1. 'അടയ്ക്ക പെറുക്കുന്നവര്‍' എന്ന കഥ നല്‍കുന്ന സന്ദേശം എന്ത്?
ഒരു കുല അടയ്ക്ക എടുത്തതിന്റെ പേരില്‍ ചന്ദ്രേട്ടന്‍ ക്രൂരമായ മര്‍ദനത്തിനിരയായി. കള്ളനെന്നു മുദ്രകുത്തി നാടുകടത്തപ്പെട്ട അയാളുടെ ജീവിതത്തെ വികാരതീവ്രതയോടെ അവതരിപ്പിക്കുന്ന കഥയാണ് 'അടയ്ക്ക പെറുക്കുന്നവര്‍.' ഇരുപത്തിയഞ്ചുവര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ ചന്ദ്രേട്ടനെ, ജഗന്റെ തറവാട്ടിലെ അടയ്ക്കാതോട്ടത്തിന്റെ ദയനീയാവസ്ഥ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ഏതുവിധേനയും തോട്ടം പൂര്‍വസ്ഥിതിയിലാക്കാനാണ്
പിന്നീട് അയാളുടെ ശ്രമം. അതിലയാള്‍ വിജയിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ തോട്ടം വിളവെടുക്കാന്‍ പാകത്തിലായി. തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ചന്ദ്രേട്ടന്‍ വന്നതുപോലെതന്നെ ആരുമറിയാതെ അപ്രത്യക്ഷനായി. മണ്ണിനെ അറിഞ്ഞു സ്‌നേഹിക്കുന്നവനാണ് കര്‍ഷകന്‍. അത്തരം കര്‍ഷകരെയാണ് കാലഘട്ടത്തിന്റെ ആവശ്യം. കൃഷി കേവലമൊരു വരുമാനമാര്‍ഗമല്ല. അതൊരു തപസ്സാണ്. അതൊരു സംസ്‌കാരമാണ്. എവിടെയിരുന്നാലും കര്‍ഷകനെ മണ്ണ് മാടിവിളിച്ചുകൊണ്ടേയിരിക്കും എന്ന സന്ദേശമാണ് ഈ കഥ നല്‍കുന്നത്.
2. 'അടയ്ക്ക പെറുക്കുന്നവര്‍' എന്ന കഥയിലെ ചന്ദ്രേട്ടന്റെ രൂപത്തെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
മുന്‍വരിയിലെ ഇളകിപ്പോയ പല്ലുകള്‍ ഉണ്ടാക്കിയ വിടവിലൂടെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചന്ദ്രേട്ടനെയാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. കൈയില്‍ ഒരു കായസഞ്ചി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. ചന്ദ്രേട്ടന്റെ മൂക്കിനു താഴെ ഇടതുവശത്തായി ഒരു കരുവാറ്റയുമുണ്ട്. പുരികത്തില്‍ വന്നുവീഴുന്ന കോലന്‍മുടി.ഒരു പാമ്പിന്‍പത്തിപോലെ കൊത്താന്‍ തയാറായി നില്‍ക്കുന്നതാണ് അയാളുടെ മൂക്ക്. ഇങ്ങനെ ശാരീരികമായി ഒട്ടേറെ പ്രത്യേകതകള്‍ ചന്ദ്രേട്ടനുണ്ട്.
No comments:
Post a Comment