1. ''അവിടെ കണ്ട കാഴ്ച കരളലിയിപ്പിച്ചു.'' അക്കമ്മയുടെ കരളലിയിപ്പിച്ച കാഴ്ച എന്തായിരുന്നു?
ജോലിക്കെത്തിയ വീട്ടിലെ തെങ്ങിന്‍തോപ്പില്‍ അനാഥക്കുഞ്ഞുങ്ങളെപ്പോലെ ഉണക്കത്തേങ്ങകള്‍ മഴനനഞ്ഞു കിടക്കുന്ന കാഴ്ചയാണ് അക്കമ്മയുടെ കരളലിയിപ്പിച്ചത്. മുഖം കരിഞ്ഞ്, കണ്ണീരൊലിപ്പിച്ച്, ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുകയാണ് തേങ്ങകള്‍. ഒരു പക്ഷേ മാതാപിതാക്കളെ വിട്ട് അന്യനാട്ടിലെത്തിയ തന്റെ അവസ്ഥയും അവളോര്‍ത്തിരിക്കാം.
2. അക്കമ്മ തേങ്ങകള്‍ പെറുക്കി തേങ്ങാപ്പുരയിലിട്ടത് അറിഞ്ഞപ്പോള്‍ വീട്ടമ്മ ഓര്‍ത്തതെന്തെല്ലാം?
തന്റെ അച്ഛന്‍ മൊട്ടക്കുന്ന് വിലയ്ക്കുവാങ്ങിയതും ഉതിര്‍ന്നുകിടന്ന ചരല്‍ക്കല്ല് നീക്കി കുന്ന് കിളപ്പിച്ചതും തൈക്കുണ്ടുകള്‍ കുഴിച്ചതും വീട്ടമ്മയുടെ ഓര്‍മ്മയിലെത്തി. കുറ്റ്യാടിത്തേങ്ങ തന്നെ വേണം വിത്തിന് എന്നു വാശിപിടിച്ച് അച്ഛന്‍ യാത്ര പുറപ്പെട്ടതും വീട്ടിലെ ചെലവ് ചുരുക്കി തെങ്ങിന്‍തൈകളെ പരിപാലിച്ചതും അവരുടെ ഓര്‍മ്മയിലെത്തി. തെങ്ങുകളെ പരിപാലിക്കാനായി അമ്മയുടെ ആഭരണങ്ങള്‍ അച്ഛന്‍ പണയം വച്ചതും വിറ്റതുമെല്ലാം അവര്‍ ഓര്‍ത്തു. കൂടാതെ മരിക്കുന്ന ദിവസം അച്ഛന്‍ കോലായിലെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്, മുറ്റത്തെ തെങ്ങില്‍ നിറഞ്ഞുമുറ്റിയ കുലകള്‍ നോക്കി, മെല്ലെ മിഴികള്‍ താഴ്ത്തി, പതുക്കെ ചുമര് പിടിച്ചുപിടിച്ച് അകത്തെ മുറിയിലേക്ക് കയറിപ്പോയതും വീട്ടമ്മയുടെ ഓര്‍മ്മയിലെത്തി.
Sunday, August 28, 2022
തേങ്ങ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
Subscribe to:
Post Comments (Atom)
No comments:
Post a Comment