരവും, ധനു-മകരം മാസങ്ങള്‍ ഹേമന്തവും, കുംഭം-മീനം മാസങ്ങള്‍ ഗ്രീഷ്മവും, മേടം-ഇടവം മാസങ്ങള്‍ ശരത്തും, മിഥുനം-കര്‍ക്കടകം മാസങ്ങള്‍ വര്‍ഷവുമായി കണക്കാക്കാം.
ശാര്‍ങ്ഗധരസംഹിത
മനുഷ്യരുള്‍പ്പെടെയുള്ള സകലജീവജാലങ്ങളുടെയും നിലനില്‍പ്പിന് പ്രകൃതിയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രകൃതിയിലെ സകല ജീവജാലങ്ങളും പരസ്പരസ്‌നേഹത്തോടെ സഹകരിച്ചും
പിന്തുണച്ചും ജീവിക്കുമ്പോഴാണ് ഭൂമിയില്‍ സ്വര്‍ഗം സംജാതമാവുന്നത്. ഇതിന് തടസ്സം സംഭവിക്കുന്നതാണ് നരകം. പ്രാചീനകാലം മുതല്‍ ഭാരതീയര്‍ പാലിച്ചുവന്ന ഈ പരിസ്ഥിതിദര്‍ശനത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ് 'ശാര്‍ങ്ഗധരസംഹിത'. പതിമൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ശാര്‍ങ്ഗധരാചാര്യന്‍ രചിച്ചതാണ് 'ശാര്‍ങ്ഗധരസംഹിത'.വൃക്ഷങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നതുകൊണ്ടാണ് 'വൃക്ഷായുര്‍വേദം' എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നത്.
''ദശകൂപസമാ വാപീ
ദശവാപിസമോ ഹ്രദഃ
ദശഹ്രദഃസമ പുത്രോ
ദശപുത്രോ സമോ ദ്രുമഃ''
എന്നത് ഇതിലെ പ്രശസ്തമായ ശ്ലോകമാണ്.
(പത്തു കിണറിന് തുല്യമാണ് ഒരു കുളം. പത്തു കുളത്തിന് തുല്യമാണ് ഒരു ജലാശയം. പത്തു ജലാശയത്തിന് തുല്യമാണ് ഒരു പുത്രന്‍. പത്തു പുത്രന്മാര്‍ക്കു തുല്യമാണ് ഒരു വൃക്ഷം. ഇതാണ് ഈ ശ്ലോകത്തിന്റെ അര്‍ഥം.)
ശാര്‍ങ്ഗധരാചാര്യന്‍ മലയാളിയായിരുന്നുവെന്നാണ് ചില പണ്ഡിതന്മാര്‍ അഭിപ്രായെപ്പടുന്നത്.

No comments:
Post a Comment