Thursday, August 29, 2019
Tuesday, August 27, 2019
മലയാളം - അടിസ്ഥാനപാഠാവലി (Class 9) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും
യൂണിറ്റ് 1: പൂക്കളൊക്കെയും വാക്കുകളാകുമ്പോള്‍
പാഠം 1:അതേ പ്രാര്‍ഥന
പാഠം 1:അതേ പ്രാര്‍ഥന
യൂണിറ്റ് 2:
പാഠം 1 കൊടിയേറ്റം
പാഠം 1 വെളിച്ചത്തിന്റെ വിരലുകള്‍
യൂണിറ്റ് 3: ഒരു കുടന്ന വെളിച്ചമായ്...
പാഠം 1: അജഗജാന്തരം
പാഠം 2 സഫലമീയാത്ര
പാഠം 1 വെളിച്ചത്തിന്റെ വിരലുകള്‍
യൂണിറ്റ് 3: ഒരു കുടന്ന വെളിച്ചമായ്...
പാഠം 1: അജഗജാന്തരം
പാഠം 2 സഫലമീയാത്ര
Monday, August 26, 2019
Friday, August 23, 2019
Thursday, August 22, 2019
Wednesday, August 21, 2019
മലയാളം - കേരളപാഠാവലി (Class 6) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും
യൂണിറ്റ് 3: മായാക്കാഴ്ചകള്‍
പാഠം 1: ഹാമെലിനിലെ കുഴലൂത്തുകാരന്‍
യൂണിറ്റ് 4: പ്രകാശകിരണങ്ങള്‍
പാഠം 1: പരിശ്രമം ചെയ്യുകിലെന്തിനേയും
പാഠം 2: മഞ്ഞുതുള്ളി
പാഠം 1: ഹാമെലിനിലെ കുഴലൂത്തുകാരന്‍
യൂണിറ്റ് 4: പ്രകാശകിരണങ്ങള്‍
പാഠം 1: പരിശ്രമം ചെയ്യുകിലെന്തിനേയും
പാഠം 2: മഞ്ഞുതുള്ളി
Tuesday, August 20, 2019
Monday, August 19, 2019
ഡയറിക്കുറിപ്പിന്റെ മാതൃകകള്‍
1.പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ എന്തെല്ലാം കാഴ്ചകളും അനുഭവങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. നിങ്ങളുടെ ഒരു ദിവസത്തെ സംഭവങ്ങള്‍ ഉള്‍പ്പെടുത്തി ഡയറിക്കുറിപ്പ് തയാറാക്കുക.
തീയതി
ദിവസം
ഞാന്‍ ഇന്ന് പതിവിലും നേരത്തേ ഉണര്‍ന്നു. സാധാരണയായി അവധിദിവസങ്ങളില്‍ ഞാന്‍ താമസിച്ചാണ് എഴുന്നേല്‍ക്കാറുള്ളത്. ഇന്ന് ആ പതിവു തെറ്റിയിരിക്കുന്നു. അമ്മ അടുക്കളയില്‍ എന്തോ തിരക്കിട്ട പണിയിലാണ്. പതുക്കെ മുറ്റത്തേക്കിറങ്ങി. സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളൂ. നേരിയ കുളിരുണ്ട്. കാക്കകളുടെയും മറ്റു പലതരം പക്ഷികളുടെയും ശബ്ദം കേള്‍ക്കുന്നുണ്ട്. അവ കൂട്ടില്‍നിന്ന് പുറത്തേക്കിറങ്ങുവാന്‍ തുടങ്ങി. ഇത്രയധികം കിളികള്‍ നമ്മുടെ ചുറ്റിലുമുണ്ടെന്ന് ഞാനിന്നാണ് മനസ്സിലാക്കിയത്. പല കിളികളുടെയും പേരുകള്‍ എനിക്കറിയില്ലായിരുന്നു. ചിലപ്പോള്‍ മുത്തശ്ശിക്കറിയാമായിരിക്കും. ഓരോന്നിന്റെയും പേര് ചോദിച്ചു മനസ്സിലാക്കണമെന്ന് ഞാന്‍ അപ്പോള്‍ത്തന്നെ തീരുമാനിച്ചു. ഓരോ പുല്‍ത്തുമ്പിലും മഞ്ഞുതുള്ളികളുണ്ട്. അവയില്‍ ഉദയസൂര്യന്റെ കിരണങ്ങള്‍ തട്ടുമ്പോള്‍ മുത്തുപോലെ തിളങ്ങുന്നു. ആകാശത്തിനാകെ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറമാണ്. ഏതൊക്കെയോ പൂക്കളുടെ മണവും ചുറ്റിലും പരക്കുന്നുണ്ട്. ആകെക്കൂടി മനസ്സിന് ഒരു ഉന്മേഷം തോന്നി. അപ്പോഴാണ് അമ്മ വിളിക്കുന്നതുകേട്ടത്. ഞാന്‍ ഓടിച്ചെന്നു. കിടക്കയില്‍ എന്നെക്കാണാത്തതുകൊണ്ട് അമ്മ വിളിച്ചതാണ്. പല്ലുതേച്ചിട്ട് കാപ്പികുടിക്കാന്‍ അമ്മ എന്നോടു പറഞ്ഞു.
കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറച്ചുമുമ്പ് കണ്ട കാഴ്ചകളെക്കുറിച്ച് ഞാന്‍ അമ്മയോട് പറഞ്ഞു. എന്നും അതിരാവിലെ എഴുന്നേറ്റാല്‍ പ്രഭാതത്തിന്റെ സൗന്ദര്യവും നൈര്‍മല്യവും നുകരുവാന്‍ സാധിക്കുമെന്നും ഒപ്പം മനസ്സിന് ഉന്മേഷമുണ്ടാകുമെന്നും അമ്മ പറഞ്ഞു. നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതലറിയുവാന്‍ ഇത് നമ്മെ സഹായിക്കുമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രാവിലെ കണ്ട കിളികളെക്കുറിച്ച് മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി കുറേ പേരുകള്‍ പറഞ്ഞുതന്നു. ഹോംവര്‍ക്കുകള്‍ ചെയ്യുമ്പോഴും അതുകഴിഞ്ഞ് കളിക്കുമ്പോഴുമെല്ലാം രാവിലെ ലഭിച്ച ഉന്മേഷം എന്നിലുണ്ടായിരുന്നു. രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ നാളെ അതിരാവിലെതന്നെ എഴുന്നേല്‍ക്കണമെന്നും പ്രഭാതക്കാഴ്ചകള്‍ ആസ്വദിക്കണമെന്നും ഞാന്‍ മനസ്സില്‍ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
2. സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനയ്ക്ക് നിങ്ങള്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചുവെന്ന് കരുതുക. ആ ദിവസം നിങ്ങള്‍ എഴുതാനിടയുള്ള ഡയറിക്കുറിപ്പ് തയാറാക്കുക.
തീയതി
ദിവസം
ഇന്ന് എനിക്ക് വളരെയധികം സന്തോഷമുള്ള ഒരു ദിവസമാണ്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ ഞാനൊരിക്കലും വിചാരിച്ചില്ല എനിക്ക് ഒന്നാം സമ്മാനം ലഭിക്കുമെന്ന്. എനിക്ക് ഏതായാലും സന്തോഷമായി. 'വെള്ളപ്പൊക്കം' എന്നതായിരുന്നു കഥയ്ക്ക് നല്‍കിയിരുന്ന വിഷയം. വിഷയം ലഭിച്ചപ്പോള്‍ത്തന്നെ ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഓടിയെത്തി. വെള്ളപ്പൊക്കത്തില്‍ എന്റെ വീട്ടിലും വെള്ളംകയറിയിരുന്നു. അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിഞ്ഞതുകൊണ്ട് ആ വിഷയം പെട്ടെന്നുതന്നെ എന്റെ മനസ്സില്‍ പതിഞ്ഞു. എന്റെ സ്വന്തം അനുഭവങ്ങളും കുറച്ചു ഭാവനയും കൂട്ടിച്ചേര്‍ത്ത് ഞാന്‍ നന്നായിത്തന്നെ കഥയെഴുതി. എഴുതിതീര്‍ന്നപ്പോള്‍ മനസ്സിന് ആകെയൊരു ആശ്വാസം തോന്നി. കഥ വായിച്ച വിധികര്‍ത്താക്കളുടെയും കണ്ണുനിറഞ്ഞുപോയത്രേ! ഒരുപക്ഷേ അനുഭവങ്ങളുടെ തീവ്രതകൊണ്ടാവാം എന്റെ കഥ മികച്ചതായതെന്ന് ഞാന്‍ കരുതുന്നു. ഇനി സബ് ജില്ലയിലേക്ക് മത്സരത്തിന് പോകണമെന്ന് ടീച്ചര്‍ പറഞ്ഞു. അവിടെ സമ്മാനം ലഭിക്കുകയാണെങ്കില്‍ ജില്ലയിലേക്കും സംസ്ഥാനതലത്തിലേക്കുമൊക്കെ മത്സരിക്കണം. എനിക്ക് സമ്മാനം ലഭിച്ചതറിഞ്ഞ് വീട്ടിലെല്ലാവര്‍ക്കും സന്തോഷമായി. ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും ചുറ്റുപാടുമുള്ളവരെ നിരീക്ഷിക്കുകയും ചെയ്താല്‍ നല്ലനല്ല കഥകള്‍ എഴുതാമെന്ന് അച്ഛന്‍ എന്നോടു പറഞ്ഞു. ഇനിയും ഇതുപോലെയുള്ള കഥകള്‍ എഴുതണമെന്നാണ് എന്റെ ആഗ്രഹം.

മലയാളം - കേരളപാഠാവലി,അടിസ്ഥാനപാഠാവലി (Class 7) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും
കേരളപാഠാവലി
▲ യൂണിറ്റ് 1: ഓര്‍മ്മയുടെ
ജാലകം
പാഠം 1 : അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍
പാഠം 1 : അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍
പാഠം 2
: പൂക്കാതിരിക്കാനെനിക്കാവതില്ലേ...
അടിസ്ഥാനപാഠാവലി
▲യൂണിറ്റ്
1: ജീവല്‍സ്പന്ദങ്ങള്‍
പാഠം
1 : കൊച്ചനുജന്‍
▲ യൂണിറ്റ് 2: സ്വപ്നങ്ങള്‍ വാക്കുകള്‍
പാഠം 4 : എനിക്ക് ഒരു സ്വപ്നമുണ്ട്
▲യൂണിറ്റ് 3: ഉണര്‍വിന്റെ പാതയില്‍
പാഠം 1 : കതുവനൂര്‍ വീരന്‍
പാഠം 3 : റൈന്‍നദിയിലെ ഓളങ്ങള്‍
പാഠം 4 : എനിക്ക് ഒരു സ്വപ്നമുണ്ട്
▲യൂണിറ്റ് 3: ഉണര്‍വിന്റെ പാതയില്‍
പാഠം 1 : കതുവനൂര്‍ വീരന്‍
പാഠം 3 : റൈന്‍നദിയിലെ ഓളങ്ങള്‍
മലയാളം - അടിസ്ഥാനപാഠാവലി (Class 7) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും
യൂണിറ്റ് 1: ജീവല്‍സ്പന്ദങ്ങള്‍
പാഠം 2: അശ്വതി
പാഠം 2: അശ്വതി
Malayalam (Class 7) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍
Gallery(Class 7)
സി. വി. ബാലകൃഷ്ണന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍
ചലച്ചിത്രപ്രവര്‍ത്തകര്‍ക്കൊപ്പം സി. വി. ബാലകൃഷ്ണന്‍
സി. വി. ബാലകൃഷ്ണന്‍
കതുവനൂര്‍ വീരന്‍ - പ്രൊഫ.വി. ലിസി മാത്യു
കതുവനൂര്‍ വീരന്‍ തെയ്യത്തിന്റെ പാദം
തെയ്യം
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്
മോണ്ട്‌ഗോമെറി ബസ് ബോയ്‌കോട്ട്
സി. വി. ബാലകൃഷ്ണന്റെ ആത്മകഥ
കതുവനൂര്‍ വീരന്‍ തെയ്യം
Subscribe to:
Posts (Atom)