1. മാതൃകപോലെ പൂരിപ്പിക്കുക.
മാതൃക: പൂവന്‍കോഴി - പിടക്കോഴി
• അച്ഛന്‍കിളി -
• ആണ്‍കിളി -
• ആണ്‍കുട്ടി -
• കവി -
ഉത്തരം:
• അച്ഛന്‍കിളി - അമ്മക്കിളി
• ആണ്‍കിളി - പെണ്‍കിളി
• ആണ്‍കുട്ടി - പെണ്‍കുട്ടി
• കവി - കവയിത്രി
2. ''ഒരു പുലരിയില്‍ അതിമനോഹരമായൊരു കിളിപ്പാട്ടു കേട്ട് എന്റെ ചേച്ചിയും ഞാനും അതിന്റെ ഉദ്ഭവസ്ഥാനം തിരഞ്ഞുനടന്നു കണ്ടുപിടിച്ചു.'' (കിളിനോട്ടം)
കിളിപ്പാട്ടിന്റെ ഉദ്ഭവസ്ഥാനം ഏതായിരുന്നു?
അത്ര വലുതൊന്നുമല്ലാത്ത ഒരു കോട്ടണ്‍ചെടിയുടെ, നിറമുള്ള ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിക്കൂടായിരുന്നു കിളിപ്പാട്ടിന്റെ ഉദ്ഭവസ്ഥാനം.
3. ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് സുഗതകുമാരിയും ചേച്ചിയും ഓടിച്ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്തായിരുന്നു?
ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് സുഗതകുമാരിയും ചേച്ചിയും ഓടിച്ചെന്ന് നോക്കിയപ്പോള്‍ ബുള്‍ബുള്‍ പക്ഷികളുടെ കൂട് ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. പറക്കമുറ്റിയ മക്കളുമായി അവര്‍ വീടു മാറി പൊയ്ക്കഴിഞ്ഞിരിക്കുന്നു.ഒ
Sunday, August 28, 2022
കിളിനോട്ടം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)
Subscribe to:
Post Comments (Atom)
No comments:
Post a Comment